ആമി ട്രൈലെർ നിരാശപ്പെടുത്തി 

ആമി ട്രെയ്‌ലർ പുറത്തിറങ്ങി..
പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ആമി’ യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. നടൻ ടോവിനോ തോമസ് തന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ മാധവിക്കുട്ടിയായി പ്രത്യക്ഷപ്പെടുന്നത്.

Aami
Aami

 ഒപ്പം മുരളി ഗോപി, ടോവിനോ തോമസ്, അനൂപ് മേനോൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എന്നാൽ പ്രേക്ഷകർക്കിടയിൽ നിന്നും മോശം പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഞ്ജു വാര്യരുടെ മോശം ഡയലോഗ് ഡെലിവറിയും, അതി നാടകീയത നിറഞ്ഞു നിൽക്കുന്ന സംഭാഷണങ്ങളും കല്ലുകടിയായപ്പോൾ, ആശ്വാസം തോന്നിയത് പശ്ചാത്തലത്തിൽ കേട്ട ഗാനങ്ങളാണ്. 

Aami

ട്രെയ്‌ലർ കണ്ട് ഒരു ചിത്രത്തെ വിലയിരുത്താൻ പറ്റില്ല എന്നത് പുലിമുരുകൻ, ദൃശ്യം പോലുള്ള ചിത്രങ്ങൾ തെളിയിച്ചു കഴിഞ്ഞതാണ്. അതിനാൽ ‘ആമി’ നല്ലൊരു ചിത്രമാകട്ടെ എന്ന് ആഗ്രഹിക്കാം, മലയാളികളുടെ പ്രിയ എഴുത്തുകാരിയെ കോമാളി ആക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം 
ട്രെയ്‌ലർ ലിങ്ക്: 

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: