Queen – A Socially Relevant Movie

പുതുമുഖങ്ങളേ അണിനിരത്തി നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ക്വീൻ. എൻജിനിയറിങ്ങ് കോളേജുകളിൽ ആൺകുട്ടികൾ മാത്രം പഠിക്കുന്ന മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിലേക്ക് കടന്നുവരുന്ന ഒരു പെൺകുട്ടിയെ കുറിച്ച് മാത്രമാണ് ചിത്രം. എന്ന് നിങ്ങൾ കരുതണ്ടാ.

ആദ്യ പകുതിയിലൂടെ സംവിധായകൻ പറഞ്ഞ് പോകുന്നത് മുകളിൽ പറഞ്ഞ മെക്ക് ലൈഫിനെ കുറിച്ചാണെങ്കിലും, രണ്ടാം പകുതിയിൽ പറയുന്ന കഥ, ഇന്നത്തേ സമൂഹത്തിലെ ഓരൊരുത്തരും കണ്ടിരിക്കേണ്ട കഥ തന്നെയാണ്.
മിശ മാധവനിലെ അഡ്വക്കേറ്റ് മുകുന്ദനുണ്ണി ആയി സലീം കുമാർ വന്നപ്പോൾ സിനിമയുടെ ഗതി ആകെ മാറി.

യൂത്തിന്റെ പടം എന്ന ലേബലിൽ നിന്നും, സലീം കുമാർ തകർത്തുവാരിയ സിനിമ എന്ന ലേബലിലേക്ക് ചാർത്തപ്പെട്ടുപോയി ഈ ചിത്രം.
സ്ത്രി എന്നത് പുരുഷന്റെ അവസരമല്ല, ഉത്തരവാദിത്തമാണ് എന്ന സന്ദേശം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ച് സംവിധായകൻ തന്റെ കഴിവ് തെളിയിച്ചു. പുരുഷനെ പോലെ തന്നെ സത്രീക്കും ഈ സമൂഹത്തിൽ ഒരു സമയവും അസമയവും അസാധാരണവുമല്ല എന്ന കഥാകാരന്റെ വാദം ആണ് ക്വീൻ എന്ന സിനിമയിൽ ഉയർത്തിക്കാട്ടുന്ന ഏറ്റവും വലിയ മൂല്യം.

ഇതുപോലെയൊരു സാമൂഹിക പ്രസക്തമായ വിഷയത്തെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ക്വീൻ എന്ന പേര് സ്വീകരിച്ചതിനും, സിനിമയേ കോളേജ് ലൈഫുമായി ബന്ധിപ്പിച്ചതിനും, സംവിധായകന്റെ ചേതോവികാരത്തേ പ്രശംസിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ സമൂഹത്തിന്റെ പല തെറ്റിദ്ധാരണകളേയും ചൂണ്ടിക്കാട്ടുന്ന ഈ ചിത്രം നല്ല രീതിയിൽ തന്നെ വിജയം അർഹിക്കുന്നുണ്ട്.
                        Our Rating:

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: