മമ്മുട്ടി ചിത്രത്തിന് പേരിട്ട് കമൽഹാസ്സൻ

മെഗാസ്റ്റാർ മമ്മുട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. ഛായാഗ്രഹണ രംഗത്തിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള ശ്യാംദത്ത് സൈനുദ്ധീൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും സ്ട്രീറ്റ് ലൈറ്റ്‌സിനുണ്ട്. 

മലയാളത്തിലും തമിഴിലും ഒരേ സമയം റിലീസ് ചെയ്യാനിരിക്കുന്ന ഈ ബൈലിംഗ്വൽ ചിത്രത്തിന് തമിഴിൽ സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന പേര് നിർദ്ദേശിച്ചത് സാക്ഷാൽ ഉലകനായകൻ കമൽ ഹാസൻ ആണെന്നാണ് സംവിധായകൻ അവകാശപ്പെടുന്നത്.

കമൽ ഹാസ്സന്റേതായി ഏറ്റവും ഒടുവിൽ റിലീസായ ഉത്തമ വില്ലന്റെയും, അണിയറയിൽ ഒരുങ്ങുന്ന വിശ്വരൂപം 2 വിന്റേയും ഛായാഗ്രാഹകൻ കൂടിയാണ് ശ്യാംദത്ത്. അത്തരത്തിൽ ഒരു ചർച്ചയ്ക്കിടയിൽ തമിഴിൽ സിനിമയ്ക്ക് നൽകാൻ നല്ല ടൈറ്റിൽ ലഭിക്കാതിരുന്ന സംവിധായകനോട് സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ടൈറ്റിൽ തന്നെ നില നിർത്താൻ ഉലകനായകൻ പറഞ്ഞത്രേ.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: