ഇത്തവണയെങ്കിലും ജയറാമേട്ടൻ തിരിച്ചു  വന്നോ ? ദൈവമേ കൈതൊഴാം K കുമാർ ആകണം – Review

കാലങ്ങൾക്ക് ശേഷം തന്റെ പഴയ ലുക്കിൽ പ്രത്യക്ഷപ്പെട്ട ജയറാമും, ആദ്യമായി ഒരു എന്റർടെയ്നർ ജോണറിൽ സിനിമ ചെയ്യുന്ന സലീം കുമാറുമായിരുന്നു ചിത്രത്തിന്റെ റിലീസിന് മുൻപ് ഹൈപ്പ് കൂട്ടിയ ഘടകങ്ങൾ. നാദിർഷ നിർമ്മാണവും സംഗീത സംവിധാനവും ചെയ്യുന്നു എന്നതായിരുന്നു മറ്റൊരു പ്രത്യേകത.

image

എന്നാൽ ഒറ്റവാക്കിൽ പറഞ്ഞാൽ “ദൈവമേ കൈതൊഴാം കെ കുമാറാകണം” ഒരു മോശം ചലചിത്ര അനുഭവം ആയിരുന്നു. തന്റെ സ്വന്തം നാടായ കേരളത്തിലേക്ക് വരുന്ന ദൈവത്തേയും, സ്ത്രീ- പുരുഷ ബന്ധത്തേയും ചുറ്റിപറ്റിയുള്ള കഥ പറഞ്ഞുപോകുന്ന ചിത്രം മോശമായ അവതരണവും തിരകഥയും കാരണം നല്ല രീതിയിൽ മടുപ്പുളവാക്കി.

image

ആകെയുള്ള മൂന്നോ, നാലോ കോമഡി സീക്വൻസുകൾ മാറ്റി നിർത്തിയാൽ, ചിത്രം അമ്പേ പരാജയം ആയിരുന്നു. ജയറാമിന്റെയും, അനുശ്രിയുടെയും അഭിനയ സാധ്യതകളിൽ കുറച്ച് എങ്കിലും ഉപയോഗിക്കാൻ കഴിഞ്ഞെങ്കിലും, മോശമായ അവതരണം സിനിമ അനുഭവത്തേ സാരമായി ബാധിച്ചു.

Rating : 1.5/5

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: