Sketch അഥവാ വിക്രം തന്നിലെ മികവ് മറന്ന് കളിച്ച പുതിയൊരു പഴയ കളി

ഒരു മസാല മാസ് ചിത്രം തന്നെയാണ് സ്കെച്ച് എങ്കിൽ പോലും അതിൽ ഒരു പുതുമയും കണ്ടെത്താനാകാതെ ഒരു ശരാശരി സംതൃപ്തി മാത്രം തരുന്ന ഒരു ആക്ഷൻ ചിത്രം. മികച്ച ആക്ഷൻ രംഗങ്ങൾ ആശ്വാസമാകുന്നുണ്ടെങ്കിലും വിക്രമിന് പോലും പലയിടത്തും സിനിമയെ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല

പുതുമകളില്ലാത്ത ചേരുവകളുമായി തുടങ്ങിയ ആദ്യപകുതിയെ രക്ഷിച്ചത് ഇന്റർവെൽ രംഗമാണ്. പക്ഷെ പോസ്റ്റ് ഇന്റർവെൽ രംഗങ്ങൾ വീണ്ടും പഴയപടി പോക്ക് തുടരുന്നു.

ഗാനരംഗങ്ങൾക്ക്  വേണ്ടിയാണ് തമന്ന ശെരിക്കും ചിത്രത്തിൽ ഉള്ളത്. ബാബുരാജ്, ഹരീഷ് പേരടി എന്നീ മികച്ച സഹനടന്മാരുടെ നിര തന്നെ ചിത്രത്തിൽ ഉണ്ടായിട്ടും വേണ്ടവിധത്തിൽ ഉപയോഗപ്പെടുതാതെ പോയി. ക്ളൈമാക്‌സ് രംഗങ്ങളിലെ ആക്ഷൻ സീനുകൾ ശെരിക്കും ആശ്വാസം പകരുന്നു. ശരാശരിയിൽ താഴെ ഒതുങ്ങേണ്ടിയിരുന്ന ചിത്രത്തെ സ്റ്റണ്ട് കൊറിയിഗ്രാഫിയും തമാന്റെ ഈണങ്ങളും വിക്രമിന്റെ പ്രകടനവും ക്ളൈമാക്‌സ് രംഗവും ചിത്രത്തെ ശരാശരി വരെ എത്തിക്കുന്നതിൽ നല്ല പങ്ക് വഹിച്ചു. ഫാന്സിനും കൊമേഴ്‌സ്യൽ മാസ് ഓടിയൻസിനും ഒരുപക്ഷേ ദഹിച്ചേക്കാം.

ഇനിവരുന്ന ധ്രുവനക്ഷത്രത്തിലും കർണനിലും ഒക്കെ പ്രതീക്ഷ പുലർത്തിക്കൊണ്ടു വിക്രം എന്ന നടൻറെ അല്ലെങ്കിൽ സാമിയിലും ജെമിനിയിലും നമ്മൾ കണ്ട ആ മാസ് എന്റർറെയ്നറിന്റെ തിരിച്ചുവരവിനായി ഉള്ള കാത്തിരിപ്പ് നീട്ടാം. അല്ലാതെ നിവൃത്തിയില്ല.
Our Rating:

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: