താനാ സേർന്ത കൂട്ടം : Review

താനാ സേർന്ത കൂട്ടം

സിങ്കം 3 യ്ക്ക്‌ ശേഷം നടിപ്പിൻ നായകൻ സൂര്യയുടെ ഏറ്റവും പുതിയ ചിത്രം..

പോസിറ്റീവ് * സൂര്യയുടെ പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് വശം.. അനായാസമായി കോമഡി കൈകാര്യം ചെയ്യുകയും, സൊടക്ക്‌ സോങ്ങിൽ കൈ മെയ് മറന്ന് ഡാൻസ് ചെയ്യുകയും ചെയ്ത് സൂര്യ തന്നെ ഏറ്റവും കൂടുതൽ കയ്യടി വാങ്ങുന്നു ചിത്രത്തിൽ

* അനിരുദ്ധ് ഇല്ലാതെ ഈ ചിത്രം ചിന്തിക്കാൻ പോലും കഴിയില്ല.. അമ്മാതിരി കിടിലൻ ബിജി എം & സോങ്സ്. ഓരോ സീനിലും ആവേശം കൂട്ടുന്നതിൽ അനിരുധിന്റെ ബിജിഎം വലിയ പങ്ക് വഹിച്ചു

* നല്ലൊരു സോഷ്യൽ മെസ്സേജ് ഉള്ള ചിത്രമാണ് താനാ സേർന്ത കൂട്ടം..

* രമ്യകൃഷ്ണൻ, കീർത്തി, കാർത്തിക്ക് തുടങ്ങി സഹതാരങ്ങളുടെ മികച്ച പെർഫോമൻസ് * കിടിലൻ ക്ലൈമാക്സ്

നെഗറ്റീവ്

* മൊത്തത്തിൽ ഒരു ഒഴുക്ക് ഇല്ലായിരുന്നു.. ഇപ്പോഴത്തെ സീനും തൊട്ടടുത്ത സീനും തമ്മിൽ ഒരു ബന്ധവുമില്ലാത്ത തരത്തിലുള്ള സീനുകൾ ഒരുപാട് ഉണ്ട് ചിത്രത്തിൽ * കോമഡിക്ക്‌ സ്കോപ്പ്‌ ഉള്ള കഥ ആയിരുന്നു.. കുറച്ചുകൂടെ തമാശകൾ ആകാമായിരുന്നു

* പീല പീല എന്ന പാട്ട് അതിന്റെ പ്ലേസ്മെന്റ് കൊണ്ടും, വിഷ്വലൈസേഷൻ കൊണ്ടും മോശമായി..

100 രൂപ മുടക്കുന്ന പ്രേക്ഷകന് സമ്പൂർണ്ണ തൃപ്തി നൽകുന്ന ഒരു മികച്ച ചിത്രമാണ് മൊത്തത്തിൽ താനാ സേർന്ത കൂട്ടം..

Our Rating : 3/5

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: