നായകനാക്കി പൂജ കഴിഞ്ഞ സിനിമയിൽ നിന്നും പുറത്താക്കി|ഇന്ന് ‘ഷിബു’വിലെ നായകൻ

ഇവനാണ് ഞങ്ങ… പറഞ്ഞ നടൻ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച കഠിനാധ്വാനി…

കഷ്ടപ്പാടിന്റെ 8 വർഷങ്ങൾക്കൊടുവിൽ കാർത്തിക് നായകനായി അഭിനയിച്ച ‘ഷിബു’ മൂവി നാളെ മുതൽ തിയേറ്ററിൽ എത്തുന്നു

കാർത്തിക് ഷിബുവായി മാറിയ യാത്രയിലേക്ക്

നായകൻ ആയി പൂജ കഴിഞ്ഞു എല്ലാരേയും അറിയിച്ചു സന്തോഷത്തോടെ ഇരിക്കുമ്പോൾ പെട്ടൊന്നൊരു ദിവസം നിർമാതാവ് മാറിയത് കൊണ്ട് അതിൽ നിന്നും മാറ്റുക.. പിന്നീട് അതേ സിനിമയിൽ ചെറിയൊരു വേഷത്തിൽ അഭിനയിക്കുക…
ഒരു നടൻ ഇത്രത്തോളം നാണംകെട്ട് തലതാഴ്ത്തുന്ന മറ്റൊരു സന്ദർഭം ഉണ്ടാകില്ല..

പറഞ്ഞു വരുന്നത് കട്ടപ്പനയിലെ ഹൃതിക് റോഷനിലെ വിഷ്ണു ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ പറ്റിയല്ല..

ഇത് ജീവിതത്തിൽ സംഭവിച്ച കാർത്തിക്ക് രാമകൃഷ്ണനെ പറ്റിയാണ്.കാർത്തിക് രാമകൃഷ്ണൻ എന്ന് പറഞ്ഞാൽ ചിലപ്പോൾ മനസിലാകില്ല എന്നാൽ ‘ഷിബു’ സിനിമയിലെ അഞ്ചു കുര്യന്റെ പിന്നാലെ നടക്കുന്ന ഷിബു എന്നു പറഞ്ഞാൽ നമുക്ക് മനസിലാകും..ആ ഷിബു ഈ പാലക്കാട്ടുകാരൻ കാർത്തിക് രാമകൃഷ്ണൻ ആണ്

സിനിമ ഭ്രാന്ത് മൂത്ത് പാലക്കാട്‌ നിന്ന് എറണാകുളത്തേക്ക് വണ്ടി കയറിയ പയ്യൻ അഭിനയം പഠിക്കാൻ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജോയിൻ ചെയ്തു… ഫീസ് കൊടുക്കാൻ കാശില്ലാതെ രണ്ട് ക്ലാസ്സുകൾക്ക് ശേഷം അവിടുന്ന് പുറത്താക്കിയപ്പോൾ എല്ലാം അവസാനിക്കേണ്ടതായിരുന്നു… നേരെ പോയി കലൂരിലെ ഒരു ഫാൻസി കടയിൽ ജോലിക്ക് കേറി..മനസ്സിൽ സിനിമയുമായി നടന്ന് അവസാനം ജൂനിയർ ആർട്ടിസ്റ്റായി ക്യാമറക്ക് മുന്നിൽ വന്നത് മെഗാസ്റ്റാർ മമ്മൂക്കയുടെ കൂടെ ബെസ്റ്റ് ആക്ടറിൽ ആയിരുന്നു…

സാമ്പത്തികമായി വലിയ സ്ഥിരത ഒന്നും ഇല്ലാത്ത കുടുംബത്തിലേക്ക് എന്തെങ്കിലും ആയിത്തീരാതെ അവന് തിരിച്ചു പോകാൻ കഴിയില്ലായിരുന്നു.. ബെസ്റ്റ് ആക്ടർ സിനിമ അനേകം കാർത്തിക് രാമകൃഷ്ണൻമാരുടെ കഥയായിരുന്നു പറഞ്ഞത്
തുടർന്ന് അയാൾ സിനിമ തേടി അലഞ്ഞു..യാതൊരു സിനിമ പാരമ്പര്യവും സുഹൃത്ത് ബന്ധങ്ങളും ഇല്ലാത്തവർക്ക് ഓഡിഷനുകൾ മാത്രമാണ് ആശ്വാസം അങ്ങനെ ഒരുപാട് ഓഡിഷനുകൾ കയറി ഇറങ്ങി കാരണം അവിടെ ശുപാർശ ചെയ്യാൻ ആരുമില്ലായിരുന്നു.. ഒടുവിൽ 8 വർഷത്തെ തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമായി ഷിബുവിൽ നായകവേഷം കിട്ടിയ കാർത്തിക്ക് അതിൽ അഭിനയിച്ച ശേഷം വീണ്ടും ചാൻസിന് വേണ്ടി അലയും… കാരണം പൊക്കി നടക്കാൻ ഗോഡ്ഫാദർമാരോ സ്നേഹിതന്മാരോ ഇല്ലെങ്കിൽ സിനിമയിൽ പിടിച്ചു നിൽക്കുക പ്രയാസമാണ്… എങ്കിലും തന്റെ കുടുംബത്തേ.. നല്ല നിലയിൽ എത്തിക്കാൻ ഈ ചെറുപ്പക്കാരൻ ശ്രമിക്കുന്നു…

സിനിമയിൽ എത്തിപ്പെടാൻ കഷ്ടപ്പാടുകൾ സഹിക്കണം ഇതൊക്കെ സാധാരണ അല്ലേ എന്നൊക്കെ നമുക്ക് തോന്നാം … ഒരു ലക്ഷ്യം ഉണ്ടാവുക അത് പ്രവർത്തികമാക്കാൻ പരിശ്രമിക്കുക ഇതൊക്കെ ചെയ്യുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസിലാകൂ… അവിടെയാണ് കാർത്തിക് എന്ന ഷിബു എല്ലാരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്..

മുഖത്ത് താടി ഉണ്ടായിട്ടും നിഷ്കളങ്കത ഉള്ള മുഖം ആയത് കൊണ്ട് തന്നെയാണ്.. നിഷ്കളങ്കനായ ഷിബുവിനെ അവതരിപ്പിക്കാൻ കാർത്തിക്കിനെ തിരഞ്ഞെടുത്തത്

ജൂൺ 28 ന് റിലീസ് ആകുന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നത് അർജുനും ഗോകുലും ആണ്.. ഷിബു നിർമിച്ചിരിക്കുന്നത് കാർഗോസ് സിനിമാസും കലാക്ഷേത്രം പ്രൊഡക്ഷൻസും ചേർന്നാണ്..

അഞ്ചു കുര്യനും കാർത്തിക്കും തമ്മിൽ ട്രെയിലറിൽ കണ്ട കെമിസ്ട്രി സിനിമയിൽ മുഴുവൻ തുടരാൻ കഴിഞ്ഞാൽ ഷിബുവിലൂടെ മലയാളം സിനിമാക്കൊരു ഹിറ്റും നല്ല ഒന്നാന്തരം യൂത്തനേയും കിട്ടും..

കാർത്തിക്കിന്റെ ജീവിതത്തെ പറ്റി എഴുതിയത് വായിച്ചാൽ സിനിമ സ്വപ്നം കാണുന്നവന് ഒരു ഇൻസ്പിറേഷൻ ആവും

അതേ.. സിനിമ സ്വപ്നം കാണുന്നവന്റെയാണ്…

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: