ദിലീപിനെ ജനപ്രിയൻ ആക്കിയത് ജൂലൈ മാസം|ദിലീപിന്റെ ജൂലൈ സ്നേഹത്തിന് പിന്നിലുള്ള കഥ

#ജൂലൈ_നാല്
#ദിലീപ്_എന്ന_നടന്റെ_ദിനം…

ഓരോ നടന്മാർക്കും അവരുടെ കരിയറിൽ ഭാഗ്യ ദിനങ്ങളും മാസങ്ങളും ഉണ്ടായിരിക്കും. ദിലീപ് എന്ന നടനെ സംബന്ധിച്ച് അത് ജൂലൈ ആണ്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങൾ അല്ലെങ്കിൽ തന്റെ താര മൂല്യം മലയാളത്തിൽ അടിവരയിട്ട് ഉറപ്പിച്ചത് ഇൗ ദിനത്തിൽ റിലീസ് ചെയ്ത ഇൗ ചിത്രങ്ങളിലൂടെ കൂടിയാണ്.

#ഇൗ_പറക്കും_തളിക
ദിലീപ്, നിത്യ ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി താഹ സംവിധാനം ചെയ്ത ചിത്രം. വി. ആർ. ഗോപാലകൃഷ്ണൻ എന്ന എഴുത്തുകാരൻ പിന്നീട് മലയാളത്തിൽ വലിയ നേട്ടം കൊയ്തില്ലെങ്കിൽ പോലും ഇൗ ചിത്രം മാത്രം മതി അദ്ദേഹത്തെ മികച്ച തിരക്കഥാകൃത്ത് എന്ന നിലയിൽ എല്ലാ കാലത്തും വാഴ്ത്താൻ. കാലത്തെ അതിജീവിച്ച ചിരി കാഴ്ചകളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. ചിത്രത്തിലെ ടോം ആൻഡ് ജെറി ഫൈറ്റ് ഒക്കെ ആൾ ടൈം ഫെവറൈറ്റ് ആണ്.

#മീശ_മാധവൻ
ദിലീപ്, കാവ്യ മാധവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് ഒരുക്കിയ ചിത്രം. രഞ്ജൻ പ്രമോദ് എന്ന പ്രതിഭയുള്ള എഴുത്തുകാരന്റെ മികവ് എടുത്ത് പറയണം. നമ്മുടെ ഇന്ദ്രജിത്ത് സുകുമാരന്റെ വരവ് അക്ഷരാർത്ഥത്തിൽ സംഭവിച്ചത് ഇൗ ചിത്രത്തിലൂടെ ആയിരുന്നു. പാട്ടുകൾ വലിയ വിജയം ആയിരുന്നു. റിമി ടോമി, ദേവാനന്ദ്, വിധു പ്രതാപ് ഉൾപ്പടെ മികച്ച ഗായകൻ മലയാളത്തിൽ വരവറിയിച്ചു. സലീം കുമാറിന്റെ അഡ്വ. മുകുന്ദൻ ഉണ്ണി ഉൾപ്പടെയുള്ള കഥാപാത്രങ്ങൾ മനസ്സിൽ പതിഞ്ഞവ ആയിരുന്നു.

#സി_ഐ_ഡി_മൂസ
ദിലീപ്, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രം. മികച്ച ഹിറ്റ് ആയി ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടി. ദിലീപ് നിർമാതാവിന്റെ കുപ്പായം കൂടിയിട്ട ഇൗ ചിത്രത്തിലൂടെ ആണ് ഭാവന മലയാളത്തിലെ സ്ഥിരം നായികയായി മാറിയത്. ആശിഷ് വിദ്യാർഥി മലയാളത്തിൽ എത്തിയത് മൂസയുടെ ആയിരുന്നു. ക്യാപ്ടൻ രാജു അവതരിപ്പിച്ച കഥാപാത്രവും ഇന്ദ്രൻസിന്റെ കഥാപാത്രവും എടുത്ത് പറഞ്ഞുള്ള അഭിനന്ദനം അർഹിക്കുന്നു.

പിന്നീട് #പാണ്ടിപ്പട ദിലീപ് എന്ന ചിത്രം വന്നതും ജൂലൈ നാലിന് ആയിരുന്നു. ഭാഗ്യ ദിനം ഒപ്പം കൊണ്ട് നടക്കുന്ന നടന്റെ ഒരു ചിത്രം #ജൂലൈ_4 എന്ന പേരിൽ ജോഷി ജൂലൈ അഞ്ചിന് തിയറ്ററിൽ എത്തിച്ചുവെങ്കിലും വലിയ വിജയം ആയില്ല. ലൗ 24*7, ദി ഫിലിം സ്റ്റാർ, ചെസ് തുടങ്ങിയ ചിത്രങ്ങളും ജൂലായിൽ എത്തി.

ഇങ്ങനെ ഒരുപാട് വിശ്വാസങ്ങൾ കൂടി സിനിമ മേഖലയിൽ നിലനിൽകുന്നുണ്ട്.. ദിലീപും ജൂലൈയും പോലെ വിജയങ്ങൾ ശീലമാവുമ്പോൾ ചിലതൊക്കെ ആചാരം ആയി മാറും ചിലത് വിശ്വാസങ്ങളെ തെറ്റിക്കും എന്തൊക്കെ പറഞ്ഞാലും സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ സ്വീകരിക്കുക തന്നെ ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: