ലോഹിതദാസ് ഓർമ്മയായിട്ട് ഒരു പതിറ്റാണ്ട്|കാലങ്ങളെ അതിജീവിച്ച കലാകാരൻ

ജീവിതമെവിടെയുണ്ടോ അവിടെ കഥകളുമുണ്ട്. കഥ കണ്ടെത്തുന്ന കണ്ണുകള്‍ക്കാണു ക്ഷാമം അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് പറഞ്ഞ വാക്കുകളാണിത്.”അദ്ദേഹം ഒന്നുകൂടി പറഞ്ഞിരുന്നു എന്റെ മരണ ശേഷം ആയിരിക്കും എന്നെ ആൾക്കാർ അംഗീകരിക്കുക എന്ന് അദ്ദേഹം പറഞ്ഞത് അക്ഷരംപ്രതി ശരിയുമാണ്.പത്മരാജൻ എന്ന മഹാനായ കലാകാരനും സംഭവിച്ചത് മറ്റൊന്നുമല്ല.

ലോഹിതദാസ് വിടപറഞ്ഞിട്ട് ഇന്നേക്ക് 10 വർഷം…മലയാള സിനിമയിലെ പകരം വെക്കാൻ കഴിയാത്ത മാണിക്യം ആയിരുന്നു അദ്ദേഹം
ആസാദാരണ കലർന്ന മനുഷ്യ കഥകൾപറയാൻ കഴിയാത്ത കലാകാരൻ. പറഞ്ഞതെല്ലാം മണ്ണിൽതൊട്ട മാനവ സത്യങ്ങൾ.
പൂർണ്ണമായും ശരിചെയ്യുന്ന കഥാപാത്രങ്ങളും പൂർണ്ണമായും തെറ്റുചെയ്യുന്ന കഥാപാത്രങ്ങളും അദ്ദേഹത്തിന് അന്യമായിരുന്നു. ഒരുമനുഷ്യന്റെ സ്വഭാവത്തിൽ അന്തർലീനമായ് വരുന്ന രണ്ടതിരുകൾ അദ്ദേഹത്തിന്റെ കഥാപാത്രത്തിൽ എന്നും പ്രതിഫലിച്ചിരുന്നു. ആ രണ്ട് വിദൂരസ്ഥമായ ആരോഹണത്തിൽ ഒരു ഗബ്രിയേലിനെയും ലൂസിഫർനെയും വെക്തമായി കാണാം എന്നു പറയാറുണ്ട്. കഥകൾ പിറക്കാൻ നൈമിഷിക ദൈർഘ്യം മതിയാകിലും പിറക്കുന്ന കഥകളിൽ സമഗ്രമായ മൂലതത്ത്വം നിലകൊണ്ടിരുന്നു. ആയിരം താഴിട്ടുപൂട്ടിയ, കണ്ടുപിടിക്കാൻ അസാധ്യമായ മനുഷ്യമനസ്സിന്റെ നിഗൂഢതകളെ സംയുക്തമാക്കി പ്രേക്ഷകമനസ്സിൽ ചാലിച്ചുചേർക്കാൻ അദ്ദേഹത്തിന് സാധിച്ചു. ബാലൻ മാഷും, സേതുമാധവനും, അച്ചൂട്ടിയും, ആന്റണിയും അവരിൽ ചിലർമാത്രം. വലിയ തിരശീലയിൽ അവരെ കാണുമ്പോൾ ഇത് നമ്മൾ ഒരോരുത്തരും ആണെന്ന തോന്നൽ ജനിപ്പിക്കാൻ സാധിച്ചതാണ് അദ്ദേഹത്തിന്റെ സുകൃതം. സ്വപ്നങ്ങൾ വിൽക്കുന്ന എഴുത്തുകാരന് വിൽക്കുമ്പോൾ നല്ല സ്വപ്നങ്ങളെ വിൽക്കുവാൻ പാടില്ലേ എന്നചോദ്യം നേരിടാത്ത എഴുത്തുകാർ ഇല്ലെന്നു പറയാം. പക്ഷെ നമ്മളിൽ ഉള്ള നമ്മളെ കാണുമ്പോൾ അല്ലെങ്കിൽ മറ്റുള്ളവരിൽ നമ്മളെ കാണുമ്പോൾ ആ കഥതുറന്നുകാണിക്കാൻ പറ്റുന്ന എഴുത്തുകാർ ആയിരിക്കും ജീവാംശമുള്ളവർ. ജീവിതത്തെ പ്രത്യക്ഷ സാക്ഷ്യമായി നിവേശിക്കാൻ കഴിയുന്നവൻ ഒരു നല്ല എഴുത്തുകാരൻ. സ്വന്തം കഥാപാത്രങ്ങളോട് ഇത്രയും ക്രൂരത വേണമായിരുന്നോ എന്ന ചോദ്യം ഒരുപക്ഷെ അദ്ദേഹത്തെ അലട്ടിയിരുന്നേക്കാം. പക്ഷെ യുദ്ധം തുടങ്ങും മുന്നേ പൊരുതിനോക്കാൻ പോലും കഴിയാതെ തോൽവിസമ്മതിക്കുന്ന മനുഷ്യസഹജമായ വിലാസവും നമ്മളിലെ സ്വാഭാവികതയാണെന്നത് മാത്രമായിരിക്കും അതിനുള്ള ഉത്തരം. പഴിക്കുവാൻ മറ്റൊന്നുമില്ലെങ്കിൽ ഇതാ വിശാലമായ് കിടക്കുന്ന വിധിയെന്ന രണ്ടക്ഷരം. പക്ഷെ ആ ദൈന്യതയുടെ നീർച്ചുഴിയിൽ നിലയില്ലാതെ ഉഴറുമ്പോൾ സ്വയം സമാധാനിക്കാൻ മാത്രം അതുപകരിക്കും. നികത്താനാവാത്തതിനെയാണല്ലോ നഷ്ടം എന്നു വിളിക്കുന്നത്.
ലോഹിതദാസ് എന്ന കലാകാരൻ എന്നും ഒരു തീരാ നഷ്ട്ടം തന്നെ.

കൊമേർഷ്യൽ സിനിമകളുടെ ചട്ടക്കൂടുകൾക്കപ്പുറം മലയാളിയുടെ മനസ്സെന്തോ അതിന്റെ ഒരു ക്രോസ്സ് സെക്ഷൻ ആയിരുന്നു, അദ്ദേഹത്തിൽ നിന്ന് നമുക്ക് ലഭിച്ച ഓരോ ചിത്രവും..

ആവിഷ്കരിക്കപ്പെടാതെ പോയ സമൂഹത്തിന്റെ താഴെത്തട്ടിലെ ജീവിതങ്ങളിലെ നേരും ചൂരും ആണ് ലോഹിതദാസ് ചിത്രങ്ങളുടെ മുഖമുദ്ര..

ഈ മഹാനായ കലാകാരന്റെ ജീവനുള്ള ഓർമ്മകൾക്ക് മുന്നിൽ ഒരായിരം ഓർമപ്പൂക്കൾ അർപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: