ഇന്റർനാഷണൽ അവാർഡ് നേടി അവർ വന്നു. സൂപ്പർതാരങ്ങൾ അല്ലാത്തത് കൊണ്ട് അവഗണന മാത്രം |വായ മൂടി മാധ്യമങ്ങളും സിനിമാക്കാരും

ആളൊഴിഞ്ഞു…ആരവമൊഴിഞ്ഞു…. അവർ മടങ്ങി എത്തി..

സൂപ്പർതാരങ്ങളോട് റ്റാറ്റ പറഞ്ഞ കുട്ടി പോലും വൈറൽ ആകുന്ന നാട്ടിൽ ബഹളങ്ങളൊന്നുമില്ലാതെ
ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ രാജ്യത്തിന്റെയും മലയാള സിനിമയുടെയും അഭിമാനം ആയ… Dr.ബിജുവും ഇന്ദ്രൻസ് ചേട്ടനും തിരിച്ചു വന്നു… എയർപോർട്ടിൽ സ്വീകരിക്കാൻ വിരലിലെണ്ണാവുന്ന ആളുകൾ

വാർത്ത കൊടുക്കാൻ ഓൺലൈൻ മഞ്ഞപ്പത്രങ്ങൾക്ക് വിമുഖത…

ആ സമയത്തിന്റെ പത്തിൽ ഒന്നെടുത്തു കൊണ്ട് ഇവരെ കൂടി നമ്മൾ അഭിനന്ദിക്കണം… ഇവരെ കുറിച്ച് ചർച്ച ചെയ്യണം… നാലാൾ അറിയട്ടെ നമ്മുടെ പെരുമ

കഴിവുള്ള തയ്യൽക്കാരനിൽ നിന്നും ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലെ ക്ഷണിക്കപ്പെടുന്ന നടനിലേക്ക്

ബോഡി ഷെയിമിങ് കോമഡിയിൽ നിന്നും അഭിനയമികവിന്റെ മൂർത്തീഭാവങ്ങളിലേക്ക്

ഇന്ദ്രൻസ് ചേട്ടനെ ഞാൻ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത് അങ്ങനെയാണ്

കുറച്ച് ആളുകൾ എങ്കിലും സിനിമയിൽ കയറിയത് അവരുടെ അപ്പിയറൻസും ബോഡിയുടെ വലിപ്പച്ചെറുപ്പത്തിന്റെ പ്രത്യേകത കൊണ്ട് കൂടിയാണ്…

ബോഡി ഷെയിമിങ്ങിന് വേണ്ടി ആളുകളെ സെലക്ട് ചെയ്യുന്ന നാട്ടിൽ ബോഡി ഷെയിമിങ് മോശമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല കാരണം അത് മോശമാണെന്ന് എഴുതുന്ന ആൾക്കും അറിയാം… ജനങ്ങളെ എളുപ്പത്തിൽ ചിരിപ്പിക്കാൻ ഉള്ള ഒരു മാർഗ്ഗം ആയിട്ടേ അവരിതിനെ കാണുന്നുള്ളൂ

ചിലരുണ്ട് കളിയാക്കി ചിരിക്കുന്നവരെ കൊണ്ട് കയ്യടിപ്പിക്കുന്നവർ തന്റെ മെലിഞ്ഞ ശരീര പ്രകൃതിയെ കളിയാക്കിക്കൊണ്ടുള്ള കോമഡികളിലൂടെ പ്രശസ്തിയാർജിച്ച ഇന്ദ്രൻസ് ചേട്ടന് ഇന്ന് അത് പോലെയുള്ള റോളുകളിൽ അഭിനയിക്കേണ്ടി വരുന്നില്ല..കോമേഡിയനിൽ നിന്നും ഓരോ റോളും നമ്മെ ഞെട്ടിക്കുന്ന ഒരു നടനായി അദ്ദേഹം മാറി…

മറ്റുള്ളവരുടെ കുറവുകൾ ആഘോഷിക്കുന്ന മനുഷ്യ സഹജമായ ഒരു വെമ്പൽ നമ്മൾ തന്നെ മാറ്റാൻ തയ്യാർ ആകാത്ത കാലത്തോളം ബോഡി ഷെയിമിങ് തുടരും

അപ്പോഴും ഇന്ദ്രൻസ് ചേട്ടനെ പോലെ ചിലരുണ്ട്
“ബോഡി ഷെയിമിങ്‌ ഒക്കെ തേങ്ങയാണ് കഴിവാണ് പ്രാധാനം” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് കൊണ്ടേ ഇരിക്കുന്നവർ

നിങ്ങളുടെ ശരീരത്തെ ട്രോളി ഒരു കോമഡി റോൾ എഴുതാൻ ഒരെഴുത്തുകാരന് തോന്നാത്തിടത്ത് നിങ്ങളിലെ നടൻ വിജയിച്ചിരിക്കുന്നു

അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഇന്ദ്രൻസ് എന്ന കലാകാരന്റെ ഹാസ്യ വേഷങ്ങളെ മാത്രം കണ്ടു വളർന്ന ഒരു തലമുറയാണ് എൺപത് തൊണ്ണൂറുകളിലേത്, ക്യാരക്റ്റർ വേഷങ്ങളിലും അസാമാന്യ മികവ് പുലർത്താൻ സാധിക്കും എന്ന് അദ്ദേഹം തെളിയിച്ചു തന്നിട്ടുള്ളതാണ് അഭിനയിത്തിലുള്ള ആ വൈദഗ്ധ്യത്തെ പുറത്തു കൊണ്ട് വരാൻ വിരലിലെണ്ണാവുന്ന അവസരങ്ങളെ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളൂ …അതിലൊന്നാണ് അപ്പോത്തിക്കിരിയിലെ അച്ഛൻ കഥാപാത്രം.. മലയാള സിനിമ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താത്ത ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് ശ്രീ ഇന്ദ്രൻസ് എന്നാണ് എന്റെ അഭിപ്രായം …അഭിനയ പ്രാധാന്യം ഉള്ള വേഷങ്ങൾ ഇനിയും അദ്ദേഹത്തെ തേടി എത്തട്ടെ

വെയിൽമരങ്ങൾ എന്ന സിനിമയിലൂടെ ഇന്ദ്രൻസ് ചേട്ടൻ ചൈനയിൽ തല ഉയർത്തി നിൽകുമ്പോൾ മൊത്തം മലയാളികളുടെ അഭിമാനം വാനോളം ഉയരുകയാണ്

കഴിഞ്ഞ വർഷം തമിഴ് നാട്ടിൽ നിന്നും പേരന്പ് ആയിരുന്നു അന്ന് മമ്മൂക്ക നമ്മുടെ അഭിമാനം ആയപ്പോൾ… തമിഴ് സിനിമ തലയെടുപ്പോടെ നിന്നു… ഇന്ന് ബിജുവിന്റെ വെയിൽമരങ്ങളും ഇന്ദ്രൻസ് ചേട്ടനും തലയെടുപ്പോടെ നിൽക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: