ആന്ധ്രയിൽ സുരേഷ് ഗോപി ചിത്രങ്ങൾ നിരോധിച്ചതെന്തിന്?|ഒരു കാലത്ത് ചിരഞ്ജീവി പോലും ഭയന്ന താരം

സുരേഷ് ഗോപി എന്ന നടന്റെ കരിയർ രണ്ടായി തിരിക്കാം.. 2000-ന് മുമ്പും ശേഷവും.. 1986 മുതൽ തുടക്കത്തിലെ ആദ്യ ചിത്രങ്ങളിൽ തന്നെ അക്കാലത്ത് കത്തിക്കയറി നിൽക്കുന്ന മോഹൻലാലിന്റെ കൂടെ ഏതാനും സിനിമകൾ, പിന്നീട് മമ്മൂട്ടിയുടെ കൂടെയുമെല്ലാം മികച്ച സഹനടൻ വേഷങ്ങൾ ചെയ്തും പിന്നീട്, 90-കൾക്ക് ശേഷം വളരെ പെട്ടെന്ന് establish ചെയ്യപ്പെടുകയും ചെയ്തു..
പാടുന്നത് ആരായാലും ലിപ് സിങ്ക് എന്ന കാര്യത്തിൽ മോഹൻലാലിന് ഒരു എതിരാളി അക്കാലത്ത് ഇല്ലായിരുന്നു എങ്കിലും യേശുദാസിന്റെ ശബ്ദവുമായി appear ചെയ്യുമ്പോൾ സ്ക്രീൻ സിങ്ക് ചെയ്യുന്ന കാര്യത്തിൽ സുരേഷ് ഗോപി ആണ് മുന്നിൽ എന്ന് തോന്നിയിട്ടുണ്ട്.. സമ്മർ ഇൻ ബത്‌ലഹേം, പ്രണയവർണ്ണങ്ങൾ എന്നിങ്ങനെ ഒരുപാട് സിനിമകളിൽ അത് കൃത്യമായി കാണാം.. മാസ്സ് സിനിമകളോ കുടുംബസിനിമകളോ എന്ന വ്യത്യാസമില്ലാതെ പ്രകടനങ്ങളും അത്രമേൽ ഗംഭീരമായിരുന്നു അക്കാലത്ത്.. ഒരുപക്ഷെ മമ്മൂട്ടിയുടെ വീക്ക്‌ പോയിന്റ് ആയ കോമഡി, റൊമാൻസ് രംഗങ്ങളെല്ലാം നിഷ്പ്രയാസം ചെയ്യുന്നൊരു നടൻ തന്നെയായിരുന്നു സുരേഷ് ഗോപി..
95-ന് ശേഷം നോക്കിയാൽ പ്രധാനമായും ഫാമിലി മൂവീസിൽ ശ്രദ്ധിക്കുകയും തന്റെ കരിയർ ബെസ്റ്റായ കളിയാട്ടത്തിലെ പെരുവണ്ണാനായി വരെ പകർന്നാടിയ സുരേഷ്ഗോപിയെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരുപക്ഷെ ചതിച്ചത് അദ്ദേഹത്തെ ഇത്രയും മുകളിൽ എത്തിച്ചവർ തന്നെയാവാം.. തെങ്കാശി പട്ടണവും രണ്ടാം ഭാവവുമൊഴിച്ചാൽ തുടക്കം പാളിയ ഇദ്ദേഹം പിന്നീട് പഴയ മാസ്സ് വേഷങ്ങളിൽ അതേ പടി പേര് മാറ്റി കാസ്റ്റിംഗ് നടത്തപ്പെട്ടുകൊണ്ടിരുന്നു..

ഒരുപക്ഷെ അത്തരം നല്ല വേഷങ്ങളിൽ തുടർന്നിരുന്നെങ്കിൽ എന്നിത്രയും പ്രേക്ഷകർt ഇന്നും ആഗ്രഹിക്കുന്ന മറ്റൊരു നടൻ വേറെ കാണില്ല.. രാജാവിന്റെ മകൻ, ന്യൂ ഡൽഹി, ഇൻ ഹരിഹർ നഗർ തുടങ്ങിയവ മുതൽ അത്യാവശ്യം അറിയപ്പെടുന്ന സമയത്ത് തന്നെ മൂന്നാം മുറ വരെയുള്ള സിനിമകളിൽ സഹനടൻ വേഷം ചെയ്ത ശേഷം മാസ്സ് സിനിമകളിലൂടെ യൂത്ത് മുതൽ ഫാമിലി ഓഡിയൻസ്നെ വരെ കയ്യിലെടുത്ത ഈ നടന് പക്ഷേ പിന്നീട് സംഭവിച്ചത് ആ ഒരു അവസ്ഥയിൽ ആരും ആഗ്രഹിക്കാത്തതാണ്..

ഇനിയേത് രാഷ്ട്രീയ നിലപാടുകളുടെ പേരിൽ എതിർത്താലും ട്രോൾ ചെയ്താലും മലയാളികൾക്ക് ഒരു വ്യക്തിയെന്ന നിലയിലും നടനെന്ന നിലയിലും സുരേഷ് ഗോപിക്ക് നൽകുന്ന സ്ഥാനം ഇനിയെങ്കിലും ചേർന്ന വേഷങ്ങളിലൂടെ പ്രയോജനപ്പെടുത്താനായാൽ ഇനിയുമൊരു വർണ്ണാഭമായ കരിയർ അദ്ദേഹത്തിന് മുന്നിലുണ്ട്.. കാരണം സുരേഷ് ഗോപി ബാക്കിയാക്കിയ വിടവ് മലയാളസിനിമയിൽ ഇപ്പോഴുമുണ്ട്, സുരേഷ് ഗോപിക്ക് മാത്രം നികത്താനാവുന്ന വിടവ്..

മമ്മൂട്ടി,മോഹൻലാൽ, സുരേഷ് ഗോപി ചെറുപ്പം മുതൽ കേൾക്കാൻ തുടങ്ങിയ പേരുകൾ..പക്ഷെ പതിയെ പതിയെ ഇത് മമ്മൂട്ടി,മോഹൻലാൽ എന്ന് മാത്രമായി ചുരുങ്ങി..മോശം ചിത്രങ്ങൾ തുടർച്ചയായി ചെയ്തതും..കരിയറിന്റെ നിർണായക ഘട്ടത്തിൽ ഒരു തിരിച്ചു വരവിനു ശ്രമിക്കാതെ റിയാലിറ്റി ഷോയിൽ താരമായതുമെല്ലാമാകാം.സുരേഷ് ഗോപി എന്ന മുൻനിര താരത്തെ പിന്നോട്ടടിച്ചത്..പ്രായമേറെയായിട്ടും മമ്മൂക്കയും, ലാലേട്ടനും ചുറു ചുറുക്കോടെ ഇന്നും തിരശീലയിലെത്തുമ്പോൾ..സുരേഷേട്ടനും ഇനിയൊരങ്കത്തിനു കോപ്പു കൂട്ടുന്നു..ലേലം 2 വും,ഭരത് ചന്ദ്രൻ ഐ പി എസിന്റെ രണ്ടാം വരവുമെല്ലാം സുരേഷ് ഗോപി എന്ന താരത്തെ തിരിച്ചുകൊണ്ടുവരട്ടെ..

മലയാളികൾ പടിക്ക് പുറത്ത് നിർത്തിയ രാഷ്ട്രീയത്തിന്റെ വക്താവായത് കരിയറിൽ തിരിച്ചടി ആയി എങ്കിലും എല്ലാത്തിൽ നിന്നും വിടുതൽ നേടി ഒരുകാലത്ത് ആന്ധ്രയിൽ സുരേഷ് ഗോപി ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട് സുരേഷ് ഗോപി ചിത്രങ്ങൾ നിരോധിക്കേണ്ടി വന്നിട്ടുണ്ട്.. ചിരഞ്ജീവി അടക്കമുള്ള മെഗാതാരങ്ങളുടെ പടത്തിനു ലഭിക്കുന്ന അതേ സ്വീകാര്യത കണ്ട് അസൂയ മൂത്തവർ സുരേഷ് ഗോപി ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി.. ചിരഞ്ജീവിയോട് പോലും മത്സരിച്ച് സൂപ്പർതാരം ആയ അദ്ദേഹം മലയാള സിനിമയിലേക്ക് തിരിച്ചുവരട്ടെ.

happy birthday സുരേഷേട്ടാ..

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: