‘നീ എൻ സർഗ്ഗസൗന്ദര്യമേ’ യൂട്യൂബ് റിലീസ് ഇന്ന് 6 മണിക്ക് |പ്രിവ്യൂ ഷോക്ക് ഹൗസ് ഫുള്ളായി ലെനിൻ സിനിമാസ്

ദിവാകൃഷ്ണ വിജയകുമാർ ഒരുക്കിയ നീ എൻ സർഗ്ഗ സൗന്ദര്യമേ വാക്കുകൾക്കതീതം, സംവിധാനമികവും, ജിബിൻ ചേട്ടൻറെ അഭിനയമികവ്, കൃഷ്ണദാസിനെ സംഗീതം, തുടക്കക്കാരനായ ക്യാമറാമാൻ നിർവഹിച്ച മികച്ച വിഷ്വൽസ്, സർവോപരി എഡിറ്റിങ്ങും ഒപ്പമുള്ള തിരക്കഥാരചനയും നിർവഹിച്ച കൈലാഷ്,
ഇന്ന് വൈകുന്നേരം ജാങ്കോ സ്പേസിന്റെ യൂടുബ് ചാനലിൽ റിലീസ് ആകുമ്പോൾ എല്ലാവരും കാണുക. തുടക്കക്കാരന്റെ പതർച്ച ഇല്ലാതെ മികച്ച രീതിയിൽ സംവിധാനം ചെയ്ത ദിവക്കൃഷ്ണക്ക് തന്നെയാണ് മുഴുവൻ കയ്യടിയും

ജിബിൻ ജി നായർ എന്ന തഴക്കവും വഴക്കവും വന്നത് പോലെയുള്ള അഭിനയമികവ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്… മുന്നിലും പിന്നിലും പ്രവർത്തിച്ച കഴിവുള്ള കലാകാരൻമാർക്കുള്ള അംഗീകാരം ആയിരുന്നു നിറഞ്ഞ കയ്യടികളും ഫുള്ളായ സീറ്റുകളും

Directed by Divakrshna Vj എന്ന് തെളിഞ്ഞപ്പോൾ ഇന്ന് തിരുവനന്തപുരം ലെനിൻ സിനിമാസിൽ നിറഞ്ഞ കയ്യടികളും ആരവങ്ങളുമാണ് ഉയർന്നത്.. മലയാള സിനിമയുടെ ഭാവി സുരക്ഷിത കരങ്ങളിൽ തന്നെയാകും എന്ന ശുഭസൂചന നൽകിക്കൊണ്ടാണ് ജനങ്ങൾ സിനിമ കണ്ട് പുറത്തിറങ്ങിയത്

കേരളത്തിൽ ആദ്യമായാണ് ഒരു ഷോർട്ട് ഫിലിമിന് ഇത്രത്തോളം വലിയ വരവേൽപ്പ് ലഭിക്കുന്നത്… മികച്ച റിപ്പോർട്ട്‌ വന്നതോടെ യുട്യൂബിൽ റിലീസ് ചെയ്യുവാൻ ആളുകൾ ആവശ്യപ്പെട്ടതോടെ ഇന്ന് വൈകുന്നേരം 6 മണിക്ക് റിലീസ് ആവുന്നതായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: