ഹോസ്പിറ്റലിൽ നിന്ന് ലൈൻ അടിച്ചു ഡോക്ടറേ വളക്കുന്നത് കണ്ടിട്ടുണ്ടോ?|ഷിബു ഒരൊന്നൊന്നര കാമുകൻ

2019ൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ് ഞാൻ പ്രകാശന് ശേഷം അഞ്ചു കുര്യൻ നായികയായി എത്തുന്ന “ഷിബു”
32ആം അധ്യായം 23ആം വാക്യം എന്ന പരീക്ഷണ ചിത്രത്തിന് ശേഷം സംവിധാന ജോഡികളായ അർജുൻ പ്രഭാകരൻ,ഗോകുൽ രാമകൃഷ്ണൻ എന്നിവർ ഒരുക്കുന്ന ഈ ചിത്രത്തിൽ പുതുമുഖം കാർത്തിക് രാമകൃഷ്ണൻ ആണ് അഞ്ചു കുര്യന് നായകനായി എത്തുന്നത്…

സിനിമ തലയിൽ പിടിച്ച് എങ്ങെനെലും തന്റെ ഇഷ്ടനായകനെ വച് സിനിമ ചെയ്യണം എന്ന ആഗ്രഹവുമായി നടക്കുന്ന ഒരുത്താനാണ് നായകൻ…സിനിമ തിയറ്റർ ജോലിക്കാരനായ തന്റെ അച്ഛൻ വഴിയാണ് അവൻ സിനിമയുമായി അടുത്തത്

സിനിമ മോഹവുമായി നടക്കുന്ന ചെറുപ്പക്കാരൻ അവന് സംഭവിക്കുന്ന പരിണാമങ്ങൾ അവന്റെ പ്രണയം തുടങ്ങി.. പ്രേക്ഷകർക്ക് വേണ്ടുന്ന രീതിയിൽ ഉള്ള ഫാമിലി കോമഡി റൊമാന്റിക് എന്റർടൈനർ ആയിരിക്കും ഷിബു എന്ന് വിളിച്ചോതിക്കൊണ്ട് രണ്ടാമത്തെ പാട്ട് റിലീസ് ആയി

ലിങ്ക് :- https://youtu.be/RLC4Q5S0C7E

ദിലീപേട്ടൻ റിലീസ് ചെയ്ത ട്രെയ്ലറും മുമ്പേ ഇറക്കിയ ടീസറും സോങ്ങും എല്ലാം സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായിരുന്നു…
ട്രെയിലറിന് ശേഷം പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകളിൽ മുൻപന്തിയിൽ ആണ് ‘ഷിബു’ വിന്റെ സ്ഥാനം..

ഫാമിലിയെ ആകർഷിക്കാൻ വേണ്ടുന്ന എല്ലാവിധ ചേരുവകളും നിറഞ്ഞ ചിത്രത്തിന്റെ ഹൈലൈറ്റ് കാർത്തിക് രാമകൃഷ്ണൻ -അഞ്ചു കുര്യൻ ജോഡിയാണ്‌

ജോർജിന് മലർ മിസ്സ്‌ പോലെ ഷിബുവിന്‌ കല്യാണി ഡോക്ടർ.. കൂടാതെ സലിം കുമാറും ബിജുക്കുട്ടനും കൂടി ചേരുമ്പോൾ കോമഡിയും ഓക്കേ ആണ്..

സിനിമ ഇറങ്ങിയതിന് ശേഷം മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യാൻ പോകുന്ന പേരായിരിക്കും കാർത്തിക് രാമകൃഷ്ണൻ എന്ന പുതുമുഖത്തിന്റേത്.. ഇറങ്ങിയ എല്ലാ സോങ്ങുകളിലും ട്രൈലെർ ടീസർ തുടങ്ങിയവയിൽ കാർത്തിക്കിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു

സിനിമ മോഹവുമായി നടക്കുന്ന കാമുകനായ നിഷ്കളങ്കനായ ഷിബു വിനോട്‌ പൂർണ്ണമായും നീതി പുലർത്താൻ കാർത്തിക് രാമകൃഷ്ണന് കഴിഞ്ഞോ എന്നുള്ളത് ജൂൺ 28 ന് തിയേറ്ററിൽ കാണാം

സിനിമ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ ആയിരിക്കും ഷിബു.. ഒപ്പം കുടുംബ പ്രേക്ഷകർക്ക് കൂടി വേണ്ടിയുള്ളതും സിനിമയിൽ ഉണ്ടാകും
ഇതിനകം ഇറങ്ങിയ ചിത്രത്തിലെ ആദ്യഗാനത്തിന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്
സച്ചിൻ വാര്യർ ഈണം ഒരുക്കി കാർത്തിക് പാടിയ ഗാനം ഷബീർ അഹമ്മദിന്റെ മനോഹരമായ ക്യാമറ കണ്ണുകൾ കൊണ്ട് സുന്ദരം ആണ്…

വിനായക് ശശികുമാർ എഴുതി വിഘ്‌നേശ് ഭാസ്കരൻ സംഗീതം നൽകി അൻവർ സാദത്ത് പാടിയ ഗാനമാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത് ലിങ്ക് മുകളിൽ

കാത്തിരിക്കുന്ന പ്രേക്ഷകരുടെയും ദിലീപ് ആരാധകരുടെയും കാത്തിരിപ്പിന്റെ ഫലമായി ജൂൺ 28 ന് ആണ് ഷിബു തീയേറ്ററുകളിൽ എത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: