വിമർശകർക്ക് സിനിമ കൊണ്ട് മറുപടി കൊടുക്കുന്നവൻ|കേരളത്തിന്റെ ദത്ത് പുത്രൻ ദളപതി വിജയ്ക്ക് 45ആം പിറന്നാൾ

ആദ്യ കാലങ്ങളിൽ വിമർശനവും പരിഹാസവും.തളർന്നു പോകേണ്ടിടത്ത് നിന്നും തനിക്ക് നേരെയുള്ള വിമർശനങ്ങളേയും പരിഹാസങ്ങളേയും പോസിറ്റീവ് ആയെടുത്തു അവിടെ നിന്നും ഇന്ന് തമിഴ്നാടിന്റെ സിനിമാ മേഖല അടക്കി വാഴുന്ന മനുഷ്യൻ.ഓരോ സിനിമകൾ കഴിയുമ്പോളും ബോക്സ്ഓഫീസിൽ പുതിയ ചരിത്രം കുറിക്കുന്നവൻ.സിനിമാ അഭിനയത്തിൽ,സിനിമ തിരഞ്ഞെടുക്കുന്നതിൽ എതിർ അഭിപ്രായം ഉള്ളവർ ധാരാളം ഉണ്ടെങ്കിലും “എൻ നെഞ്ചിൽ കുടിയിരിക്കും എനത് നന്പാ, “തുടങ്ങുന്ന മോട്ടിവേഷൻ സ്പീച്ചിന് ഹെറ്റെഴ്‌സ് ഉണ്ടാകില്ല എന്നത് സത്യം ആണ്. വിജയ് എന്ന നടന്റെ സിനിമകളെക്കാൾ ഇഷ്ടപ്പെടുന്നത് തീപാറുന്ന സ്‌പീച്ചുകളെ ഇഷ്ടപ്പെടുന്നവർ ഏറെയാണ് . 45 വയസിലെക്ക് കടക്കുന്ന കേരളത്തിന്റെ ദത്ത് പുത്രൻ ദളപതി വിജയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ

സ്പോർട്സിൽ വിജയുടെ സ്ഥിരം ചേരുവകളും അറ്റ്ലീ ബ്രില്ലിയൻസുകളും ചേർത്ത എന്റർടൈൻമെന്റ് സിനിമ ആയിരിക്കും… 4 വീതം പാട്ടും ഫൈറ്റും ഉണ്ടാകും… ക്ളീഷേകളുടെ അയ്യര് കളിയും ഉണ്ടാകും..

നല്ല മാസ്സ് മസാലയിൽ മുക്കിയ സ്പോർട്സ് മൂവി ആയിരിക്കും അതൊക്കെ മനസിൽ വെച്ച് എൻജോയ് ചെയ്യാൻ ആണ് പ്ലാൻ എങ്കിൽ മാത്രം ബിഗിൽ കളിക്കുന്ന തിയേറ്ററിൽ പോവുക അല്ലെങ്കിൽ നിരാശ ആയിരിക്കും ഫലം

വിജയ് നെ പറ്റി പറയുവാണേൽ ഇന്ത്യയിൽ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സൂപ്പർ താരം ആണ് അദ്ദേഹം… അയാളെ സ്നേഹിക്കുന്നവർക്ക് ഇഷ്ടമാകുന്ന സിനിമകളാണ് അയാൾ ചെയ്യുന്നത്..

കേരളത്തിലേ കുറച്ചു പേർക്ക് അങ്ങേരോട് പുച്ഛം… സിനിമ കൊണ്ട് ഇത്രയേറെ പ്രശ്നങ്ങളെ ചൂണ്ടിക്കാണിച്ച ഒരു സൂപ്പർതാരം ഉണ്ടോ? അത് തന്നെയാണ് പുള്ളിക്കാരന്റെ വിജയം.. തന്റെ ആയുധം സിനിമയാണ് അതിലൂടെ ആണ് അദ്ദേഹം പ്രതികരിക്കുന്നത് അതിന്റെ പേരാണ് ചങ്കൂറ്റം..

വിജയുടെ അവസാന സിനിമയിൽ പ്രതിപാദിച്ച പാർട്ടി ഇപ്പോ നടന്ന എലക്ഷനിൽ തമിഴ്നാട്ടിൽ അടപടലം പൊട്ടി.. സിനിമ കാരണം ആണെന്നല്ല അതിൽ സിനിമക്കും പങ്കുണ്ട്

സിനിമയെ ഉത്സവവും നടന്മാരെ ദൈവങ്ങളുമായി കാണുന്ന തമിഴ്നാട്ടിൽ വിജയ് സിനിമകൾ വിപ്ലവം ആണ്…അത്രത്തോളം അവരുടെ ജീവിതത്തെ സ്വാധീനിക്കാൻ അറ്റ്ലീസ്റ്റ് താൻ പറയുന്നത് കേൾക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ സ്വാധീനിക്കാൻ, അവർക്ക് വേണ്ടുന്ന അഭിനയം നൽകാൻ വിജയ്ക്ക് കഴിയുന്നുണ്ട്..

ഹാപ്പി ബർത്ത്ഡേ വിജയ് സർ

ബിഗിൽ ദീപാവലി റിലീസ് ആയാണ് വരുന്നത്.. മാത്രവുമല്ല തെരി, മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ആറ്റ്ലിയും വിജയും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ജാക്കി ഷ്‌റോഫ്, വിവേക്, കതിർ, ഡാനിയൽ ബാലാജി, വർഷ ബോല്ലമ്മ, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിനായി എ.ആർ റഹ്മാൻ സംഗീതവും ജി.കെ വിഷ്ണു ഛായാഗ്രഹണവും അനൽ അരസ് ആക്ഷൻ കൊറിയോഗ്രഫിയും നിർവ്വഹിച്ചിരിക്കുന്നു.പുറത്തിറങ്ങിയ 2 ലുക്കും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: