മലയാള സിനിമക്ക് സുവർണ്ണകാലം| ലോകവേദികളിൽ അംഗീകരിക്കപ്പെട്ട് ഇന്ദ്രൻസ് ചിത്രങ്ങൾ

ആളൊരുക്കത്തിന് നാഷണൽ അവാർഡിന് തുല്യമായ മറ്റൊരു അംഗീകാരം കൂടി.ലോകവേദികളിൽ ഇന്ത്യൻ തിളക്കം..

ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച്
ബ്രസീലിലെ റിയോ ഡി ജനീറോ (Rio de janeiro) യിൽ
സെപ്റ്റംപർ 23 മുതൽ ഒക്ടോബർ 9 വരെ നടക്കുന്ന ബ്രിക്സ് ഫിലിം ഫെസ്റ്റിവല്ലിന്റെ കണ്ടമ്പ്രറി കോമ്പറ്റീഷൻ വിഭാഗത്തിലേക്ക് ആളൊരുക്കം ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

രാജ്യത്തെ നാല് സംവിധായകരുടെ രണ്ട് വീതം വർക്കുകളാണ് കേന്ദ്ര ഗവൺമെന്റ് ഒദ്യോഗികമായി ഫെസ്റ്റിവല്ലിലേക്ക് നോമിനേറ്റ് ചെയ്തിരുന്നത്.

സംവിധായകൻ എന്ന നിലയിൽ ഫെസ്റ്റിവലിൽ പങ്കെടുക്കാനും ഔദ്യോഗിക ക്ഷണമുണ്ട്.

ഇന്ത്യയിൽ നിന്ന് ഒരു ചിത്രത്തിന് കൂടി ഫെസ്റ്റിവൽ എൻട്രി ലഭിക്കും.

16 വർഷം മുൻപ് നാടും, വീടും ഉപേക്ഷിച്ചു പോയ തന്റെ മകൻ സജീവനെ തേടി കുന്നത്തുകാവിൽ നിന്നും നഗരത്തിലേക്ക് എത്തിയതാണ് തുള്ളൽ കലാകാരനായിരുന്ന പപ്പുപ്പിഷാരടി.വാർധക്യം അയാളെ അല്പം തലർത്തിയിരുന്നു.കാലിനു പരിക്ക് പറ്റി എത്തിയ ശാന്തിനികേതനിലെ ഡോക്ടറും തന്റെ സുഹൃത്തും ആ മകനെ കണ്ടെത്താൻ സഹായിക്കുന്നു.മകനെ തേടിയുള്ള ഈ യാത്രയും ആ യാത്രയുടെ ഇടക്കുള്ള ഓരോ സംഭവങ്ങളും എല്ലാം ആണ് ആളൊരുക്കം. വെറുമൊരു യാത്രയല്ല.ശക്തമായ ഒരു വിഷയം ചർച്ച ചെയ്ത ചിത്രം. ഇടവേളയിൽ ഉണ്ടാകുന്ന അപ്രതീക്ഷിതമായ വഴിത്തിരിവ് എല്ല പ്രേക്ഷകരെയും അമ്പരപ്പിക്കും.പിന്നീട് അങ്ങോട്ടും ചിത്രം നല്ലൊരു തിരക്കഥയുടെ മുന്നോട്ട് പോകുന്നു.

പപ്പുപ്പിഷാരടി എന്ന കഥാപാത്രമായി ഇന്ദ്രൻസ് ജീവിച്ചു എന്നു തന്നെ വേണം പറയാൻ. ഓരോ സീനിലും നമുക്ക് ഒരു അഭിനേതാവിനെ അല്ല കാണാൻ കഴിയുന്നത്.ആ കഥാപാത്രത്തെ മാത്രമാണ്.സംഭാഷണങ്ങൾ എല്ലാം തീരെ കുറവാണ്.പക്ഷെ ഭാവങ്ങൾ കൊണ്ട് മറ്റൊരു തലത്തിലേക്ക് എത്തുന്നു ഈ കഥാപാത്രം.ഇടവേളക്ക് ശേഷം ഒരുപാട് നേരം ഒരു സംഭാഷണം പോലുമില്ലാത്ത പപ്പുപ്പിഷാരടി ആ ഭാവങ്ങളിലൂടെ വിസ്മയിപ്പിക്കുന്നു. മറ്റു കഥാപാത്രങ്ങളിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. എല്ലാവരും തന്നെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.

എഴുത്തും സംവിധാനവും ചെയ്ത വി സി അഭിലാഷ് വളരെ ഭംഗി ആയിട്ടു തന്നെ ആണ് ഓരോ സീനും ചെയ്തിരിക്കുന്നത്.ഇങ്ങനൊരു കഥയിലേക്ക് എത്തിയ സംവിധായകനെ അഭിനന്ദിച്ചേ മതിയാകു.പതിഞ്ഞ താളത്തിൽ പോകുന്ന ഇങ്ങനൊരു ചിത്രത്തിന് പശ്ചാത്തല സംഗീതം പ്രധാന ഘടകം ആണ്.അതും വളരെ ഭംഗി ആയി റോണി റാഫേൽ ചെയ്തിട്ടുണ്ട്.മികച്ച രീതിയിൽ ഉള്ള ബിജിഎം ആണ് ഓരോ സ്ഥലത്തും.

എല്ലാ പ്രേക്ഷകരും ഇതുപോലുള്ള ചിത്രങ്ങൾ കാണുന്നവരായിരിക്കില്ല.ചിത്രം മൊത്തത്തിൽ പതിഞ്ഞ താളത്തിൽ ആണ് പോയിട്ടുള്ളത്.ആ ഒരു രീതിയും ആണ് ചിത്രത്തിന്റെ കഥ ആവശ്യപ്പെടുന്നതും.പക്ഷെ 10 മിനുറ്റ് കണ്ടിരിക്കാൻ തോന്നിയാൽ ചിത്രം പൂർത്തിയവതെ നിർത്താൻ തോന്നാത്ത വിധം പ്രേക്ഷകനെ പിടിച്ചുരുത്തും.എല്ലാ മലയാള സിനിമ സ്നേഹികളും ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.ഈ മികച്ച സൃഷ്ടികൾ ആരും കാണാതെ പോകരുത്.ഒരുപാട് ഇഷ്ടമായി, പെട്ടെന്ന് തന്നെ മനസ്സിൽ ഇടം പിടിച്ച ചിത്രം….ആളൊരുക്കം.. ഇതിനേക്കാൾ മികച്ച പേര് മറ്റൊന്നില്ല…

പപ്പുപ്പിഷാരടി ആയി നിറഞ്ഞു നിന്ന് സംസ്ഥാന അവാർഡ് വാങ്ങിയ ഈ പ്രകടനത്തെ എങ്ങനെ വിവരിക്കണം എന്ന് അറിയില്ല. ഇന്ദ്രൻസ് എന്ന നടന്റെ മറ്റൊരു ഭാവം.അതുമാത്രമല്ല. ശക്തമായൊരു കഥ പറഞ്ഞ ആളൊരുക്കം മലയാള സിനിമ സ്നേഹികളിടെ മനസ്സിൽ എന്നും മായാതെ നിൽക്കാൻ ഉള്ള സൃഷ്ടി.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: