ലൂസിഫർ വെറും സാമ്പിൾ യഥാർത്ഥ കഥ പുറകെ :- മുരളി ഗോപി

ലുസിഫറിൽ കണ്ടത് വെറും സാമ്പിൾ മാത്രമാണെന്നും യഥാർത്ഥ വെടിക്കെട്ട്‌ പുറകെ വരുന്നുണ്ടെന്നും തിരക്കഥാകൃത്ത് മുരളി ഗോപി

ലൂസിഫർ ആദ്യ ഭാഗത്തിനു ശേഷം മുകളിൽ കുറച്ച് കാണുകയും താഴെ നീണ്ടു കിടക്കുകയും ചെയ്യുന്ന ഒരു ഐസ്മലയുടെ ഒരു ഫോട്ടോ മുരളി ഗോപി ഫേസ്ബുക്കിൽ പങ്ക് വെച്ചിരുന്നു… ലൂസിഫർ നമ്മൾ കണ്ടതല്ല ഇനി കാണാൻ പോകുന്നതാണെന്ന സൂചനയാണ് അദ്ദേഹം തന്നതെന്ന്.. കഴിഞ്ഞ ദിവസം ‘എമ്പുരാൻ’ L2 പ്രഖ്യാപിച്ചതോടെയാണ് മനസിലായത്

പ്രിത്വിരാജ് സംവിധാന രംഗത്ത് ചുവടുറപ്പിക്കുന്നുവെന്ന സൂചന കൂടിയാണ് തുടർച്ചയായി രണ്ടാമത്തെ സിനിമയുടെ പ്രഖ്യാപനത്തോടെ ലഭിക്കുന്നത്
തുടർഭാഗങ്ങളുള്ള സിനിമയായി തന്നെയാണ് ലൂസിഫർ എഴുതി തുടങ്ങിയതെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. ആദ്യ ഭാഗത്തിൽ ഒരു മഞ്ഞുകട്ടയുടെ അറ്റം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിലേറെ കാണാൻ കിടക്കുന്നുവെന്നും രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവേളയിൽ മുരളി ഗോപി പറഞ്ഞു.
‘ഫ്രാഞ്ചൈസ് ഫോർമാറ്റിൽ തന്നെയായിരുന്നു ലൂസിഫർ എഴുതി തുടങ്ങിയത്. രാജുവിനോട് ചിത്രത്തെക്കുറിച്ച് പറയുമ്പോഴും ഇങ്ങനെയൊരു ആശയം സൂചിപ്പിച്ചിരുന്നു. തുടർഭാഗം കണ്ടുകൊണ്ട് തന്നെയാണ് ലൂസിഫർ സിനിമ ചെയ്തതെങ്കിലും അതിന്റെ വിജയത്തിൽ നിന്നുമാത്രമേ അത് സാധ്യമാകുമായിരുന്നൊള്ളൂ. അത് സംഭവിച്ചു. ലൂസിഫർ ഫ്രാഞ്ചൈസിന്റെ ഇനിയുള്ള ചുവടുകൾക്ക് ആ സാമ്പത്തിക വിജയം വലിയ സഹായമായി. അതിൽ ഞങ്ങൾക്കെല്ലാം സമാധാനവും സന്തോഷവും ഉണ്ട്.’–മുരളി ഗോപി പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ മൂന്നിന് ലൂസിഫർ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് പൃഥ്വിയുടെ ട്വീറ്റ് ഉണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു മഞ്ഞുമലയുടെ ചിത്രമാണ് പൃഥ്വി ട്വീറ്റ് ചെയ്തത്. There is more to it than what meets the eye! ഇങ്ങനെയായിരുന്നു ചിത്രത്തിന്റെ തലക്കെട്ട്. ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയാണ് പൃഥി ഈ ട്വീറ്റിലൂടെ നല്‍കിയിരുന്നതെന്ന് അന്നുതന്നെ പ്രേക്ഷകർ കണ്ടെത്തുകയും ചെയ്തു.

തുല്യ റോളിൽ താനുണ്ടാകുമെന്ന് പ്രിത്വി പറഞ്ഞതും ലൂസിഫർ ആദ്യഭാഗത്തിലെ ഓപ്പണിങ് എൻഡിങ് സീനുകൾ കൂട്ടി വായിക്കുമ്പോൾ ലൂസിഫർ 2 ഒരു ഇന്റർനാഷണൽ കഥ ആവാനാണ് സാധ്യത

സ്റ്റീഫനും കേരളവും ഒക്കെ വിട്ടു റഷ്യ, യൂറോപ്പ്, തുടങ്ങുന്ന വൻകിട രാജ്യങ്ങളെ നിയന്ത്രിക്കുന്ന ഇല്ലുമിനാട്ടി കളുടെ രാജാവായി ലാലേട്ടൻ എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ

ലൂസിഫർ ആദ്യമായി ഇങ്ങനെ ഒരു ലാലേട്ടൻ സിനിമ വരുന്നു എന്ന് കേൾക്കുന്നത് 2012 സമയത്താണ് അന്ന് അതിന്റെ പിന്നിൽ രാജേഷ്പിള്ള & മുരളിഗോപി ഇവരായിരുന്നു.പിന്നീടാണ് കപ്പിത്താൻ ആയി പ്രിത്വിരാജ് വരുന്നത്

ഖുറേഷി അബ്റാമും സായദ് മസൂദും എങ്ങനെ ഈ നിലയിൽ എത്തി എന്നും കേരളത്തിന്റെ ഇട്ടാവട്ടത്തിൽ എന്തിനാണ് സ്റ്റീഫൻ ആയി ഒതുങ്ങികൂടിയതെന്നും ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരത്തിന് വേണ്ടി അക്ഷമയോടെ കാത്തിരിക്കുകയാണ് മോഹൻലാൽ പ്രിത്വിരാജ് ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: