ടാർസനും മൗഗ്ലിയും ഒക്കെ വള്ളിയിൽ തൂങ്ങി നടന്നാണ് സാർ ഇതിഹാസങ്ങൾ ആയത്…???| ഉണ്ടയേ പുകഴ്ത്തി മിഥുൻ മാനുവൽ തോമസ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഉണ്ട. ജൂൺ 14 ആയിരുന്നു ചിത്രം പ്രദർശനത്തിനായി എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം വൻ പ്രദർശനം തുടരുകകയാണ്. സിനിമ മേഖലയ്ക്ക് ഉള്ളിൽ നിന്നും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ഉണ്ടയ്ക്ക് ലഭിക്കുന്നത്.

മമ്മൂക്കയെ കാണാൻ ആയി ഉണ്ടക്ക് കയറുന്നവർക്ക് നിരാശ ആയിരിക്കും ഫലം ഉണ്ടയിൽ മമ്മൂട്ടിയില്ല മണിസാർ മാത്രമേ ഉള്ളൂ… കഥാപാത്രമായി ജീവിക്കാൻ ഉള്ള മമ്മൂക്കയുടെ കഴിവ് ഈ വർഷം നാലാമത്തെ തവണയാണ് പുറത്ത് കാണുന്നത്… പേരന്പ്, യാത്ര, മധുരരാജ ഇപ്പോ ഉണ്ട എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നവ

ഉണ്ടയേ… പ്രശംസിച്ചു കൊണ്ട് മിഥുൻ മാനുവൽ തോമസ് ഫേസ്ബുക്കിൽ വൈറൽ ആയിരിക്കുകയാണ്

പോസ്റ്റ്‌ വായിക്കാം :-
നിങ്ങള് ഇപ്പഴും വള്ളിയിൽ തൂങ്ങിയാ നടക്കുന്നേ..??” കൂടെ ‘ഡാ..ആദിവാസീ’ എന്നൊരു വിളിയും..സ്ഥലം വയനാട് ആണെന്ന് പഠനം കഴിഞ്ഞു പുറം നാടുകളിൽ ജോലിയും മറ്റുമായി എത്തിയ കാലങ്ങളിൽ ഇടയ്ക്കിടെ കേട്ടിരുന്ന കമന്റ് / ഡയലോഗ് . നിരുപദ്രവമെന്നു കരുതി പലപ്പോഴും ചുമ്മാ ചിരിച്ചു തള്ളിയിരുന്നു എങ്കിലും അതങ്ങനെയല്ലാത്ത സന്ദര്ഭങ്ങളും ഉണ്ടായിട്ടുണ്ട് ..!! അത്തരം ക്രൂരമായ തമാശകൾ ആസ്വദിക്കുന്നവർക്കും അവ പറയുന്നതിൽ ആനന്ദം കണ്ടെത്തുന്നവർക്കും ഉള്ള മുഖം അടച്ചുള്ള അടിയാണ് ഉണ്ട. സ്വന്തം നാട്ടിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ദൈന്യ ഭാവങ്ങളുടെ ചിത്രങ്ങൾ വരച്ചിടുന്ന കാവ്യമാണ് ഉണ്ട. അധികാര കേന്ദ്രങ്ങളുടെ, മനുഷ്യ ജീവന് വിലകല്പിക്കാത്ത ഉദാസീനതകളുടെ, ഗർവുകൾ തകർത്ത് ലക്ഷ്യത്തിൽ കൊള്ളുന്ന വെടിയാണ് ഉണ്ട..!! മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാകുന്നു ഉണ്ട..ഒപ്പം ഒരു കൂട്ടം പച്ച മനുഷ്യരെ, മമ്മുക്കയോടൊപ്പം സ്‌ക്രീനിൽ അവതരിപ്പിച്ച ഷൈനും ലുക്കുമാനും അടക്കമുള്ളവരുടെ നടനമികവിന്റെ നേർസാക്ഷ്യം ആണ് ഉണ്ട..! മലയാള സിനിമയിലെ കലക്കൻ സംവിധായകരുടെ നിരയിലേക്ക് കസേര വലിച്ചിട്ടു ഖാലിദ് റഹ്‌മാൻ ഇരിക്കുന്ന സുഖമുള്ള ദൃശ്യം കൂടി ഉണ്ട് ഈ ഉണ്ടയുടെ ബോണസ് ആയി ..!! Congrats team UNDA..!! It’s a daring,flawless film..!!

വാൽക്കഷ്ണം : ടാർസനും മൗഗ്ലിയും ഒക്കെ വള്ളിയിൽ തൂങ്ങി നടന്നാണ് സാർ ലോക സാഹിത്യ – ചലച്ചിത്ര ചരിത്രത്തിലെ ഇതിഹാസങ്ങൾ ആയത്…???

മിഥുൻ മാനുവൽ തോമസിനെ പോലെ സിനിമാ പ്രവർത്തകരും നിരൂപകരും പ്രേക്ഷകരും ഉണ്ടയേ.. ഒരുപോലെ പുകഴ്ത്തുകയാണ്

ജാതി വെറിയെയും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയെയും സിനിമ നിശിതമായി വിമർശിക്കുന്നു.. മമ്മൂക്കയെ കൂടാതെ ഷെയിൻ ടോം ചാക്കോ, അർജുൻ അശോകൻ തുടങ്ങി അഭിനയിച്ചവർ ഒക്കെ മികച്ചതാക്കിയതോടെ ചിത്രത്തിന്റെ കാസ്റ്റിംഗിനെ പുകഴ്ത്തിയും ആളുകൾ സംസാരിക്കുന്നുണ്ട്.. റിയലിസ്റ്റിക് രീതിയിൽ കഥ പറയുന്ന ചിത്രം മികച്ച സിറ്റുവേഷൻ കോമഡി കൊണ്ട് സമ്പന്നമാണ്..

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: