ലൂസിഫർ 2 :- ഇന്റർനാഷണൽ കഥ | ലാലേട്ടനൊപ്പം തുല്യ റോളിൽ പ്രിത്വിയും

മലയാളം കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ പ്രിത്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ സിനിമ ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു…

മുരളി ഗോപിയും പ്രിത്വിരാജും അതിനുള്ള സൂചനകൾ തന്നിരുന്നെങ്കിലും ആദ്യമായിട്ടാണ് ലാലേട്ടൻ ലൂസിഫർ രണ്ടാം ഭാഗത്തോട് പ്രതികരിച്ചിരിക്കുന്നത്

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നാളെ ഉണ്ടാകും. ‘എൽ, ദ് ഫിനാലെ’ പ്രഖ്യാപനം നാളെ വൈകിട്ട് ആറുമണിക്ക്’–ലാലേട്ടൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് അടുത്തിടെ നടന്ന അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘രണ്ടാം ഭാഗത്തിന്റെ ചില ആശയങ്ങൾ മനസ്സിലുണ്ട്. അതിൽ മുന്നോട്ടുപോകുന്നുമുണ്ട്. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ കാന്‍വാസില്‍ രണ്ടാം ഭാഗം അണിയിച്ചൊരുക്കേണ്ടി വരും. .ലൂസിഫര്‍ 2 യാഥാർഥ്യമാക്കണമെങ്കില്‍ തീര്‍ച്ചയായും വലിയൊരു ബജറ്റ് തന്നെ വേണ്ടി വരും.’

തിരക്കഥാകൃത്ത് മുരളി ഗോപിയും ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ചുളള ചില സൂചനകള്‍ നല്‍കിയിരുന്നു. മുരളി ഗോപി സമൂഹമാധ്യമത്തിൽ ഒരു കറുത്ത കുതിരയുടെയും വെളുത്ത കുതിരയുടെയും ചിത്രം പങ്കു വച്ചു കൊണ്ട് ഇങ്ങനെ കുറിച്ചു ‘In the same garden, under the same grey sky, graze Black and White. #L’. ഇത് ചിത്രത്തിലെ രണ്ടു നായക കഥാപാത്രങ്ങളെ ഉദ്ദേശിച്ചുള്ളതു തന്നെയാണെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിന്റെ ടാഗ് ലൈനിലെ Brotherhood എന്നതും ഇൗ സഹോദരബന്ധമാണ് സൂചിപ്പിക്കുന്നതെന്ന് ആരാധകർ ഉറപ്പിച്ചു പറയുന്നു.

തുല്യ റോളിൽ താനുണ്ടാകുമെന്ന് പ്രിത്വി പറഞ്ഞതും ലൂസിഫർ ആദ്യഭാഗത്തിലെ ഓപ്പണിങ് എൻഡിങ് സീനുകൾ കൂട്ടി വായിക്കുമ്പോൾ ലൂസിഫർ 2 ഒരു ഇന്റർനാഷണൽ കഥ ആവാനാണ് സാധ്യത

സ്റ്റീഫനും കേരളവും ഒക്കെ വിട്ടു റഷ്യ, യൂറോപ്പ്, തുടങ്ങുന്ന വൻകിട രാജ്യങ്ങളെ നിയന്ത്രിക്കുന്ന ഇല്ലുമിനാട്ടി കളുടെ രാജാവായി ലാലേട്ടൻ എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ

ലൂസിഫർ ആദ്യമായി ഇങ്ങനെ ഒരു ലാലേട്ടൻ സിനിമ വരുന്നു എന്ന് കേൾക്കുന്നത് 2012 സമയത്താണ് അന്ന് അതിന്റെ പിന്നിൽ രാജേഷ്പിള്ള & മുരളിഗോപി ഇവരായിരുന്നു

രാജേഷ് പിള്ള എന്നാ വലിയ പ്രതിഭയുടെ മരണത്തോട് കൂടി ലൂസിഫർ എന്ന സിനിമയും ഇല്ലാതായി. കുറച്ചു മാസങ്ങൾക്ക് ശേഷം ഒരു വൈകുന്നേരം മലയാളം സിനിമ ഒന്നടകം ഞെട്ടിച്ചു വീണ്ടും മറ്റൊരു ലൂസിഫർ ജനിച്ചു. പ്രിത്വിയുടെ ആദ്യ സിനിമ എന്നാ രീതിയിൽ വീണ്ടും ലാലേട്ടൻ ലൂസഫീർ പ്രഖ്യാപനം വന്നു. നാളെ അത് പോലൊരു ലൂസിഫർ 2 പ്രഖ്യാപനം ആണ് എല്ലാവരും കാത്തിരിക്കുന്നത്..

ഖുറേഷി അബ്റാമും സായദ് മസൂദും എങ്ങനെ ഈ നിലയിൽ എത്തി എന്നും കേരളത്തിന്റെ ഇട്ടാവട്ടത്തിൽ എന്തിനാണ് സ്റ്റീഫൻ ആയി ഒതുങ്ങികൂടിയതെന്നും ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം നൽകാൻ മുരളി ഗോപിക്ക് കഴിയട്ടെ

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: