പതിയെ കൊളുത്തി ആളിപ്പടർന്ന് ‘ഉണ്ട’| പ്രതികരണം വായിക്കാം

“ഒരു ഉണ്ടയുമില്ല അണ്ടിയുമില്ല. നമ്മുടെ ജീവൻ നാം തന്നെ കാക്കണം”
എസ്ഐ മണി ( മമ്മൂട്ടി)

തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഉണ്ട.റിയലിസ്റ്റിക് സിനിമകളുടെ കൂട്ടത്തിലേക്ക് മികച്ചൊരു സംഭാവന നൽകിയിരിക്കുകയാണ് ഖാലിദ് റഹ്മാൻ.. അമാനുഷികത ഇല്ലാതെ യഥാർത്ഥ ജീവിതങ്ങൾ സ്‌ക്രീനിൽ എത്തിക്കാൻ ഉണ്ടയിലൂടെ അദ്ദേഹത്തിനു കഴിഞ്ഞു..

തമിഴന്മാർക്ക് പേരന്പ് നൽകിയതിന് പകരം മലയാളികൾക്ക് ഈ വർഷം ഇക്ക തന്ന മികച്ച കഥാപാത്രം ആണ് SI മണി

മാവോയിസ്റ്റ് മേഖലയിലേക്ക് തെരഞ്ഞെടുപ്പിന് സംരക്ഷണം നൽകാൻ

പോകുന്ന കേരള പോലീസിന്റെ ദൈന്യത

വളരെ റിയലിസ്റ്റാക്കായി ഉണ്ട എന്നസിനിമ നമുക്ക് കാണിച്ചുതരുന്നു.
ഇതൊരു മമ്മൂട്ടി എന്ന താരത്തിന്റെ ചത്രമല്ല.എന്നാലും മമ്മൂട്ടിയുടെ പെർഫോമൻസ് അപാരം തന്നെ.
അമാനുഷികനല്ലാത്ത എസ്ഐയാണ് മമ്മൂട്ടിയുടെ കഥാപാത്രം.പേടിയും ഭീരുത്വവും ചിലപ്പോഴൊക്കെ മറ്റുള്ളവർക്ക് പ്രചോദനവും ധൈര്യവും നൽകുന്ന കേരളത്തിലെ സാദാ ഒരു എസ് ഐ.അയാൾ ഒരു കള്ളനെപ്പോലും പിടിച്ചിട്ടില്ല.നേരാംവണ്ണം വെടിവെക്കാനറിയില്ല.പോലീസ് സ്റ്റേഷൻ ഇഷ്ടപ്പെടാത്തതിനാൽ ക്യാമ്പിൽ കഴിയുന്ന ഒരു പോലീസുകാരൻ.വെടിവെപ്പുണ്ടാവുമ്പോൾ പേടിച്ചു തളർന്നുപോകുന്ന ഒരു മമ്മൂട്ടിയൻ പോലീസ് നല്ല അനുഭവമായിരുന്നു.

ഇതിൽ രാഷ്ട്രീയമുണ്ട്, വെള്ളത്തിനുവേണ്ടി മണ്ണിന് വേണ്ടി പോരാടുന്ന ആദിവാസികളുടെ ഇന്നിന്റെ വർത്തമാനങ്ങളുണ്ട്.
ഈയടുത്ത കാലത്ത് ഇത്രയും മനോഹരമായി ആദിവാസികളുടെ സ്വത്വത്തെക്കുറിച്ച് യാഥാർത്ഥ്യത്തോടെ സംസാരിച്ച മറ്റൊരു സിനിമ കണ്ടിട്ടില്ല.

ചിലരെ ഭരണകൂടം മാവോയിസ്റ്റാക്കി വെടിവെച്ചു കൊല്ലുന്നു. ചിലരെ മാവോയിസ്റ്റുകൾ ഗ്രാമീണരെ സർക്കാറിന്റെ ഏജന്റാക്കി കൊന്നു കളയുന്നു.ആദിവാസികളോടുള്ള നമ്മുടെ ഇടപെടലുകൾ എങ്ങനെയെന്ന് ഈ ചിത്രം ഓർമിപ്പിക്കുന്നു. നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുന്നത് മാവോയിസ്റ്റുകളല്ല നിയമം കൈയ്യിലെടുക്കുന്ന രാഷ്ട്രീയക്കാർതന്നെയാണെന്ന സത്യം “ഉണ്ട” വിളിച്ചു പറയുന്നു.

സാറെ ഈ മാവോയിസ്റ്റിന് എന്നാൽ എന്താ അവർ എന്തിനിയാ നമ്മളെ കഷ്ടപ്പെടുത്തുന്നത് അവർക്ക് എന്താണ് വേണ്ടത് , അത് അവർക്ക് അല്ലേ.. അറിയു.. നമ്മൾക്ക് കഷ്ടപ്പെടാൻ ആണ് സർക്കാർ പൈസ തരുന്നത് ഉണ്ട
ഖാലിദ് റഹ്മാന്റെ സിനിമയുടെ മേക്കിങ് രീതി തന്നെ ആണ് സ്‌ക്രീനിൽ അത്ഭുതം കാണിച്ചത്…
മണി സർ എന്നെ കഥ പാത്രം ഇലക്ഷൻ ഡ്യൂട്ടിക്കി പോവുന്ന ഒരോ പോലീസ് ക്കാരുടെ ജിവിതത്തിൽ എന്താണ് നടക്കുന്നത് എന്നാണ് സിനിമയിലുടെ ആ കഥാപാത്രം കാണിക്കുന്നത്

സിനിമയിലെ ഓരോ കഥ പാത്രവു തനിക്കി ലഭിച്ച റോൾ ഭംഗിയായി സ്ക്രീനിൽ കാഴ്ച്ചവെച്ചു എന്ന് തന്നെ പറയാൻ കഴിയു ചെറിയ ചെറിയ കോമഡിയിലും ചാർത്തീസ് ഖഡിൽ ഡ്യുട്ടിക്കി പോയ പോലീസ് ക്കാരുടെ കാര്യത്തിൽ സർക്കാറിന് എത്ര മാത്രം കരുതൽ ഉണ്ട് എന്ന് കാണുന്നവർക്ക് സംവിധായകൻ സിനിമയിലൂടെ വരച്ച് കാണിക്കുന്നു

ഖാലിദ് റഹ്മാൻ എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ,മികച്ച തിരക്കഥയുള്ള,മിഴിവാർന്ന ഛായാഗ്രഹണ മികവുള്ള ,കൊതിപ്പിക്കുന്ന പശ്ചാത്തല സംഗീതമുള്ള നല്ലൊരു ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: