‘ഉണ്ട’ വരുന്നുണ്ട് |അത്ഭുതപ്പെടുത്താൻ മമ്മൂക്ക

ഖാലിദ് റഹ്മാൻ എന്ന കഴിവുള്ള ഡയറക്ടർ

ഒബ്ജെക്റ്റീവ് ആയി കഥപറയുന്ന സിനിമകൾ മലയാളത്തിൽ വളരെ അപൂർവമായേ സംഭവിക്കാറുള്ളൂ. തങ്ങളുടെ സിനിമയെ നായകന്റെ കണ്ണിലൂടെയാണ് മിക്ക സംവിധായകരും പ്രേക്ഷർക്ക് കാട്ടിക്കൊടുക്കുന്നത്. ആ രീതി തന്നെയാണ് പുതുതലമുറയും പിന്തുടരുന്നത്. അതിനൊരപവാദമാണ് ഖാലിദ് റഹ്‌മാനും അയാളുടെ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയും. പുറത്തിറങ്ങി രണ്ട് വർഷങ്ങൾക്കിപ്പുറവും ആ സിനിമയുടെ റീവോച്ച് വാല്യൂ നഷ്ടപ്പെടാത്തതും നേരത്തെ പറഞ്ഞ ഒബ്ജെക്റ്റീവ് ആയ കഥപറച്ചിൽ ഒന്ന് കൊണ്ട് മാത്രമാണ്. കഥാപരിസരത്തെയും കഥാപാത്രങ്ങളെയും നല്ലത് പോലെ എക്സ്‌പ്ലോർ ചെയ്യുന്നുണ്ട് എഴുത്തുകാരനും സംവിധായകനും. നായകൻ അഭിലാഷിന്റെ കണ്ണിലൂടെ മാത്രം ലോകത്തെ നോക്കിക്കാണാതെ രഘുപ്പോലീസിലൂടെയും എലിയിലൂടെയും സുമയിലൂടെയും കിച്ചുവിലൂടെയുമൊക്കെ സഞ്ചരിക്കുന്ന ഖാലിദിന്റെ ക്യാമറ, ഒരേ ലോകത്തിന്റെ തന്നെ പല അംഗിളുകൾ നമുക്ക് കാട്ടിത്തരുന്നു. അതുകൊണ്ടാണ് ആ സിനിമ പൊളിറ്റിക്കളി കറക്റ്റാവുന്നത്. ആരുടേയും പക്ഷം ചേരാതെ ആരെയും നന്നാക്കാൻ ശ്രമിക്കാതെ എല്ലാവരുടെയും ഇൻസെക്യൂരിറ്റീസിനെ തുറന്ന് കാട്ടിക്കൊണ്ടുള്ള ആ കഥപറച്ചിൽ ഒരു വിപ്ലവം തന്നെയായിരുന്നു. ഇപ്പോഴയാളിതാ വീണ്ടും വന്നിരിക്കുന്നു, പണ്ടത്തെ പോലെ തന്നെ കൗതുകം ഒളിപ്പിച്ചു വച്ചൊരു ടൈറ്റിലുമായി. കൂട്ടിന് മമ്മൂട്ടിയുമുണ്ട്. മലയാളിക്ക് തീർത്തും അപരിചിതമായ ഒരു ടെറെയ്നിൽ ആണ് ഉണ്ട സംഭവിക്കുന്നത്. പുതുപുത്തൻ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് പറയാൻ പോകുന്ന ആ കഥ കാണാൻ, ആകാംഷയോടെ കാത്തിരിക്കുകയാണ്. സിനിമ കാണാൻ ഉള്ളതാണ്. ആരെക്കൊണ്ടും പറയിക്കാതെ, കഥ കാണിച്ചു തരാൻ ഖാലിദ് റഹ്‌മാനൊരിക്കൽ കൂടെ കഴിയട്ടെ എന്നാശംസിക്കുന്നു

മമ്മൂട്ടിയെന്ന അത്ഭുതമനുഷ്യൻ

പേരന്പ്’ പോലൊരു എക്സ്ട്രീം ക്ലാസ്സിക്‌ മൂവി അന്യ ഭാഷയിൽ ചെയ്ത് വലിയ വിജയമാക്കുന്നു,കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്ന് എന്ന് ജനം അഭിപ്രായപ്പെടുന്നു.. ചിത്രം ലോക സിനിമ ആസ്വാദകർക്കിടയിൽ പ്രശംസിക്കപ്പെടുന്നു.ഒടുവിൽ മികച്ച നടനുള്ള നാഷണൽ അവാർഡ് ഫൈനൽ റൗണ്ടിൽ എത്തി നിൽക്കുന്നു.രാഷ്ട്രീയ നേതാക്കളുടെ ബയോപിക്ൾ ബോക്സ്‌ഓഫീസിൽ തകർന്നടിഞ്ഞ ചരിത്രം മാത്രം ഉള്ളിടത്ത് തെലുങ്കിൽ പോയി #’യാത്ര’യിലൂടെ മികച്ച പ്രേക്ഷക പിന്തുണ നേടി ആ ചരിത്രം മാറ്റിക്കുറിക്കുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിനിമയുടെ സ്വാധീനം അലയടിക്കുന്നു. ആ സംസ്ഥാനത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം തന്നെ മാറിമറിയുന്നു. അതേ സമയം സ്വന്തം നാട്ടിൽ ചളിയും തമാശയും മുറി ഇംഗ്ലീഷും പറയുന്ന 9 വർഷങ്ങൾക്ക് മുമ്പ് പിറവികൊണ്ട #’രാജ’യെ അതേ കഥാപാത്രമായി വീണ്ടും അവതരിച്ച് കരിയറിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങളുള്ള ചിത്രങ്ങളുടെ കൂട്ടത്തിലേക്കും കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളുടെ കൂട്ടത്തിലേക്കും എഴുതി ചേർക്കുന്നു.റിയലിസ്റ്റിക് അപ്രോച്ചിൽ ഉണ്ട വരാൻ പോകുന്നു.ഗാനഗന്ധർവൻ ഷൂട്ട്‌ പുരോഗമിച്ചുകുന്നു. ഈ കൂട്ടത്തിലേക്കാണ് എന്നും ചരിത്ര സിനിമകൾ ചരിത്രമാക്കി മാറ്റി മാത്രം ചരിത്രമുള്ള മമ്മൂക്ക കരിയറിലെ ഏറ്റവും വലിയ സിനിമ എന്ന് വിശേഷിപ്പിക്കുന്ന മാമാങ്കം 1st look വരുന്നതും

ഓർമ്മവച്ച കാലം മുതൽ അമ്പരപ്പിക്കാൻ തുടങ്ങിയ മുഖം ആണ്. എന്റെ 21 ആം വയസ്സിലും ഇദ്ദേഹം അതിന് മാറ്റ് കൂട്ടുന്നു എന്നല്ലാതെ വിന്റേജ് മമ്മൂട്ടി എന്ന് മനസ്സിൽ പോലും ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. ആ അത്ഭുതം ഇന്നും പഴയതിനേക്കാൾ പതിന്മടങ്ങ് സൂര്യതേജസ്സോടെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: