ലാലേട്ടനെ ട്രോളാൻ ആണ് ഭാവമെങ്കിൽ കയ്യും കെട്ടി നോക്കി നിൽക്കില്ല |രോഷത്തോടെ മോഹൻലാൽ – മമ്മൂട്ടി ആരാധകർ

കേരളത്തിന്റെ സ്വന്തം ലാലേട്ടനെയും അദ്ദേഹത്തിന്റെ ആരാധകരെയും ട്രോളിക്കൊണ്ട് റിലീസ് ആയ ഇക്കയുടെ ശകടം മൂവിയുടെ ടീസറിന് എതിർപ്പുമായി ആരാധകർ രംഗത്ത്

മമ്മൂക്ക ഫാൻസിന്റെ കഥപറയുന്ന സിനിമ ആണെങ്കിൽ മമ്മൂക്കയുമായി ബന്ധം ഉള്ള കാര്യങ്ങൾ ഉൾകൊള്ളിക്കുകയാണ് വേണ്ടത്.മറിച്ച് മറ്റൊരു നടനെ അപമാനിക്കാൻ വേണ്ടി ആവരുത്..
ഇക്കയുടെ ശകടം മമ്മൂക്ക എന്ന മഹാനടനു ഈ ഒരു ടീസർ കൊണ്ട് ചീത്തപ്പേര് ഉണ്ടാക്കരുതെന്നാണ് മമ്മൂട്ടി-മോഹൻലാൽ ആരാധകർ ആവശ്യപ്പെടുന്നത്

സാജിദ് യഹ്യ സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന സിനിമയിൽ ഇക്കയെ മാന്യമായി അവതരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി ഒരുപാട് ആരാധകർ രംഗത്തെത്തി

മോഹൻലാൽ ആരാധകർ പടത്തിനെതിരെ തിരിഞ്ഞതോടെ വിശദീകരണവുമായി ഇക്കയുടെ ശകടം ഡയറക്ടർ പ്രിൻസ് അവറാച്ചൻ രംഗത്തെത്തി

ആരെയും മനഃപൂർവം അപനിക്കുന്നതായ ഒരു സീനും സിനിമയിൽ ഉണ്ടാകില്ലെന്നും അത് സിനിമ കാണുമ്പോൾ മനസിലാകും എന്നുമാണ് അദ്ദേഹം പറഞ്ഞത്

പ്രിൻസ് അവറാച്ചന്റെ fb പോസ്റ്റ്‌….
പ്രിയ സുഹൃത്തുക്കളെ
ഇക്കയുടെ ശകടത്തിന്റ്റ് പുതിയ ടീസർ പലർക്കും വിഷമം ആയി പറയുക ഉണ്ടായി ഒരിക്കലും വ്യക്തി പരമായി ആരെയും ആക്ഷേപിച്ചട്ടില്ല
അതു നിങ്ങൾക്ക് സിനിമ കാണുമ്പോൾ മനസിലാകും …
ഇക്കയുടെ ശകടത്തിൽ ഒരു വ്യക്തിയെ പോലും ആക്ഷേപിച്ചട്ടില്ല
ഇതൊരു കൊച്ചു സിനിമയാണ് കോമഡിയും
ത്രില്ലർമൂടും
നിലനിർത്തുന്ന ഒരു സിനിമ ആയിരിക്കും…
അതേ നിങ്ങൾ ആരാധിക്കുന്ന ഇക്കയെ കുറിച്ചുള്ള സിനിമയാ തന്നെ ആയിരിക്കും ഇക്കയുടെ ശകടം…
നിങ്ങളുടെ ഇഷ്ട്ട പ്രകാരം ആണ് റിലീസ് തിയതി മാറ്റി കൊണ്ടിരുന്നത് മാറ്റി മാറ്റി അവസാനം ജൂണ് 14ന് എത്തുകയാണ്
അന്ന് തന്നെ നമ്മുടെ മമ്മൂക്കയുടെ ഉണ്ടയും റിലീസ് ആണ് ഉണ്ട കണ്ടു കഴിഞ്ഞു നമ്മുടെ ശകടത്തിനും കേറണേ
ഇതുവരെ തന്ന എല്ല സപ്പോർട്ടും ഇനിയും ഉണ്ടാകുമെന്നു പ്രീതിഷിക്കുന്നു എന്നും സംവിധായകൻ കുറിച്ചു

വിശദീകരണം നൽകിയെങ്കിലും ലാലേട്ടൻ ആരാധകർക്ക് രോഷം അടങ്ങിയില്ല പോസ്റ്റിന് താഴെ പൊങ്കാല ഇടുകയാണ്… ഒപ്പം ഇക്ക ഫാൻസും പറയുന്നു ചെയ്തത് തെറ്റായി പോയി എന്ന്… എന്നും ഒരു ആവശ്യം വരുമ്പോൾ ഇക്ക-ഏട്ടൻ ആരാധകർ ഒരുമിച്ച് നിൽക്കുമെന്ന് സംഭവം തെളിയിച്ചു

ഇതൊരു ഓഡിഷൻ സീൻ ആണ് , കടുത്ത മമ്മൂട്ടി ഫാൻസ് പിള്ളേർ നടത്തുന്ന ഒരു ഓഡിഷൻ സീൻ … അതിൽ സോഹൻ ലാൽ എന്ന നടനെ കളിയാക്കാൻ വേണ്ടിയാണ് അവർ ഈ ഓഡിഷൻ നടത്തുന്നത് …അങ്ങനെ കടുത്ത മമ്മൂട്ടി ഫാൻസ് തന്നെ ഇവരെ അടിച്ചു പഞ്ഞിക്കിടുന്നു …

അങ്ങനെ ഒക്കെ ആരാധകർ ഊഹിച്ചു വെക്കുന്നുണ്ടെങ്കിലും എന്താണ് സംഭവം എന്നറിയാൻ പടം ഇറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരും

ഇക്ക-ഏട്ടൻ ഫാൻസ്‌ തമ്മിലുള്ള സ്നേഹം വിവാദങ്ങൾ ഉണ്ടാകുമ്പോൾ ആണ് പുറത്ത് വരുന്നത് എന്നതാണ് കൗതുകം

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: