GOT സീരീസിലെ പിഴവുകൾ മനപ്പൂർവം സൃഷ്ടിക്കുന്നതെന്ന് സംശയം : മമ്മൂട്ടി

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വെബ് സീരീസ് ആണ് GOT എന്നാൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ ആകർഷിച്ചത് മറ്റൊരു വെബ് സീരീസ് ആണ്

എട്ട് സീസണുകളിലായി എഴുപത്തി മൂന്ന് എപ്പിസോഡുകള്‍ ഉള്ള ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരെ സൃഷ്ടിച്ച ടിവി സീരിയസ്; GOT. ഒഫീഷ്യലായി കണ്ടെതിനേക്കാള്‍ അഞ്ചിരട്ടിയിലേറെ ആളുകള്‍ പൈറേറ്റഡ് കോപ്പിയിലൂടെ സ്ട്രീം ചെയ്ത സീരിയസ്. ജോർജ് ആര്‍ ആര്‍ മാർട്ടിന്റെ “എ സോങ്ങ് ഓഫ് ഐസ് ആൻഡ് ഫയര്‍” എന്ന നോവലിനെ ആസ്പദമാക്കി ഡേവിഡ് ബേനിയേഫ്, ഡിബി വെയ്സ് എന്നിവര്‍ ചേർന്ന് ‍ രൂപം കൊടുത്ത പരമ്പര.

FBയില്‍ പല സിനിമ ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയും പരക്കംപായുന്ന സിനിമാപ്രേമികളായ നിങ്ങള്‍ ഒരിക്കല്‍ എങ്കിലും ഈ പേരിലൂടെ കടന്ന്പോകാതിരിന്നിട്ടുണ്ടാവില്ല; “ഗെയിം ഓഫ് ത്രോൺസ്’

GOT സീരീസുകൾക്ക് വമ്പൻ ആരാധകർ ഉണ്ടായിരുന്നു.. അതിന് ശേഷം ആരാധരെ സൃഷ്ടിച്ച സീരിസ് ആണ് ചെർണോബിൽ.. എന്നാൽ മമ്മൂക്കക്ക് ഇഷ്ടപ്പെട്ട വെബ് സീരിസിനെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്

ഗെയിം ഓഫ് ത്രോണ്‍സ് സീരിസിലെ കുറച്ചു എപ്പിസോഡുകള്‍ കണ്ടിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ് സീരീസ് ആയ ‘ദി ക്രൗണ്‍’ ആണ് എനിക്കിഷ്ടപ്പെട്ടത്. ചരിത്രം കൊണ്ട് വരേണ്ടത് ഇങ്ങിനെയാണ്. ഗെയിം ഓഫ് ത്രോണ്‍സ് എന്നത് ഫിക്ഷന്‍ ആണ്, ‘ദി ക്രൗണ്‍’ എന്നത് യാഥാര്‍ത്ഥ്യവും,’ ‘ദി ക്രൗണ്‍’ സീരീസിന്റെ അടുത്ത സീസണു വേണ്ടി കാത്തിരിക്കുകയാണ്’ ഖലീജ ടൈംസുമായുള്ള അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.

ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ ഭരണകാലഘട്ടം പ്രതിപാദിക്കുന്ന സീരീസ് ആണ് ‘ദി ക്രൗണ്‍’. ഗെയിം ഓഫ് ത്രോണ്‍സിലെ പിഴവുകളെ കുറിച്ചും മമ്മൂട്ടി പരാമര്‍ശിച്ചു. അണിയറ പ്രവര്‍ത്തകരുടെ ശ്രദ്ധക്കുറവായിരിക്കാം അതിന് കാരണമെന്നും അല്ലെങ്കില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനായി ചേര്‍ത്തിരിക്കുന്നതാകാമെന്നും മമ്മൂട്ടി പറഞ്ഞു.

ലോകത്തിലെ സിനിമകളെയും വെബ് സീരിയസുകളെയും പറ്റി അദ്ദേഹത്തിനുള്ള അറിവ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: