മമ്മൂക്കയുടെ ഫോട്ടോ മാത്രം വൈറൽ ആകുന്നതിന് പിന്നിലുള്ള രഹസ്യം എന്ത്? |പിന്നിൽ ആര്?

പതിനെട്ടാം പടിക്ക് പിന്നാലെ സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കി മമ്മൂക്കയുടെ മാമാങ്കം ലുക്കും ചർച്ച ആകുന്നു.. അതോടെ ഈ ഫോട്ടോകൾക്ക് പിന്നിലുള്ള ആളുകളെ ആണ് മലയാളികൾ അന്വേഷിക്കുന്നത്.. ശ്രീനാഥ് ഉണ്ണികൃഷ്ണൻ എടുക്കുന്ന ഇക്കയുടെ ഫോട്ടോ ആണ് വൈറൽ ആവുന്നവയിൽ പലതും

മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്കിനു പിന്നാലെ എത്തിയ ഇക്കയുടെ ഫോട്ടോ മിനുട്ടുകൾ കൊണ്ടാണ് തരംഗമായത്

അടുത്ത കാലത്ത് ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ഭംഗിയെ നിഷ്പ്രഭമാക്കി പതിനെട്ടാം പടിയിലെ മമ്മൂക്കയുടെ ലുക്ക്‌ ഒപ്പിയെടുത്തതോടെ ആണ് ശ്രീനാഥ് ഉണ്ണികൃഷ്ണൻ എന്ന പ്രതിഭയെ പറ്റി നമ്മൾ അന്വേഷിക്കാൻ തുടങ്ങിയത്

ഫോട്ടോഗ്രാഫർ വിഷ്ണു തണ്ടാശേരിയുടെ അസിസ്റ്റന്റ് ആയിട്ടായിരുന്നു തുടക്കം

മലയാളികൾ അർഹിച്ച വിജയം ഗപ്പിക്ക് നൽകിയില്ലെങ്കിലും അതിലെ സ്റ്റില്ലുകൾ എല്ലാം വൈറൽ ആയി
ടോവിനോ തോമസിന്റെ തരംഗമായ താടി ലുക്ക്‌ ശ്രീനാഥിന്റെ ആദ്യ സിനിമ വർക്ക്‌ ആയിരുന്നു..

മമ്മൂക്കയുടെ ഫോട്ടോ ശ്രീനാഥ് ഉണ്ണികൃഷ്ണൻ തന്നെ എടുക്കണം എന്ന് ഫാൻസിനിടയിൽ സംസാരം ഉണ്ടാവാൻ കാരണം തന്നെ മമ്മൂക്കയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങൾ ആയ ദി ഗ്രേറ്റ്‌ ഫാദറിലേയും അബ്രഹാമിന്റെ സന്തതികളിലെയും ഇക്കയുടെ ചിത്രങ്ങൾ പടത്തിന് നൽകിയ മൈലേജ് വലുതായത് കൊണ്ടാണ്

ശ്രീനാഥിന്റെ ക്യാമറകണ്ണുകളിൽ അതിസുന്ദരനായ ഇക്കയെ അതിലും അതിസുന്ദരനായി കാണപ്പെടുന്നതിന് പിന്നിൽ ജോർജേട്ടന്റെ മേക്കപ്പിനും തുല്യ പങ്കുണ്ട്
ഒരുപാട് വർഷങ്ങളായി ഇക്കയുടെ സൗന്ദര്യം തേച്ചു മിനുക്കുന്ന ജോർജേട്ടന് കൂട്ടായി ശ്രീനാഥും എത്തിയതോടെ ഇക്കയുടെ ഫോട്ടോകൾ പണ്ടത്തെക്കാൾ മൊഞ്ചുള്ളതായി മാറി മാത്രവുമല്ല സോഷ്യൽ മീഡിയയിൽ അവ തരംഗമാവാൻ തുടങ്ങിയതും ജോർജ്- ശ്രീനാഥ് കോംബോ ഒരുമിച്ചതിന് ശേഷമാണ്

മമ്മൂക്കയുടെ തരംഗമായ കുട്ടനാടൻ ബ്ലോഗിലെ കുളത്തിൽ നിന്നുള്ള സ്റ്റിൽ ആണ് ശ്രീനാഥിനെ ഇക്കയുടെ പ്രിയങ്കരനായ ഫോട്ടോഗ്രാഫർ ആക്കി മാറ്റിയത്

അടുത്ത കാലത്ത് വൈറൽ ആയ പേർളി-ശ്രീനിഷ് വിവാഹവും സോഷ്യൽ മീഡിയ ആഘോഷിച്ച ഷർട്ട്‌ അഴിച്ചുള്ള ഉണ്ണി മുകുന്ദന്റെ ഫോട്ടോകളും ഒക്കെ ശ്രീനാഥിന്റെ ക്യാമറ കണ്ണുകളിൽ പതിഞ്ഞവയിൽ ചിലത് മാത്രം

രക്ഷ ഇല്ലാത്ത സ്റ്റില്ലുകൾ എടുക്കുന്നത് ശ്രീനാഥ് ഇന്നും ഇന്നലയോ തുടങ്ങിയ പരിപാടി അല്ല

കമ്മാരന്റെ താടി വെച്ച ലുക്ക്‌ കണ്ട് സിനിമാലോകം ഞെട്ടി. കമ്മാരസംഭവത്തിന്റെ ഓരോ പോസ്റ്ററുകളും പടത്തിന് നൽകിയ ഹൈപ്പ് ആരും മറന്ന് കാണില്ല…അന്ന് വൈറൽ ആയ ദിലീപേട്ടന്റെ മുഴുവൻ ഫോട്ടോകളും ശ്രീനാഥ് ഉണ്ണികൃഷ്ണന്റെ ക്ലിക്കുകൾ ആണ്

ശ്രീനാഥിന്റെ ചിത്രങ്ങൾ പടത്തിന് നൽകിയ ഹൈപ്പ് വളരെ വലുതാണ്
വരാൻ പോകുന്ന ഇക്കയുടെ ബിഗ് ബഡ്ജറ്റ് സിനിമയായ മാമാങ്കത്തിന്റെ സ്റ്റില്ലുകൾ എടുക്കാൻ ചുമതലപ്പെടുത്തിയതും ശ്രീനാഥ് ഉണ്ണികൃഷ്ണനെ തന്നെയാണ്.. കാത്തിരിക്കുന്നു മാമാങ്കത്തിന് വേണ്ടി ഏത് തരം സ്റ്റില്ലുകളാണാവോ പുള്ളിക്കാരൻ കാത്ത് വെച്ചിരിക്കുന്നതെന്ന്

മാസ്സ് പടങ്ങളുടെ സ്റ്റില്ലുകൾ മാസ്സായി എടുക്കാൻ ശ്രീനാഥിന് പ്രത്യേക കഴിവുണ്ട്.

കഴിവുള്ളവരെ ചേർത്ത് നിർത്തുന്ന മമ്മൂക്ക തന്റെ പടങ്ങളുടെ സ്റ്റില്ലുകൾ എടുക്കാൻ തുടർച്ചയായി ശ്രീനാഥിനെ ഏൽപ്പിക്കുമ്പോൾ മനസിലാക്കാം അദ്ദേഹത്തിന്റെ കഴിവ് എത്രത്തോളം ആണെന്ന്

വെഡിങ് ബെൽസ് ഫോട്ടോഗ്രാഫി & ഇവന്റ്സ്‌ എന്ന ശ്രീനാഥ് ഉണ്ണികൃഷ്ണന്റെ സ്ഥാപനം ആണ് പേർളിഷ് ദമ്പതികളുടെ അടക്കമുള്ള വിവാഹങ്ങളുടെ ഫോട്ടോഗ്രാഫി ചെയ്തിരിക്കുന്നത്..

തൃശൂർ ആണ് വെഡിങ് ബെൽസ് എങ്കിലും കല്യാണം ആകട്ടെ സിനിമ ആകട്ടെ കേരളത്തിൽ എവിടെയും ശ്രീനാഥ് എത്തിച്ചേരും

ക്യാമറമാൻ എന്നത് വെറുതെ ക്ലിക്ക് ചെയ്ത് പോകേണ്ട ഒരാളല്ലെന്നും എടുക്കുന്ന ഫോട്ടോകൾക്ക് ഒരാത്മാവ് വേണെമെന്നും ശ്രീനാഥ് നമ്മെ ഓർമപ്പെടുത്തുന്നു..

ശ്രീനാഥ് ഉണ്ണികൃഷ്ണൻ എടുത്ത ചിത്രങ്ങൾ വൈറൽ ആകാൻ കാരണം അതിന്റെ ക്വാളിറ്റി കൊണ്ട് തന്നെയാണ്..സ്വന്തം പ്രൊഫെഷനെ സ്നേഹിച്ചാൽ ഒരിക്കൽ അതിൽ ശോഭിക്കാം എന്നും അദ്ദേഹം തെളിയിക്കുന്നു

ഇനിയും ഒരുപാട് നല്ല ഫോട്ടോകൾ പകർത്തി വൈറൽ ആക്കി നമ്മെക്കൊണ്ട് ഷെയർ ചെയ്യിപ്പിക്കുവാൻ ശ്രീനാഥിനും വെഡിങ് ബെൽസിനും കഴിയും എന്ന് വിശ്വസിക്കട്ടെ

മേക്കപ്പ് ഇടാൻ ജോർജേട്ടൻ ഒക്കെ കൂടെ ഉള്ളത് തന്നെയാണ് സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇക്കയോട് മുട്ടാൻ ഇന്ത്യയിൽ തന്നെ ആർക്കും സാധിക്കാതെ പോകുന്നതിന്റെ കാരണം

സ്റ്റിൽ ഫോട്ടോഗ്രാഫർമാർക്കിയിലെ ഈ വൈറൽ ഫോട്ടോഗ്രാഫർക്ക് എല്ലാ വിധ ആശംസകളും നേരുന്നു…

നിഴലായി കൂടെ നിൽക്കാൻ ജോർജേട്ടനും ഫോട്ടോ പകർത്താൻ ശ്രീനാഥും ഒക്കെ ഉണ്ടാവുമ്പോൾ ഇനിയും ഇക്കയുടെ ക്ലാസ്സിക്‌ ഫോട്ടോകൾ ഉണ്ടായിക്കൊണ്ടിരിക്കും

ഷെയറുകളും ലൈക്കുകളും കമന്റുകളും കൊണ്ട് ഇക്കയുടെ ഫോട്ടോ വൈറൽ ആകുമ്പോൾ… അവർ അടുത്ത ഫോട്ടോ എടുക്കാനും ഇക്കയെ ഇനിയും എങ്ങനെ സൗന്ദര്യവാനാക്കാം എന്നുള്ള ചർച്ചയിൽ ആയിരിക്കും..

സിനിമയെ വളർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടും 100% ആത്മാർത്ഥതയോടെ പ്രവർത്തിച്ചിട്ടും കഴിവ് തെളിയിച്ചിട്ടും.. പലപ്പോഴും അറിയപ്പെടാതെ പോകുന്ന കലാകാരന്മാർക്കിടയിൽ ഇവർ സൂപ്പർസ്റ്റാറുകൾ ആണ്

മമ്മൂക്കയെ അറിയുന്നവർക്കെല്ലാം ഇക്കയുടെ കൂടെ വർഷങ്ങളായി ഉള്ള ജോർജേട്ടനെയും അറിയാം…. ഇപ്പൊ ശ്രീനാഥിനെയും ആളുകൾ തിരിച്ചറിയാൻ തുടങ്ങി അല്ലെങ്കിലും കഴിവുള്ളവർ എന്നായാലും മുൻനിരയിലേക്ക് വരിക തന്നെ ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: