ഓസ്ട്രേലിയക്കാരുടെ അന്തകൻ|മുറിച്ചിട്ടാൽ മുറി കൂടുന്ന ഐറ്റം, അതാണ് യുവി

നീണ്ട 17 വർഷത്തെ ഇന്റർനാഷണൽ കരിയർ അവസാനിപ്പിച്ചു യുവരാജ് പടിയിറങ്ങുമ്പോൾ ഓർമ്മകൾ അയവിറക്കി ആരാധകർ ഇതിഹാസത്തിന്റെ നല്ല ഭാവിക്കായി പ്രാർത്ഥിക്കുകയാണ്

ലോകകപ്പ് എന്ന് കേൾക്കുമ്പോൾ ഓർമ വരുന്ന ആദ്യത്തെ മുഖം

തോല്പിച്ചതാണ് എതിരാളികളെ പല തവണ… നേടാത്തതൊന്നുമില്ല… രാജ്യത്തിന്‌ വേണ്ടി അണ്ടർ 19, ട്വന്റി-ട്വന്റി, ഓഡി മൂന്ന് വേൾഡ് കപ്പുകൾ…. ഇതൊന്നും പിയുഷ് ചൗള നേടിയ പോലെ പേരിന് ടീമിൽ കയറി നേടിയതല്ല..

മൂന്നിലും ശക്തമായ സംഭാവനകൾ.. ഫാനിസം നോക്കാതെ ആളുകൾ ഉച്ചത്തിൽ വിളിച്ച നാമം… യുവി.. യുവി.. യുവി

ആരെയും കൂസാത്ത പ്രകൃതം… സ്വന്തം കഴിവിൽ വിശ്വാസം…. പ്രകോപിച്ചാൽ ബാറ്റ് കൊണ്ട് കനത്ത പ്രഹരം…

ലോകക്രിക്കറ്റിൽ വൻ ശക്തികളായ ഓസ്ട്രേലിയയെ കൊട്ടിക്കൊണ്ട് തുടക്കം ഇന്നും ഓസ്ട്രേലിയ തന്നെയാണ് ഇഷ്ട എതിരാളികൾ…. കളിക്കളത്തിൽ വായ കൊണ്ട് എതിരാളികളെ തളർത്തുന്ന കങ്കാരുക്കൾ യുവിയോട് തർക്കിക്കാൻ അധികം തുനിയാറില്ല… ചൂടായാൽ കൊടുങ്കാറ്റ് പോലെ ആഞ്ഞു വീശുന്ന ഇടം കയ്യൻ .. ഓസ്ട്രേലിയക്കാരുടെ പേടി സ്വപ്നം ആയിരുന്നു

പ്രതിഭ കൊണ്ട് അടുത്ത സച്ചിൻ എന്ന് വിലയിരുത്തൽ വന്നെങ്കിലും സ്ഥിരത ഇല്ലാത്തതും ഹോളിവുഡ് പ്രണയങ്ങളും ഒക്കെ കരിയറിനെ പ്രതികൂലമായി ബാധിച്ചപ്പോഴും…. പൂർവാധികം കരുത്തോടെ തിരിച്ചു വന്നു കൊണ്ടിരുന്നു..

നമ്മൾ കണ്ടതൊന്നുമല്ല യുവി… യുവി കാണിച്ചതൊന്നുമല്ല അയാളുടെ കഴിവുകൾ..
150ൽ പാഞ്ഞു വരുന്ന ബ്രെറ്റ് ലീയുടെ പന്ത് വെറുമൊരു ഫ്ലിക്ക് കൊണ്ട് സിക്സ് നേടുന്ന ഭംഗിയോട് ഉപമിക്കാൻ വേറെ എന്തുണ്ട്..

ധോണിയുടെ ലൈഫ് സിനിമയായപ്പോൾ യുവരാജിന്റെ പോർഷന് കിട്ടിയ കയ്യടിയും മാസ്സും വേറെ തന്നെ ആയിരുന്നു…

ഒരു ടീമിനെ മുഴുവൻ തളർത്താൻ യുവിക്ക് ഒറ്റക്ക് കഴിഞ്ഞിരുന്നു… ബോൾ കൊണ്ടും ഫീൽഡിങ്ങിലും എന്നും ചെയ്യുന്ന ജോലി ഒക്കെ ഭംഗിയാക്കി… ആവശ്യമെങ്കിൽ റൺ ഔട്ടും ആക്കുന്ന യുവി കംപ്ലീറ്റ് പാക്കേജ് ആയിരുന്നു…

കൈഫും യുവിയും ലോകത്തിലെ മികച്ച ഫീൽഡിങ് കോമ്പോ ആയിരുന്നു… പോയിന്റിൽ ഉയർന്നു പൊങ്ങിയ പല ബോളുകളും യുവിയെ കടന്ന് പോകാറില്ലായിരുന്നു..

എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു…

2011 വേൾഡ് കപ്പ്‌ നൽകിയ സന്തോഷം കാൻസറിന്റെ രൂപത്തിൽ ദൈവം തിരിച്ചെടുത്തു…. ഇന്ത്യ തന്റെ വീര പുത്രനെ മരണത്തിന് വിട്ട് കൊടുക്കാൻ തയ്യാർ അല്ലായിരുന്നു..

ലോകത്ത് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ തന്നെ ഇന്ത്യൻ ബോർഡ് ഏർപ്പാട് ചെയ്തു..

എതിരാളികളെ തോല്പിക്കുന്ന അയാളുടെ മുന്നിൽ കാൻസർ തോറ്റു മടങ്ങി…മുടി പോയി തടി വെച്ചു എന്നല്ലാതെ അയാളിലെ പോരാട്ട വീര്യത്തെ തൊട്ട് നോക്കാൻ പോലും രോഗത്തിന് കഴിഞ്ഞില്ല

കീമോ തെറാപ്പി ചെയ്ത ശരീരം എത്രത്തോളം വീക്ക്‌ ആകുമെന്ന് അറിയാവുന്ന ആരോടെങ്കിലും ചോദിച്ചാൽ മതി… ആ ശരീരവും വെച്ച് അയാൾ വീണ്ടും ജിമ്മിൽ പോയി… ബാറ്റ് കയ്യിലെടുത്തു..

അയാൾ യുവിയാണ് അയാൾക്ക് തിരിച്ചു വരാതിരിക്കാൻ കഴിയുമായിരുന്നില്ല… തിരിച്ചു വരവിൽ കരിയറിലെ ഹൈ സ്കോർ കുറിച്ചാണ് യുവി വരവറിയിച്ചത്…

ഫിറ്റ്നസ് പ്രശ്നങ്ങളും ഫോമിനെ ബാധിക്കാൻ തുടങ്ങി ടീമിൽ നിന്നും പുറത്തായി… തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു അയാൾ… തോറ്റു കൊടുത്ത് ശീലം ഇല്ലായിരുന്നു..

ആഭ്യന്തര ലീഗിൽ കളിച്ചു ഫോം കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിന്നു…

16ഉം 14ഉം കോടികളുമായി ഫ്രാഞ്ചെസികൾ മത്സരിച്ചു വിളിച്ച IPL ൽ അയാൾ കറിവേപ്പിലയായി… ആരും വിളിക്കാത്ത അയാളെ മുംബൈ എടുത്തു… കോടിക്കണക്കിനു യുവിയന്മാരുടെ സപ്പോർട്ട് അല്ലാതെ മുംബൈക്ക് യുവിയുടെ ആവശ്യം ഇല്ലായിരുന്നു….

2019 ലെ IPL ൽ ആദ്യ കളി മുംബൈ തോറ്റു.. പുകൾപെറ്റ മുംബൈ സ്‌ക്വാഡിന്റെ സ്കോർബോർഡിൽ ഒരേ ഒരു ഫിഫ്റ്റി നേടി അയാൾ ടോപ് സ്കോറെർ ആയിരുന്നു..

അതെ…അയാൾ തിരിച്ചു വന്നു കൊണ്ടേ ഇരിക്കുന്നു… അയാൾക്ക് തിരിച്ചു വരാതിരിക്കാൻ സാധിക്കില്ല… ക്രിക്കറ്റ് ആണ് അയാളുടെ ജീവശ്വാസം.. അതിന് വേണ്ടിയാണ് പുനർജന്മം പൂണ്ട് അയാൾ തിരിച്ചു വന്നത്

ഇന്ന് നിങ്ങളെക്കാൾ നന്നായി കളിക്കുന്നവർ ടീമിൽ ഉണ്ടായേക്കാം..നിങ്ങൾ കളിച്ചിരുന്ന കാലത്തും ഒരുപാട് മഹാന്മാർ ടീമിൽ ഉണ്ടായിരുന്നു… ദൈവവും വന്മതിലും മജീഷ്യനും ക്യാപ്റ്റൻ കൂളും വീരുവും ഒക്കെ ഉള്ള നക്ഷത്രക്കൂട്ടങ്ങൾക്കിടയിൽ നിങ്ങൾ ഉദിച്ചു നിന്നിരുന്നു…

ദൈവത്തിന് വേണ്ടി ലോകകപ്പ് നേടിയ ഇന്ത്യയുടെ മാലാഖയെ മറക്കില്ലൊരിക്കലും…

ഒരു പക്ഷെ… നാളെ ഒരു യാത്രയയപ്പ് പോലും ഇല്ലാതെ നിശബ്ദമായി നിങ്ങൾ പാഡഴിച്ചു വെച്ചേക്കാം…. എന്നാലും നിങ്ങൾ നൽകിയ സുന്ദരമായ ഓർമകൾ ഓരോ ഇന്ത്യക്കാരനിലും രോമാഞ്ചം ഉണ്ടാക്കികൊണ്ടിരിക്കും

ഞാൻ ഇന്നും വിശ്വസിക്കുന്നു നൂറ്റാണ്ടുകൾ ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടീഷുകാരുടെ മുകളിൽ ഒരിന്ത്യക്കാരൻ നേടിയ ഏറ്റവും വലിയ വിജയം നിങ്ങൾ സ്റ്റുവർട് ബ്രോഡിന്റെ ഒരോവറിൽ നേടിയ 6 സിക്‌സറുകൾ ആണെന്ന്..

ഇന്നും ഫ്ലിന്റോഫിന്റെ ഉറക്കത്തിൽ ഒരു ദുസ്വപ്നം പോലെ നിങ്ങളുടെ മുഖം കടന്നു വരുന്നുണ്ടാകാം….

ഒരിന്ത്യക്കാരനെ ഇനി വെല്ലുവിളിക്കുമ്പോൾ ഏതൊരുത്തന്റെ മനസിലും നിങ്ങളുടെ മുഖം കടന്നു വരുന്ന രീതിയിലാണ് അന്ന് നിങ്ങൾ മറുപടി കൊടുത്തത്

അടുത്ത് നിന്ന് കണ്ട ധോണി എത്ര ഭാഗ്യവാൻ..

ഇന്ന് പഴയ യുവിയുടെ നിഴൽ മാത്രമേ ഉള്ളു എങ്കിലും നിങ്ങൾ നേടുന്ന ഓരോ റണ്ണും ഞങ്ങളെ സന്തോഷിപ്പിക്കുന്നു…

രാജാവിനെ പോലെ കടന്ന് വന്നു കൊണ്ടിരുന്ന വേൾഡ് കപ്പ്‌ ടീമിൽ ആരുടെയെങ്കിലും ഔദാര്യം കൊണ്ട് കയറുന്നതിനേക്കാൾ നല്ലത് ടീമിൽ ഇല്ലാതിരിക്കുന്നതാണ്..

തല കുനിഞ്ഞു നടക്കുന്ന യുവിയെ കാണുന്നതിനേക്കാൾ ഞങ്ങൾക്ക് തലയുയർത്തി നിൽക്കുന്ന 2011 ലെ യുവിയെ ഓർക്കാനാണ് ഇഷ്ടം

12 ആം നമ്പർ ജേഴ്സിയിൽ ഇനി ആരൊക്കെ വന്നാലും യുവിയുടെ ജേഴ്‌സി നമ്പർ എന്ന് മാത്രമേ അത് അറിയപ്പെടൂ… അത് മാത്രം മതി യുവി ആരാണെന്ന് വരും തലമുറ മനസിലാക്കാൻ..

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: