” വൈറസ് ” കാളിദാസ് ജയറാം ഒഴിവാക്കാൻ കാരണം എന്ത് ?

കേരളമിന്നോളം നേരിട്ടിട്ടില്ലാത്ത, ആദ്യഘട്ടത്തിൽ എന്താണ്‌ മരണകാരണമെന്ന് മനസിലാക്കാൻ കഴിയാത്ത, മലയാളികളുടെ ഒത്തൊരുമ എടുത്ത്‌ കാട്ടിയ, 17 ജീവനുകൾ അപഹരിച്ച നിപ്പ വൈറസിനെപ്പറ്റിയും അതിന്റെ ആഫ്റ്റർ എഫക്റ്റ്സിനെപ്പറ്റിയും കേരളം എങ്ങനെ നിപ്പയെ അതിജീവിച്ചു എന്നതിനെപ്പറ്റിയും ചർച്ച ചെയ്യുന്ന സിനിമയാണ്‌ വൈറസ്‌. ചിത്രത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനങ്ങളാണ്‌ ടൊവിനോ തോമസ്‌, സൗബിൻ, കുഞ്ചാക്കോ ബോബൻ, രേവതി, ശ്രീനാഥ്‌ ഭാസി, ഇന്ദ്രജിത് എന്നിവരുടേത്‌.

മലയാളികളുടെ പ്രിയപ്പെട്ട ജയറാമേട്ടന്റെയും പാർവതിയുടെയും മകൻ എന്ന നിലയിൽ കാളിദാസ് ജയറാം സിനിമയിൽ പിച്ച വെച്ച് തുടങ്ങുമ്പോൾ തന്നെ വൈറസ് പോലൊരു സിനിമയിലെ റോൾ നിരസിക്കുക. വളരെ മികച്ച റോൾ നഷ്ടപ്പെടുത്തിയതിന് കാളിദാസ് ജയറാം ഇപ്പോൾ ട്രോളുകൾ നേരിടുകയാണ്.

ഇന്നലെ ഇറങ്ങിയ വൈറസ് സിനിമയിൽ എടുത്ത് പറയേണ്ട അഭിനയം ആയിരുന്നു ശ്രീനാഥ് ഭാസിയുടേത്‌,ശെരിക്കും ആ റോൾ കാളിദാസ് ജയറാമിന് പറഞ്ഞു വെച്ചതായിരുന്നു,കാസ്റ്റിംഗ് ലിസ്റ്റിൽ വരെ കാളിദാസിന്റെ പേര് വന്നതായിരുന്നു.ഡേറ്റ് ഇല്ലാത്തതു കാരണം അത് ശ്രീനാഥ് ഭാസിയിലേക്ക് എത്തിയതാണ്. ജിത്തു ജോസഫിന്റെയും മിഥുൻ മാനുവലിന്റെയും പടം കാരണമാണ് അഭിനയിച്ചതിൽ മികച്ചതാവേണ്ട റോൾ നഷ്ടപെട്ടത്.
വൈറസ് കണ്ട് ഇറങ്ങിയ പ്രേക്ഷകർ ഏറ്റവും കൂടുതൽ പറഞ്ഞത് ആസിഫ്‌ അലി കഴിഞ്ഞാൽ ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായി തോന്നിയതും ശ്രീനാഥ്‌ ഭാസി ചെയ്ത ഡോക്ടർ അബിദ്‌ ആണെന്നാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ തന്നെ ശ്രീനാഥ്‌ ഞെട്ടിച്ചുകളഞ്ഞു.
എന്തായാലും അവസാനം എത്തേണ്ട ആളുടെ കയ്യിൽ തന്നെ ഭദ്രമായി എത്തിയെന്ന് കരുതാം.

വൈറസ് വൈറൽ ആയതോടെ കാളിദാസിന്റെ സ്ക്രിപ്റ്റ് സെലെക്ഷനെ ട്രോളിയും അച്ഛന്റെ പാത പിന്തുടരുന്നു എന്ന് പറഞ്ഞും ട്രോളന്മാർ രംഗത്തെത്തി.. കാളിദാസ് ചെയ്ത സിനിമകൾ ഒന്നും വലിയ വിജയങ്ങൾ ആയി മാറിയില്ലാത്തത് കൊണ്ട് യൂത്തൻ എന്ന നിലയിൽ കാളിദാസിന് വൻ ബൂസ്റ്റിംഗ് നൽകാൻ വൈറസിലെ ഡോക്ടറുടെ റോൾ സഹായകമായിരുന്നു..
ദളപതിയിൽ അരവിന്ദ് സ്വാമി ചെയ്ത റോളും തെങ്കാശിപ്പട്ടണവും ഒക്കെ ജയറാമിന് വന്ന റോളുകൾ ആയിരുന്നു.. ജയറാമേട്ടനു പകരം വന്നവർ ആ വേഷം ഗംഭീരം ആക്കി ആ സിനിമകൾ സർവകാല ബ്ലോക്ക്ബസ്റ്ററുകൾ ആയപ്പോൾ ജയറാമേട്ടൻ തലയിൽ കൈ വെച്ചിരിക്കാം.. എന്നാൽ അതിനേക്കാൾ മികച്ച സിനിമകൾ ചെയ്ത് ജയറാമേട്ടൻ തെന്നിന്ത്യൻ സിനിമ ലോകത്തെ അറിയപ്പെടുന്ന നായകനായി.

എന്നാൽ അതേ സമയം രാജാവിന്റെ മകനും ദൃശ്യവും ഉപേക്ഷിച്ചെങ്കിലും മമ്മൂക്കക്ക് എന്തെങ്കിലും പറ്റിയോ എന്നാണ് കാളിദാസിനെ സപ്പോർട്ട് ചെയ്യുന്നവർ ചോദിക്കുന്നത്..

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ ഹിറ്റുകൾ ഒന്നും ഇല്ലെങ്കിലും പഞ്ചവർണ്ണതത്ത പോലെ യുള്ള സിനിമകളിൽ മികച്ച പെർഫോമൻസ് കാഴ്ച വെക്കാൻ ജയറാമേട്ടന് സാധിച്ചിട്ടുണ്ട്.. മാത്രമല്ല ഇപ്പോൾ റിലീസ് ആയിരിക്കുന്ന മൈ ഗ്രേറ്റ്‌ ഗ്രാൻഡ് ഫാദർ മികച്ച ഒരു കുടുംബ ചിത്രം എന്ന റിപ്പോർട്ട്‌ ലഭിച്ചു മുന്നേറുകയാണ്.

അച്ഛനെ പോലെ നഷ്ടങ്ങളെ ഒക്കെ ഇല്ലാതാക്കി നല്ല സിനിമകളുമായി വന്നു കാളിദാസും മലയാള സിനിമയിൽ ചുവടുറപ്പിക്കും എന്ന് കരുതാം.
എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയിലൂടെ നാഷണൽ അവാർഡ് നേടിയ ബാലതാരത്തിൽ നിന്നും കുടുംബനായകന്റെ മകനിൽ നിന്നും മലയാളികൾ ഇനിയും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ ആണ് കാളിദാസ് ജയറാം നായകനായെത്തുന്ന അടുത്ത ചിത്രം. മഞ്ജു വാര്യരും സൗബിൻ ഷാഹിറുമാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അൽഫോൻസ് പുത്രന്റെ അടുത്ത തമിഴ് ചിത്രത്തിലും കാളിദാസ് തന്നെയാണ് നായകൻ.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: