രജിനികാന്ത് മണ്ണിൽ ഇറങ്ങി വന്നിട്ട് ഇന്നേക്ക് 1 വർഷം |കാല

#1 YEAR OF KALA

രജനിയുടെ അഭിനയമികവ് കാലങ്ങൾക്ക് ശേഷം പുറത്ത് കൊണ്ട് വന്നത് പാ രഞ്ജിത്ത് ആണ്.. അതിൽ ഒന്നാണ് ഈ കാല കരികാലൻ

മദ്രാസിൽ നിന്ന് കാലയിലേക്ക് ഉള്ള ദൂരമല്ല പാ രഞ്ചിത്ത് എന്ന സംവിധായകന്‍, പാ രഞ്ചിത്ത് എന്ന മനുഷ്യന്‍ തന്നെ പ്രധിരോധമാണ്. തമിഴ് നവനിര സംവിധായകർ ഒത്തുകൂടിയ ചടങ്ങിൽ എവിടെയാണ് ഇവിടെ ജാതീയത എന്ന് ചോദിച്ച സഹപ്രവർത്തകന്റെ കൈയ്യിൽ നിന്നും മൈക്ക് പിടിച്ച് ലോകത്തെ വെല്ലുവിളിച്ച “അധികപ്രസംഗി ആയാ, തീരെ പ്രാകറ്റിക്കൽ അല്ലാത്ത എടുത്ത ചാട്ടക്കാരനാണാ” മനുഷ്യൻ. പാ രഞ്ചിത്ത് സിനിമികൾ ഒരു തുടർച്ചയാണ്, നിലനിൽക്കുന്ന സാമൂഹ്യയാഥാർത്ഥ്യങ്ങളുടെ നേർസാക്ഷ്യം അതിന്റെ ഉപജ്ഞാതാക്കളുടെ മുഖത്തടിക്കുന്ന പൊള്ളുന്ന സിനിമകളുടെ തുടർച്ച. അവിടേക്കാണ് പോരാടുവോ എന്ന ഗാനത്തിനു ചുണ്ടനക്കുന്ന, രാജ്യത്തേ ഏറ്റവും വിലയ താരത്തെയും കൊണ്ട് പാ രഞ്ചിത്ത് വരുന്നത്. എന്നാൽ പോരാട്ടം നാടിനാപെത്തെന്ന് യാതൊരു ഉൾകാമ്പുമില്ലാത്ത പറയുന്ന ആ പുതിയ സിനിമകൾക്കിടയിൽ നാടിന്റെ മക്കളുടെ കഥ കൊണ്ട് വരുന്ന പാ രഞ്ചിത്ത് ഒരു
എവിടെയാണ് അടിയാന്റെ മണ്ണ്? അരാണ് അവകാശി? എന്താണ് പോരാട്ടം? എന്തിനാണ് പോരാട്ടം? ആരാണ് പോരാടേണ്ടത്? എന്താണതിന്റെ മാർഗം? മാർകസും അംബേദ്ക്കറും രണ്ട് വഴികളീലൂടെ തേടിയത് ഒരേ ഉത്തരങ്ങളായിരുന്നു. ആ വഴികളിലൂടെയാണ് കാല സഞ്ചരിക്കുന്നത്. കാല സ്വയം ഒരു ചോദ്യമാണ്, ഒപ്പം ഉത്തരവും.
ദിശയറിയാതെയാണ് കരികാലൻ തന്റെ പോത്തിനെ തളിച്ചത്. അയാള്‍ രാവണാനായിരുന്നു. ചുറ്റും രാമരാജ്യങ്ങളായിരുന്നു. രാവിലെ കക്കൂസിൽ പോകുന്നതിന്റെ പ്രയാസം ആദ്യപ്രയാസം ആകുന്ന, പ്രണയം പോലും കക്കൂസിനോട് ചേർത്ത് വായിക്കപെടേണ്ടി വരുന്ന ഒരു ജനതയാണ് അയാൾക്ക് ചുറ്റുമുള്ളത്.. അവകാശങ്ങള്‍ അറിയാത്ത, ആ ജനതക്ക് മുന്നിൽ നാളെയുടെ വഴിയെ കുറിച്ച് അജ്ഞതയുള്ള കരികാലൻ കറുത്ത കോട്ട് അഴിച്ച് നീല ഉടുപ്പണിയുന്നതാണ് കാല. കറുപ്പ് നീല ആകുന്പോളാണ് കാല പ്രധിസന്ധിയിലാകുന്നത്. അല്ലെങ്കില്‍ അവർ ആക്കുന്നത്.
രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമല്ലാതാകുന്പൊൾ ഇവിടെത്തെ സിനിമ എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടി ആണ് കാല. നായകന്റെ വീരപരിവേഷത്തിനപ്പുറത്ത് പോരാട്ടത്തിന്റെ ലഹരിയാണ് സംവിധായകൻ കാണിച്ചു തരുന്നത്. ശത്രുവിന് നേരേ ഉള്ള പടവാളെടുക്കുന്പോൾ ശത്രൂ ആരെന്നും പൊതുശത്രൂ ആരെന്നും പ്രധാന ശത്രൂ ആരെന്നും തിരിച്ചറിയണമെന്ന് സംവിധായകന്‍ പറഞ്ഞു വക്കുന്നു. ജയ് ഭീം നെം മാർക്സിനേം ഒരേ തോളിൽ ചേർത്ത് തൊട്രാ പാക്കലാം എന്നാണ് പറയുന്നത്. നല്ലൊരു നാളയെ കണ്ടാണ് നിങ്ങളുടെ യാത്ര എങ്കിലും ദിശമാറി സഞ്ചരിക്കരുതെന്ന് ഉപദേശിച്ച് നീൽസലാംനേയും ലാൽസലാംനേയും ഒരുമിച്ചു ചേർക്കുന്നു.
റെഫറന്സുകളുടെ ഘോഷയാത്രയാണ് സിനിമ. ലെനിൻ എന്ന പേര് മുതൽ pure india എന്ന കാപ്ഷൻ വരേ. അവിടിവിടങ്ങളില്‍ കാണിക്കുന്ന അംബേദ്ക്കർ പ്രതിമകള്‍, നിറങ്ങള്‍, വസ്ത്രങ്ങള്‍, ബുദ്ധ വിഹാര ക്ഷേത്രങ്ങൾ എന്നിവയെല്ലാം അന്വർത്ഥമാക്കുന്ന അർത്ഥതലങ്ങൾ അവിസ്മരണീയമാണ്. സിനിമ ഈ റെഫറൻസുകളിലൂടെ സഞ്ചരിക്കുന്പോള്‍ ഒരേ സമയം പോരാട്ടത്തിന്റെ ചരിത്ര പശ്ചാത്തലത്തിലും അതിന്റെ പുതിയ കാലത്തിലെ പറിച്ചു നടലുമാണ് കാണിക്കുന്നത്. പരോക്ഷമായും പ്രത്യക്ഷമായും രാഷ്ട്രീയം പറയുന്നുണ്ട് കാല, രണ്ടും ബോധ പൂർവമാണ്. പ്രത്യക്ഷ വിമർശനം ചിലയിടങ്ങളില്‍ എങ്കിലും അത്യാവശ്യമാണെന്ന് സംവിധായകന്‍ മനസിലാക്കിയിരിക്കുന്നു.
പോരാട്ടത്തിന്റെ രാഷ്ട്രീയം മാത്രമല്ല കാല പറയുന്നത്, അതിന്റെ വൈകാരികമായ അനുഭവപെടൽ കൂടെയാണ്. കാലയുടെ ബാല്യം, ദാരാവി, പ്രണയം, വാർദ്ധക്യം എല്ലാം പോരാട്ടമാണ്, കല്യാണദിനം പോലും. ജനങ്ങളുടെ ദാഹം, കാമം, വിശപ്പ്, എന്തിനു വിസർജനം പോലും പൊരാട്ടമായി ഇഴചേർന്നിരിക്കുന്നു. ഒരു മനുഷ്യൻ മലമൂത്രവിസര്‍ജ്ജനത്തിനു ഇടം തേടുന്ന വ്യഗ്രതയോടെയാണ് അവരിവിടെ തെരുവുകളിലേക്ക് ഇറങ്ങുന്നത്.
തന്റേതല്ലാത്ത ആശയം, തന്റേതിൽ നിന്ന് വിപരീതമായ ആശയം, പറയേണ്ടി വന്ന ഗതികേടിലാണിവിടെ രജനികാന്ത്. പക്ഷേ അത് നിലനിൽക്കേ തന്നെയും തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയും വേഷവും അഭിനയവും ആണ് ഇവിടെ രജനികാന്ത് എന്ന നടൻ ചെയ്തിരിക്കുന്നത്. ആ കഥാപാത്ര നിർമ്മിതിയും അതിന്റെ കൈകാര്യം ചെയ്യലുമാണിവിടെ എടുത്ത് പറയേണ്ടത്. അത് പോലെ, രജനികാന്തിനു ലഭിച്ച ഏറ്റവും മികച്ച നായികയാണ് സെൽവി. കറുത്ത് സുന്ദരിയായിരിക്കുന്നു എന്ന് തന്റെ സിനിമയിൽ തന്നെ ഏറ്റവും പ്രധാന ഡൈലോഗ് എഴുതി അതേ സിനിമയിൽ നായകനൊപ്പം വെളുത്ത നായികയെ പ്രദർശിപ്പിച്ച പാ രഞ്ചിത്തിന്റെ അടുത്ത പൊളൊച്ചെഴുത്താണ് സെൽവി. തിരഞെടുപ്പും ഗംഭീരമായി. സമുദ്രഖനി പതിവ് സീരിയസ് വേഷങ്ങളിൽ നിന്ന് വേറിട്ട് നിന്ന് പുതുമയുള്ള വേഷം കൈയടക്കത്തോടേ പൂർത്തിയാക്കി. പേരറിയാത്ത ഒരുപാടു കഥാപാത്രങ്ങളും മിന്നി മറഞപ്പോൾ പതിവ് രജനി സിനിമകളിൽ വ്യത്യസ്ഥമായ സിനിമായായി കാല. ഇവിടെ എല്ലാവരും കഥാപാത്രങ്ങളാണ്, അതിനേക്കാള്‍ ഉപരീ ആ കഥാപാത്രങ്ങൾ തന്നെയാണ് കാല.
സാങ്കേതിക മേഖലകളിലേക്ക് കടക്കുന്നില്ല, അവ നിരൂപക്കുന്നതിൽ അറിവില്ലായ്മയുടെ പരിമിതിയുണ്ട്. സിനിമയുടെ രാഷ്ട്രീയമാണ് പറയുന്നത്. കാല പൊള്ളുന്ന നേർസാക്ഷ്യമാണ്. പോരാടുന്ന പെണ്ണിന്റെ പാന്റഴിക്കുന്പോൾ ആദ്യം പാന്റ് ഇടുകയല്ല തിരിച്ചടിക്കുകയാണ് വേണ്ടതെന്നാണ് സംവിധായകൻ പറയുന്നത്. പോരാട്ടത്തേ രാവണപക്ഷത്ത് നിന്ന് കാണുന്പോള്‍ രാമരാജ്യമാണ് ഒഴുകിപോകുന്നത്. നിറങ്ങളിൽ നനയുന്പോൾ കറുപ്പും ചുവപ്പും നിലയുമാണ് ഉയർന്നു വരുന്നത്. ഇനിയുമേറെയുണ്ട് കാലാ… വലിയ വിഷയം, വാണിജ്യ സിനിമയായി ചെയ്യുന്നതിന്‍റെ പരിമിതികൾ കാലക്കും ഉണ്ട്, പക്ഷെ കാല ഒരു അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയർപ്പിനായുള്ള രാഷ്ട്രീയ ആയുധമാണ്. അവർക്കും മനസിലാകണം. ദളിതനിന്നും തമാശയാകുന്ന, അവന്റെ വീട്ടിലെ വെള്ളം കാണുന്പോൾ ദാഹം ഇല്ലാതാകുന്നവരുടെ ലോകത്ത് പ്രതിരോധമാണ്. അതിനപ്പുറം അംബേദ്ക്കറും മാർക്സുമാണ് കാല. പാ രഞ്ചിത്തിനും മാത്രം സാധിക്കുന്ന വിപ്ലവമാണ് കാല.#കാല

മദ്രാസിൽ നിന്ന് കാലയിലേക്ക് ഉള്ള ദൂരമല്ല പാ രഞ്ചിത്ത് എന്ന സംവിധായകന്‍, പാ രഞ്ചിത്ത് എന്ന മനുഷ്യന്‍ തന്നെ പ്രധിരോധമാണ്. തമിഴ് നവനിര സംവിധായകർ ഒത്തുകൂടിയ ചടങ്ങിൽ എവിടെയാണ് ഇവിടെ ജാതീയത എന്ന് ചോദിച്ച സഹപ്രവർത്തകന്റെ കൈയ്യിൽ നിന്നും മൈക്ക് പിടിച്ച് ലോകത്തെ വെല്ലുവിളിച്ച “അധികപ്രസംഗി ആയാ, തീരെ പ്രാകറ്റിക്കൽ അല്ലാത്ത എടുത്ത ചാട്ടക്കാരനാണാ” മനുഷ്യൻ. പാ രഞ്ചിത്ത് സിനിമികൾ ഒരു തുടർച്ചയാണ്, നിലനിൽക്കുന്ന സാമൂഹ്യയാഥാർത്ഥ്യങ്ങളുടെ നേർസാക്ഷ്യം അതിന്റെ ഉപജ്ഞാതാക്കളുടെ മുഖത്തടിക്കുന്ന പൊള്ളുന്ന സിനിമകളുടെ തുടർച്ച. അവിടേക്കാണ് പോരാടുവോ എന്ന ഗാനത്തിനു ചുണ്ടനക്കുന്ന, രാജ്യത്തേ ഏറ്റവും വിലയ താരത്തെയും കൊണ്ട് പാ രഞ്ചിത്ത് വരുന്നത്. എന്നാൽ പോരാട്ടം നാടിനാപെത്തെന്ന് യാതൊരു ഉൾകാന്പുമില്ലാത്ത പറയുന്ന ആ പുതിയ രാഷ്ട്രീയക്കാരനേയും കൊണ്ട് വരുന്ന പാ രഞ്ചിത്ത് ഒരു നിമിഷം പോലും പതറുന്നില്ല.
എവിടെയാണ് അടിയാന്റെ മണ്ണ്? അരാണ് അവകാശി? എന്താണ് പോരാട്ടം? എന്തിനാണ് പോരാട്ടം? ആരാണ് പോരാടേണ്ടത്? എന്താണതിന്റെ മാർഗം? മാർകസും അംബേദ്ക്കറും രണ്ട് വഴികളീലൂടെ തേടിയത് ഒരേ ഉത്തരങ്ങളായിരുന്നു. ആ വഴികളിലൂടെയാണ് കാല സഞ്ചരിക്കുന്നത്. കാല സ്വയം ഒരു ചോദ്യമാണ്, ഒപ്പം ഉത്തരവും.
ദിശയറിയാതെയാണ് കരികാലൻ തന്റെ പോത്തിനെ തളിച്ചത്. അയാള്‍ രാവണാനായിരുന്നു. ചുറ്റും രാമരാജ്യങ്ങളായിരുന്നു. രാവിലെ കക്കൂസിൽ പോകുന്നതിന്റെ പ്രയാസം ആദ്യപ്രയാസം ആകുന്ന, പ്രണയം പോലും കക്കൂസിനോട് ചേർത്ത് വായിക്കപെടേണ്ടി വരുന്ന ഒരു ജനതയാണ് അയാൾക്ക് ചുറ്റുമുള്ളത്.. അവകാശങ്ങള്‍ അറിയാത്ത, ആ ജനതക്ക് മുന്നിൽ നാളെയുടെ വഴിയെ കുറിച്ച് അജ്ഞതയുള്ള കരികാലൻ കറുത്ത കോട്ട് അഴിച്ച് നീല ഉടുപ്പണിയുന്നതാണ് കാല. കറുപ്പ് നീല ആകുന്പോളാണ് കാല പ്രധിസന്ധിയിലാകുന്നത്. അല്ലെങ്കില്‍ അവർ ആക്കുന്നത്.
രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമല്ലാതാകുന്പൊൾ ഇവിടെത്തെ സിനിമ എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടി ആണ് കാല. നായകന്റെ വീരപരിവേഷത്തിനപ്പുറത്ത് പോരാട്ടത്തിന്റെ ലഹരിയാണ് സംവിധായകൻ കാണിച്ചു തരുന്നത്. ശത്രുവിന് നേരേ ഉള്ള പടവാളെടുക്കുന്പോൾ ശത്രൂ ആരെന്നും പൊതുശത്രൂ ആരെന്നും പ്രധാന ശത്രൂ ആരെന്നും തിരിച്ചറിയണമെന്ന് സംവിധായകന്‍ പറഞ്ഞു വക്കുന്നു. ജയ് ഭീം നെം മാർക്സിനേം ഒരേ തോളിൽ ചേർത്ത് തൊട്രാ പാക്കലാം എന്നാണ് പറയുന്നത്. നല്ലൊരു നാളയെ കണ്ടാണ് നിങ്ങളുടെ യാത്ര എങ്കിലും ദിശമാറി സഞ്ചരിക്കരുതെന്ന് ഉപദേശിച്ച് നീൽസലാംനേയും ലാൽസലാംനേയും ഒരുമിച്ചു ചേർക്കുന്നു.
റെഫറന്സുകളുടെ ഘോഷയാത്രയാണ് സിനിമ. ലെനിൻ എന്ന പേര് മുതൽ pure india എന്ന കാപ്ഷൻ വരേ. അവിടിവിടങ്ങളില്‍ കാണിക്കുന്ന അംബേദ്ക്കർ പ്രതിമകള്‍, നിറങ്ങള്‍, വസ്ത്രങ്ങള്‍, ബുദ്ധ വിഹാര ക്ഷേത്രങ്ങൾ എന്നിവയെല്ലാം അന്വർത്ഥമാക്കുന്ന അർത്ഥതലങ്ങൾ അവിസ്മരണീയമാണ്. സിനിമ ഈ റെഫറൻസുകളിലൂടെ സഞ്ചരിക്കുന്പോള്‍ ഒരേ സമയം പോരാട്ടത്തിന്റെ ചരിത്ര പശ്ചാത്തലത്തിലും അതിന്റെ പുതിയ കാലത്തിലെ പറിച്ചു നടലുമാണ് കാണിക്കുന്നത്. പരോക്ഷമായും പ്രത്യക്ഷമായും രാഷ്ട്രീയം പറയുന്നുണ്ട് കാല, രണ്ടും ബോധ പൂർവമാണ്. പ്രത്യക്ഷ വിമർശനം ചിലയിടങ്ങളില്‍ എങ്കിലും അത്യാവശ്യമാണെന്ന് സംവിധായകന്‍ മനസിലാക്കിയിരിക്കുന്നു.
പോരാട്ടത്തിന്റെ രാഷ്ട്രീയം മാത്രമല്ല കാല പറയുന്നത്, അതിന്റെ വൈകാരികമായ അനുഭവപെടൽ കൂടെയാണ്. കാലയുടെ ബാല്യം, ദാരാവി, പ്രണയം, വാർദ്ധക്യം എല്ലാം പോരാട്ടമാണ്, കല്യാണദിനം പോലും. ജനങ്ങളുടെ ദാഹം, കാമം, വിശപ്പ്, എന്തിനു വിസർജനം പോലും പൊരാട്ടമായി ഇഴചേർന്നിരിക്കുന്നു. ഒരു മനുഷ്യൻ മലമൂത്രവിസര്‍ജ്ജനത്തിനു ഇടം തേടുന്ന വ്യഗ്രതയോടെയാണ് അവരിവിടെ തെരുവുകളിലേക്ക് ഇറങ്ങുന്നത്.
തന്റേതല്ലാത്ത ആശയം, തന്റേതിൽ നിന്ന് വിപരീതമായ ആശയം, പറയേണ്ടി വന്ന ഗതികേടിലാണിവിടെ രജനികാന്ത്. പക്ഷേ അത് നിലനിൽക്കേ തന്നെയും തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയും വേഷവും അഭിനയവും ആണ് ഇവിടെ രജനികാന്ത് എന്ന നടൻ ചെയ്തിരിക്കുന്നത്. ആ കഥാപാത്ര നിർമ്മിതിയും അതിന്റെ കൈകാര്യം ചെയ്യലുമാണിവിടെ എടുത്ത് പറയേണ്ടത്. അത് പോലെ, രജനികാന്തിനു ലഭിച്ച ഏറ്റവും മികച്ച നായികയാണ് സെൽവി. കറുത്ത് സുന്ദരിയായിരിക്കുന്നു എന്ന് തന്റെ സിനിമയിൽ തന്നെ ഏറ്റവും പ്രധാന ഡൈലോഗ് എഴുതി അതേ സിനിമയിൽ നായകനൊപ്പം വെളുത്ത നായികയെ പ്രദർശിപ്പിച്ച പാ രഞ്ചിത്തിന്റെ അടുത്ത പൊളിച്ചെഴുത്താണ് സെൽവി. തിരഞ്ഞെടുപ്പും ഗംഭീരമായി. സമുദ്രഖനി പതിവ് സീരിയസ് വേഷങ്ങളിൽ നിന്ന് വേറിട്ട് നിന്ന് പുതുമയുള്ള വേഷം കൈയടക്കത്തോടേ പൂർത്തിയാക്കി. പേരറിയാത്ത ഒരുപാടു കഥാപാത്രങ്ങളും മിന്നി മറഞ്ഞപ്പോൾ പതിവ് രജനി സിനിമകളിൽ വ്യത്യസ്ഥമായ സിനിമായായി കാല. ഇവിടെ എല്ലാവരും കഥാപാത്രങ്ങളാണ്, അതിനേക്കാള്‍ ഉപരീ ആ കഥാപാത്രങ്ങൾ തന്നെയാണ് കാല.
സിനിമയുടെ രാഷ്ട്രീയമാണ് പറയുന്നത്. കാല പൊള്ളുന്ന നേർസാക്ഷ്യമാണ്. പോരാടുന്ന പെണ്ണിന്റെ പാന്റഴിക്കുന്പോൾ ആദ്യം പാന്റ് ഇടുകയല്ല തിരിച്ചടിക്കുകയാണ് വേണ്ടതെന്നാണ് സംവിധായകൻ പറയുന്നത്. പോരാട്ടത്തേ രാവണപക്ഷത്ത് നിന്ന് കാണുമ്പോള്‍ രാമരാജ്യമാണ് ഒഴുകിപോകുന്നത്. നിറങ്ങളിൽ നനയുന്പോൾ കറുപ്പും ചുവപ്പും നിലയുമാണ് ഉയർന്നു വരുന്നത്. ഇനിയുമേറെയുണ്ട് കാലാ… വലിയ വിഷയം, വാണിജ്യ സിനിമയായി ചെയ്യുന്നതിന്‍റെ പരിമിതികൾ കാലക്കും ഉണ്ട്, പക്ഷെ കാല ഒരു അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയർപ്പിനായുള്ള രാഷ്ട്രീയ ആയുധമാണ്. അവർക്കും മനസിലാകണം. ദളിതനിന്നും തമാശയാകുന്ന, അവന്റെ വീട്ടിലെ വെള്ളം കാണുന്പോൾ ദാഹം ഇല്ലാതാകുന്നവരുടെ ലോകത്ത് പ്രതിരോധമാണ്. അതിനപ്പുറം അംബേദ്ക്കറും മാർക്സുമാണ് കാല. പാ രഞ്ചിത്തിനും മാത്രം സാധിക്കുന്ന വിപ്ലവമാണ് കാല.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: