ചിരിപ്പിച്ച് ഈ അപ്പൂപ്പനും കൂട്ടരും| Review | Jayaram

മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രം. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം ജയറാമേട്ടൻ നായകൻ.
ഒപ്പം സലിംകുമാർ, ഉണ്ണി മുകുന്ദൻ, ധർമജൻ, രമേശ് പിഷാരടി, വിജയരാഘവൻ, ബൈജു, സെന്തിൽ കൃഷ്ണ, ബാബുരാജ്, മല്ലിക സുകുമാരൻ എന്നിങ്ങനെ വളരെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
വളരെ രസകരമായ ഒരു ട്രെയ്‌ലർ ആയിരുന്നു ചിത്രത്തിന്റേത്. കൂടാതെ വിഷ്ണു മോഹൻ സിതാര ഈണം നൽകി പുറത്തിറങ്ങിയ ഗാനങ്ങളും, അതിന്റെ വിശ്വൽസും മനോഹരം ആയിരുന്നു. നല്ലൊരു കോമഡി ഫാമിലി ചിത്രം പ്രതീക്ഷിച്ചുകൊണ്ട് ആദ്യ ദിനം തന്നെ ചിത്രത്തിന് കയറി.

മനോഹരമായ ഒരു ഗാനത്തോടെ ചിത്രം കഥ പറഞ്ഞു തുടങ്ങുന്നു. മൈക്കിൾ, ശിവൻ, സദ്ദാം എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥയോടെയാണ് ചിത്രം തുടങ്ങുന്നത്. യഥാക്രമം ജയറാം, ബാബുരാജ്, ജോണി ആന്റണി എന്നിവർ കഥാപാത്രങ്ങളായി എത്തുന്നു. ചിരിപ്പിക്കുന്ന തമാശകളുമായി ധർമ്മജനും, പിഷാരടിയും, സലിംകുമാറും ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഇടയ്ക്കിടെ ചെറിയൊരു ലാഗ് അനുഭവപ്പട്ടു. പക്ഷെ അതൊക്കെ മറക്കുന്ന ഒരു ഉഗ്രൻ ഇന്റർവെൽ ബ്ലോക്ക് ആയിരുന്നു ചിത്രത്തിന്റേത്. ശരിക്കും ഇനിയാണ് കഥ എന്ന് തോന്നിക്കുന്ന, ശരിക്കും ചിരിപ്പിച്ച ഒരു കിടിലൻ ഇന്റർവെൽ പഞ്ച്. രണ്ടാം പകുതി തമാശകളുമായി തന്നെ തുടങ്ങി, ഡ്രാമയിലേക്കും, ട്വിസ്റ്റുകളിലേക്കും പോകുന്നു.

പതിവ് ജയറാം സിനിമകൾ പോലെ ഒരു കുടുംബ കഥ തന്നെയാണ് ഗ്രാൻഡ് ഫാദർ ഉം പറയുന്നത്. ജയറാമിന്റെ എനർജെറ്റിക് പെർഫോമൻസും, മികച്ച ഒരു താര നിരയുടെ സാന്നിധ്യവും ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
വിഷ്ണു മോഹൻ സിതാര ഈണം നൽകിയ ഗാനങ്ങൾ മനോഹരങ്ങളായി.
ചിരിപ്പിക്കുന്ന ഒരു നല്ല ത്രെഡ് ഉള്ളത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് വശം.
ആ കഥയിൽ നല്ല നിലവാരമുള്ള തമാശകളും താരങ്ങളുടെയും, സഹ താരങ്ങളുടെയും മികച്ച കോമഡി പെർഫോമൻസും കൂടി വന്നപ്പോൾ കണ്ടിരിക്കാവുന്ന ഒരു ചിത്രമായി ഗ്രാൻഡ് ഫാദർ മാറി. ചിത്രത്തിലെ ഫാമിലി / ഫ്രണ്ട്ഷിപ് ഇമോഷണൽ രംഗങ്ങളിൽ പതിവ് പോലെ ജയറാമേട്ടൻ സ്‌കോർ ചെയ്തിട്ടുണ്ട്. ഒപ്പം ബാബുരാജും, ജോണി ആന്റണിയും, വിജയരാഘവനും, സുരഭിയും, ദിവ്യ പിള്ളയും, മല്ലിക സുകുമാരനും ഒക്കെ ആയപ്പോൾ അത്തരം രംഗങ്ങൾ ഒക്കെ നന്നായി. സെന്തിലിന്റെ വില്ലൻ പരിവേഷവും, ആശാ അരവിന്ദിന്റെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെയാണ്.

ആദ്യ പകുതിയിലെ ചെറിയ ലാഗ്, കണ്ടു മറന്ന തരത്തിലുള്ള ഒരു ക്ലൈമാക്സ് എന്നീ കുറവുകൾ ചിത്രത്തിന് ഉണ്ട് എന്നിരുന്നാലും, ഇത്തരം ചെറിയ ചില കുറവുകൾക്ക് നേരെ കണ്ണടച്ചാൽ കുടുംബവും കുട്ടികളുമായി ചിരിച്ച് ആസ്വദിച്ച് കണ്ടിറങ്ങാവുന്ന ഒരു നല്ല കോമഡി ഫാമിലി എന്റർറ്റൈനർ ആകുന്നു മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: