സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ |ശ്യാം പുഷ്കരനുള്ള മറുപടിയോ?

സത്യൻ അന്തിക്കാട്, മലയാളത്തിൽ വിശേഷണങ്ങൾക്ക് അതീതമായി എല്ലാവരെയും കയ്യടിപ്പിച്ച സംവിധായാകൻ. ‘ഇഷ്‌ക്’കണ്ടതിനു ശേഷം അദ്ദേഹം ഷെയിൻ ടോം ചാക്കോയെയും ഷെയിൻ നിഗത്തെയും ഒക്കെ പുകഴ്ത്തി തന്റെ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ്‌ തരംഗമായി…

എല്ലാവരെയും അംഗീകരിക്കാൻ പഴയ തലമുറ തയ്യാറാണെന്നും ഇത് പുതിയ തലമുറയിലെ ശ്യാം പുഷ്കരനെ പോലുള്ളവർക്ക് മാതൃക ആക്കാമെന്നുമാണ് ആരാധകർ പറയുന്നത്..

കേരളത്തിൽ കൾട്ട് സ്റ്റാറ്റസ് ഉള്ള ശ്രീനിവാസൻ – സത്യൻ അന്തിക്കാട് ചിത്രം സന്ദേശം എന്ത് സന്ദേശം ആണ് നൽകുന്നതെന്ന് ചോദിച്ച ശ്യാം പുഷ്കരനുള്ള മറുപടി തിരഞ്ഞെടുപ്പ് തോൽവിയോടെ കിട്ടിയിരുന്നു.. അരാഷ്ട്രീയത അല്ല അവനവൻ നന്നായാൽ നാട് നന്നാവും എന്ന രാഷ്ട്രീയമാണ് സന്ദേശം നൽകിയത്.

സന്ദേശത്തിൽ ശങ്കരാടി പറയുന്ന പ്രശസ്തമായ ഡയലോഗ് ആയ ‘താത്വികമായ അവലോകനമാണ്’ എന്ന് തുടങ്ങുന്ന ശ്രീനിവാസന്റെ കാലത്തെ അതിജീവിച്ച ഡയലോഗ് വെച്ച് തുടങ്ങിയ സത്യൻ ശ്യാം പുഷ്കരനെയാണ് ലക്ഷ്യം വെച്ചതെന്നാണ് കരുതുന്നത്…

തിരഞ്ഞെടുപ്പും, അതിന്റെ കോലാഹലങ്ങളും കഴിഞ്ഞു. നമ്മളെങ്ങനെ തോറ്റു എന്നതിനെക്കുറിച്ചുള്ള ‘താത്വികമായ അവലോകനങ്ങളും’ കഴിഞ്ഞു. ഇപ്പോഴും വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിലുള്ള ‘അന്തര്‍ധാര സജീവമായിരുന്നു’ എന്ന കണ്ടെത്തലിനു തന്നെയാണ് മുന്‍തൂക്കം.
ഈയടുത്ത ദിവസം ശ്രീ എം. പി. വീരേന്ദ്രകുമാര്‍ ഒരു സൗഹൃദസംഭാഷണത്തിനിടയില്‍ പറഞ്ഞു – ‘സന്ദേശ’ത്തിലെ ഈ സംഭാഷണം ഇത്രയേറെ ശ്രദ്ധിക്കപ്പെടാന്‍ കാരണം അത് ശങ്കരാടി എന്ന അനുഗ്രഹീത നടന്‍ പറഞ്ഞതുകൊണ്ടാണ്.
വാസ്തവം!
കണ്മുന്നിലുള്ളപ്പോള്‍ അതിന്റെ വിലയറിയില്ലല്ലോ. ശങ്കരാടിയും ഒടുവില്‍ ഉണ്ണികൃഷ്ണനുമൊക്കെ അഭിനയകലയിലെ പകരം വെക്കാനില്ലാത്തവരാണെന്ന് നമ്മള്‍ പോലും തിരിച്ചറിയുന്നത് അവരുടെ അഭാവത്തിലാണ്.
അഭിനയമികവിന്റെ കാര്യത്തില്‍ ഇന്നും മലയാള സിനിമ സമ്പന്നമാണ്. നായകനടന്മാരെ മാറ്റി നിര്‍ത്തിക്കൊണ്ട് പറയാം. നമ്മുടെ സിദ്ധിഖ് ഇപ്പോള്‍ ഓരോ സിനിമയിലും നമ്മെ വിസ്മയിപ്പിക്കുകയല്ലേ. സംഭാഷണത്തിലും, ചെറിയ ചലനങ്ങളില്‍ പോലും എത്ര സ്വാഭാവികമായാണ് സിദ്ധിഖ് പെരുമാറുന്നത്. ഭരത് ഗോപിച്ചേട്ടന്റെ പാതയിലൂടെയാണ് സിദ്ധിക്കിന്റെ യാത്ര എന്ന് തോന്നാറുണ്ട്.
സൗബിന്‍ ഷാഹിര്‍ മറ്റൊരു അത്ഭുതം.

ഇപ്പോള്‍ ഇതൊക്കെ ഓര്‍മ്മിക്കാന്‍ കാരണം ‘ഇഷ്‌ക്’ എന്ന സിനിമയാണ്. ഇത്തിരി വൈകിയാണ് ‘ഇഷ്‌ക്’ കണ്ടത്. ഷൈന്‍ ടോം ചാക്കോയും, ഷെയ്ന്‍ നിഗവും, ജാഫര്‍ ഇടുക്കിയുമൊന്നും നമുക്ക് അപരിചിതരല്ല. പക്ഷെ അവര്‍ ഇത്രയും മികച്ച അഭിനേതാക്കളാണെന്ന് തിരിച്ചറിയുന്നത് ‘ഇഷ്‌ക്’ കാണുമ്പോഴാണ്. നായിക ആന്‍ ശീതളും വളരെ സ്വാഭാവികമായി അഭിനയിച്ചിരിക്കുന്നു. ഒരു നല്ല സംവിധായകന്‍ ക്യാമറക്കു പിന്നില്‍ നില്‍ക്കുമ്പോഴാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്.

സത്യൻ അന്തിക്കാടിന്റെ ഒക്കെ എക്സ്പീരിയൻസ് മാത്രം പ്രായമുള്ള യുവ താരങ്ങളെ പോലും അഭിനന്ദിക്കാൻ ഉള്ള മനസ്സ് പഴയ തലമുറയുടെ പുണ്യം ആണെന്നും രണ്ട് സിനിമ ഹിറ്റാവുമ്പോൾ തങ്ങളാണ് ഇൻഡസ്ട്രി എന്ന് കരുതുന്ന അഭിനവ സിനിമാക്കാർക്ക് മാതൃക ആക്കാമെന്നും ആരാധകർ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: