നിപ്പ : ഭീതി വേണ്ട, എല്ലാം കണ്ട്രോളിലാണ് |വേണ്ടത് ജാഗ്രത, അറിയേണ്ട കാര്യങ്ങൾ

നിപ്പ സ്ഥിരീകരിച്ചെങ്കിലും വലിയ ഭീഷണി ആവില്ല കാരണം നമ്മൾ തയാറെടുത്തു കഴിഞ്ഞു എങ്ങനെ നേരിടണം എന്ന്

നിപ്പ മറ്റ് പകർച്ച വ്യാധികളേക്കാൾ ഒരൽപ്പം കൂടി ജാഗ്രത പുലർത്തേണ്ട അസുഖമാണെന്ന് സംശയമില്ലാതെ പറയാം.

കോഴിക്കോട് ജില്ലയിൽ നിപ്പ റിപ്പോർട്ട് ചെയ്ത സമയം അതിനെ നേരിടാൻ മുന്നിൽ ഉണ്ടായവർ പറയുന്നു

‌വ്യക്തി ശുചിത്വം പ്രധാനമാണ്.

‌പറമ്പിൽ നിന്ന് കിട്ടുന്ന വവ്വാൽ കടിച്ച മാങ്ങ, പേരക്ക, ചാമ്പക്ക എന്നിവ കഴിക്കരുത്. (എന്നു കരുതി മുൻപേ പറിച്ച് പഴുക്കാൻ വച്ച മാങ്ങയൊന്നും എടുത്ത് കളയണ്ട. വവ്വാൽ കൊത്തിയത് കണ്ടാൽ മനസ്സിലാക്കാം.)

‌തുറന്ന കലത്തിൽ ശേഖരിച്ച കള്ള് കുടിക്കരുത്. വവ്വാലിന്‍റെം കാഷ്ടം വീഴാൻ സാധ്യതയുണ്ട്. (വവ്വാലിൽ നിന്നാണ് പ്രധാനമായും അസുഖം പടരുന്നത്) (കള്ള് പൂർണമായും നിർത്തിയാൽ ഭാവിയിൽ അത്രയും നല്ലത്)

‌പുറത്ത് പോയി വന്നാൽ വസ്ത്രങ്ങൾ കഴുകി ഉപയോഗിച്ചോളു കുറച്ച് ദിവസത്തേക്കെങ്കിലും, പ്രധാനമായും രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്തുള്ളവർ.

‌പുറത്ത് പോയി വന്നാൽ ഏതെങ്കിലും അണുനാശിനികൾ ഉപയോഗിച്ച് കൈ നന്നായി കഴുകുകയും ചെയ്യണം (ഇതെല്ലാം എല്ല കാലത്തും ഒരു ശീലമാക്കുന്നത് നല്ലതാണ്.)

‌ചെറിയ പനി വന്നാൽ പോലും പേടിച്ച് നേരെ മെഡിക്കൽ കോളജിലേക്ക് ഓടേണ്ടതില്ല. അത് സാഹചര്യം കൂടുതൽ സങ്കീർണമാക്കുകയേ ഉള്ളു. സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ എത്തി വിദഗ്ദ അഭിപ്രായം തേടുക.

‌നിപ്പ റിപ്പോർട്ട് ചെയ്ത ആശുപത്രിക്കോ വീടിനോ സമീപം പോയി സെൽഫി എടുത്ത് കുറേ ഹാഷ് ടാഗുമിട്ട് നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ നിങ്ങൾ ഹീറോ ആകില്ല. അൽപ്പത്തരമാണെന്ന് മനസ്സിലാകാനുള്ള എളുപ്പ വഴി കൂടിയാണത്.

‌നിപ്പ വൈറസ് നിലനിൽക്കുന്ന കാലത്ത് അനാവശ്യമായ ഔട്ടിംഗുകൾ ഓഴിവാക്കിയാൽ വളരെ നല്ലത്.

‌ആളു കൂടുന്ന ,സാഹചര്യം ഒഴിവാക്കുക, ചെറിയ മീറ്റിംഗുകൾ, കൂടിച്ചേരലുകൾ എന്നിവ മാറ്റി വെക്കുക.

പിന്നെ രോഗം വന്നവരെ പരിചരിക്കുന്നവർക്കും നിരീക്ഷണത്തിലുള്ളവർക്കുമൊക്കെ അവർ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങൾ ആരോഗ്യ പ്രവർത്തകർ പറഞ്ഞു കൊടുത്തോളം, നമ്മളതിൽ ആശങ്കപ്പെടേണ്ടതില്ല.

‌വ്യാജ വാർത്തകളുടെ കാലം കൂടിയാണ് വരാൻ പോകുന്നത്.

‌നിപ്പയുമായി സംബന്ധിച്ച് എന്ത് കണ്ടാലും കണ്ണും പൂട്ടി ഷെയർ ചെയ്യുന്ന പരിപാടി കർശനമായി ഒഴിവാക്കുക.

‌സംസ്ഥാന സർക്കാരിന്‍റെ ആരോഗ്യ വകുപ്പ് ഒദ്യോഗിക പേജിൽ വരുന്ന വിവരങ്ങൾ, അവ കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന മാധ്യമ വാർത്തകൾ എന്നിവ മാത്രം പങ്ക് വെക്കുക, വെറുതെ വീട്ടിലിരുന്നും നമുക്ക് ചെയ്യാനാവുന്ന കാര്യങ്ങൾ ഇത്രയൊക്കെയാണ്.

‌ഇനിയിപ്പോ ചിക്കനിൽ നിപ്പ, ബീഫിൽ നിപ്പ എന്നൊക്കെ പറഞ്ഞ് വ്യാജ വാർത്തകൾ ഒഴുകുന്ന കാലമാണ്. വിശ്വസിക്കരുത്. സർക്കാർ സംവിധാനങ്ങൾ സജ്ജമാണ്. കൃത്യമായ നിർദേശങ്ങൾ അവിടുന്ന് നിങ്ങൾക്ക് കിട്ടും.

നേരിടാൻ ശക്തിയുള്ള കാലത്തോളം നമ്മെ തോല്പിക്കാൻ ഒരു വൈറസുകൾക്കും സാധിക്കില്ല.. ഒറ്റക്കെട്ടായി നാമീ വിപത്തിനെ നേരിടും

കാരണം നമ്മൾ മലയാളികൾ ആണ് നമ്മൾ ഇങ്ങനെയാണ്… ഇതിനിടയിലും തെറ്റിദ്ധാരണ പരത്തുന്ന ആളുകൾ നമുക്കിടയിൽ ഉണ്ടെന്നുള്ളത് നിരാശജനകമായ കാര്യമാണ് നിപ്പയോടൊപ്പം അങ്ങനെ ഉള്ള കീടാണുക്കളും ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കാം

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: