ഓരോ സിനിമാക്കാരന്റെയും ജീവിതം പറഞ്ഞ് ഷിബു ട്രൈലർ | ദിലീപ് ആരാധകന്റെ കഥയോ?

’32 ആം അദ്ധ്യായം 23 ആം വാക്യം’ എന്ന ചിത്രത്തിനു ശേഷം അർജുൻ പ്രഭാകരനും ഗോകുൽ രാമകൃഷ്ണനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷിബു’, സംവിധായകരുടെയും നായകന്റെയും അനുഭവങ്ങൾ തന്നെയാണ് ഈ സിനിമയ്ക്കുളള പ്രചോദനം.
പുതുമുഖം കാർത്തിക് രാമകൃഷ്ണൻ , അഞ്ജു കുരിയൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ഈ ഷിബു സിനിമ സ്വപ്നം കാണുന്ന ഓരോരുത്തരുമാണ്.
സിനിമ സ്വപ്നം കണ്ട് നടക്കുന്ന ആയിരം ഷിബുമാരെ പ്രതിനിധീകരിച്ചു കൊണ്ട് നായകൻ കാർത്തിക്ക് രാമകൃഷ്ണൻ..

“ഒന്നുകിൽ റെക്കമെന്റെഷൻ വേണം അല്ലേൽ ഏതേലും നടന്മാരുടെ മക്കളാവണം’

സിനിമാ മേഖലയിൽ എത്തിപ്പെടാൻ ശ്രമിക്കുന്ന എല്ലാവർക്കും കണക്ട് ചെയ്യാൻ കഴിയും ഈ ഡയലോഗ്..

നിഷ്കളങ്കനായ ഷിബുവായി കാർത്തിക് രാമകൃഷ്ണൻ മോശമാക്കില്ല എന്ന് ട്രൈലർ പറയുന്നു.. കൂടാതെ നല്ല ആകാരമുള്ള മോഡുലേഷൻ നടത്താൻ പറ്റുന്ന സൗണ്ടും.. മലയാള സിനിമക്ക് കഴിവുള്ള ഒരു യൂത്തനേ.. സംഭാവന ചെയ്യാൻ ‘ഷിബു’ വിന് കഴിയും..

കൂടാതെ ദിലീപ് ആരാധകന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടത് ദിലീപേട്ടൻ തന്നെയാണ്

സലിം കുമാർ, ബിജുക്കുട്ടൻ, അഞ്ചു കുര്യൻ തുടങ്ങി ഒരുപിടി നല്ല താരങ്ങളും ചിത്രത്തിന്റെ പ്രതീക്ഷ കൂട്ടുന്നു..

ദിലീപേട്ടന്റെ നായികയായും ദിലീപ് ആരാധകന്റെ നായികയായും അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നായികയായി അഞ്ചു കുര്യൻ മാറി..

കാർത്തിക് രാമകൃഷ്ണൻ എന്ന പുതുമുഖത്തിന്റെ 8 വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ലഭിച്ചതായിരുന്നു ഷിബുവിലെ നായക വേഷം.. സിനിമക്ക് വേണ്ടി പുള്ളിക്കാരൻ സഹിച്ച പല കാര്യങ്ങളും ഷിബുവിലും പറയുന്നുണ്ട്…

പാലക്കാട്ട്കാരായ ഈ യുവനായകനും സംവിധായകന്മാരും മലയാള സിനിമക്ക് മുതൽക്കൂട്ടായി മാറും എന്ന് തന്നെയാണ്.. ട്രൈലർ പറയുന്നത്..

ജൂൺ 28 ന് റിലീസ് ആകുന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നത് അർജുനും ഗോകുലും ആണ്.. ഷിബു നിർമിച്ചിരിക്കുന്നത് കാർഗോസ് സിനിമാസും കലാക്ഷേത്രം പ്രൊഡക്ഷൻസും ചേർന്നാണ്..

അഞ്ചു കുര്യനും കാർത്തിക്കും തമ്മിൽ ട്രെയിലറിൽ കണ്ട കെമിസ്ട്രി സിനിമയിൽ മുഴുവൻ തുടരാൻ കഴിഞ്ഞാൽ ഷിബുവിലൂടെ മലയാളം സിനിമാക്കൊരു ഹിറ്റും നല്ല ഒന്നാന്തരം യൂത്തനേയും കിട്ടും..

കാർത്തിക്കിന്റെ ജീവിതത്തെ പറ്റി എഴുതിയത് വായിച്ചാൽ സിനിമ സ്വപ്നം കാണുന്ന ഏതൊരാൾക്കും അതൊരു ഇൻസ്പിറേഷൻ ആയിരിക്കും.. അത് തന്നെയായിരിക്കും ഷിബു എന്ന സിനിമയും നൽകാൻ പോകുന്നത്

ട്രൈലെർ ആരംഭിക്കുന്നത് തന്നെ ദിലീപേട്ടന്റെ പേര് പറഞ്ഞായത് കൊണ്ട് സിനിമക്ക് ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ദിലീപ് ആരാധകർ ആണ്.. വിജയ് ആരാധകന്റെ കഥ പറഞ്ഞ പോക്കിരി സൈമണിനും ലാലേട്ടൻ ആരാധനകരുടെ കഥ പറഞ്ഞ മോഹൻലാൽ നു ശേഷം ദിലീപ് ആരാധകർക്ക് കിട്ടുന്ന സിനിമയാണ് ഷിബു…

കാത്തിരിക്കാം ജൂൺ 28 ന് ‘ഷിബു’വിനായി

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: