മധുരരാജ 100 കോടി തള്ളിയതോ?| നിർമ്മാതാവിന്റെ പ്രതികരണം

മമ്മൂക്കയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് മധുരരാജ.. പോക്കിരിരാജയുടെ രണ്ടാം ഭാഗം ആയി വന്ന സിനിമ സംവിധാനം ചെയ്തത് വൈശാഖ് ആണ്….മലയാളത്തിലെ ആദ്യത്തെ 100 കോടി സിനിമ ആയ മോഹൻലാലിന്റെ പുലിമുരുകൻ സംവിധാനം ചെയ്തതും വൈശാഖ് ആയിരുന്നു… എന്നാൽ മമ്മൂക്കയും വൈശാഖും ഒന്നിക്കുമ്പോൾ വീണ്ടും 100 കോടി പിറക്കുമോ എന്നായിരുന്നു ആരാധകർ ഉറ്റു നോക്കിയത്..

പഴയ പോലെ ബോക്സ് ഓഫീസ് പവർ ഇക്കക്കില്ല എന്ന ആക്ഷേപം ഇല്ലാതാക്കാൻ മധുരരാജക്ക് കഴിഞ്ഞു എന്ന് തന്നെയാണ് അരാധകർ പറയുന്നത്.. അതിനു കാരണം കുറച്ച് ദിവസം മുമ്പ് നിർമ്മാതാവ് നെൽസൺ ഐപ്പ് പുറത്ത് വിട്ട മധുരരാജ കളക്ഷൻ ആയിരുന്നു..
45 ദിവസം കൊണ്ട് പടം വേൾഡ് വൈഡ് ബിസിനസ്സ് 104 കോടി നേടിയെന്നാണ് നെൽസൺ അവകാശപ്പെട്ടത്…

ഇത് അംഗീകരിച്ചു മമ്മൂക്ക ഫാൻസ്‌ ആഘോഷിച്ചത് വൈറൽ ആയിരുന്നു.. കൂടാതെ സിനിമയിൽ അഭിനയിച്ചവരെല്ലാം 100 കോടി പോസ്റ്റർ ഷെയർ ചെയ്തിരുന്നു.. അതോടെ ഇത് തള്ളാണെന്ന് പറഞ്ഞു മറ്റൊരു വിഭാഗം രംഗത്ത് വരുകയായിരുന്നു..

മധുരരാജയെ കുറിച്ചും സോഷ്യൽ മീഡിയയിലെ തള്ള് വിവാദങ്ങളെപ്പറ്റിയും നിർമ്മാതാവ് നെൽസൺ ഐപ്പ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് വാക്കുകളിലേക്ക്..

“വളരെയധികം സന്തോഷം തോന്നുന്നു. കാരണം മിഡിൽ ഈസ്റ്റിലും കേരളത്തിലും ഓൾ ഓവർ വേൾഡ്ലെ മലയാളികളും ഒരുകൈയ്യും നീട്ടി ഈ പടത്തിനെ സ്വീകരിച്ചത് കൊണ്ട് നിർമ്മാതാവ് എന്ന നിലയ്ക്ക് എല്ലാ പ്രേക്ഷകരോടും എനിക്ക് രണ്ട് വാക്കേ പറയാനൊള്ളൂ. നന്ദി.നന്ദി.നന്ദി.

സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്ററുകളെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് :-
“ശ്രദ്ധിച്ചിരുന്നു. അത് എന്താ കാര്യം എന്ന് വച്ചാൽ പല ആരാധകരും മമ്മൂക്ക ഫാൻസും എന്നെ വിളിച്ചു സംസാരിച്ചിരുന്നു. നമുക്ക് അതൊരു നമ്മുടെ ആദ്യത്തെ സിനിമ സംരംഭം ഒക്കെ ആവുമ്പോൾ അത് എത്ര ഉണ്ടെങ്കിലും തള്ളലോ അല്ലെങ്കിൽ നുണയോ പറയാൻ താല്പര്യം എനിക്കുമില്ല. മമ്മൂക്കക്കും ഇല്ല. മമ്മൂക്ക പ്രത്യേകം എന്നോട് പറഞ്ഞിട്ടുണ്ട് നമ്മുടെ ഈ പടത്തിനെ പറ്റി തള്ളൽ നമുക്ക് ആവശ്യമില്ല ജനഹൃദയങ്ങളിലേക്കാണ് ഈ പടം കയറേണ്ടത് എന്ന്. അത് പ്രകാരമാണ് ഞാൻ പറഞ്ഞിട്ടുള്ളത്. നമുക്ക് ഇതൊരു ഔദ്യോഗിക പ്രഖ്യാപനം ആവണമെങ്കിൽ ഇതിന്റെ ഒരു സത്യം വന്നാൽ മാത്രമേ ഇത് ചെയ്യുവൊള്ളൂ. അതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് അങ്ങനെ ചെയ്തത്.

അല്ലാതെ തള്ളാണെങ്കിൽ നമുക്ക് ഒരു 10 ദിവസം കഴിഞ്ഞപ്പോൾ തന്നെ 58.7 കോടി കേറിയതാണ്. ഒരു 10 ദിവസം കൂടി കഴിഞ്ഞാൽ വേണമെങ്കിൽ നമുക്ക് എല്ലാ ബിസിനസ്സും കൂടി അങ്ങനെ ആക്കാമായിരുന്നു. പക്ഷെ ഞങ്ങൾ അത് എല്ലാ തിയറ്റർ കണക്കും മറ്റും വന്നതിന് ശേഷം മാത്രമാണ് ഇത് അങ്ങനൊരു ഔദ്യോഗികമായിട്ടു ജനങ്ങൾക്കും പ്രേക്ഷകർക്കും മമ്മൂക്ക ഫാൻസിനും വേണ്ടി കൊടുത്തത്.

ഇത്ര കോൺഫിഡൻസോടെ നിർമ്മാതാവ് തന്നെ പറയുമ്പോൾ അതിനെ തള്ളിക്കളയാൻ പറ്റില്ല.. മമ്മൂക്കയുടെ ആദ്യ 100 കോടി നൽകാനും വൈശാഖ് തന്നെ വേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: