മലയാളത്തിലെ ആദ്യ വൈറൽ ഷോർട്ട് ഫിലിമിന് 7 വയസ്സ് | ശ്ശേ..

2012 ലാണ് ആദ്യമായ് കേരളത്തിൽ വൈറൽ ആയ ‘ശേ’എന്ന ഷോർട്ട് ഫിലിം പിറന്നത്.. ഇന്ന് കയ്യിൽ ക്യാമറ ഉള്ള എല്ലാരും ഷോർട്ട് ഫിലിം ചെയ്യുമ്പോൾ, അതൊക്കെ വൈറൽ ആകുമ്പോൾ ആദ്യം ഓർമ വരുന്നത് 7 കൊല്ലം മുമ്പേ ഇറങ്ങിയ “ശേ’ ആണ്

കാണുന്നവരെ ചിരിച്ച് ഒരു വഴിക്കാക്കി ഒടുക്കത്തെ ഇൻസ്പിറേഷനും നൽകാൻ ‘ശേ’ക്ക് സാധിച്ചു.

സാധാരണക്കാർക്കും ഇതൊക്കെ പറ്റും എന്നൊരു തോന്നൽ ഉണ്ടാക്കാൻ അവർക്ക് സാധിച്ചു ..
എന്തായാലും ഒറ്റ വർക്കിലൂടെ തന്നെ അവർ കേരളം മുഴുവൻ സ്റ്റാർ ആയി.
അതിന്റെ അണിയറ പ്രവർത്തകരുടെ പേര് വിവരങ്ങൾ അറിഞ്ഞു, അവരുടെ മറ്റ് വർക്കുകൾക്കായി കാത്തിരുന്നു കാണാൻ തുടങ്ങി..

ശേയിലൂടെ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത് മീര അനിൽ തന്നെയാണ്.. 2012 മുതൽ 7 വർഷങ്ങൾക്കിപ്പുറം 2019 ലും ചാനൽ അവതാരകയായി നമ്മുടെയൊക്കെ സ്വീകരണ മുറികളിലേക്ക് സ്ഥിരമായി അവർ കടന്നു വരുന്നു..
ഏഷ്യാനെറ്റിലെ ‘കോമഡി സ്റ്റാർസ്’ എന്ന പരിപാടിയിലൂടെ. ഒപ്പം നിരവധി പ്രോഗ്രാമുകൾക്കും മറ്റും ഹോസ്റ്റ് ആയി കാണാറും ഉണ്ട് മീരയെ.

ശ്ശേ യിലെ നായിക വേഷത്തിന് ശേഷം സീന രായയെ പിന്നീട് കണ്ടത് ഗോവിന്ദ് അണ്ണന്റെ ‘ഡേവിഡ് കണ്ട പെണ്കുട്ടി’ എന്ന ഷോർട്ട് ഫിലിമിൽ ആയിരുന്നു.
പിന്നീട് ഒരു സുഹൃത്തിന്റെ ഷോർട്ട് ഫിലിം പൂജ വേളയിൽ ദിയ സനയ്ക്കൊപ്പം നേരിട്ട് കണ്ടു..
അതിനു ശേഷം അവരെ കണ്ടത് ആസിഫ് അലി ഫാൻസുമായി കനകക്കുന്ന് വച്ച് കലിപ്പ് ആയതും, ഫേസ്‌ബുക്ക് പോസ്റ്റുകളും, വാർത്താ ചാനലുകളിലും ആയിരുന്നു.. പിന്നീട് സീന രായയെക്കുറിച്ചു യാതൊരു അറിവും ഇല്ല..

‘ശ്ശേ’ സംവിധാനം ചെയ്ത് അഭിനയിച്ച നെവിൻ ഫ്രഡിയൻ പിന്നീട് ചെയ്ത The F Friend, Beyond എന്നീ ഷോർട്ട് ഫിലിമുകൾ കണ്ടിരുന്നു.. പക്ഷെ അതിനു ശേഷം പുള്ളിയെ കണ്ടിട്ടില്ല..

Shey ക്ക് ശേഷം വന്ന ‘പ്രിയംവദ കാതരായണോ’
എന്ന കിടിലൻ കോമഡി ഷോർട്ട് ഫിലിമിലൂടെ ഹിറ്റ് ആയ അതിന്റെ സംവിധായകൻ കം അഭിനേതാവ് ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ സംവിധയാകനും നടനും ഒക്കെ ആണ്..
മറ്റാരും അല്ല കുഞ്ഞിരാമായണം, ഗോധ ഒ‌ക്കെ നമുക്ക് സമ്മാനിച്ച ബേസിൽ ജോസഫ് തന്നെ..
അതിന്റെ എഡിറ്റർ ആയിരുന്ന അപ്പു ഭട്ടതിരി ഇന്ന് സംസ്ഥാന അവാർഡ് നേടിയ, മലയാള സിനിമയിലെ തിരക്കുള്ള ഒരു എഡിറ്റർ ആണ്.

ഇവരെയൊക്കെപോലെ തന്നെ വെള്ളിത്തിരയിൽ തിളങ്ങേണ്ട ഒരാൾ തന്നെ ആയിരുന്നു നെവിൻ ഫ്രഡിയൻ. അല്ലാതെ പെട്ടെന്നങ്ങനെ അപ്രത്യക്ഷനായി പോകേണ്ട ഒരു പ്രതിഭ അല്ല അദ്ദേഹം. അത് പുള്ളി തന്റെ ഒറ്റ വർക്കിലൂടെ തെളിയിച്ചതും ആണ്.. ഒരു ഉഗ്രൻ സിനിമയിലൂടെ മടങ്ങി വന്ന് അദ്ദേഹം നമ്മളെയൊക്കെ വീണ്ടും എന്റർടൈൻ ചെയ്യിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു..

ഷോർട്ട് ഫിലിം ചെയ്ത് സിനിമയിൽ ഒരുപാട് പേര് വരുമ്പോൾ അവർക്ക് വഴി വെട്ടിക്കൊടുത്തത്.. നമ്മളാണെന്ന് ഇവർക്ക് ധൈര്യത്തോടെ പറയാം

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: