വിനായകന് എതിരെ #Metoo ആരോപണവുമായി യുവതി |വിവാദങ്ങൾ വിട്ടൊഴിയാതെ വിനായകൻ

വിവാദങ്ങൾ എന്നും വിനായകന്റെ കൂടപ്പിറപ്പായിടുന്നു.. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ വിനായകനെ തേടി എത്തുകയാണിപ്പോൾ.. വിനായകൻ നായകൻ ആയ തൊട്ടപ്പൻ റിലീസിനോട് അടുക്കുമ്പോഴാണ് വിവാദങ്ങളും വിനായകനെ വിടാതെ പിന്തുടരുന്നത്..

വിനായകനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതോടെ വിനായകനെ സപ്പോർട്ട് ചെയ്തു ഒരുപാട് പേര് സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു….
അങ്ങനെ വിനായകനെ സപ്പോർട്ട് ചെയ്തു കൊണ്ടിട്ട പോസ്റ്റിലാണ് യുവതി മീട്ടു ആരോപണം ഉന്നയിച്ചത്…

യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

“നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ?

യുവതി കുറിച്ചു…

എന്നാൽ ഈ പോസ്റ്റിന് താഴെ തെളിവ് ചോദിച്ചു കൊണ്ട് ഒരുകൂട്ടരും വിനായകൻ മാപ്പ് പറയണമെന്ന് മറ്റൊരു കൂട്ടരും ആവശ്യപ്പെടുന്നു..

കാൾ റെക്കോർഡുകൾ ഉണ്ടെങ്കിൽ വ്യക്തമായ തെളിവുണ്ടെങ്കിൽ യുവതിക്ക് നിയമപരമായി നീങ്ങാമെന്നും അഭിപ്രായം ഉണ്ട്…

തന്റെ മേൽ ഉയർന്നു വന്ന വളരെ ഗുരുതരമായ ആരോപണത്തെ വിനായകൻ എങ്ങനെ നേരിടും എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ..

കുറച്ച് മുമ്പ് നടൻ സിദ്ധിഖിനെതിരെ ഒരു നടി മീട്ടു ആരോപണം ഉന്നയിച്ചിരുന്നു… അതിന് ബാലൻ വക്കീലിലെ ഒരു സീൻ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തായിരുന്നു സിദ്ധിഖ് മറുപടി പറയുന്നത്..

അത്പോലെ എന്തും വെട്ടിത്തുറന്ന് വ്യക്തമായി പറയുന്ന വിനായകൻ ശക്തമായി പ്രതികരിക്കുമെന്ന് കരുതാം..

ഹോളിവുഡിൽ വമ്പന്മാരെ കുടുക്കി ബോളിവുഡിലും ടോളിവുഡിലും തിളങ്ങി ഇപ്പോൾ കേരളത്തിൽ ട്രെൻഡ് ആയിക്കൊണ്ടിരിക്കുകയാണ്.. എന്നാൽ ഫേക്ക് ആരോപണങ്ങൾ ഉയർന്നതോടെ #metoo വിന്റെ വിശ്വാസ്യത കുറഞ്ഞു വരുന്നതായി ആരോപണം ഉണ്ട്..ചിലർ മനപ്പൂർവം മറ്റുള്ളവരെ കരിവാരിത്തേക്കാൻ മീട്ടു ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ ആണ് ഇതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടത്

സിദ്ധിഖ് ഫേസ്ബുക് പോസ്റ്റിട്ട് മറുപടി നൽകിയതിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് WCC മുന്നോട്ട് വന്നിരുന്നു.. വിനായകനെതിരെ ഉള്ള ആരോപണത്തിൽ WCC നിലപാട് എന്തായിരിക്കും എന്നും കേരളം ഉറ്റുനോക്കുന്നു..

തൊട്ടപ്പൻ റിലീസിനോട് അനുബന്ധിച്ചു തുടർച്ചയായി നായകനന്റെ പേരുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങൾ സിനിമയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയാം…

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: