ഇസൈജ്ഞാനി ഇളയരാജ|ജീവിക്കുന്ന ഇതിഹാസത്തിന് 76 വയസ്സ്

1943 ഇത് പോലൊരു ജൂൺ 2ആം തിയ്യതി ആണ് ഇളയരാജ പിറന്നു വീണത്.. ഇസൈജ്ഞാനി ഇളയരാജയുടെ സംഗീതം ആസ്വദിക്കാത്ത തലമുറ ഇന്ന് ഇന്ത്യയിൽ ഉണ്ടാവില്ല… 4 പതിറ്റാണ്ട് കാലം ഇന്ത്യയിൽ വിവിധ ഭാഷകളിൽ വ്യത്യസ്ത രാഗങ്ങളിൽ അദ്ദേഹം പാട്ടുകളുണ്ടാക്കിയും പാടിയും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്…

ഇളയരാജ എന്നാൽ പൊതുവെ തമിഴ് സിനിമയുടെ നെടും തൂണും തമിഴ് സിനിമ കണ്ട ഏറ്റവും വല്യ സംഗീതജ്ഞൻ അല്ലെങ്കി തമിഴിന്റെ മാത്രം മഹാനായ സംഗീതജ്ഞൻ എന്ന ഇമേജാണ് പൊതുവെ എപ്പോഴും മലയാളികൾക്കിടയിൽ മിക്കവർക്കും എന്ന് തോന്നിയിട്ടുണ്ട്

1000 ത്തിൽ പരം സിനിമകൾ 5-6 ഭാഷകളിൽ ആയി ചെയ്ത രാജയുടെ കരിയർ വെച് നോക്കുമ്പോൾ വെറും 70ൽ താഴെ മാത്രം മലയാളം സിനിമകൾ വളരെ കുറഞ്ഞ ഒരു സംഘ്യ ആണെങ്കിൽ പോലും മലയാളത്തിൽ അദ്ദേഹം ചെയ്തിട്ടുള്ള ക്ലാസ്സിക് ഗാനങ്ങളുടെയും ഹിറ്റ് ഗാനങ്ങളുടെയും കണക്കെടുത്താൽ ഒരുപക്ഷെ നമ്മടെ ഇവിടെ സജീവം ആയിരുന്ന പല ഹിറ്റ് സംഗീത സംവിധായകരേക്കാൾ കൂടുതൽ ഗാനങ്ങൾ കാണും ഒരുപക്ഷെ

നിലവാരം കൊണ്ട് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പാട്ടുകളുടെ ലിസ്റ്റിൽ തന്നെ ഉൾപെടുത്താൻ കഴിയുന്ന ഒരു 2-3 ഡസൻ പാട്ടുകൾ എങ്കിലും

1976ൽ അന്നക്കിളി എന്ന ട്രെൻഡ്‌സെറ്റർ തമിഴ് ചിത്തത്തിലൂടെ കരിയർ തുടങ്ങി കൃത്യം 2 കൊല്ലത്തിന് ശേഷം 1978ൽ മലയാളത്തിൽ ആദ്യ സിനിമ ചെയ്തു….കെ ജി ജോർജിന്റെ വ്യാമോഹം എന്ന സിനിമയിൽ…ആ സിനിമയിൽ തന്നെ മികച്ച ഒരു പാട്ട് കംപോസ് ചെയ്തു,,,യേശുദാസും ജാനകിയും ചേർന്ന് പാടിയ “പൂവാടികളിൽ അലയും തേനിളം കാറ്റേ” എന്ന അതി മനോഹര ഗാനം …..അന്നത്തെ മലയാളം സിനിമ മ്യൂസിക് സ്റ്റാൻഡേർഡ് വെച്ച് സാങ്കേതികമായി വളരെ മികച്ച ഒരു വർക്ക്…

അവിടം തൊട്ട് 2017ൽ ക്ലിന്റ് എന്ന സിനിമ വരെ 39 കൊല്ലം കൊണ്ട് വിവിധ സ്റ്റൈലുകളിൽ ആയി തന്നിട്ടുള്ള ക്ലാസ്സിക് ഗാനങ്ങളുടെ എണ്ണം വളരെ വലുതാണ്

മമ്മൂട്ടിയെ സൂപ്പർതാരം ആയി ഉയർത്തിയ സിനിമകൾ ആയ “സന്ധ്യക്ക് വിരിഞ്ഞ പൂവ്”,”ആ രാത്രി” എന്നീ സിനിമകളിൽ തന്നെ 2 അതി മനോഹര ഗാനങ്ങൾ ചെയ്തിരുന്നു……”മിഴിയിൽ മീൻ പിടഞ്ഞു”,”കിളിയെ കിളിയെ നീ മണിമേഖ തോപ്പിൽ”..പിന്നീട് ആ സൂപ്പർതാര പദവി ഊട്ടി ഉറപ്പിച്ച എവർഗ്രീൻ ഹിറ്റ് ആയ യാത്രയിലെ “തന്നന്നം താനന്നം താളത്തിൽ ആടി” എന്നീ 80കളിലെ ക്ലാസ്സിക് ഗാനങ്ങൾ പ്രായഭേദമന്യേ പ്രേക്ഷകർക്കിടയിൽ സൃഷ്‌ടിച്ച ഇമ്പാക്ട് ആ കാലത്ത് വളരെ വലുതായിരുന്നു

അതുപോലെ മോഹൻലാൽ സൂപ്പർതാര പദവിയിലേക്ക് ഉയരും മുൻപേ തന്നെ പുള്ളിക്ക് പാടി അഭിനയിച്ച് ജനപ്രീതി സൃഷ്ടിക്കാൻ കഴിഞ്ഞ ക്ലാസ്സിക് ഹിറ്റ് ഗാനം ആണ് “ഒന്നാണ് നമ്മൾ” സിനിമയിലെ “വാലിട്ടെഴുതിയ നീലക്കടകണ്ണിൽ മീനോ”

ഇവക്കെലാം പുറമെ ഓളങ്ങൾ എന്ന സിനിമയിലെ എ ആർ റഹ്‌മാൻ വരെ inspired ആയ “തുമ്പി വാ തുമ്പ കുടത്തിൽ” എന്ന ഗാനം…അതെ സിനിമയിലെ തന്നെ “വേഴാമ്പൽ കേഴും” ഒക്കെ കേരളവും കടന്ന് അന്യ സംസ്ഥാനങ്ങളിൽ പോലും പിന്നീട് മൊഴിമാറ്റി ഇറക്കി വൻ വിജയം നേടിയ പാട്ടുകൾ ആയിരുന്നു

പൂമുഖപ്പടിയിൽ നിന്നെയും കാത്ത് സിനിമയിലെ “പൂങ്കാറ്റിനോട് കിളികളോട് കഥകൾ ചൊല്ലി നീ”

മൂന്നാം പക്കത്തിലെ “ഉണരുമീ ഗാനം ഉരുകുമെൻ ഉള്ളം”,”താമരക്കിളി പാടുന്നു”

മൈ ഡിയർ കുട്ടിച്ചാത്തനിൽ അന്നത്തെ സ്‌കൂൾ കുട്ടികളുടെയും ടീനേജ് പിള്ളേരുടെയും ഫാന്റസി സങ്കൽപ്പങ്ങൾക്ക് അപാരമായ ഫീൽ നൽകിയ “ആലിപ്പഴം പെറുക്കാം പീലിക്കുട നിവർത്തി”,”മിന്നാമിനുങ്ങും ”

അങ്ങനെ 80 ദശാബ്ദത്തിൽ തന്നെ മറക്കാനാവാത്ത അതി ഗംഭീര ഗാനങ്ങളുടെ ശേഖരം നിറയെ ഉണ്ടെങ്കിലും

90കളിൽ റഹ്മാന്റെ വരവോടെ തമിഴിൽ അവസരങ്ങൾക്ക് ഇടിച്ചിൽ വന്നു തുടങ്ങിയതോടെ ആണ് മലയാളത്തിൽ അദ്ദേഹത്തെ കുറച്ചുംകൂടെ സജീവം ആയി കാണാൻ ലഭിച്ചത്

പപ്പയുടെ സ്വന്തം അപ്പൂസ്,എന്റെ സൂര്യപുത്രിക്ക്,കാലാപാനി,ഗുരു,അനശ്വരം,ജാക്പോട്,യാത്രാമൊഴിയിൽ,ഫ്രണ്ട്സ് അങ്ങനെ നിരവധി മികച്ച ഗാനങ്ങൾ ഉള്ള സിനിമകൾ

പിന്നീട് 2000ത്തിൽ സത്യൻ അന്തിക്കാടുമായി ചേർന്ന് “കൊച്ച് കൊച്ച് സന്തോഷങ്ങൾ” സിനിമയിലൂടെ വളരെ മനോഹരമായ ഗാനങ്ങളും ആയി ആ വര്ഷത്തെ ടോപ് ചാർട്ടുകൾ നിറഞ് നിന്ന രാജ പിന്നീട് 2012ൽ നിവിൻ പോളിയുടെ പുതിയ തീരങ്ങളിലും മ്യൂസിക് ചെയ്തു.. 12 കൊല്ലത്തിനിടെ വന്ന ഏകദേശം എല്ലാ അന്തിക്കാട് ചിത്രങ്ങളിലും നിറഞ്ഞ് നിന്നു

അതിൽ തന്നെ മനസിനക്കരെയിലെ “മെല്ലെ ഒന്ന് പാടി നിന്നെ ഞാനുണർത്തി ഓമലേ” രസതന്ത്രത്തിലെ “പൂ കുംകുമപ്പൂ ” വിനോദയാത്രയിലെ “മന്ദാര പൂ മൂളി” അച്ചുവിന്റെ അമ്മയിലെ “എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ” തുടങ്ങി നിരവധി അതി മനോഹര ഗാനങ്ങൾ

സംഗീതത്തിനും അപ്പുറം പശ്ചാത്തല സംഗീത മേഖലയിലും ധാരാളം സംഭാവനകൾ…കാര്യമായി പാട്ടുകൾ ഒന്നുമില്ലാഞ്ഞിട്ട് പോലും സാമ്രാജ്യം,സീസൺ തുടങ്ങിയ സിനിമകൾക്ക് കരിയറിന്റെ പീക്കിൽ നിക്കുമ്പോ പോലും ബിജിഎം മാത്രം ചെയ്യാനായി അദ്ദേഹം മലയാളത്തിൽ വന്നു…സാമ്രാജ്യം എന്ന സിനിമയുടെ ഒരുപക്ഷെ ഏറ്റവും ഓര്മിക്കപ്പെടുന്ന കാര്യം തന്നെ ഒരുപക്ഷെ രാജയുടെ ആ കാലത്തെ സ്റ്റൈലൻ ബിജിഎം ആയിരിക്കാം

സീസൺ എന്ന സിനിമ ഒരു വിദേശി സുഹൃത്തിന് കാണാൻ റെക്കമെന്റ് ചെയ്തപ്പോ പുള്ളി കണ്ടിട്ട് ആദ്യം ആ സിനിമയെക്കുറിച് പറഞ്ഞ നല്ല കാര്യം സിനിമയുടെ ആ നിഗൂഢമായ ബിജിഎം വർക്കിനെ കുറിച്ച് ആയിരുന്നു

അദ്ദേഹത്തിന്റെ പഴശ്ശിരാജയിലെ ബിജിഎം വർക്കിന്‌ ഒടുവിൽ ദേശിയ അവാർഡ് പോലും കിട്ടി

കാലാപാനിയിലെ ഗംഭീര വർക്കിന് മികച്ച സംഗീത സംവിധായകൻ ഉള്ള സംസ്ഥാന അവാർഡും

മലയാളത്തിൽ ചെയ്ത അദ്ദേഹത്തിന്റെ കരിയറിലെ മൊത്തം വർക്കുകളുടെ 10% ൽ താഴെ വരുന്ന പാട്ടുകൾ എടുത്താൽ തന്നെ ഏറ്റവും മികച്ച വർക്കുകൾ ലിസ്റ്റ് ചെയ്യാൻ കഴിയുന്നില്ല…

മലയാളത്തിൽ പോലും എണ്ണം കൊണ്ട് വളരെ കുറവ് എങ്കിലും നിലവാരം കൊണ്ട് അത്രക്ക് അധികം വർക്കുകൾ..

രാജ മലയാളികളുടെ ആണ് തമിഴന്റേയും ആണ് എല്ലാത്തിനും ഉപരി ഇന്ത്യക്കാരുടെ സ്വകാര്യ സ്വത്താണ്…

അനുവാദം ഇല്ലാതെ തന്റെ പാട്ട് പാടിയാൽ ഉണ്ടാകുന്ന പ്രൊഫഷണൽ ഈഗോ ലോക പ്രശസ്തമാണ്…ഇളയരാജ തന്റെ ഫീൽഡിനോട് കാണിക്കുന്ന കൂറ്…

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തലമുറകളോളം നിങ്ങളെ ഓർക്കാൻ ഉള്ള പാട്ടുകൾ നിങ്ങൾ ചെയ്ത് കഴിഞ്ഞു..

നന്ദി രാജ സാർ… നമ്മെ വിസ്മയിപ്പിച്ചതിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: