മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് റിവഞ്ച് മൂവി പിറന്നിട്ട് 29 വർഷം | താഴ്വാരം | ഭരതൻ | മോഹൻലാൽ | എം.ടി

“അവനെന്നെ കൊല്ലാൻ ശ്രമിക്കും, ചാവാതിരിക്കാൻ ഞാനും ..”
എം .ടി യുടെ തൂലികയിൽ മോഹൻലാൽ പകർന്നാടുമ്പോഴെല്ലാം അതിന് മറ്റൊരു മാനം കൈവരാറുണ്ട് .
ഭരതൻടെ സംവിധാനമികവിൽ പറഞ്ഞ പകയുടെ കഥയാകുന്നൂ താഴ് വാരം
സ്വപ്നം കണ്ട ജീവിതത്തെ ചതിയിലേക്ക് വലിച്ചിട്ട രാജു എന്ന രാഘവനോടുള്ള ബാലന്റെ പ്രതികാര കഥ .
രാജു വീണ്ടും വീണ്ടും ചുറ്റുമുള്ളവരെ ചതിക്കുന്നുണ്ട് . ഒടുവിൽ ബാലന്റെ കൈ കൊണ്ട് തന്നെ അയാള് കത്തിയെരിയുമ്പോള് തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയമാകുന്നൂ അത് .
ഒരു കറുത്ത കമ്പിളിയാൽ ശരീരത്തെ പുതപ്പിച്ച് അയാളാ താഴ് വാരം വിടുന്നു .

ഈ ചിത്രത്തിൽ നായക സ്വഭാവം തീരെ ആരോപിക്കാനാവാത്ത കഥാപാത്രമാണ് മോഹന്‍ലാലിന്‍റെ ബാലന്‍ എന്ന കഥാപാത്രം ., പ്രതികാരം ചെയ്യാൻ മാത്രമായി ഇറങ്ങി തിരിച്ച ലാലേട്ടന്റെ ഈ വേഷം മറ്റൊരു ചിത്രങ്ങളിലും കണ്ടിട്ടില്ല.. വളരെ വ്യത്യസ്തമായിത്തന്നെ­­ അത് അവതരിപ്പിച്ചിട്ടുമുണ്ട്

ഇങ്ങനെ ഒരു കഥ ഭരതന്റെ മറ്റുചിത്രങ്ങളിൽ നിന്ന് വളരെ വേറിട്ട് നിൽക്കുന്നു. സലിം ഘൗസ് ആണ് വില്ലൻ വേഷം ചെയ്തിരിക്കുന്നത്.
നായകനോളൊപ്പം അല്ലെങ്കിൽ നായകനേക്കാൾ ഒരൽപ്പം മുകളിൽ
സലിം ഘൗസിന്റെ കഥാപാത്രമായ രാജു നിൽക്കുന്നു..

തന്റെ ഭാര്യയെയും സമ്പാദ്യത്തെയും ഇല്ലാതാക്കിയ രാജുവിനെ തേടിയാണ് ബാലൻ ഒരു ഗ്രാമത്തിൽ എത്തുന്നത്. ഒട്ടേറെ പരിക്കുകൾ ഉണ്ടെങ്കിലും അതിനെ വകവെക്കാതെ അരയിൽ ഒരു കത്തിയും ഒരു കമ്പിളിയും പുതച്ച് ബാലൻ രാജു താമസിക്കുന്ന വീട്ടിൽ ഒരു അഭയാർത്ഥിയായി എത്തുന്നു.
പല തരത്തിലും ബാലനെ കൊല്ലാൻ രാജു ശ്രമിക്കുന്നുണ്ടെങ്ക­ിലും അതിൽ നിന്നെല്ലാം ബാലൻ ചെറുത്തു നിൽക്കുന്നു.
ഒടുവിൽ ബാലൻ രാജുവിനെ കീഴ്പ്പെടുത്തി കുടിലിൽ കിടത്തി തോട്ട കത്തിച്ചെറിഞ്ഞ് കൊലപ്പെടുത്തുന്നു. ഒടുവിൽ തന്റെ പ്രതികാരം ലക്ഷ്യം കണ്ട് ബാലൻ അവിടെ നിന്നും നടന്നകലുന്നിടത്ത് ചിത്രം അവസാനിക്കുന്നു…
സിനിമ ആരംഭിക്കുന്ന ഷോട്ടില്‍ നാം കാണുന്ന ഭയത്തിന്റെ ചീളുകള്‍ അവസാന ഷോട്ടില്‍ വരെ അതി തീവ്രമായി സന്നിവേശിപ്പിച്ചിരിക്കുന്നു ഭരതന്‍… ഒരു തീവ്ര അനുഭവം.
വര്‍ണങ്ങളും പ്രണയവും പരിഹാസവും ഇല്ലാതെ.. അതാണ്.
ഭയം തീവ്രമായ രസമാണ്. പടം കണ്ട് തീരുമ്പോള്‍ തളച്ചിടപ്പെട്ട മാനസികാവസ്ഥ..

കാലം തെറ്റിപ്പിറന്ന ഒരു ചിത്രമായിരുന്നു.അത് …
ഭരതൻ എന്ന സംവിധായകൻ തന്റെ ജീവിതകാലം ഗണിച്ചറിഞ്ഞ് പിൽക്കാലത്തേക്ക് വേണ്ടി ചെയ്തു വച്ച ഒരു സിനിമ
അതായിരുന്നു താഴ്‌വാരം.. തീർച്ചയായും എം ടി യോടൊപ്പം കൂടിയ ആദ്യ സിനിമയായ വൈശാലി ഒരു കാർണിവലായിരുന്നെങ്കിൽ താഴ്‌വാരം ഒരു സോളോയായിരുന്നു.. സ്പഗാട്ടി സിനിമ സങ്കല്പത്തെപ്പറ്റിയും റിവഞ്ച് ത്രില്ലറിനെപ്പറ്റിയും അറിവില്ലാതിരുന്ന ഒരു കാലത്താണ് ഈ സിനിമ ഇറങ്ങിയതെന്ന് ഓർക്കണം.. ബാലനും രാഘവനെന്ന രാജുവും കൂടി പക്കാ നാട്ടിൻ പുറത്തുകാരായ നാണുവിന്റെയും മകൾ കുഞ്ഞൂട്ടിയുടെയും മുന്നിൽ കളിക്കുന്ന വില്ലനും നായകനും പകർന്നാട്ടം .. സത്യം പറഞ്ഞാൽ മോഹൻലാൽ എന്ന നടൻ രുപം കൊണ്ടും ഭാവം കൊണ്ടും മനസ്സിലേക്ക് കയറിപ്പറ്റുകയായിരുന്നു…

സംവിധാനം -ഭരതന്‍
നിര്‍മ്മാണം – വി ബി കെ മേനോന്‍
ബാനര്‍ -അനുഗ്രഹ സിനി ആര്‍ട്സ്
കഥ -എം ടി വാസുദേവന്‍ നായര്‍
തിരക്കഥ -എം ടി വാസുദേവന്‍ നായര്‍
സംഭാഷണം -എം ടി വാസുദേവന്‍ നായര്‍
ഗാനരചന -കൈതപ്രം
സംഗീതസംവിധാനം -ഭരതന്‍
ആലാപനം -കെ ജെ യേശുദാസ്
പശ്ചാത്തല സംഗീതം – ജോണ്‍സണ്‍
ഛായാഗ്രഹണം -വേണു
ചിത്രസംയോജനം -ബി ലെനിന്‍, വി ടി വിജയന്‍
കലാസംവിധാനം – ഭരതന്‍
അഭിനേതാക്കള്‍:സലിം ഗൌസ്‌,അഞ്ജു,മോഹന്‍ലാ­ല്‍,സുമലത,ശങ്കരാടി..

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: