‘അമ്മ’യുടെ പിറവിക്ക് കാരണം സുരേഷ് ഗോപിയോ? 25 വർഷത്തെ ‘അമ്മ’യുടെ ചരിത്രം

ഇന്ന് കേരളത്തിലെ ഏറ്റവും തിളക്കമുള്ളതും അതിലേറെ ജനപ്രീതി ഉള്ളവരും ആയ താരങ്ങൾ ഒത്ത് ചേരുന്ന ഒരു കുടക്കീഴാണ് അമ്മ.. എന്നാൽ അമ്മയുടെ പിറവിയും അതിലേക്ക് നയിച്ച കാരണങ്ങളും സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടതായിരുന്നു … എങ്ങനെ ആണ് അമ്മ ഉണ്ടായതെന്ന് സിനിമാ പ്രേമികളുടെ അറിവിലേക്കായി പങ്ക് വെക്കുന്നു.. ഇടക്ക് വിവാദങ്ങളിലൂടെ നടക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ‘അമ്മ’യുടെ ജനപ്രീതിയിൽ ഒട്ടും കുറവ് വന്നിട്ടില്ല

ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി സിനിമാതാരങ്ങളുടെ കൂട്ടായ്മയായി മലയാള സിനിമയിൽ രൂപം കൊണ്ട താര സംഘടന ‘അമ്മ’പിറന്നിട്ട് ഇന്നേക്ക് 25 വർഷങ്ങൾ. 1994 മെയ് 31ന് തിരുവനന്തപുരത്ത് വെച്ച് മുതിർന്ന നടനായിരുന്ന തിക്കുറുശി സുകുമാരൻ നായരുടെ അധ്യക്ഷതയിൽ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്ന കൂട്ടായ്മയ്ക്കു തുടക്കം. ആദ്യം എൺപതോളം താരങ്ങൾ ഉണ്ടായിരുന്ന ആ കൂട്ടായ്മ 25 വർഷം കഴിഞ്ഞപ്പോൾ 235 വനിതകളടക്കം 486 പേരുള്ള വലിയൊരു സംഘടനയായി വളർന്നിരിക്കുന്നു.

ഷൂട്ടിങ് സെറ്റിൽ ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ തനിക്ക് നിർമ്മാതാവിൽ നിന്നുണ്ടായ ദുരനുഭവം സുഹൃത്തുക്കളായ ഗണേഷ് കുമാറിനോടും മണിയൻപിള്ള രാജുവിനോടും പങ്കുവച്ച സുരേഷ് ഗോപി ഇത്തരം സംഭവങ്ങൾ ഇനി ആർക്കും ഉണ്ടാവരുതെന്നും ചോദിക്കാനും പറയാനും നമ്മൾക്കുമൊരു കൂട്ടായ്മ വേണമെന്ന നിർദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു. സംഘടനയിൽ ആദ്യ അംഗമായതും സുരേഷ് ഗോപി തന്നെയാണ് ഗണേഷും രാജുവും പിന്നാലെ ചേർന്ന് മൂവരും 10000 രൂപ വീതം ഇട്ടു സ്വരൂപിച്ച 30000 രൂപയായായിരുന്നു സംഘടനയുടെ ആദ്യത്തേ ഫണ്ട്‌ തുടർന്നാണ് തിക്കുറുശിയുടെ അധ്യക്ഷതയിൽ 1994 മെയ് 31ന് തിരുവനന്തപുരത്ത് വെച്ച് ആദ്യത്തേ സമ്മേളനം വിളിച്ചു കൂട്ടിയത്

ആദ്യ പ്രസിഡന്റായി സോമനും ജനറൽ സെക്രട്ടറിയായി ടി.പി.മാധവനും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പിന്നീട് മധുവും ബാലചന്ദ്ര മേനോനുമായി തലപ്പത്ത്. അതിന് ശേഷമാണ് അമ്മയിലെ ഇന്നസെന്റിന്റെ കാലം തുടങ്ങിയത്. കഴിഞ്ഞ വർഷം മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തെത്തുന്നതുവരെയുള്ള 18 വർഷക്കാലത്തോളം ഇന്നസെന്റായിരുന്നു പ്രസിഡന്റ്. മമ്മൂട്ടിയും മോഹൻലാലുമെല്ലാം ജനറൽ സെക്രട്ടറിമാരായി.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അഭിനേതാക്കൾക്കും കലാകാരൻമാർക്കും താങ്ങും തണലുമായ സംഘടന ഇക്കാലത്തിനിടെ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ അനവധി നിരവധി ആണ്. 1995ൽ ആയിരുന്നു ധനശേഖരണത്തിനായി അമ്മയുടെ ആദ്യ സ്റ്റേജ് ഷോ. മുതിർന്ന കലാകാരൻമാർക്ക് ആദരമായുള്ള കൈനീട്ടം പദ്ധതി ആരംഭിച്ചത് തുടർന്നാണ്. പ്രതിമാസം 1000 രൂപ വീതം 10 പേർക്കായിരുന്നു ആദ്യ കൈനീട്ടം. കഴിഞ്ഞ വർഷം 148 പേർക്കുവരെയായി. പ്രതിമാസ5000 രൂപയാണിപ്പോൾ കൈനീട്ടം. അംഗങ്ങൾക്കെല്ലാം 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും ഉൾപ്പെടെ നൽകുന്നുണ്ട്

പ്രളയക്കെടുതിയെ നേരിടാൻ സ്റ്റേജ് ഷോ നടത്തി പണം പിരിക്കുകയും കേരളത്തിന്റെ ഒപ്പം തോളോട് ചേർന്ന് നിന്ന് പ്രവർത്തിക്കാനും ‘അമ്മ’യുടെ മക്കൾ മറന്നില്ല

ഇടക്കാലത്ത് WCC വിവാദങ്ങളും ദിലീപ് വിഷയത്തിലും അമ്മയെ പലരും എതിർത്തിരുന്നെങ്കിലും അമ്മ നൽകുന്ന ജീവകാരുണ്യ പ്രവർത്തങ്ങളിലും ഉദ്ദേശശുദ്ധിയിലും വിമർശകർക്കും ഭിന്നാഭിപ്രായം ഉണ്ടാകില്ല

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: