ഗാനഗന്ധർവ്വനായി മമ്മൂക്ക |രമേശ്‌ പിഷാരടിയുടെ രണ്ടാമത്തെ സിനിമയുടെ വിശേഷങ്ങൾ

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ഗാന ഗന്ധർവ്വന് ഇന്ന് തുടക്കം.

മമ്മൂട്ടി കലാസദൻ ഉല്ലാസ് എന്ന ഗായകന്റെ റോളിലെത്തുന്ന ഗാന ഗന്ധർവ്വനിൽ പുതുമുഖ താരം വന്ദിത മനോഹർ നായികയാകുന്നു. ചിത്രത്തിന് ദീപക് ദേവ് സംഗീതവും അഴഗപ്പൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. സിദ്ധിഖ്, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, സലിം കുമാർ, ദേവൻ, കുഞ്ചൻ, മണിയൻ പിള്ള രാജു, ഹരീഷ് കണാരൻ, ധർമജൻ, അശോകൻ, അതുല്യ, ശാന്തി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഇക്ക പാട്ടുകാരനായി എത്തുന്നു എന്നറിഞ്ഞതോടെ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്… പാട്ടിന് ലിപ് സിങ്ക് കൊടുക്കുന്ന കാര്യത്തിൽ ലാലേട്ടനോളം വരില്ലെന്ന ആരോപണം ഇക്ക ഇത്തവണ ഇല്ലാതാകുമെന്നാണ് ആരാധകർ പറയുന്നത്

പഞ്ചവർണ്ണത്തത്തയിലൂടെ സംവിധാനത്തിലേക്ക് കാലെടുത്തു വെച്ച രമേശ്‌ പിഷാരടിക്ക് രണ്ടാം പടത്തിൽ തന്നെ ഇക്ക ഡേറ്റ് കൊടുത്തത് കഥ നന്നായി ബോധിച്ചത് കൊണ്ടാണത്രേ… ഇക്കയുടെ കരിയറിലെ വ്യത്യസ്‍ത വേഷമായിരുക്കുമെന്ന് പിഷാരടിയും പറയുന്നു

ജയറാം ഏട്ടനിലേ.. അഭിനേതാവിനെ കുറച്ച് വർഷങ്ങൾക്ക് ശേഷം സ്‌ക്രീനിൽ കാണാൻ കഴിഞ്ഞത് പഞ്ചവർണ്ണതത്തയിലൂടെ ആണ്… അത് കൊണ്ട് രമേശ്‌ പിഷാരടി ഇക്കയെയും നന്നായി യൂസ് ചെയ്യുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്

കുടവയറും മൊട്ടയും അടിച്ച ജയറാമേട്ടന്റെ ലുക്ക്‌ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത് പോലെ മുടി നീട്ടി വളർത്തിയ ഇക്കയുടെ ഗാനഗന്ധർവനിലെ ലുക്കും വൻ വരവേൽപ്പാണ് ലഭിച്ചത്

മിമിക്രികാരൻ സ്റ്റേജ്, അവതാരകൻ, നടൻ, തുടങ്ങി കൈവെച്ച മേഖലകളിൽ ഒക്കെ തന്റേതായ സ്ഥാനം നേടിയെടുക്കാൻ പിഷാരടിക്ക് സാധിച്ചു… ധർമജൻ – പിഷാരടി കോമ്പോ പ്രേക്ഷകരുടെ ഇഷ്ടം ആവോളം സമ്പാദിച്ചവരാണ്… സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പഴും പിഷാരടി തന്റെ പേര് നിലനിർത്തി.. ആദ്യ സിനിമയിലും രണ്ടാം സിനിമയിലും ധർമജൻ കൂടെ ഉണ്ട്…

പേരില്ലാത്ത ജയറാമേട്ടന്റെ കഥാപാത്രം മനസിൽ തങ്ങി നിൽക്കുന്നത് പോലെ ഗാനഗന്ധർവ്വനായി ഇക്കയും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുമോ എന്ന് കണ്ടറിയാം…

മാമാങ്കത്തിന്റെ ഷൂട്ടിങ്ങിൽ ആയിരുന്ന ഇക്ക ഗാനഗന്ധർവന്റെ സെറ്റിൽ ഇന്ന് ജോയിൻ ചെയ്യും… ഈദിന് റിലീസ് ആവുന്ന ‘ഉണ്ട’യാണ് ഇക്കയുടേതായി റിലീസിന് എത്തുന്ന അടുത്ത സിനിമ.. ഈ വർഷം ഇക്കയുടെ ഭാഗ്യ വർഷമായിട്ടായിരിക്കും ചരിത്രത്തിൽ അടയാളപ്പെടുത്തുക.. 3 ഇന്ഡസ്ട്രികളിൽ നായകനായി മികച്ച അഭിപ്രായം നേടുകയും കൂടാതെ കൈ നിറയെ സിനിമകളുമായി വരും വർഷവും ഇക്ക തിരക്കിൽ തന്നെ ആയിരിക്കും..

മാസ്സ്, ക്ലാസ്സ്‌, അങ്ങനെ ചെയ്യുന്ന വേഷങ്ങൾ ഗംഭീരമാക്കുന്ന ഇക്കയെ ശരിക്കും ഉപയോഗിക്കാൻ രമേശ്‌ പിഷാരടിക്ക് സാധിച്ചാൽ.. ഗാന ഗന്ധർവ്വനലൂടെ ഇക്കയുടെ മറ്റൊരു ഹിറ്റും നല്ലൊരു ക്ലാസ്സ്‌ അഭിനയമുള്ള സിനിമയും നമുക്ക് കാണാൻ പറ്റും… കാത്തിരിക്കാം ഗാന ഗന്ധർവ്വന് വേണ്ടി..

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: