പ്രായത്തെ വെല്ലുന്ന രണ്ട് പോരാളികൾ | മമ്മൂക്കയും ഗെയിലും | ഒരു താരതമ്യം

സിനിമാ ലോകത്ത് മമ്മൂട്ടിയാണ് പ്രായത്തെ വെല്ലുന്ന പോരാളി എങ്കിൽ ക്രിക്കറ്റിൽ അത് ഗെയിൽ ആണ്…
മധുരരാജ ബ്ലോക്ക്ബസ്റ്റർ ആക്കുകയും പേരൻപിലൂടെ മികച്ച പ്രകടനം കാഴ്ച്ച വെച്ച മമ്മൂക്കയെ പോലെയാണ്.. ഗെയിൽ എന്ന് ആരാധകർ അവകാശപ്പെടുന്നു…

ലോകത്തിലെ ഏത് ഗ്രൗണ്ടിലും സിക്സ് മഴ പെയ്യിക്കാൻ വിരമിക്കേണ്ട പ്രായത്തിലും ഗെയിലിന് കഴിയുന്നു… അത് പോലെ ഇന്ത്യയിലെ ഏത് ഭാഷയിലെ സിനിമയിലെ അനായാസമായി ചെയ്യുന്ന ഇക്കയും പ്രായത്തെ വെറും അക്കങ്ങൾ ആക്കി മാറ്റുന്നു.. യുവ താരങ്ങളെ വെല്ലുന്ന ലുക്കും അഭിനയവും എനർജിയും നിലനിർത്തുന്ന ഇക്ക ഈ പ്രായത്തിലും ഓടി നടന്നു അഭിനയിക്കുകയാണ്

ഈദ് റിലീസ് ആയി ‘ഉണ്ട’ യാണ് ഇക്കയുടെ അടുത്ത പടം . മലയാളം ഇത് വരെ കാണാത്ത സെറ്റും വമ്പൻ താരനിരയും ബിഗ് ബഡ്ജറ്റിലും ഉയരുന്ന മാമാങ്കമാണ് ഇക്കയുടേതായി ഇൻഡസ്ട്രി ഉറ്റു നോക്കുന്ന സിനിമ.. ഈ പ്രായത്തിലും മലയാളത്തിലെ ആദ്യ നാമം ആയി ഇക്ക നിൽക്കുന്നത് അത്ഭുതപ്പെടുത്തുന്ന യാഥാർഥ്യം ആണ്

അത് പോലെ തന്നെയാണ് ഗെയിലും
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം എന്ന റെക്കോഡ് ആണ് യൂണിവേഴ്സൽ ബോസ് എന്നറിയപ്പെടുന്ന ഗെയിൽ സ്വന്തമാക്കിയത്

പാകിസ്താനെതിരായ മത്സരത്തിൽ സിക്സ് അടിച്ചാണ് ഗെയ്ൽ റെക്കോഡ് പുസ്തകത്തിൽ ഒന്നാമതെത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് പിന്നിലായി. ഗെയ്ലിന്റെ അക്കൗണ്ടിൽ ഇതോടെ 39 സിക്സ് ആയി.

ഡിവില്ലിയേഴ്സ് ലോകകപ്പിൽ നേടിയത് 37 സിക്സ് ആണ്. മൂന്നാമതുള്ള മുൻ ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ് നേടിയത് 31 സിക്സ് ആണ്.

പ്രായം തളർത്താത്ത പോരാട്ടമാണ് ട്രെന്റ്ബ്രിഡ്ജിലും ഗെയ്ൽ പുറത്തെടുത്തത്. 34 പന്തിൽ മുപ്പതിയൊമ്പതുകാരൻ അർദ്ധശതകം പൂർത്തിയാക്കി. ആറു ഫോറും മൂന്നു സിക്സും ഗെയ്ലിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഏകദിനത്തിൽ ഗെയ്ലിന്റെ 52-ാം അർദ്ധ സെഞ്ചുറിയാണിത്.

ഡി വില്ലിയേഴ്സും പോണ്ടിങ്ങും വിരമിച്ചതോടെ ഗെയിലിന്റെ റെക്കോർഡിന് തല്കാലം എതിരാളികൾ ഇല്ല
ഒരുകാലത്ത് ഫോം ഔട്ട്‌ ആയി കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ഫ്രീ ആയി റിലീസ് ചെയ്ത ഗെയിൽ തൊട്ടടുത്ത സീസണിൽ കൊടുങ്കാറ്റായി ആഞ്ഞടിച്ചായിരുന്നു മറുപടി പറഞ്ഞത്… അതിന് ശേഷം ആ കൊടുങ്കാറ്റ് ഇടക്കിടക്ക് വീശിയടിക്കാറുണ്ട്..

മമ്മൂട്ടി കുട്ടി പെട്ടി സിനിമകൾ തകർന്നടിഞ്ഞ 1987 ൽ ഫീൽഡ് ഔട്ടിന്റെ വക്കിൽ നിന്നും അത് വരെ മലയാള സിനിമയിലുള്ള മുഴുവൻ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തെറിഞ്ഞു കൊണ്ട് ന്യൂ ഡൽഹിയിലൂടെ തിരിച്ചു വന്ന മമ്മൂട്ടിയുമായാണ് ഗെയിലിന്റെ പോരാട്ട വീര്യം താരതമ്യം ചെയ്യുന്നത്

ഇരുവരുടെയും യൂണിവേഴ്സൽ ബോസ്സ് ഇമേജും തിരിച്ചടികളും തിരിച്ചു വരവുകളും ആരാധക പിൻബലവും തമ്മിൽ രസകരമായ സാമ്യതകൾ ആണ് ആരാധകർ കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: