ഗെയിം ഓഫ് ത്രോൺസ് എന്ന GOT വീണു… പകരമെന്ത്?

എട്ട് സീസണുകളിലായി എഴുപത്തി മൂന്ന് എപ്പിസോഡുകള്‍ ഉള്ള ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരെ സൃഷ്ടിച്ച ടിവി സീരിയസ്; GOT. ഒഫീഷ്യലായി കണ്ടെതിനേക്കാള്‍ അഞ്ചിരട്ടിയിലേറെ ആളുകള്‍ പൈറേറ്റഡ് കോപ്പിയിലൂടെ സ്ട്രീം ചെയ്ത സീരിയസ്. ജോർജ് ആര്‍ ആര്‍ മാർട്ടിന്റെ “എ സോങ്ങ് ഓഫ് ഐസ് ആൻഡ് ഫയര്‍” എന്ന നോവലിനെ ആസ്പദമാക്കി ഡേവിഡ് ബേനിയേഫ്, ഡിബി വെയ്സ് എന്നിവര്‍ ചേർന്ന് ‍ രൂപം കൊടുത്ത പരമ്പര.

FBയില്‍ പല സിനിമ ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയും പരക്കംപായുന്ന സിനിമാപ്രേമികളായ നിങ്ങള്‍ ഒരിക്കല്‍ എങ്കിലും ഈ പേരിലൂടെ കടന്ന്പോകാതിരിന്നിട്ടുണ്ടാവില്ല; “ഗെയിം ഓഫ് ത്രോൺസ്”

ഏഴ് രാജ്യങ്ങള്‍ ഉൾക്കൊള്ളുന്ന വെസ്റ്റ്റോസ് എന്ന സാങ്കൽപ്പിക ഭൂഖണ്ഡത്തിന്റെ കഥ, ഏഴ് രാജ്യങ്ങൾക്കും ഏഴ് തലവന്മാരും അവരെ ഒരുമിപ്പിച്ച് നിർത്തിയ സർവ്വ അധികാരത്തിന്റെ പ്രതീകമായ അയണ്‍ ത്രോണിന്റെ കഥ. ദി നോർത്ത് , ദി റിവർലാന്റ്, ദി വെയില്‍, സ്ട്രോംലാന്റ്, വെസ്റ്റ്ർലാന്റ്, ദി റീച്, ഡ്രോണ്‍ എന്നിവയാണ് വെസ്റ്റ്റോസിലെ ഏഴ് രാജ്യങ്ങള്‍. നോർത്തിന്റെ മേൽന്നോട്ടം ഹൗസ് സ്റ്റാർക്സിനും ഹൗസ് ടാലി റിവിർലാന്റും ഹൗസ് എര്യന്‍ വെയിലും ഹൗസ് ബറാത്തിയന്‍ സ്ട്രോംലാന്റും ഹൗസ് ലാനെസ്റ്റര്‍ വെസ്റ്റർലാന്റും ഹൗസ് ടൈറല്‍ റീച്ചിലും ഹൗസ് മാർട്ടില്‍ ഡ്രോണിലും അധികാര കേന്ദ്രത്തിന്റെ‍ ശക്തമായ കുടുംബങ്ങളായി നിലനിൽക്കുന്നു. ഈ രാജ്യങ്ങളെ എല്ലാം ഒന്നിച്ച് നിർത്താൻ ശ്രമിക്കുന്ന വെസ്റ്റ്റോസിന്റെ തലസ്ഥാനമായ കിങ്ങ്സ്ലാന്റിങ്ങും. സെവന്‍ കിങ്ങ്ണ്ടത്തിലെ ഈ രാജ്യങ്ങളെയും അവിടുത്തെ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി അവരുടെ സ്വഭാവ രൂപികരണത്തിലൂടെ സഞ്ചരിക്കുന്ന ആദ്യ സീസണുകളും ഓരോ കഥാപാത്രങ്ങളുടെ മാനസിക പിരിമുറുഖങ്ങളും സന്തോഷങ്ങളും നമ്മുടെത് എന്നത്തക്കവിധത്തില്‍ തെളിഞ്ഞ് വരുന്ന അവസാന സീസണുകളും. മികച്ച അഭിനയ പാടവത്തിന്റെയും സംവിധാന മികവിന്റെയും ഗ്രാഫിക്സുകളുടെയും ഫ്രെയിമുകളുടെയും അകമ്പടിയോടെ, കാണുന്ന ഓരോ പ്രേക്ഷകനും വെസ്റ്റ്റോസിലെ നിവാസികളായി പരിണമിക്കുന്നു. പല കഥാപാത്ര മരണങ്ങള്‍ നമ്മൾക്ക് താങ്ങാവുന്നതിലും അപ്പുറമാകുമ്പോള്‍ ചിലത് നമ്മളെ ആനന്ദത്തിന്റെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു, ചില കൂടി ചേരലുകള്‍ നമ്മളെ ഈറൻ അണീക്കുന്നു.

ഇരുണ്ട രാത്രികളാല്‍ വർഷങ്ങളോളം നീളുമെന്ന മുന്നറീപ്പുള്ള വിന്ററിനായി തയാറെടുക്കുന്ന വെസ്റ്റ്റോസ്, അതിനിടയില്‍ പരമാധികാരത്തിന്റെ അയണ്‍ ത്രോണിനായി രാജകുടുംബങ്ങള്‍ തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങള്‍, വാ മൊഴികളില്‍ മാത്രം വെസ്റ്റ്റോസ് നിവാസികള്‍ കേട്ട് പരിചയിച്ച മനുഷ്യ ജന്മങ്ങളുടെ ഒരേ ഒരു ശത്രുവിന്റെ തിരിച്ച് വരവ്. ഇങ്ങനെ ഒരുപാട് സങ്കീർണതകളിലൂടെ രസിപ്പിച്ചും അത്ഭുതപ്പെടുത്തിയും ചിരിപ്പിച്ചും കരയിപ്പിച്ചും കടന്ന്‍ പോകുന്ന 73 എപ്പിസോഡുകള്‍.

GOT സീരീസുകൾക്ക് വമ്പൻ ആരാധകർ ഉണ്ടായിരുന്നു.. അതിന് ശേഷം ആരാധരെ സൃഷ്ടിച്ച സീരിസ് ആണ് ചെർണോബിൽ..

ചെർണോബിൽ ആണവ സ്ഫോടനത്തിന്റെ ചുരുളഴിയിക്കുന്ന ഒരു
ദൃശ്യ വിസ്മയം എന്നതിനെക്കാൾ നമ്മളെ നേരിട്ട് ആ സ്ഫോടന പ്രദേശത്ത് എത്തിച്ച അനുഭവം.
അവിടത്തെ കാറ്റിനും, മഴക്കും എന്തിന് ഒരു മൺത്തരിക്ക് പോലും നമ്മളെ പേടിപ്പെടുത്താൻ കഴിയും.

1986 ലെ ചെർണോബിൽ ന്യൂക്ലിയാർ ഡിസാസ്റ്ററിനെ ആധാരമാക്കി ജോൺ റെങ്ക് സംവിധാനം ചെയ്യുന്ന HB0 യുടെ 5 എപ്പിസോഡുകൾ ഉള്ള മിനി സീരീസ് ആണിത്..

ലോകത്തിലെ ഏറ്റവും കൂടുതൽ പേർ മരിച്ച മനുഷ്യ നിർമിത ദുരന്തം ആണിത്…
ആണവ ദുരന്തം നടന്ന് കഴിഞ്ഞിട്ടും അവിടുത്തെ അധികാരികളും ചില ശാസ്ത്രകാരന്മാരും ഇതിനെ തീരെ ഗൗരവമില്ലാതെയാണ് കണ്ടത്…റിയാക്ടർ പൊട്ടി തെറിച്ചാൽ ഉണ്ടാകാവുന്ന ഭീകരത എപ്പിസോഡുകളിൽ ഉടനീളം ഉണ്ട്…മികച്ച പശ്ചാത്തല സംഗീതവും സംവിധാനവും ഈ സീരീസിനെ മികച്ചതാക്കുന്നു..
ഒരു ഹൊറർ സിനിമ കാണുന്നതിനേക്കാൾ പേടിപ്പെടുത്തുന്നുണ്ട് ആദ്യ രണ്ട് എപ്പിസോഡുകൾ

5 റിയാക്ടറുകൾ ആയിരുന്നു ചെർണോബിലിൽ ഉണ്ടായിരുന്നത്.. അതിൽ 4 എണ്ണം പ്രവർത്തിച്ചു കൊണ്ടിരുന്നു… ഇതിൽ നാലാമത്തെ റിയാക്ടർ റിപ്പയർ ചെയ്യുന്നതിനിടക്ക് പൊട്ടിത്തെറിക്കുകയായിരുന്നു… അത്ര പരിചയ സമ്പന്നരായ എഞ്ചിനീയർമാരല്ല അത് ചെയ്തതെന്നും, ഇതിന്റെ മെയിന്റനൻസ് നടത്തിക്കൊണ്ടിരിക്കുന്ന സമയത്തുണ്ടായ പാളിച്ചകളാണ് അപകടത്തിന് കാരണമെന്നും പറയപ്പെടുന്നു…
പോളണ്ട് പോലെയുള്ള അയൽ രാജ്യങ്ങളിലേക്ക് പോലും അളന്നെടുക്കാൻ കഴിയുന്ന രീതിയിൽ ആണവ വികിരണങ്ങൾ പടർന്നിരുന്നു…

പൊട്ടിച്ചിതറിയ അവശിഷ്ടങ്ങൾ എല്ലാം അവിടെയുള്ള ഒരു കൂറ്റൻ ഉരുക്ക കവചത്തിനുള്ളിൽ വെച്ചിട്ടുണ്ട്…

സോവിയറ്റ് യൂണിയന്റെ അവസാന കാലഘട്ടത്തിലാണ് ദുരന്തം നടന്നത്..
ഈ വലിയ ദുരന്തത്തിന്റെ കഥകളെല്ലാം ഇവർ മറച്ചു വെച്ചു.. പിന്നീട് ഉക്രൈൻ – ന്റെ സ്വാതന്ത്രത്തിന് ശേഷമാണ് കഥകളെല്ലാം പുറത്ത് വന്നത്..

1986 മുതൽ ഇന്ന് വരെ ചെർണോബിൽ ആൾത്താമസം ഇല്ലാത്ത കാട് പിടിച്ച് കിടക്കുന്ന ഒരു പ്രേത നഗരം ആണ്…
2000 ടൺ യുറേനിയവും, 1 ടൺ പ്ലൂട്ടോണിയവും പൊട്ടിത്തെറിച്ച റിയാക്ടറിനകത്ത് ഇപ്പോഴും ഉണ്ടെന്ന് പറയപ്പെടുന്നു …

ശാസ്ത്രം എത്രമേൽ പുരോഗമിച്ചാലും , എത്ര അഡ്വാൻസ്ഡ് ആയാലും നമുക്ക് താങ്ങാവുന്നതിലപ്പുറം ഒരു വലിയ ദുരന്തം നടന്നാൽ നിസ്സഹായതയോടെ നോക്കി നിൽക്കാനേ നമുക്ക് കഴിയൂ എന്ന വേദനിപ്പിക്കുന്ന ഒരോർമപ്പെടുത്തൽ കൂടിയാണ് ചെർണോബിൽ ആണവ റിയാക്ടർ ദുരന്തം…

അവസാന എപ്പോസോഡിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ചെർണോബിൽ ആരാധകർ. സീസണിലെ 4 എപ്പിസോഡുകളും റിലീസ് ആയി ബാക്കിയുള്ള ഒന്ന് ജൂൺ 3 ന് റിലീസ് ആവും.. ഇതോടെ 5 എപ്പിസോഡുകൾ അടങ്ങുന്ന ആദ്യ സീസൺ അവസാനിക്കും.. രണ്ടാം സീസൺ ഉണ്ടാവുമോ.. അതല്ല പുതിയ സീരീസുമായി HBO വരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: