#PrayforNesamony ട്രെൻഡായി |നമ്മുടെ ലാസർ ഇളയപ്പനോ ? രസകരമായ വൈറൽ കഥ

മലയാളികൾ എക്കാലവും ഓർക്കുന്ന സിനിമയാണ് ഫ്രണ്ട്‌സ്. ജയറാമും മുകേഷും ശ്രീനിവാസനും അഭിനയിച്ച സിനിമയിൽ ലാസർ എളേപ്പൻ എന്ന വേഷത്തിൽ ജഗതിച്ചേട്ടനും ഉണ്ടായിരുന്നു.. കൊട്ടാരത്തിൽ പെയിന്റ് പണിക്ക് കൊണ്ട് പോയിടത്ത് നിന്നുണ്ടായ രസകരമായ കോമഡികളിൽ ഒന്നായിരുന്നു ലാസർ എളേപ്പന്റെ തലയിൽ ചുറ്റിക വീഴുന്നത്

അതേ സിനിമ തമിഴിൽ സൂര്യയും വിജയും ഒന്നിച്ചു ഫ്രണ്ട്‌സ് എന്ന പേരിൽ തന്നെ റിലീസ് ആയിരുന്നു. മലയാളത്തിൽ ജഗതിച്ചേട്ടൻ തകർത്തഭിനയിച്ച വേഷം തമിഴിൽ ചെയ്തത് വടിവേലു ആയിരുന്നു.. നെസാമണി എന്നായിരുന്നു വടിവേലുവിന്റെ പേര്.. എന്നാൽ തലയിൽ ഇഷ്ടിക വീഴുന്ന സീൻ യാഥാർദ് സംഭവം ആണെന്ന് കരുതി ട്വിറ്ററിൽ തരംഗമായി

നെസാമണിക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് ലോകം ഇക്കാര്യം ആവശ്യപ്പെടുന്ന #Pray_for_Neasamani എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രന്റായി. ചുറ്റിക തലയിൽ വീണു നെസാമണിക്കു പരുക്കേറ്റതിനെത്തുടര്‍ന്നാണു പ്രാർഥന തുടങ്ങിയത്. ബുധൻ രാത്രിയോടെ ഈ ഹാഷ്ടാഗ് ട്വിറ്ററിന്റെ ടോപ് ട്രന്റിങ്ങിൽ എത്തി. ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി രണ്ടാം തവണ അധികാരമേൽക്കുന്നതിനെ തുടര്‍ന്നു തരംഗമായ #ModiSarkar2 എന്ന ഹാഷ്ടാഗിനെ പിന്നിലാക്കിയായിരുന്നു കുതിപ്പ്. ഇതോടെയാണു ചിലർക്ക് സംശയം മുളപ്പൊട്ടിയത്. അല്ല, സത്യത്തിൽ ആരാണ് നെസാമണി? എങ്ങനെ ഇതിപ്പോൾ ട്രന്റിലെത്തി?

പാകിസ്ഥാനിലെ ഒരു മീം പേജിൽ ചുറ്റികയുടെ ചിത്രം പങ്കുവച്ച് ‘ഇതിനെ നിങ്ങളുടെ നാട്ടിൽ എന്തു പറയും എന്നു ചോദിച്ചതോടെയാണ് നെസാമണി തരംഗത്തിനു തുടക്കമായത്. ‘‘ഇതിനെ ഞങ്ങളുടെ നാട്ടിൽ ‘സുത്തിയൽ’ എന്നാണ് പറയുകയെന്നും ഇതു വീണ് പെയിന്റിങ് കോൺട്രാക്ടറായ നെസാണമണിയുടെ തല പൊട്ടിയെന്നും ഒരാൾ‌ കമന്റിട്ടു. ഫ്രണ്ട്സ് സിനിമയുമായി ബന്ധിപ്പിച്ചിട്ട കമന്റ് മനസ്സിലാക്കി മറ്റൊരു തമിഴ്നാടു സ്വദേശി ഇപ്പോള്‍ എങ്ങനെയുണ്ടെന്നും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കാമെന്നും മറുപടി നല്‍കി. ഇതിനൊപ്പം #Pray_For_Nesamani എന്നും കുറിച്ചു.അതോടെ ചിലർ ഹാഷ്ടാഗ് ഏറ്റെടുത്തു.. സംഭവം വൈറൽ ആയി

സംഭവം വൈറൽ ആയതോടെ മലയാളികൾ ഒന്നടങ്കം പ്രതികരിക്കാൻ തുടങ്ങി.. ഞങ്ങളുടെ ലാസർ എളേപ്പന്റെ ഏഴയലത്ത് വെക്കാൻ നെസാമണി എത്തില്ലെന്നാണ് മലയാളികളുടെ ആരോപണം… ലാസർ എളേപ്പന്റെ മേമേകളുമായി സോഷ്യൽ മീഡിയയിൽ ട്രോളന്മാരും എത്തുന്നതോടെ.. ലാസർ എളേപ്പൻ ശ്രദ്ധ നേടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: