ഇന്ത്യയിലെ ഏറ്റവും വലിയ കട്ട് ഔട്ട്, ആയുസ്സ് അര ദിവസം മാത്രം | സംഭവിച്ചതെന്ത്?

താരാരാധന നമുക്ക് പുത്തരിയല്ല.. കട്ട്‌ ഔട്ടും പാലഭിഷേകവും നടത്താൻ ഓരോ താരത്തിനും അവരുടെ ആരാധകർ ഉണ്ട്..

കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ വിജയ് – സൂര്യ ആരാധകർക്കിടയിൽ കട്ട്‌ ഔട്ടിന്റെ ഉയരത്തെ പറ്റിയൊക്കെ തർക്കം നടന്നിരുന്നു..

കൊല്ലത്തെ വിജയ് ആരാധകർ ഇന്ത്യയിലെ ഏറ്റവും വലിയ കട്ട്‌ ഔട്ട്‌ എന്ന അവകാശവാദവുമായി വിജയുടെ കട്ട്‌ ഔട്ട്‌ ഉയർത്തിയിരുന്നു .. 180 അടിക്ക് മുകളിൽ ഉയരമുണ്ടായിരുന്ന കട്ട്‌ ഔട്ട്‌. സർക്കാർ റിലീസിനോട് അനുബന്ധിച്ചു വെച്ചതായിരുന്നു… ഒടുവിൽ ഈ കട്ട്‌ ഔട്ട്‌ കാറ്റിൽ നിലം പൊത്തിയതായി സൂര്യ ഫാൻസ്‌ ആരോപിച്ചിരുന്നു.എന്നാൽ കളക്ടർ ഉത്തരവ് പ്രകാരം തങ്ങൾ തന്നെ അഴിച്ചു മാറ്റിയതായി കൊല്ലം നന്പൻസ് വിശദീകരണം നൽകിയിരുന്നു….ഒരുപാട് പണം ചിലവഴിച്ചു കൊണ്ട് ഇത്ര വലിയ കട്ട്‌ ഔട്ട്‌ ഉയർത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നവരിൽ മുൻപിൽ സൂര്യ ഫാൻസ്‌ ആയിരുന്നു..

ഇന്ന് സെൽവരാഘവന്റെ സൂര്യ നായകനായി അഭിനയിച്ച NGK യുടെ റിലീസിന്റെ ഭാഗമായി തമിഴ്നാട്ടിൽ സൂര്യ ആരാധകർ ഇന്ത്യയിലെ ഏറ്റവും വലിയ കട്ട്‌ ഔട്ട്‌ എന്ന അവകാശ വാദത്തോടെ 210 അടിക്ക് മുകളിൽ ഉള്ള കട്ട്‌ ഔട്ട്‌ ഉയർത്തിയിരുന്നു..
എന്നാൽ വെച്ചതിന് മണിക്കൂറുകൾ കഴിയുന്നതിന് മുന്നേ അധികാരികൾ ഇത് താഴ്ത്താൻ നിർദേശം നൽകിയിരിക്കുകയാണ്.. അനുമതി ഇല്ലാതെ ജനവാസ കേന്ദ്രത്തിൽ അപകടം ഉണ്ടാക്കാൻ സാധ്യത ഉള്ള കട്ട്‌ ഔട്ട്‌ ഉയർത്തിയെത്തിന്റെ പേരിലാണ് നടപടി

അന്ന് വിജയുടെ കട്ട്‌ ഔട്ട്‌ നശിച്ചപ്പോൾ സന്തോഷിച്ചതിന്റെ ശിക്ഷ ആണ് ഇതെന്നാണ് വിജയ് ഫാൻസിന്റെ ആരോപണം

6.5 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് ഒരു കാര്യവും ഇല്ലാത്ത കട്ട്‌ ഔട്ടുകൾ വെക്കുന്നത് എന്തിനാണെന്ന് ജനങ്ങൾ ചോദിക്കുന്നു.
ഫാൻസിന്റെ ഇത്തരം ധൂർത്തുകൾ അനാവശ്യമാണെന്നും താരങ്ങൾ തടയാൻ മുന്നോട്ട് വരണമെന്നും കുറച്ച് ആളുകൾ പറയുന്നു…

തെന്നിന്ത്യൻ താരരാജാക്കന്മാരും അവരോട് ഫാൻസിലുള്ള സ്നേഹവും പ്രസിദ്ധമാണ്.. കട്ട്‌ ഔട്ടും പാലഭിഷേകവും തമ്മിൽ തല്ലും മാത്രമല്ല ഒരുപാട് ജീവകാരുണ്യപ്രവർത്തനവും വിജയും സൂര്യയും അവരുടെ ഫാൻസും ചെയ്യുന്നുണ്ട് എന്നൊരു മറുവാദവും ഇതിന് പിന്നിൽ ഉണ്ട്

ഫാനിസവും ആരാധനയും ഒക്കെ നല്ലതാ… പക്ഷേ സോഷ്യൽ മീഡിയയിൽ മറ്റുള്ളവരെ.. തെറിവിളിച്ചും ആക്ഷേപിച്ചും വെട്ടുകിളിക്കൂട്ടം പോലെ പ്രവർത്തിക്കുന്നതാണ് താരങ്ങൾ ഇടപ്പെട്ട് നിർത്തേണ്ടത്…ഒരു ഭാഗത്ത് വീട് വെച്ച് കൊടുത്തും ചികിത്സക്ക് പണം നൽകിയും ഫാൻസുകാർ മാതൃക ആവുമ്പോൾ മറുവശത്ത് അവരുടെ പേര് കളയാൻ ചിലർ ശ്രമിക്കുന്നു..

ഒരു പരിധി വരെ ഫാനിസം ആവാം അത് പക്ഷേ മറ്റുള്ളവരെ വ്യക്തിഹത്യ നടത്തുന്നതിലേക്ക് എത്തരുത് എന്നാണ് എല്ലാ ഫാൻസുകാരോടും പറയാൻ ഉള്ളത്

നാളെ റിലീസ് ആവുന്ന സൂര്യയുടെ NGK ക്ക് എല്ലാവിധ ആശംസകളും

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: