ഉണ്ട കോപ്പിയടിയോ? | ഖാലിദ് റഹ്മാൻ പറയുന്നു

ഛത്തീസ്ഗഡ് ഇലക്ഷൻ ഡ്യൂട്ടിക്ക് കേരളത്തിൽ നിന്നും പോകുന്നു S.I മണിക്കും പൊലിസുകാർക്കും അവിടെ നേരിടേണ്ടി വരുന്ന ചില സംഭവവികാസങ്ങളെപ്പറ്റി പറയുന്ന സിനിമയാണ് ഖാലിദ് റഹ്മാൻ രണ്ടാമത് സംവിധാനം ചെയ്യുന്ന ഉണ്ട

2017 ഹിന്ദിയിൽ ഇറങ്ങിയ അമിത് v മസൂർക്കറിന്റെ ന്യൂട്ടണും ഛത്തീസ്‌ഗഡ് ഇലക്ഷന് ഡ്യൂട്ടിക്ക് വരുന്ന ഉദ്യോഗസ്ഥന്റെ കഥ തന്നെയാണ് പറയുന്നത്

ഉണ്ടയുടെ ട്രൈലെർ ഇറങ്ങിയതോടെ ന്യൂട്ടനുമായി സാമ്യം തോന്നിയത് കോപ്പിയടി ആരോപണമായി ഉയർന്നിരുന്നു.. ഒഫീഷ്യൽ റീമേക് അല്ലാത്തത് കൊണ്ടും കോപ്പി അടിച്ചതാകാം എന്നുള്ള അനുമാനം വന്നിരുന്നു

ഇതിനെ പറ്റി ചോദിച്ചപ്പോൾ ഖാലിദ് റഹ്മാൻ പറഞ്ഞത് :-

“ന്യൂട്ടന്റെ കഥ നടക്കുന്ന ഒരു പ്ലാറ്റഫോം ഉണ്ട്, അതായത് ഛത്തിസ്ഗഢ് ഇലക്ഷന്‍ ഡ്യൂട്ടിക്ക് വരുന്ന ഒരു ഇലക്ഷന്‍ ഓഫീസര്‍ ആണ് ന്യൂട്ടണ്‍. ഈ ഇലക്ഷന്‍ ഡ്യൂട്ടിക്ക് അതേ സാഹചര്യത്തില്‍ തന്നെ എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും കേരളത്തില്‍ നിന്നുളള പോലീസുകാരും ഡ്യൂട്ടിക്ക് പോകുന്നുണ്ട്. അതുപോലെ 2014ല്‍ കേരളത്തില്‍ നിന്ന് ഛത്തീസ്ഗഢില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ പോലീസുകാര്‍ക്ക് അവിടെ നേരിടേണ്ടി വന്ന ചില സിറ്റുവേഷന്‍സ് ഉണ്ട്. അതാണ് ഈ കഥ. ഈ രണ്ട് കഥകളും നടക്കുന്നത് ഒരേ പ്ലാറ്റഫോമില്‍ ആണ്. 2014 ഛത്തിസ്ഗഢ് ഇലക്ഷന്‍. അതല്ലാതെ വേറൊരു തരത്തിലുള്ള സാമ്യവും ഈ സിനിമകള്‍ക്ക് ഉള്ളതായി എന്റെ അറിവില്‍ ഇല്ലാ.”

ഉണ്ടയുടെ ട്രൈലർ ഇറങ്ങിയതോടെ ന്യൂട്ടൻ സിനിമയുമായുള്ള ചൂണ്ടിക്കാട്ടി രണ്ടിനെയും ഒരേ ആലയിൽ കൊണ്ട് കെട്ടാൻ ശ്രമം നടന്നിരുന്നു.. ഛത്തീസ്‌ഘട് ഇലക്ഷൻ അല്ലാതെ വേറെ ഒരു സാമ്യതയും ഉണ്ടാവില്ലെന്ന് തന്നെയാണ് ഖാലിദ് റഹ്മാൻ പറയുന്നത്

അത് പോലെ തന്നെ പടത്തിന്റെ ജോണറിനെ പറ്റിയും വ്യക്തമായ ധാരണ ലഭിച്ചില്ല… അതിനെ പറ്റി ചോദിച്ചപ്പോൾ ഖാലിദ് റഹ്മാൻ പറഞ്ഞത്…

‘ഡ്രാമയുണ്ട് ത്രിൽ ഉണ്ട്.. അല്പം ഫൈറ്റ് ഉണ്ട് ഇത്തിരി കോമഡിയും കുറച്ച് തമാശയും… സിനിമ കണ്ടതിന് ശേഷം പ്രേക്ഷകർക്ക് തീരുമാനിക്കാം ഏതാണ് പടത്തിന്റെ ജോണർ എന്ന് ‘
ഉണ്ട എന്ന പേര് ഇട്ടതിനെ കുറിച്ചും ഖാലിദ് റഹ്മാന് വ്യക്തമായ ഉത്തരം ഉണ്ട്

“2014ലെ മലയാള മനോരമ പത്രത്തില്‍ വന്നിട്ടുള്ളൊരു ന്യൂസിനെ ബേസ് ചെയ്തിട്ടുള്ളൊരു കഥയാണ്, അതായിരുന്നു നമ്മുടെ ഫസ്റ്റ് കണ്‍സെപ്റ്റ്. ഒരു വെടിയുണ്ടയുമായി കണക്റ്റ് ചെയ്യുന്ന കഥയാണ് ഇത്, സിനിമ കണ്ട് കഴിയുമ്പോ പ്രേക്ഷകര്‍ക്ക് അത് കണക്റ്റ് ചെയ്യാന്‍ പറ്റും എങ്ങനെയാണെന്ന്. ഞാന്‍ ഇവിടെ ഇരുന്ന് ഇന്നതാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, ബേസിക്കലി വിട്ട് നിക്കുന്ന ഒരു പേരല്ല,ഒരു അട്രാക്റ്റീവ് പോയിന്റിന് വേണ്ടി മാത്രം ഇട്ടിട്ടുള്ളതുമല്ല”
മാത്രമല്ല ഉണ്ടക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും ഖാലിദ് റഹ്മാൻ പറയുന്നുണ്ട്
‘ യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് എടുത്ത ഒരു കഥയായത് കൊണ്ട് ആ യഥാര്‍ത്ഥ സാഹചര്യങ്ങളെ അണ്ടര്‍ലൈന്‍ ചെയ്ത് പോവാന്‍ ശ്രമിച്ചിട്ടുണ്ട്. നിര്‍ബന്ധപൂര്‍വം അതിനെ മാറ്റാനോ പിടിക്കാനോ നിന്നിട്ടില്ല. ഒരു പോലീസ് ബാക്ക്ഗ്രൗണ്ടില്‍ നടക്കുന്ന കഥയായതുകൊണ്ട് സ്വാഭാവികമായി അതില്‍ ഈ പറയുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ വരും. ഉണ്ടയ്ക്ക് ഉണ്ടയുടേതായ വ്യക്തമായ രാഷ്ട്രീയമുണ്ട്.’

അനുരാഗ കരിക്കിൻ വെള്ളത്തിൽ ആസിഫ് അലിയെയും ബിജു മേനോനെയും ഉപയോഗിച്ചത് പോലെ ഇക്കയെയും ഖാലിദ് റഹ്മാൻ ഉപയോഗിച്ചാൽ ‘ഉണ്ട’ ഈ വർഷത്തേ.. മറ്റൊരു വലിയ വിജയമാകും..

ചുരുക്കിപ്പറഞ്ഞാൽ ഉണ്ട വേ.. ന്യൂട്ടൺ റേ ആണ്.. യാത്ര, പേരന്പ്, മധുരരാജ,തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയ ഈ വർഷത്തേ ഇക്കയുടെ ചരിത്രം ഉണ്ടയും ആവർത്തിക്കുമോ എന്ന് വരുന്ന ഈദിന് കണ്ടറിയാം

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: