സിനിമയെ വെല്ലുന്ന ജീവിതം |മാതൃക ആക്കാം ഈ ‘ഷിബു’ വിനെ

നായകൻ ആയി തിരഞ്ഞെടുത്ത് പൂജ കഴിഞ്ഞു എല്ലാരേയും അറിയിച്ചു സന്തോഷത്തോടെ ഇരിക്കുമ്പോൾ പെട്ടൊന്നൊരു ദിവസം നിർമാതാവ് മാറിയത് കൊണ്ട് നായകസ്ഥാനത്ത് നിന്ന് മാറ്റുക.. പിന്നീട് അതേ സിനിമയിൽ ചെറിയൊരു വേഷത്തിൽ അഭിനയിക്കുക…
ഒരു നടൻ ഇത്രത്തോളം നാണംകെട്ട് തലതാഴ്ത്തുന്ന മറ്റൊരു സന്ദർഭം ഉണ്ടാകില്ല.. “ഇതെന്റെ ജീവിതമായിരുന്നു ചേട്ടായി ” എന്ന് ശരിക്കും പറയേണ്ടി വന്നിട്ടുണ്ട്
പറഞ്ഞു വരുന്നത് കട്ടപ്പനയിലെ ഹൃതിക് റോഷനിലെ വിഷ്ണു ഉണ്ണികൃഷ്ണൻ അഭിനയിച്ച കിച്ചു എന്ന കഥാപാത്രത്തെ പറ്റിയല്ല..

ഇത് ജീവിതത്തിൽ സംഭവിച്ച കാർത്തിക്ക് രാമകൃഷ്ണനെ പറ്റിയാണ്.കാർത്തിക് രാമകൃഷ്ണൻ എന്ന് പറഞ്ഞാൽ ചിലപ്പോൾ നമ്മൾക്ക് മനസിലാകില്ല എന്നാൽ ‘ഷിബു’ സിനിമയിലെ അഞ്ചു കുര്യന്റെ പിന്നാലെ നടക്കുന്ന ഷിബു എന്നു പറഞ്ഞാൽ നമുക്ക് മനസിലാകും..ആ ഷിബു ഈ പാലക്കാട്ടുകാരൻ കാർത്തിക് രാമകൃഷ്ണൻ ആണ്

സിനിമ ഭ്രാന്ത് മൂത്ത് പാലക്കാട്‌ നിന്ന് എറണാകുളത്തേക്ക് വണ്ടി കയറിയ പയ്യൻ അഭിനയം പഠിക്കാൻ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജോയിൻ ചെയ്തു… ഫീസ് കൊടുക്കാൻ കാശില്ലാതെ രണ്ട് ക്ലാസ്സുകൾക്ക് ശേഷം അവിടുന്ന് പുറത്താക്കിയപ്പോൾ എല്ലാം അവസാനിക്കേണ്ടതായിരുന്നു… നേരെ പോയി കലൂരിലെ ഒരു ഫാൻസി കടയിൽ ജോലിക്ക് കേറി..മനസ്സിൽ സിനിമയുമായി നടന്ന് അവസാനം ജൂനിയർ ആർട്ടിസ്റ്റായി ക്യാമറക്ക് മുന്നിൽ വന്നത് മെഗാസ്റ്റാർ മമ്മൂക്കയുടെ കൂടെ ബെസ്റ്റ് ആക്ടറിൽ ആയിരുന്നു… അതിന് ശേഷം 32 ആം അധ്യായം 23 ആം വാക്യത്തിൽ മുഖം കാണിച്ചു.

സാമ്പത്തികമായി വലിയ സ്ഥിരത ഒന്നും ഇല്ലാത്ത കുടുംബത്തിലേക്ക് എന്തെങ്കിലും ആയിത്തീരാതെ അവന് തിരിച്ചു പോകാൻ കഴിയില്ലായിരുന്നു.. ബെസ്റ്റ് ആക്ടർ സിനിമ അനേകം കാർത്തിക് രാമകൃഷ്ണൻമാരുടെ കഥയായിരുന്നു പറഞ്ഞത്.അതിൽ അയാൾ അയാളെ തന്നെ കണ്ടു..
തുടർന്ന് അയാൾ സിനിമ തേടി അലഞ്ഞു..യാതൊരു സിനിമ പാരമ്പര്യവും സുഹൃത്ത് ബന്ധങ്ങളും ഇല്ലാത്തവർക്ക് ഓഡിഷനുകൾ മാത്രമാണ് ആശ്വാസം അങ്ങനെ ഒരുപാട് ഓഡിഷനുകൾ കയറി ഇറങ്ങി കാരണം അവിടെ ശുപാർശ ചെയ്യാൻ ആരുമില്ലായിരുന്നു.. ഒടുവിൽ 8 വർഷത്തെ തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമായി ഷിബുവിൽ നായകവേഷം കിട്ടിയ കാർത്തിക്ക് അതിൽ അഭിനയിച്ച ശേഷവും ചാൻസിന് വേണ്ടി പലരുടെയും കാർ പാർക്കിങ്ങിൽ മണിക്കൂറുകളോളം കാത്തു നിൽക്കും. കാരണം പൊക്കി നടക്കാൻ ഗോഡ്ഫാദർമാരോ സ്നേഹിതന്മാരോ ഇല്ലെങ്കിൽ സിനിമയിൽ പിടിച്ചു നിൽക്കുക പ്രയാസമാണ്… എങ്കിലും തന്റെ കുടുംബത്തേ.. നല്ല നിലയിൽ എത്തിക്കാൻ ഈ ചെറുപ്പക്കാരൻ ശ്രമിക്കുന്നു…

സിനിമയിൽ എത്തിപ്പെടാൻ കഷ്ടപ്പാടുകൾ സഹിക്കണം ഇതൊക്കെ സാധാരണ അല്ലേ എന്നൊക്കെ നമുക്ക് തോന്നാം … ഒരു ലക്ഷ്യം ഉണ്ടാവുക അത് പ്രവർത്തികമാക്കാൻ പരിശ്രമിക്കുക ഇതൊക്കെ ചെയ്യുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസിലാകൂ… അവിടെയാണ് കാർത്തിക് എന്ന ഷിബു എല്ലാരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്..

മുഖത്ത് താടി ഉണ്ടായിട്ടും നിഷ്കളങ്കത ഉള്ള മുഖം ആയത് കൊണ്ട് തന്നെയാണ്.. നിഷ്കളങ്കനായ ഷിബുവിനെ അവതരിപ്പിക്കാൻ കാർത്തിക്കിനെ തിരഞ്ഞെടുത്തത്

ജൂൺ 28 ന് റിലീസ് ആകുന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നത് അർജുനും ഗോകുലും ആണ്.. ഷിബു നിർമിച്ചിരിക്കുന്നത് കാർഗോസ് സിനിമാസും കലാക്ഷേത്രം പ്രൊഡക്ഷൻസും ചേർന്നാണ്..

അഞ്ചു കുര്യനും കാർത്തിക്കും തമ്മിൽ കെമിസ്ട്രി വർക്ക്‌ ഔട്ട്‌ ചെയ്യാൻ കഴിഞ്ഞാൽ ഷിബുവിലൂടെ മലയാളം സിനിമാക്കൊരു ഹിറ്റും നല്ല ഒന്നാന്തരം യൂത്തനേയും കിട്ടും.. ടീസർ വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്..

കാർത്തിക്കിന്റെ ജീവിതത്തെ പറ്റി എഴുതിയത് വായിച്ചാൽ സിനിമ സ്വപ്നം കണ്ടു നടക്കുന്നവർക്ക് അതൊരു ഇൻസ്പിറേഷൻ ആവും.

അതേ.. സിനിമ സ്വപ്നം കാണുന്നവന്റെയാണ്.
ബെസ്റ്റ് ആക്ടറിലെ ഒരു ഡയലോഗ് തന്നെയാണ് ഇവിടെ ഉപയോഗിക്കേണ്ടത്…

‘മിസ്റ്റർ മോഹൻ നിങ്ങളൊരു നടനാവണമെന്ന് ആഗ്രഹിച്ചാൽ തീർച്ചയായും നിങ്ങൾ ആയിരിക്കും ‘

മോഹൻ എന്നുള്ളിടത്ത് കാർത്തിക്ക് എന്ന് പറഞ്ഞാലും അത് ശരിയാകും

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: