അൽഫോൻസ് പുത്രൻ നിങ്ങൾ എവിടെയാണ് ? | പ്രേമം ഇന്ന് 4 വർഷം ആഘോഷിക്കുമ്പോൾ സംവിധായകന്റെ അവസ്ഥ എന്ത് ?

പ്രേമം ഇറങ്ങിയിട്ട് ആദ്യ 1-2 വർഷങ്ങളിൽ വാർഷികം ആഘോഷിക്കാൻ ഭയങ്കര സന്തോഷമായിരുന്നു. നേരവും പ്രേമവും കണ്ടിട്ട് പുതിയ ഒരു ട്രെൻഡ് സൃഷ്ടിക്കാൻ പോകുന്ന മനുഷ്യൻ എന്നൊരു പ്രതീക്ഷ ആയിരുന്നു അൽഫോൻസ് പുത്രന് മേൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അദ്ദേഹം എവിടെയാണ് ? എന്താണ് അദ്ദേഹത്തിന് സംഭവിച്ചത് ?

പ്രേക്ഷകർക്ക് ഓരോ ഷോട്ടിലും ഓരോ സീനിലും ഫ്രഷ്നെസ് നൽകിക്കൊണ്ട് അൽഫോൻസ് പുത്രൻ പ്രേമത്തിലൂടെ അത്ഭുതപ്പെടുത്തി..
ആദ്യ ഷോ കണ്ടിറങ്ങിയവർ അതേ തിയേറ്ററിൽ അടുത്ത ഷോക്ക് വേണ്ടി ക്വു നിന്നു..
അടുത്ത ദിവസം മുതൽ ഹൗസ്ഫുൾ ഷോകളുടെ ബഹളം ആയിരുന്നു.. പലരും 2ഉം 3ഉം തവണ കണ്ടു.. അങ്ങനെ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു മുന്നേറിയ സിനിമയുടെ HD പ്രിന്റ് ലീക്കായി.. ചെറുതായി കളക്ഷനെ ബാധിച്ചെങ്കിലും തിയേറ്ററിൽ ആ സിനിമ ഉണ്ടാക്കിയ ഓളം അറിയുന്നവർ വീണ്ടും തിയേറ്ററിൽ തന്നെ പോയി കണ്ടു…

അതൊക്കെ കഴിഞ്ഞിട്ട് പക്ഷെ ഇതിപ്പോ വർഷം 4 ആയി.. പുതുതായി ഒരു അനക്കവും കേക്കുന്നില്ല.
കുറച് കാലം സോഷ്യൽ മീഡിയയിൽ സജീവമായി കണ്ടു… ഇപ്പൊ 2 കൊല്ലമായി അവിടെയും കാണാനില്ല. 4-5 പടങ്ങൾ അന്നൗൻസ് ചെയ്തു ഇടക്കിടെ… അതും എല്ലാം പലവഴിക്ക്..

സിമ്പുവും മമ്മൂട്ടിയും കൂടെയൊരെണ്ണം തമിഴിൽ വരുമെന്ന് പറഞ്ഞു..

കാളിദാസ് ജയറാം ആയിട്ടൊരെണ്ണം കേട്ടു..
അതും ഇല്ല..

പ്രേമം ടീം വീണ്ടും ഒന്നിക്കുമെന്ന് കേട്ടു. അതും അങ്ങനെ പോയി.

വർഷങ്ങളായി മോഹൻലാലിനെ വെച്ചൊരെണ്ണം പുള്ളി തന്നെ മാധ്യമങ്ങളിൽ പറഞ്ഞത്.. അത് കേക്കാൻ തുടങ്ങിയിട്ട് 3 കൊല്ലമായി.. ഇപ്പോ അതുമില്ല..
ഇതെവിടെയാണ് ഇദ്ദേഹം.. ?

ദൃശ്യവും പ്രേമവും…ഇപ്പൊ എല്ലാരും status ഇടുന്ന കാണുമ്പോ ഒരുമാതിരി മിസിങ് ഫീൽ.
സംവിധായകന്മാർ ഒരുപക്ഷേ സ്വപ്നം കണ്ടതിലും ഒരുപാട് ഒരുപാട് മേലെപോയ വിജയം ആയതുകൊണ്ടാണോ എന്തോ ഇങ്ങനെ writer’s block സംഭവിച്ചത്..

ജിത്തു ജോസഫ് ഈ ബുദ്ധിമുട്ട് തുറന്ന് സമ്മതിക്കുകയും ചെയ്തു ആദി റീലീസ് ടൈമിൽ “ആൾകാർ ഇങ്ങനെ ദ്രിശ്യം range പ്രതീക്ഷിച് overhype കാരണം.. പുതിയ മികച്ച idea കിട്ടാതെ വിഷമിക്കുകയാണ്” എന്ന്.

പുത്രനെ പുറത്ത് പോലും കാണാൻ കിട്ടുന്നില്ല…
പ്രേമത്തിന്റെ ആരവം കഴിഞ്ഞ് ഒപ്പം ട്രെയ്‌ലർ cut ചെയ്ത സമയത്തും അടുപ്പിച്ചും ന്യൂസുകളിൽ കണ്ടു. പിന്നെയൊരു 2-രണ്ടര കൊല്ലമായി ഇപ്പൊ..

ട്രാൻസ് സിനിമയിൽ ചെറിയൊരു വേഷം ചെയ്യുന്നുണ്ടെന്ന് കാസ്റ്റിംഗ് ലിസ്റ്റിൽ കണ്ടു.
അതും വർഷം രണ്ടായി നീണ്ട് നീണ്ട് കിടക്കുന്നു.

വൻ പരാജയങ്ങളെക്കാൾ പ്രശ്നമാണ് ചില സമയങ്ങളിൽ വൻ വിജയങ്ങൾ.

പണ്ട് “ചിത്രം” ത്തിന്റെ സ്വപ്നങ്ങളിൽ പോലും ചിന്തിക്കാൻ കഴിയാത്ത വിജയം പിന്നീട് 3 കൊല്ലത്തോളം വൻപ്രതീക്ഷയോടെ ചെയ്ത പ്രിയദർശന്റെ ഒരുപടം പോലും രക്ഷപെടാതെ ഫീൽഡിൽ നിന്ന് ഒറ്റപ്പെട്ടും one time wonder എന്ന പരിഹാസം കേട്ടും തുടങ്ങിയപ്പോൾ ആണ് കിലുക്കം വന്നതും, വീണ്ടും രക്ഷപെട്ടതെന്ന് പ്രിയദർശൻ പല അഭിമുഖങ്ങളിൽ പറയുകയുണ്ടായി.

പ്രിയദർശന്റെ കട്ടഫാനായ പുത്രനും 4-5 കൊല്ലത്തെ വമ്പൻ ഗാപ്പ് ഒരു വൻവിജയ “കിലുക്കം” നൽകി വീണ്ടും ഫീൽഡിൽ സജീവമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുത്രൻ നിങ്ങൾ തിരിച്ചു വരണം.. വീണ്ടും മലയാളികളെ ഞെട്ടിക്കുന്ന ഒരു കലക്കൻ സിനിമയുമായി..

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: