ആശാനേ.. ഫുക്രുവിനെ സിനിമയിലെടുത്തേ.. | അഡാർ ലൗവിന് ശേഷം ഒമർ ലുലുവിന്റെ ‘ധമാക്ക’

വൈറൽ വീഡിയോകളിലൂടെ ടിക് ടോക് പ്രേമികളുടെ കണ്ണിലുണ്ണിയായ ഫുക്രു സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒമർ ലുലുവാണ് ഈ കാര്യം പങ്ക് വെച്ചത്

ഒമർ ഫേസ്ബുക്കിൽ കുറിച്ചു….

ടിക്‌റ്റോക്കിലുടെ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ പയ്യനാണ് ഫുക്ക്രു , എല്ലാവരുടെ കയ്യിലും ഫോണും ടിക് ടോക്കും എല്ലാമുള്ള ഈ കാലത്ത് ആർക്കും അതിൽ വീഡിയോ ചെയ്തിടാം ,കഴിവുകൾ പ്രകടിപ്പിക്കാം .സിനിമ പാരമ്പര്യമില്ലാതെ സിനിമയിലെത്താൻ ആഗ്രഹിക്കുന്നവരെ കണ്ടെത്തി അവസരം കൊടുക്കാൻ ഏറ്റവും മികച്ച മാധ്യമമാണ് tik tok .അവിടെ കഴിവ് തെളിയിച്ച് ഒരുപാട് പേരുടെ ഇഷ്ടം പിടിച്‌ പറ്റിയ ഫുക്ക്രുവിന് എതിരെയും ഇപ്പോ ഒരു കൂട്ടർ Social Media’s ൽ ഇരുന്ന് തെറി വിളി നടത്തുന്നത് കണ്ടു അസൂയ എന്ന് മാത്രമേ ഇതിനേ പറയാൻ പറ്റൂ

എന്തായാലും ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ “ധമാക്ക” യിൽ നല്ല ഒരു വേഷം തീർച്ചയായും ഫുക്ക്രുവിനു ഉണ്ടായിരിക്കുന്നതാണ്.
ഫുക്ക്രുമോനെ നീ പൊളിക്കടാ മുത്തേ….ഇതായിരുന്നു ഒമറിന്റെ പോസ്റ്റ്‌

പ്രിയ വാര്യർക്ക് ഒരൊറ്റ കണ്ണടി സീൻ കൊണ്ട് സിനിമ ഇറങ്ങുന്നതിന് മുമ്പേ ദേശീയ ശ്രദ്ധ നേടിക്കൊടുത്ത ഒമർ ലുലു. ഒന്നും കാണാതെ ഫുക്രുവിനെ തിടഞ്ഞെടുക്കില്ല എന്ന് തന്നെയാണ് പ്രേക്ഷകർ പറയുന്നത്..

ഫുക്രുവിനെ തിരഞ്ഞെടുത്തതിനെതിരെ ഒരു കൂട്ടം ആളുകൾ ഒമറിന്റെ ഫേസ്ബുക്കിൽ പൊങ്കാല ആണ്.. എങ്കിലും പുതുമുഖങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്ന് ഒമറിക്കക്ക് അറിയാം എന്ന് പറഞ്ഞു ഫാൻസ്‌ സപ്പോർട്ട് ചെയ്യുന്നുമുണ്ട്

ടിക് ടോക് വിഡിയോയിൽ ആവശ്യമായ അഭിനയം കാഴ്ച വെക്കാൻ ഫുക്രുവിന് കഴിയുമെങ്കിലും ബിഗ് സ്‌ക്രീനിൽ തങ്ങളുടെ ഫുക്രുവിന്റെ അഭിനയം കാണാൻ കാത്തിരിക്കുകയാണെന്നാണ് ഫുക്രുവിന്റെ ആരാധകർ പറയുന്നത്

ഇറങ്ങുന്നതിന് മുമ്പ് ശ്രദ്ധ കിട്ടിയിരുന്നെങ്കിലും റിലീസിനോട് അനുബന്ധിച്ചു വലിയ ഓളം ഉണ്ടാക്കാനോ തിയേറ്ററിൽ വമ്പൻ ജയം നേടാനോ ഒമർ ലുലു അവസാനം സംവിധാനം ചെയ്ത അഡാർ ലൗവിന് സാധിച്ചിട്ടില്ലെങ്കിലും.. മോശമല്ലാത്ത ഒരു സിനിമ എന്ന് അഭിപ്രായം ലഭിച്ചിരുന്നു..
നായികയായ നൂറിൻ ഷെരീഫും ഒമറും ടീവിയിൽ പ്രിയ വാര്യർക്കെതിരെ തിരിയുകയും… അഡാർ ലൗ ടീമിൽ ഉണ്ടായ പടലപ്പിണക്കങ്ങൾ മറനീക്കി പുറത്ത് വന്നിരുന്നു..

അതിന് ശേഷം പുതുമുഖങ്ങളെ പരീക്ഷിക്കുന്നത് കുറയുമെന്ന് വിചാരിച്ചപ്പോഴാണ് വീണ്ടും പുതുമുഖങ്ങൾക്ക് അവസരവുമായി ഒമർ ലുലു വരുന്നത്

ഹാപ്പി വെഡിങ്ങും ചങ്ക്‌സും ഹിറ്റ്‌ ലിസ്റ്റിൽ സ്ഥാനം നേടിയ സിനിമകൾ ആണ്.. അതിൽ ചങ്ക്‌സിലെ ടീം ആണ് ധമാക്കയിൽ ഒരുമിക്കുന്നതെന്നാണ് വാർത്ത ലഭിച്ചത്.. ലാൽ,ബാലു വർഗീസ് തുടങ്ങിയവരുടെ കൂടെ മുഖ്യവേഷത്തിൽ തന്നെയാണ് ഫുക്രു അഭിനയിക്കുന്നത്.

യൂത്തിനെ ആകർഷിക്കാൻ വീണ്ടും ധമാക്കയിലൂടെ ഒമർ ലുലു എത്തുമ്പോൾ വീണ്ടും ഒരു ഹിറ്റ്‌ സിനിമയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: