ഇടവും വലവും മമ്മൂക്കയും ലാലേട്ടനും : തിരിച്ചു വരവിന്റെ പാതയിൽ ജഗതിച്ചേട്ടൻ

മലയാള സിനിമയിൽ ആർക്കും ലഭിക്കാത്ത സിംഹാസനത്തിൽ നിന്നും അപകടം പറ്റി പെട്ടെന്ന് പടിയിറങ്ങിയപ്പോൾ…. ഒരു ശൂന്യതയായിരുന്നു അനുഭവപ്പെട്ടത്
ലോകത്ത് ഒരു നടനും നികത്താൻ കഴിയാത്ത ഒരു വിടവാണ് ജഗതി ശ്രീകുമാർ എന്ന നടൻ മലയാളത്തിൽ ഒഴിച്ചിട്ടത്..

കോമഡി എന്നത് ഇന്ന് ചളിയൊക്കെ കൂട്ടിയ പ്രഹസനമായി മാറുമ്പോൾ ആണ്.. ഹാസ്യമെന്ന ഭാവത്തെ അതിന്റെ ഏറ്റവും ശുദ്ധമായ രീതിയിൽ അവതരിപ്പിച്ചു കൊണ്ട് ജഗതി ശ്രീകുമാർ അരങ്ങു വാണത് ഓർത്ത് പോകുന്നു..

വെറുമൊരു കോമഡി നടൻ ആയിട്ടായിരുന്നില്ല ജഗതിയെ മലയാളികൾ കണ്ടിരുന്നത്… മോഹൻലാലിനെ പോലെ മമ്മൂട്ടിയെ പോലെ മറ്റ് ഇന്ടസ്ട്രികൾക്ക് മുന്നിൽ അഭിനയമികവ് കാണിക്കുവാൻ എടുത്ത് പറയാവുന്ന പേരിൽ ഒന്ന് ജഗതി ശ്രീകുമാർ ആയിരുന്നു.. മമ്മൂട്ടിക്കും മോഹൻലാലിനും പകരം അമിതാഭ് ബച്ചനേയും കമൽ ഹാസനെയും രജിനിയെയും ചിന്തരഞ്ജീവിയെയും ഒക്കെ വെച്ച് അവർ പിടിച്ചു നിൽക്കുമ്പോൾ ജഗതിക്ക് പകരം വെക്കാൻ ഒരു ഇന്ടസ്ട്രിയിലും ആരും ഇല്ല എന്ന് പറയേണ്ടി വരും

പതിയെ പതിയെ അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായി അഭിനയിച്ച പരസ്യചിത്രം ഇടതും വലതും നിന്ന് മമ്മൂട്ടിയും മോഹൻലാലും പുറത്തിറക്കിയപ്പോൾ.. ഇരുവരുടെയും റൈറ്റും ലെഫ്റ്റുമായും ജഗതി ചേട്ടൻ തകർത്തഭിനയിച്ച സിനിമകൾ ഓർത്ത് പോയി

മലയാള സിനിമയുടെ മാത്രം സ്വകാര്യ സ്വത്ത് എന്ന് 100% പറയാവുന്നത് ജഗതി ചേട്ടനെ ആയിരിക്കും… സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് പാഞ്ഞഭിനയിച്ച കുതിര ഇടക്ക് വെച്ച് വീണു പോയെങ്കിലും എഴുന്നേറ്റ് ശക്തമായി ഓടുമെന്ന് തന്നെ കരുതാം.. അതിനുള്ള ആദ്യപടി ആയി ഇപ്പോ അഭിനയിച്ച പരസ്യ ചിത്രം മാറി

നവാഗതനായ സൂരജ് സുകുമാർ സംവിധാനം ചെയ്യുന്ന ‘ബി നിലവറയും ഷാർജ പള്ളിയും’ എന്ന സിനിമയിലൂടെ ഷാർജ പള്ളി അമീൻ തങ്ങളായി മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് തിരിച്ചു വരുന്നു എന്നുള്ള സന്തോഷമുള്ള വാർത്തയാണ് പുറത്ത് വരുന്നത്… സംവിധായകന്റെ പോസ്റ്റ് ചുവടെ.

ആരെങ്കിലും മമ്മൂക്കയെക്കാളും ലാലേട്ടനെക്കാളും മികച്ച അഭിനയമികവ് ഉണ്ടെന്ന് പറഞ്ഞാൽ മലയാളികൾ ഓടിച്ചിട്ട്‌ അടിക്കും… പക്ഷെ ഈ ഒരാളുടെ കാര്യത്തിൽ മാത്രം അല്പം വിട്ട് വീഴ്ച തരും
അതാണ് അമ്പിളിച്ചേട്ടൻ.. കെട്ടിയാടാത്ത വേഷങ്ങളില്ല… സ്വന്തമായി എക്സ്പ്രഷൻ ഒക്കെ ഇട്ട് ആളുകളെ ചിരിപ്പിക്കാൻ ഇദ്ദേഹത്തിന് പ്രത്യേക കഴിവാണ്

അഭിനയിച്ചത് ആയിരത്തിലധികം മലയാളം സിനിമകളിൽ….മലയാളം സിനിമയിൽ മാത്രം.. ചെറുതും വലുതുമായി… സൂപ്പർസ്റ്റാറുകളെ മുതൽ പുതുമുഖങ്ങളെ വരെ സൈഡ് ആക്കുന്ന പ്രകടനങ്ങൾ. കിലുക്കത്തിലെ ലാലേട്ടൻ – ജഗതിചേട്ടൻ കോംബോയെ വെല്ലാൻ ഇന്നുമൊരു കൂട്ട്കെട്ട് പിറന്നിട്ടില്ല

ഉദയനാണ് താരത്തിലേ പച്ചാളം ഭാസിയെ പോലെ ഭാവഭേദങ്ങൾ കൊണ്ട് സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന അത്ഭുതപ്രതിഭ..
വന്നവരിൽ ആരുമില്ല.. ജഗതിചേട്ടനെ വെല്ലാൻ… ഇനി വരുമോ എന്നറിയില്ല…
അത് വരെ ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും

മലയാള സിനിമയെ വീണ്ടും ചിരിപ്പിക്കാൻ ജഗതിച്ചേട്ടൻ തിരിച്ചെത്തുന്നത് കാത്തിരിക്കാത്ത ഒരൊറ്റ മലയാള സിനിമാപ്രേമിയും ഉണ്ടാവില്ല അത് തന്നെയാണ് ജഗതിച്ചേട്ടൻ മലയാളി മനസിൽ നേടിയ സ്ഥാനവും..

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: