ഇളയരാജ വിവാദത്തിൽ കിടിലൻ ട്രോളുമായി ഗോവിന്ദ് വസന്തയുടെ മറുപടി |

96 ചിത്രത്തിൽ തന്റെ പാട്ടുകൾ ഉൾപ്പെടുത്തിയതിനെതിരെ ഇളയരാജയുടെ പരാമർശം വലിയ വിവാദമായിരുന്നു.
ഒരു സിനിമയിൽ ഒരു പ്രത്യേകം കാലഘട്ടത്തെ കാണിക്കാനായി അക്കാലത്തെ പഴയ ഗാനങ്ങൾ ഉപയോഗിക്കേണ്ട കാര്യമില്ല, അന്നത്തെ പാട്ടുകളുടെ നിലവാരത്തിലുളള നല്ല പാട്ടുകൾ പുതിയതായി ഉണ്ടാക്കാനുള്ള കഴിവ് പുതിയകാല സംഗീത സംവിധായകർക്ക് ഇല്ലാത്തത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. ആർ.ഡി ബർമ്മൻ ഒരു ചിത്രത്തിൽ പഴയ കാലത്തെ അനുസ്മരിപ്പിക്കുന്ന ഗാനം വേണ്ടിവന്നപ്പോൾ അദ്ദേഹം ആ കാലഘട്ടത്തിന്റെ സംഗീതം ഉപയോഗിച്ച് പുതിയതായി ഒരു ഗാനമാണ് ഉണ്ടാക്കിയതെന്നും, സ്വന്തമായി സംഗീതം ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവില്ലാത്ത പുതു തലമുറ സംഗീത സംവിധായകർ കാണിക്കുന്നത് ആണത്തം ഇല്ലായ്മ ആണെന്നും ഇളയരാജ പറഞ്ഞിരുന്നു.

ഇളയരാജയ്ക്കൊപ്പം ഒക്കെ ഒരു ഫോട്ടോ വാർത്തയിൽ ഉൾപ്പെടുത്തുമ്പോൾ നല്ല ഫോട്ടോ ഇടണ്ടേ. കഷ്ടപ്പെട്ട് ജിമ്മിൽ ഒക്കെ പോയി ബോഡി ഒക്കെ ഒതുക്കിയ എത്രയോ ഫോട്ടോ ഉണ്ടായിരുന്നു. എന്നിട്ടും പഴയ തടിച്ച ഫോട്ടോ വാർത്തയോടൊപ്പം ഇട്ടത് മോശം ആയിപ്പോയി. എന്നോട് ചോദിച്ചിരുന്നെങ്കിൽ പത്രക്കാർക്ക് ഞാൻ നൽകുമായിരുന്നല്ലോ ഷർട്ട് ഇല്ലാത്ത നല്ല ക്ലീൻ ഫോട്ടോ എന്നൊക്കെയാണ് വിവാദത്തിൽ ഗോവിന്ദിന്റെ പരിഹാസം. തന്റെ ഫേസ്ബുക്ക് അകൗണ്ടിലൂടെയാണ് ഗോവിന്ദ് വിവാദത്തിന് മറുപടി നൽകിയത്.
എന്നാൽ ഇളയരാജയിൽ നിന്ന് റോയൽറ്റി ഉൾപ്പെടെ നൽകി, എല്ലാ നിയമ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ചിത്രത്തിൽ അദ്ദേഹത്തിന്റെ ഗാനം ഉപയോഗിച്ചത് എന്ന വെളിപ്പെടുത്തലുമായി 96 ന്റെ സംവിധായകൻ പ്രേംകുമാർ നേരത്തെ രംഗത്ത് എത്തിയിരുന്നു. ദളപതി എന്ന രജനികാന്ത് മണിരത്നം ചിത്രത്തിലെ ‘യമുനൈ ആട്രിലെ’ എന്ന ഗാനമാണ് 96 ൽ ഉപയോഗിച്ചത്.

വിജയ് സേതുപതി, തൃഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു 96. ചിത്രത്തിലെ ഗാനങ്ങളൊക്കെ തന്നെ ഗംഭീര ഹിറ്റുകൾ ആയിരുന്നു. മലയാളിയായ സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത്.
തൈക്കൂടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്റിലൂടെ മലയാളികളുടെ ഇടയിൽ വലിയ ജനപ്രീതി നേടിയാണ് ഗോവിന്ദ് വസന്ത സംഗീത ലോകത്തേക്ക് എത്തുന്നത്.
ചിത്രത്തിലെ ചില സീനുകളിൽ ഇളയരാജയുടെ ചില പഴയ ഗാനങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: