വിസ്മയിപ്പിക്കുന്ന സൈക്കോ മിസ്റ്ററി ത്രില്ലർ | അതിരൻ | Review

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രം – അതിരൻ. സായ് പല്ലവി നായിക വേഷത്തിൽ. ഈ മ യൗ ന് ശേഷം പി.എഫ് മാത്യൂസ് എഴുതുന്ന തിരക്കഥ. വിനായക് ശശികുമാറിന്റെ വരികൾക്ക് നവാഗതനായ ജയ്‌ഹരി ഈണം നൽകിയ മനോഹര ഗാനങ്ങൾ , രക്ഷസന് ശേഷം ജിബ്രാൻ പശ്ചാത്തല സംഗീതം ഒരുക്കുന്നു, അതും മലയാളത്തിൽ ആദ്യമായി. ആകർഷണീയമായ ട്രെയിലറും, പാട്ടുകളും. അങ്ങനെ ഒത്തിരി കാരണങ്ങൾ കൊണ്ട് ആദ്യ ദിനം തന്നെ കാണണം എന്ന് ഉറപ്പിച്ച ചിത്രം..

കാടിന് നടുവിലുള്ള ദുരൂഹമായ ഒരു മെന്റൽ അസൈലം. അവിടേക്ക് ഇൻസ്പെക്ഷന് വരുന്ന ഡോക്ടർ M.K നായർ ആയി ഫഹദ് എത്തുന്നു.
അതിനുള്ളിൽ ആണെങ്കിൽ മുഴുവൻ കുറെ സൈക്കോകളും. ഇതാണ് ചിത്രത്തിന്റെ പശ്ചാത്തലം. കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ സ്പോയിലർ ആകും എന്നത് കൊണ്ട് അതിലേക്ക് അധികം കടക്കുന്നില്ല. ‘ഈ താഴ്വര’ എന്ന ടൈറ്റിൽ സോങ്ങിലൂടെ തുടക്കത്തിൽ തന്നെ കഥയ്ക്ക് ഒരു Mystery സ്വഭാവം കൊണ്ടു വന്നിട്ടുണ്ട്.
ചിത്രത്തിൽ ഉടനീളം അത്തരം ഒരു ഫീൽ നൽകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ജിബ്രാന്റെ ഉഗ്രൻ പശ്ചാത്തല സംഗീതവും, അനു മൂത്തേടത്ത് എന്ന പുതുമുഖ ക്യാമറാമാന്റെ ഗംഭീര ഛായാഗ്രഹണവും അത്തരം രംഗങ്ങളെ മറ്റൊരു ലെവലിലേക്ക് ഉയർത്തി.
സംവിധാന മികവിൽ ആയാലും, ഛായാഗ്രഹണത്തിൽ ആയാലും, സംഗീതത്തിൽ ആയാലും, എഡിറ്റിങ്ങിൽ ആയാലും, പെർഫോമൻസിൽ ആയാലും ഒക്കെ ഒരു അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഗംഭീര ചിത്രമാണ് അതിരൻ.
ഫഹദ് സൂക്ഷ്മാഭിനയത്തിലൂടെയും, മികച്ച ആക്ഷൻ രംഗങ്ങളിലൂടെയും വീണ്ടും വിസ്മയിപ്പിക്കുന്നു. എന്നാൽ ചിത്രത്തിൽ ഏറ്റവും കൂടുതൽ അഭിനന്ദനം അർഹിക്കുന്ന പെർഫോമൻസ് ഫഹദിന്റെ അല്ല.. മറ്റൊരാളുടെ കാൽപാദം നേരത്തെ അതിൽ പതിഞ്ഞിട്ടുണ്ടായിരുന്നു.. സായ് പല്ലവി 🔥
ഇജ്‌ജാതി പ്രകടനം. Autistic ആയ നിത്യ ആയും, മെന്റലി അപ്സെറ്റ് ആയ കുട്ടിയായും, കളരി രംഗങ്ങളിലും ഒക്കെ അസാധ്യ പ്രകടനമാണ് സായ് കാഴ്ചവച്ചിരിക്കുന്നത്. ചില നോട്ടങ്ങളും, നിൽപ്പും, നടപ്പും ഒക്കെ വളരെ സൂക്ഷ്മമായി പെർഫോം ചെയ്‌തിട്ടുണ്ട്‌. പ്രത്യേകിച്ചു ഡയലോഗ് ഇല്ലാത്ത കഥാപാത്രം ആയിട്ടു കൂടി എല്ലാ ഇമോഷൻസും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സായിയുടെ ഉഗ്രൻ പെർഫോമൻസിന് കഴിഞ്ഞിട്ടുണ്ട്.
പിന്നെ പറയേണ്ടത് രഞ്ജി പണിക്കർ. സ്ക്രീൻ പ്രസൻസ് ഒക്കെ അന്യായം. അങ്ങേരുടെ ബോഡിയും, കളരിയും ഒക്കെക്കൂടി രോമാഞ്ചം കൊള്ളിച്ചു. പുള്ളിയുടെ വിഷ്വൽ പ്രസൻസും കൂടി ആയപ്പോൾ ‘ആട്ടുതൊട്ടിലിൽ.. ‘ എന്ന ഗാനം കിടു ഫീൽ ആയിരുന്നു..
അതുൽ കുൽക്കർണി, ലെന, സുദേവ് നായർ, സുരഭി ലക്ഷ്മി, നന്ദു, ലിയോണ ലിഷോയ് എന്നിവരും ചിത്രത്തിന്റെ Mystic ഫീൽ നിലനിർത്തുന്ന തരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. വലിയ പിടി തരാതെ ആകാംക്ഷയും ത്രില്ലും നിറച്ച ഗംഭീര ആദ്യ പകുതി. എന്നാൽ പതിയെ തുടങ്ങിയ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കാര്യങ്ങൾ Predictable ആകുന്നുണ്ട്. ഇനി നമ്മൾ ഉദ്ദേശിക്കുന്നത് തന്നെയാണ് നടക്കാൻ പോകുന്നത് എന്ന് ചിന്തിച്ചിരുന്നപ്പോൾ നമ്മൾ ഉദ്ദേശിച്ച കാര്യം തന്നെ നമ്മൾ ചിന്തിക്കാത്ത രീതിയിൽ മേക്കിങ് ലെവൽ കൊണ്ട് ഗംഭീരമായി ചെയ്ത് യാതൊരു കല്ലുകടികളും തോന്നാതെ കിടു ആയി അവസാനിപ്പിക്കുന്നുണ്ട് ചിത്രം. ആ അവസാന അര മണിക്കൂർ ഭാഗം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അതിനെപ്പറ്റിയും കൂടുതൽ പറയണം എന്നുണ്ട് പക്ഷെ സ്പോയിലർ ആയിപ്പോകും എന്നത് കൊണ്ട് പറയുന്നില്ല..

ആദ്യ ചിത്രത്തിൽ ഉണ്ടായേക്കാവുന്ന കുറവുകൾ ഒന്നും ഉണ്ടായില്ല എന്ന് മാത്രമല്ല ഒരു മികച്ച സംവിധായകൻ തന്നെയാണ് താനെന്ന് അടിവരയിടുന്ന ഗംഭീര തുടക്കമാണ് വിവേക് എന്ന സംവിധായകന് ലഭിച്ചിരിക്കുന്നത്. ഛായാഗ്രഹണ മികവ് എത്ര പറഞ്ഞാലും മതിയാകില്ല. വിദേശ ചിത്രങ്ങളിൽ ഒക്കെ കണ്ടിട്ടുള്ള തരം ഫ്രയിമുകളും, ക്യാമറ മൂവ്മെന്റും ഒക്കെ ഉഗ്രൻ ആയിരുന്നു. ആദ്യം കേട്ടത് മുതൽ ലൂപ്പിൽ കേട്ടുകൊണ്ടിരിക്കുന്ന പാട്ടാണ് പവിഴമഴയേ.. അതിന്റെ വിഷ്വലൈസേഷൻ ഒക്കെ ഗംഭീരമായി.. 👌🏻❤️

മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത മിസ്റ്ററി സൈക്കോ ത്രില്ലർ ജോണറിൽ ഒരു മികച്ച പരീക്ഷണം തന്നെയാണ് അതിരൻ. ആ പരീക്ഷണത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ 100% വിജയിച്ചിരിക്കുന്നു. ❤️👌🏻👍🏻

Rating :

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: