എൻജിക്കെക്കും മുന്നേ പ്രേക്ഷകർ കാത്തിരിക്കുന്ന സെൽവരാഘവൻ ചിത്രം

ഇന്ന് സെൽവരാഘവന്റെ NGK ടീസർ ഇറങ്ങിയ കാര്യം എല്ലാവരും അറിഞ്ഞു കാണുമല്ലോ.. ഈ അവസരത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒന്നാണ് സെല്വയുടെ തന്നെ ചിത്രമായ നെഞ്ചം മറപ്പതില്ലൈ എന്ന ചിത്രം.

ഇരണ്ടാം ഉലകം എന്ന ചിത്രത്തിന് ശേഷം സെൽവ സംവിധാനം ചെയ്ത ചിത്രം, തിരിച്ചു വരവിനു ശേഷം SJ SURYA നായകനാകുന്ന ചിത്രം. എല്ലാത്തിലും ഉപരി സെൽവയുടെ സിനിമയിൽ മാത്രം കണ്ടു വരുന്ന മെന്റൽ നായകന്റെ ഏറ്റവും മികച്ച വേർഷൻ. ഇന്ത്യക്കാർക്ക് അധികം പരിചയം ഇല്ലാത്ത ഗോഥിക്ക് horror വിഭാഗത്തിൽ പെട്ട ചിത്രമായിരുന്നു നെഞ്ചം മറപതില്ലൈ..

പക്ഷെ എന്ത് ചെയ്യാം 2 വർഷത്തിൽ കൂടുതലായി പെട്ടിയിൽ ആണ്. അവസാനം രണ്ടു വർഷം മുൻപ് ചിത്രത്തിന്റെ സംഗീത സംവിധായകൻ യുവൻ പോസ്റ്റ് ചെയ്ത ട്രയ്ലർ ആണ് ഏറ്റവും പുതിയ അപ്ഡേഷൻ..

കുറെ നാളായി പെട്ടിയിൽ ഇരുന്ന കതിരിന്റെ സിഗയി പോലുള്ള സിനിമകൾ zee5 ലൂടെ ഒക്കെ പുറത്ത് വന്നിരുന്നു..അതുപോലെ ഇതും വരും എന്ന് പ്രതീക്ഷിക്കുന്നു..

വിക്കിയിൽ മാർച്ച് 23 റിലീസ് എന്നൊക്കെ ഉണ്ട്.. കണ്ടറിയാം…..

കാതത്തിരിപ്പോം

trailer links :https://youtu.be/GrKxp6c6JgE

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: