Troll Mollywood Awards

എല്ലാ വർഷവും നടത്താറുള്ള പോലെ ഇപ്രാവശ്യവും ട്രോൾ മോളിവുഡ് ഫിലിം അവർഡ്‌സ് Online Poll നടക്കുകയാണ്.

എല്ലാവർക്കും തങ്ങളുടെ അഭിപ്രായം വോട്ടായി രേഖപ്പെടുത്താം.

മികച്ച നടൻ, നടി, മികച്ച സിനിമ, തിരക്കഥ, ഗാനം, പശ്ചാത്തല സംഗീതം എന്നിങ്ങനെ പതിനെട്ട് കാറ്റഗറികളിൽ ആണ് പോളിംഗ് നടക്കുക. മറ്റ് മേഖലകളിലെ പുരസ്കാരങ്ങൾ അഡ്മിൻ പാനലിലെ അംഗങ്ങളുടെ പോളിനെ അടിസ്ഥാനമാക്കി ആയിരിക്കും നിശ്ചയിക്കുക.

03.02.2019 ന് തുടങ്ങുന്ന പോൾ 10 ദിവസങ്ങൾക്ക് ശേഷം 13.02.2019 ന് അവസാനിക്കുമ്പോൾ നമ്മുക്ക് ലഭിക്കുക ട്രോളന്മാർ തിരഞ്ഞെടുത്ത മികച്ച നടനെയും നടിയേയും ഒക്കെ ആയിരിക്കും.

എല്ലാത്തിലും കൃത്യമായ, നിഷ്പക്ഷമായ തീരുമാനങ്ങൾ എടുക്കുന്ന ട്രോളന്മാരുടെ സ്വഭാവം പ്രകടമാകുന്ന ഒരു സന്ദർഭം ആകട്ടെ ട്രോൾ മോളിവുഡ് ഫിലിം അവാർഡ്‌സ് പോൾ.

Here Are The complete List Of Nominations

After Reading The Nominations You Can Go the Bottom Of This Page To Cast Your Vote

Best Director

1)അഞ്ജലിമേനോൻ -കൂടെ

മനുഷ്യബന്ധങ്ങളുടെ തീവ്രത പ്രേക്ഷക ഹൃദയങ്ങളില്‍ കുറിച്ചിടാന്‍ സാധിക്കുന്ന പ്രതിഭയാണ് അഞ്ജലി മേനോന്‍. മഞ്ചാടിക്കുരുവിലും , ഉസ്താദ് ഹോട്ടലിലും ബാംഗ്ലൂര്‍ ഡെസിലും കണ്ട ആ മാജിക് ,പ്രേക്ഷകന്‍റെ ‘കൂടെ’ നടന്നു ഹൃദയത്തില്‍ തൊടുന്ന, ‘കൂടെ’യിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്.

തന്‍റെ കുടുംബത്തിനു പ്രഥമ സ്ഥാനം നൽകുന്ന ജോഷ്വാ. പതിനഞ്ചാം വയസ്സില്‍ ഗല്‍ഫിനു വണ്ടി കയറിയപ്പോള്‍ മുതല്‍ ജോഷ്വാക്ക് സ്നേഹത്തിന്‍റെ പല തലങ്ങള്‍ നഷ്ടമായിരുന്നു. ജോഷ്വയുടെ നാട്ടിലേക്കുള്ള തിരിച്ചുവരവാണ് കൂടെയുടെ കാതല്‍. ജീവന് തുല്യം സ്നേഹിക്കുന്ന ജെനി എന്ന സഹോദരിയുമായുള്ള ഊഷ്മളമായുള്ള ബന്ധത്തിലാണ് ‘കൂടെ’യുടെ അടിത്തറ അഞ്ജലി മേനോന്‍ പണിതിരിക്കുന്നത്.

‘കൂടെ’ പ്രേക്ഷകഹൃദയങ്ങളെ തൊടുന്നുണ്ടെങ്കില്‍ അതിന്‍റെ കയ്യടി നല്‍കേണ്ടത് അഞ്ജലി മേനോന് തന്നെയാണ്.ഏതൊരു നിമിഷം വേണമെങ്കിലും പാളി പോയേക്കാവുന്ന ഒരു കഥാഗതി മികച്ച രീതിയിൽ പ്രേക്ഷകനോട് സംവദിച്ചിട്ടുണ്ട് അവർ. മെല്ലെ സഞ്ചരിക്കുന്ന, പ്രവചനീയമായ കഥയെ വിരസതകള്‍ സമ്മനിക്കാതെ സംവദിക്കാന്‍ കഴിഞ്ഞിടതാണ് അഞ്ജലി മേനോന്‍ എന്ന സംവിധായികയുടെ വിജയം

2)എബ്രിഡ് ഷൈൻ -പൂമരം

പാട്ടിൽ തുടങ്ങി പാട്ടിലവസാനിക്കുന്ന ഒരു ക്യാംപസ് കവിതയാണ് ‘പൂമരം’. ഒരു ‘കാളിദാസ കവിത’ പോലെ നായകനായി കാളിദാസ് ജയറാമിന്റെ അരങ്ങേറ്റത്തിന് ഈ ചിത്രത്തിലൂടെ എബ്രിഡ് ഷൈൻ വേദിയൊരുക്കുന്നു.

തിരക്കഥയില്ലാതെ ഷൂട്ട് ചെയ്ത ചിത്രമെന്നൊരു ‘ചീത്തപ്പേര്’ റിലീസിനു മുൻപു തന്നെ ‘പൂമരം’ കേൾപ്പിച്ചിരുന്നു. തിരക്കഥ ഉണ്ടെങ്കിലും ഇല്ലെങ്കിലും ‘പൂമര’ത്തിനൊരു കഥയുണ്ട്, ഒറ്റ വരിയിൽ പറയാവുന്നൊരു കഥ – ‘ഒരു സർവകലാശാലാ യുവജനോത്സവത്തിന്റെ കഥ’. ജയപരാജയങ്ങളിൽ അമിതാഹ്ലാദമോ ആശങ്കയോ വേണ്ടെന്ന ജീവിതപാഠമാണ് ചിത്രം പകരുന്നത്.

കലക്കത്തു കുഞ്ചൻ നമ്പ്യാർ മുതൽ ഗോപി സുന്ദർ വരെ സംഗീതലോകത്തെ പ്രതിഭാധനരുടെ പേരുകൾ നിറഞ്ഞ ടൈറ്റിൽ കാർഡിലാണ് ചിത്രത്തിന്റെ തുടക്കം. ഈ ചിത്രത്തിൽ സംഗീതത്തിന്റെ പ്രാധാന്യം എണ്ണമറ്റ ആ പേരുകൾ തന്നെ വിളിച്ചു പറയും. ‘പൂമര’ത്തെ പകുതികളായി ഭാഗിക്കുന്നതും വിലയിരുത്തുന്നതും ശ്രമകരമാണ്. യുവജനോത്സവത്തിനായി രണ്ടു കോളജുകളുടെ ഒരുക്കങ്ങൾ ആദ്യ പകുതിയിലും ആ ഒരുക്കങ്ങളുടെ പരിസമാപ്തി രണ്ടാം പകുതിയിലും നിറയുന്നു.

മനോഹരമായ ഒരു ഗീതം പോലെ ‘പൂമര’ത്തിനൊരു താളമുണ്ട്. ആ താളത്തിലാണ് ആദ്യന്തം ചിത്രം സഞ്ചരിക്കുന്നതും. ആ താളത്തിൽ നിന്ന് സിനിമയെ പറിച്ചു മാറ്റാൻ ഒരിക്കൽ പോലും സംവിധായകൻ ശ്രമിക്കുന്നില്ലെന്നതും ശ്രദ്ധേയം. സിനിമാറ്റിക് എലമെന്റുകളെക്കാൾ റിയലിസ്റ്റിക് രംഗങ്ങൾക്കാണ് ചിത്രത്തിൽ പ്രാധാന്യം

3) അമൽനീരദ്‌ -വരത്തൻ

സംഭവമൊന്നുമില്ലെങ്കിലും സ്‌റ്റൈലിനൊട്ടും കുറവുണ്ടാകില്ല. അമൽ നീരദ് സിനിമകളുടെ ട്രേഡ് മാര്‍ക്കാണത്. വരത്തനിലും മാറ്റമുണ്ടായിരുന്നില്ല. വരത്തന്‍ ഒരു സ്‌റ്റൈലിഷ് ത്രില്ലറാണ്. ഏത് ജോണര്‍ എന്ന് കൃത്യമായി നിര്‍വചിക്കാനാകാത്ത, മുന്നേറും തോറും ഗിയര്‍ മാറുന്ന, എന്നാല്‍ മുഴുവന്‍ സമയവും എന്റര്‍ടെയ്നറാകുന്ന സിനിമ. ഫാമിലി ത്രില്ലര്‍ എന്ന് വേണമെങ്കില്‍ പറയാം. പിടിച്ചിരുത്തുന്നത് എന്ന് വിശേഷിപ്പിക്കാവുന്ന അരമണിക്കൂറോളം നീളുന്ന ക്ലൈമാക്‌സാണ് സിനിമയുടെ ഹൈലൈറ്റ്.

ബിഗ് ബി മുതൽ ഒടുവില്‍ ഇറങ്ങിയ സി.ഐ.എ. വരെ സൃഷ്ടിച്ചെടുത്ത അമല്‍ നീരദിന്റെ ആരാധകവൃന്ദമുണ്ട്. അവര്‍ക്ക് ആവേശം കൊള്ളാനും ആര്‍പ്പുവിളിക്കാനുമുള്ള മുഹൂര്‍ത്തങ്ങളും ഒരുക്കിയാണ് തീര്‍ത്തും സാധാരണമായ ഒരു കഥാഗതിയെ അമല്‍ നീരദ് വരത്തനിലൂടെ അവതരിപ്പിച്ചിട്ടുള്ളത്.കഥാപാത്രങ്ങളെക്കാള്‍ ദൃശ്യങ്ങളും സ്‌റ്റൈലും ആക്ഷന്‍രംഗങ്ങളും പശ്ചാത്തലസംഗീതവുമാണ് അമല്‍ നീരദിന്റെ സിനിമകളില്‍ മികച്ചുനില്‍ക്കുന്നത്. അമലിന്റെ സിനിമകളിലെ അവസാന സ്റ്റാര്‍ സംവിധായകന്‍ തന്നെ. ഇവിടെ പക്ഷേ, എബിയെയും പ്രിയയെയും കൃത്യമായി അവതരിപ്പിക്കാനാണ് അമല്‍ ഏറെ സമയവും ചെലവഴിക്കുന്നത്. ശാന്തനായ, പ്രതിസന്ധികളില്‍ ബഹളങ്ങളുണ്ടാക്കാത്ത ഐ.ടി. പ്രൊഫഷണലായ എബിയെയും ഭര്‍ത്താവിന്റെ തണുപ്പന്‍ രീതികളോടുള്ള എതിര്‍പ്പുമായി നില്‍ക്കുന്ന പ്രിയയെയും കഥാഗതിക്ക് പിന്നീട് ഉപകരിക്കുന്നതരത്തിൽ അവതരിപ്പിക്കാന്‍ സമയം കണ്ടെത്തുന്നുണ്ട്. ഇത്തരം പ്രമേയങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ട്രീറ്റ്‌മെന്റിലെ ഫ്രെഷ്‌നസാണ് വരത്തന് തുണയാകുന്നത്.

ഒരു ആക്ഷൻ സിനിമയുടെ സ്വഭാവങ്ങളൊന്നുമില്ലാതിരുന്ന ചിത്രം അവസാന ലാപ്പില്‍ മികച്ച ആക്ഷന്‍ സിനിമയായി പരിണമിക്കുന്നുണ്ട്. അമല്‍ നീരദിന്റെ സിഗ്‌നേച്ചര്‍ ഷോട്ടുകളും എടുത്തുപറയേണ്ടതാണ്.

4)ഫെല്ലിനി -തീവണ്ടി

പുതുമയുടെ തീയും പ്രതിഭയുടെ തീപ്പൊരിയുമുള്ള സിനിമയാണ് തീവണ്ടി. ക്രോണിക് സ്മോക്കിങ് പശ്ചാത്തലമാക്കി ഒരു മുഴുനീള എന്റര്‍ടെയ്നറും നിലവാരമുള്ളതുമായ ഒരു സിനിമയൊരുക്കാന്‍ ഫെല്ലിനിക്കും സംഘത്തിനുമായിട്ടുണ്ട്.ഗൗരവമുള്ള വിഷയങ്ങളെ എങ്ങനെ രസകരമായി പറയാം എന്നതിന്റെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നാണ് തീവണ്ടി. ഉപേക്ഷിക്കാനാവാത്തവിധം പുകവലിക്കടിമയായ ബിനീഷ് (ടൊവിനോ തോമസ്) എന്ന ചെറുപ്പക്കാരന് പുകവലികൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ശ്വാസകോശം സ്പോഞ്ചുപോലാകുമെന്ന സാരോപദേശംപോലെ മുഷിപ്പിക്കാനോ സിഗരറ്റ് കവറിന്റെ പുറത്തെ അറപ്പുളവാക്കുന്ന പരസ്യംപോലെ അസഹ്യമാകാനോ സാധ്യതയുള്ള ഒരു വിഷയം പൊളിറ്റിക്കല്‍-സോഷ്യല്‍ സറ്റയറാക്കി അവതരിപ്പിക്കുന്നതില്‍ ഫെല്ലിനി വിജയിച്ചിട്ടുണ്ട് കഥാപാത്രങ്ങളും കഥാപരിസരങ്ങളും പരിചിതമാണ്. പ്രണയവും രാഷ്ട്രീയവും ചെറുപ്പക്കാരുടെ സാമൂഹികജീവിതമൊക്കെ ചേര്‍ന്ന് ഒരു നാട്ടിന്‍പുറത്തെ ജീവിതമാണ് സിനിമ പറഞ്ഞിട്ടുള്ളത്.

5)വേണു -കാർബൺ

ഇന്ത്യയിലെ പ്രഗല്‍ഭരായ ഛായാഗ്രാഹകരില്‍ ഒരാളായ വേണു ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങളിലൂടെ സംവിധായകന്‍ എന്ന നിലയില്‍ തന്റെ ഇടം രേഖപ്പെടുത്തിയിട്ടുണ്ട്. വേണുവിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് കാര്‍ബണ്‍. ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് മലയാളി പ്രേക്ഷകര്‍ കാത്തിരുന്നത്. വേണു എന്ന സംവിധായകനിലും ഫഹദ് ഫാസില്‍ എന്ന നടനിലും പ്രേക്ഷകര്‍ക്കുണ്ടായിരുന്ന പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്നതാണ് കാര്‍ബണിന്റെ തിയേറ്റര്‍ അനുഭവം.മുന്‍ ചിത്രങ്ങളിലേതുപോലെ, വാണിജ്യ സിനിമയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടു നല്ല സിനിമയുടെ ജീവശ്വാസം നിലനിര്‍ത്താനുള്ള നിശ്ചയം ഈ ചിത്രത്തിലും സംവിധായകന്‍ കൈവിടുന്നില്ല.

ആദിമധ്യാന്തം ത്രില്ലര്‍ മൂഡ് നിലനിര്‍ത്തിക്കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രമാണ് കാര്‍ബണ്‍. എന്നാല്‍ ത്രില്ലര്‍ എന്ന പുറന്തോടിനുള്ളില്‍ ഫാന്റസിയും മിസ്റ്ററിയും ഹൊററും അടങ്ങിയിരിക്കുന്നു. വ്യസ്ത്യസ്ത വ്യാഖ്യാന സാധ്യതകളുടെ അടരുകളാണ് കാര്‍ബണിന്റെ രാസഘടനയിലുള്ളത്. എല്ലാറ്റിലും കുട പിടിച്ചുകൊണ്ട് പ്രകൃതി അതിന്റെ നിഗൂഢ ഭാവങ്ങളോടെ സിനിമയിലുടനീളം ശിഖരങ്ങള്‍ വീശിനിൽക്കുന്നു. കാര്‍ബണ്‍ എന്ന ഒരേ മൂലകം ചാരവും വജ്രവും പോലെ വ്യത്യസ്തവസ്തുക്കളായി പ്രകൃതിയില്‍ രൂപപ്പെടുംപോലെ, പ്രകൃതി മനുഷ്യരില്‍ നടത്തുന്ന വിചിത്രമായ രൂപപ്പെടുത്തലുകളുടെ ആഖ്യാനമായി ചിത്രത്തെ കാണാം.

6)രതീഷ് അമ്പാട്ട്- കമ്മാരസംഭവം

ഒരു പുതുമുഖ സംവിധായകൻ ആയിരുന്നിട്ടും കൂടി തന്റെ കഴിവിനോട് 100% നീതി പുലർത്തിയ സിനിമയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമയായ കമ്മാരസംഭവം.

സിനിമ ഒരു പരാജയം ആയിരുന്നെങ്കിലും പ്രേക്ഷക മനസിൽ ഏറ്റവും കൂടുതൽ ബോക്സ്‌ഓഫീസിൽ ജനപ്രീതിനേടിയ സിനിമകളിൽ ഒന്നായിരുന്നു 2018 ഇൽ ഇറങ്ങിയ കമ്മരസംഭവം…

മികച്ചു നിൽക്കുന്ന സംവിധാനം തന്നെയാണ് ഇതിനുള്ള പ്രധാന കാരണവും.കമ്മാര സംഭവത്തിനു മുൻപ് ഏഴു സുന്ദര രാത്രികൾ എന്ന സിനിമയുടെ നിർമാതാവും കൂടി ആയിരുന്നു രതീഷ് അമ്പാട്ട്.കമ്മാരസംഭവത്തെ പറ്റി പറയുമ്പോൾ പ്രത്യേകിച്ച് ആദ്യപകുതിയിൽ ഒരു പുതുമുഖ സംവിധായകൻ തന്നെയാണോ എന്ന് സംശയം തോന്നുന്ന വിധത്തിലുള്ള direction ആയിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ.ഒരു സ്പൂഫ് സിനിമയെ ഇതിൽപരം മികച്ചതാക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല. ഈ സിനിമ കൊണ്ട് രതീഷ് അമ്പാട്ട് എന്ന കഴിവുള്ള ഒരു സംവിധായകനെ കൂടി മലയാളസിനിമക്കു ലഭിച്ചു.

7)സക്കറിയ -സുഡാനി ഫ്രം നൈജീരിയ

ചില സിനിമകള്‍ അവയുടെ നേര്‍മയുള്ള ജീവിതകാഴ്ചയും സത്യസന്ധതയും കൊണ്ട് നമ്മെ വിസ്മയിപ്പിക്കും. നവാഗതനായ സക്കറിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’യെ അക്കൂട്ടത്തില്‍പ്പെടുത്താം. കളിക്കളത്തില്‍ തുടങ്ങി ജീവിതക്കളത്തില്‍ അവസാനിക്കുന്ന ഒരു വൈകാരികമായ കാഴ്ചയാണ് സുഡാനി ഫ്രം നൈജീരിയ. മലബാറിലെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങുമുള്ള മനുഷ്യരെപ്പറ്റിയും അവരുടെ ആശങ്കകളെപ്പറ്റിയും സംസാരിക്കുന്ന സിനിമ. സിംപിളാണ് സുഡാനി, അതേസമയം പവര്‍ഫുള്ളും. നവാഗത സിനിമയെന്ന് തോന്നിപ്പിക്കാതെ മികവുറ്റ, വേറിട്ട, റിഫ്രഷിങ് എന്നുവിശേഷിപ്പിക്കേണ്ട ഒരു സിനിമയാണ് സക്കറിയ ഒരുക്കിയിരിക്കുന്നത്.

സെവന്‍സ് കളിക്കാനെത്തുന്ന ആഫ്രിക്കന്‍ യുവാവിന് പരിക്കേറ്റതിനെത്തുടര്‍ന്ന് സ്പോണ്‍സറായ ടീം മാനേജര്‍ യുവാവ് നേരിടുന്ന പ്രതിസന്ധികളാണ് ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ സിനിമ. സെവന്‍സ് മത്സരത്തോടെയാണ് സിനിമയുടെ തുടക്കം. സെവന്‍സില്‍ കളിക്കാനെത്തുന്ന ആഫ്രിക്കന്‍ താരങ്ങളുടെ ജീവിതപശ്ചാത്തലങ്ങളിലൂടെയുള്ള ഓട്ടപ്രദക്ഷിണത്തിലൂടെ സിനിമ വളരെ റിഫ്രഷിങ് ആയ ഒരു പശ്ചാത്തലം തുറന്നിടുന്നുണ്ട്. ഇടവേള കഴിയുമ്പോള്‍ തെല്ലുമുഷിയുമെങ്കിലും അത് ചെന്നെത്തുന്ന വിഷയത്തിന്റെ ഗൗരവംകൊണ്ട് അത് മറക്കാവുന്നതേയുള്ളു. വളരെ ചെറിയ കഥാതന്തുവിനെ വൈകാരികമായി സ്പര്‍ശിക്കുന്ന തരത്തില്‍ അവതരിപ്പിക്കാനായി എന്നതാണ് സക്കറിയ എന്ന നവാഗതന്റെ മികവ്.പ്രേക്ഷക മനസുകളിൽ മനുഷ്യ വികാരങ്ങളെ തൊട്ടുണർത്തുന്നതിൽ സംവിധായകനെന്ന നിലയിൽ സക്കറിയ പൂർണമായി വിജയിച്ചിട്ടുണ്ട്.

8)സത്യൻ അന്തിക്കാട് -ഞാൻ പ്രകാശൻ

വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലെ ക്ലാസിക്ക് കോമ്പിനേഷനായ സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ട് പുനര്‍ജനിക്കുന്നു എന്നതാണ് ഞാന്‍ പ്രകാശന്‍ എന്ന സിനിമയുടെ പ്രധാന ആകര്‍ഷണം.പൊളി വാദങ്ങളോ, പൊള്ളയായ എഴുതി ചേർക്കലുകളോ, ഒരു കമ്പിത്തിരിയേക്കാൾ ആയുസ്സുകുറഞ്ഞ വാചകങ്ങളോ കൊണ്ടീ ചിത്രത്തെ നശിപ്പിക്കാതെ മികച്ച കഥ പറയുന്ന രീതിയാണ് സത്യൻ അന്തിക്കാട് തിരഞ്ഞെടുത്തിട്ടുള്ളത്.എൺപതുകളിലും തൊണ്ണൂറുകളിലും നമ്മൾ കണ്ടാസ്വദിച്ച, മനസ്സിന് കുളിർമ്മയേകുന്ന ലാളിത്യവും നൈർമല്യവും നിറഞ്ഞ സിനിമ ഇവർ ഒരിക്കൽ കൂടി പേക്ഷകർക്ക് സമ്മാനിച്ചു.

സിനിമയിലേക്ക് കടക്കുമ്പോൾ തീർത്തും പ്ലെയിൻ സ്റ്റോറിടെല്ലിങ് രീതിയിൽ പോകുന്ന ആദ്യ പകുതി ഇടവേളക്കായി മാറുമ്പോൾ ശേഷം എന്തെന്ന് പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിൽ പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നു. ആദ്യ ഭാഗം ഒരിടത്തെത്തുമ്പോൾ ശേഷം ഇനി എങ്ങനെ എന്നൊക്കെ ചിന്തിക്കാനാവും. പക്ഷെ ഊഹാപോഹങ്ങൾക്കൊന്നും ഇടവരുത്താതെ വളരെ മികച്ച രീതിയിൽ രണ്ടാം ഭാഗത്ത് തിരക്കഥ പരിപോഷിപ്പിച്ചിരിക്കുന്നുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ചിത്രത്തിൻറെ നെടുംതൂണിവിടെയാണ്. കുടുംബ പ്രേക്ഷകർക്ക് തെല്ലും അറച്ചു നിൽക്കാതെ കടന്നു ചെല്ലാവുന്ന ഒരിടം കൂടി ഒരുക്കിയതിൽ സത്യൻ അന്തിക്കാടും കാണും പോയവർഷത്തെ മികച്ച സംവിധായകരുടെ പട്ടികയിൽ.

9) വിഎസ് രോഹിത് – ഇബിലീസ്

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയിലൂടെ സംവിധായകനായി രംഗത്തുവന്ന വി.എസ്. രോഹിത് ഒരുക്കിയ രണ്ടാമത്തെ സിനിമയാണ് ഇബ്‌ലിസ്. മരണവും മരണാനന്തരജീവിതവും പ്രമേയമാക്കിയ ഫാന്റസി സിനിമകള്‍ മലയാളത്തില്‍ ആദ്യമായൊന്നുമല്ല.ഒരു അറേബ്യൻ മായാജാലക്കഥയുടെ പരിവേഷമാണ്‌ സിനിമയ്ക്കു ഒന്നാകെയുള്ളത്.ജീവിതവും മരണവും മരണാനന്തര ജീവിതവുമൊക്കെ ഒരു ചിത്രകഥയുടെ നിറക്കാഴ്ചകളോടെ പ്രേക്ഷകനു മുന്നിലെത്തുന്നു. മരണത്തിൽ ചിരിക്കാൻ ഉത്തരവിടുന്ന ഒരു രാജാവിന്‍റെ കഥയ്ക്കുള്ളിലുള്ള കഥയോടു കുടി ആരംഭിച്ച ചിത്രത്തിന്‍റെ തുടക്കം പ്രതീക്ഷ നൽകുന്നതായിരുന്നു.തുടർന്നുള്ള കഥപറച്ചിലിൽ ആ പ്രതീക്ഷ വിനയായെങ്കിലും ഫാന്റസി ചിത്രം നിലയിൽ ഒരു പുതിയ ശ്രമം എന്ന നിലയിൽ വിഎസ് രോഹിത് പൂർണമായി വിജയിച്ചിട്ടുണ്ട്.

10)എം പദ്മകുമാർ -ജോസഫ്

ത്രില്ലർ സ്വഭാവമുള്ള ഒരു ഇമോഷനൽ ഡ്രാമയാണ് ജോജു ജോസഫ് നായകനായ ജോസഫ്. എം.പത്മകുമാർ എന്ന പരിചയസമ്പന്നനായ സംവിധായകന്റെ പുതിയ ചിത്രം അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് എന്ന് 100% ഉറപ്പോടെ ഏത് പ്രേക്ഷകനും അംഗീകരിക്കുന്ന കാര്യം. പതിവു കുറ്റാന്വേഷണകഥകളിൽ നിന്നും ഒരു റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കഥ പറയുന്ന സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലായിരുന്നു.ഒരു പൊലീസുകാരന്റെ ജീവിതത്തിലുണ്ടാകുന്ന സാഹചര്യങ്ങളും അയാളുടെ സൗഹൃദങ്ങളും അയാളുടെ കുടുംബവും സിനിമയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഉള്ളിൽ തട്ടുന്ന വികാരനിർഭര നിമിഷങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. ജീവിതത്തോടു അടുത്തുനിൽക്കുന്നതാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. പലരും പറയാൻ മടിക്കുന്നതും സമൂഹത്തിൽ സംഭവിക്കുന്നതുമായ ഞെട്ടിക്കുന്ന വിഷയങ്ങളാണ് ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത്.ഒരു ത്രില്ലെർ സിനിമയെ ക്‌ളീഷേ രീതിയിൽ നിന്നും മാറ്റി അവതരിപ്പിക്കുന്നതിൽ പദ്മകുമാർ 100%വിജയിച്ചിട്ടുണ്ട്.

11) രഞ്ജിത്ത് ശങ്കർ -ഞാൻ മേരിക്കുട്ടി

ലോകത്തെല്ലാ ഭാഷയിലുമുള്ള സിനിമയില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമായി മാറിയിട്ടുണ്ട് ട്രാന്‍സ്ജെന്‍ഡറുകള്‍ നേരിടുന്ന സാമൂഹിക സ്വത്വ പ്രതിസന്ധികള്‍. മലയാളത്തിലെ പോപ്പുലര്‍ സിനിമയിലേക്ക് നമ്മുടെ സമൂഹത്തില്‍ ഒരു ട്രാന്‍സ്ജന്‍ഡര്‍ നേരിടുന്ന സ്വത്വപ്രശ്നങ്ങളും സമൂഹവുമായുള്ള ഏറ്റുമുട്ടലുകളും ആദ്യമായി അവതരിപ്പിച്ചിരിക്കുകയാണ് രഞ്ജിത്ത് ശങ്കര്‍ ‘ഞാന്‍ മേരിക്കുട്ടി’യിലൂടെ. ഒറ്റനോട്ടത്തില്‍ ധീരം എന്നാണു പറയേണ്ടത്.ട്രാന്‍സ്ജെന്‍ഡറുകളെ, ലൈംഗികവ്യത്യസ്തത പുലര്‍ത്തുന്നവരെക്കുറിച്ചുള്ള പരസ്യചര്‍ച്ചകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു ദശകത്തിന്റെ പോലും പഴക്കം കാണില്ല. സിനിമകളിലാവട്ടെ അവര്‍ ക്രിമിനലുകളും പ്രതിനായകരുടെ ഗുണ്ടാസംഘത്തിലെ ക്രൂരന്മാരായ കോമാളികളും ലൈംഗികദാഹികളും പിടിച്ചുപറിക്കാരും തെരുവുതെണ്ടികളുമായ ‘ചാന്തുപൊട്ടുകളായി’ മുദ്രകുത്തപ്പെട്ടിരുന്നു.മലയാളത്തിലെ മുഖ്യധാര സിനിമയില്‍ നിന്നുകൊണ്ട് ആദ്യമായാണ് ഒരു ഫിലിംമേക്കര്‍ ഈ വിഷയം ഗൗരവമായി സമീപിച്ച് ട്രാന്‍സ്ജെന്‍ഡറുകളോടു ബഹുമാനമുള്ള സമീപനം സ്വീകരിക്കുന്നത്.ലൈംഗികന്യൂനപക്ഷങ്ങളെക്കുറിച്ച് സമൂഹം സൃഷ്ടിച്ചെടുത്ത മുന്‍വിധികളില്‍ നിന്ന് ഒരാളെയെങ്കിലും മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചാല്‍ അതാവും ഈ സിനിമയുടെ ഏറ്റവും വലിയ നേട്ടവും രഞ്ജിത്ത് ശങ്കർ എന്ന സംവിധായകന്റെ വിജയവും.

12) ശ്യാം പ്രസാദ് -Heyjude

എല്ലാവരും ഒരുപോലെയല്ല എന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും എല്ലാവരും ഒരുപോലെയാകണമെന്ന് വാശിപിടിക്കുന്നവരുടേതാണ് നമ്മുടെ സമൂഹം. ആ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന, പരിഹസിക്കാന്‍ മാത്രം മറ്റുള്ളവര്‍ മനസ്സിലാക്കുന്ന വേറിട്ടമനുഷ്യരുടെ കഥയാണ് ശ്യാമപ്രസാദിന്റെ ഹേയ് ജൂഡ്. സിനിമകളിലെ ‘നോര്‍മലായ’ നായകകഥാപാത്രസൃഷ്ടികള്‍ക്കിടയിലെ അത്ര ‘നോര്‍മലല്ലാത്ത’ നായകനായാണ് നിവിന്‍പോളി ജൂഡിനെ അവതരിപ്പിക്കുന്നത്. സവിശേഷമായ ഈ കഥാസാഹചര്യത്തെ ഒട്ടും മുഷിയാതെ, ശ്യാമപ്രസാദിന്റെ കരിയറിലെ ഏറ്റവും കളര്‍ഫുള്ളായ കാഴ്ചകൂടിയായി അവതരിപ്പിക്കുന്ന ജൂഡ് മെച്ചപ്പെട്ട കാഴ്ചാനുഭവമാണ്. സന്തോഷം(ഹാപ്പിനെസ്) എന്ന വികാരത്തെ ഒരു തീമാക്കിയും അതിനെ ‘നോര്‍മല്‍’ അല്ലാത്ത ഒരു മനുഷ്യനിലൂടെ അവതരിപ്പിക്കാനുമാണ് ശ്യാമപ്രസാദ് ശ്രമിക്കുന്നത്. വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ശ്യാമപ്രസാദ് സിനിമകളുടെ കാതല്‍. ഇവിടെയും അതുതന്നെയാണ്.ആംഗ്ലോ ഇന്ത്യന്‍ സമൂഹമാണ് ഒരിക്കല്‍കൂടി ശ്യാമപ്രസാദ് പശ്ചാത്തലമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ശ്യാമപ്രസാദിന്റെ പതിവുസിനിമകള്‍ക്കില്ലാത്ത വേഗവും താളവും നിറവും സിനിമയ്ക്കുണ്ട് എന്നതും പ്രത്യേകതയാണ്.

13)ലിജോ ജോസ് -ഇ മാ യൗ

ലാറ്റിനമേരിക്കൻ സിനിമാ ശൈലിയെ അനുസ്മരിപ്പിക്കുന്ന സംവിധാന മികവുള്ള സംവിധായകന്റെ വീറുറ്റൊരു ചിത്രം. മലയാളത്തിന്റെ ചലച്ചിത്ര സംസ്കാരത്തിൽ പുനരെഴുത്തു നടത്തുകയാണ് വീണ്ടും ലിജോ ജോസ് പെല്ലിശ്ശേരി.സാധാരണക്കാരനായ ഒരാളുടെ ഒരസ്വാഭാവികതയുമില്ലാത്ത മരണത്തില്‍ തുടങ്ങി, സമകാലീന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ നല്ല മൂർ‌ച്ചയുള്ള ഭാഷയിൽ വിമർശിച്ചും പരിഹസിച്ചും കടന്നുപോകുന്ന, മരണത്തോളം സത്യസന്ധമായ ഒരു അസാധാരണ ചിത്രമാണിത്.തന്റെ തന്നെ മുന്‍സിനിമകളുടെ പാറ്റേണില്‍ നിന്ന് പൂര്‍ണമായും വ്യത്യസ്തമായ, ഒരു രംഗത്തില്‍ പോലും സ്വയം ആവര്‍ത്തിക്കാത്ത കാഴ്ചകളുള്ള സംവിധായകന്റെ പൂര്‍ണസ്പര്‍ശമുള്ള സിനിമ. ഒരേസമയം റിയലും സര്‍റിയലുമായ അനുഭവം. ദു:സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും മധ്യേയുള്ള ഒരു പാതിസ്വപ്നത്തിന്റെ സിനിമാറ്റിക് രൂപം.

മരണം പൂര്‍ണപ്രമേയമാക്കിയ സിനിമകള്‍ മലയാളത്തില്‍ നന്നേ കുറവാണ്. ഡോണ്‍ പാലത്രയുടെ സിനിമ ‘ശവം’ ഏതാനും നാളുകള്‍ക്കു മുമ്പ് പുറത്തിറങ്ങിയിരുന്നെങ്കിലും തിയറ്ററുകളിലെത്തിയിരുന്നില്ല. ലിജോയുടെ സിനിമ പൂര്‍ണപ്രമേയം മരണമാണ്. പതിഞ്ഞതാളത്തില്‍ തുടങ്ങി രണ്ടാംപകുതിയില്‍ ഏറെക്കുറെ സംഭ്രമജനകമായ അന്തരീക്ഷത്തിലേക്കു നയിക്കുന്ന തരത്തിലാണ് അവതരണം. അങ്കമാലിയിലേതു പോലെ റിയലിസത്തിലൂന്നിയാണ് ലിജോ നില്‍ക്കുന്നത്. പക്ഷേ സിനിമ പുരോഗമിക്കുന്തോറും അതിന്റെ സ്വപ്നാടനം പോലുള്ള പാത തെളിഞ്ഞുംവരും.സാമ്പ്രദായിക വിനോദവാണിജ്യസിനിമയുടെ കെട്ടിലുളളതല്ല ലിജോയുടെ ഒരു സിനിമയും. ഈ.മ.യൗവിലേയ്ക്കെത്തുമ്പോള്‍ ആ ശൈലി ഒന്നുകൂടി കടഞ്ഞെടുക്കപ്പെടുന്നുണ്ട്.അതുകൊണ്ട് തന്നെ അടുത്തകാലത്തിറങ്ങിയ മികച്ച ദൃശ്യാനുഭവം ആണ് ലിജോ ഒരുക്കിയിട്ടുള്ളത്.

Best Song

പൂമുത്തോളേ നീയെരിഞ്ഞ വഴിയില്‍..

ജോജു ജോര്‍ജിന്റെ നായക മികവില്‍ പത്മകുമാര്‍ അണിയിച്ചൊരുക്കിയ 2019 ലെ വിജയ ചിത്രങ്ങളില്‍ ഇടം പിടിച്ച ജോസഫിലെ ഈ മനോഹര ഗാനം അജീഷ് ദാസന്റെ വരികള്‍ക്ക് റെജിന്‍ രാജ് നല്‍കിയ മനോഹര സംഗീതത്തില്‍ നിരഞ്ച് സുരേഷ് പാടി പ്രേഷക ഹൃദയം കീഴടക്കി.

പുതിയൊരു പാതയില്‍ വിരലുകള്‍ കോര്‍ത്തു നിന്‍…

അമല്‍ നീരദിന്റെ സംവിധാന മികവില്‍ ഫഹദ് ഫാസില്‍ നായകനും ഐശ്വര്യ ലക്ഷ്മി നായികയുമായി എത്തിയ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ വരത്തനിലെ നസ്രിയ നസീം ആലപിച്ച് സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ പുറത്തിറങിയ ഗാനം.

ജീവാംശമായ് താനേ

ഫെല്ലിനി സംവിധാനം ചെയ്ത് ടോവിനോയും സംയുക്ത മേനോനും അഭിനയിച്ച ശ്രയാ ഘോഷാലും കെ. എസ് ഹരിശങ്കറും പാടി കെെെലാസ് മേനോന്‍ സംഗീതം ചെയ്ത തീവണ്ടിയിലെ അതി സുന്ദരമായ പ്രണയ ഗാനം .

കൊണ്ടോരാം കോണ്ടോരം കെെതോല പായ കൊണ്ടോരാം…

മോഹന്‍ലാലും മഞ്ചു വാര്യരും അഭിനയിച്ച് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത് ശ്രയ ഘോഷാലും സുധീപ് കുമാറും ആലപിച്ച് എം. ജയചന്ദ്രന്റെ സംഗീതത്തില്‍ ഇറങ്ങിയ ഗാനം.

രാസാത്തീ എന്നെ വിട്ട് പോകാതെടീ

എം മോഹന്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അരവിന്ദന്റെ അഥിതികളില്‍ ഹരി നാരായണന്റെ വരികളില്‍ ഷാന്‍ റഹ്മാന്‍ സംഗീതം ചെയ്ത് വിനീത് ശ്രീനിവാസനും ലിയാ സുസര്‍ വര്‍ഗ്ഗീസും ആലപിച്ച ഗാനം.

ആരാരോ…

അഞ്ചലി മേനോന്‍ സംവിധാനം ചെയ്ത് പ്രിത്ഥിരാജും നസ്രിയയും പാര്‍വ്വതിയും അഭിനയിച്ച് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കൂടെ യിലെ റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് രഘു ഡിക്സിറ്റ് സംഗീതം നല്‍കി ആനി ആമി ആലപിച്ച മനോഹര ഗാനം.

കടവത്തൊരു തോണി…

എബ്രിഡ് ഷെെന്‍ സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായ് അജേഷ് ദാസന്റെ വരികള്‍ക്ക് ലീല ഗിരിക്കുട്ടന്‍ സംഗീതം കൊടുത്ത് കാര്‍ത്തിക്ക് ആലപിച്ച ഗാനം.

രണം ടെെറ്റില്‍ ട്രാക്ക്

നിര്‍മ്മല്‍ സഹദേവിന്റെ സംവിധാനത്തില്‍ പ്രിത്രി രാജും റഹ്മാനും ഇഷ തള്‍വാറും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജെയ്ക്ക് ബിജോയ് ആണ്.

കിനാവ് കൊണ്ടൊരു കളിമുറ്റം…

സക്കറിയ മുഹമ്മദ് സൗബിന്‍ സാഹിറിനെ നായകനാക്കി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രത്തില്‍ അന്‍വര്‍ അലിയുടെ വരികള്‍ക്ക് റെക്സ് വിജയന്‍ സംഗീതം കൊടുത്ത് ഇമാന്‍ മജ്ബൂര്‍ ആലപിച്ച ഗാനം.

ഒരേ നിലാ ഒരേ വെയില്‍..

മൃദുല്‍ നായര്‍ സംവിധാനം ചെയ്ത് ആസിഫ് അലി നായകനായ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബി – ടെക്കിലെ ഹരി നാരായണന്‍ എഴുതി രാഹുല്‍ രാജ് സംഗീതം ചെയ്ത് നിഖില്‍ മാത്യൂ ആലപിച്ച ഗാനം.

കളരിയടവും….

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയ് യേശുദാസും ശ്രയ ഘോഷാലും ആലപിച്ച് ഷോബിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്ന ഗാനം.

താരം പതിപ്പിച്ച കൂടാരം…

സുഗീത് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ശിക്കാരി ശംഭുവില്‍ ശ്രീജിത്ത് എടയനയുടെ സംഗീതത്തില്‍ ദീപക് ആലപിച്ച മനോഹര ഗാനം.

Best Movie

1 പൂമരം

കലാലയ ജീവിതത്തിന്റെ വേറിട്ട കഥ പറഞ്ഞ ചിത്രം ആണ് എബ്രിഡ് ഷൈൻ കാളിദാസിനെ നായകനാക്കി ഒരുക്കിയ പൂമരം. കോളേജ് കലോൽസവം ഇത്രയും മനോഹരിതയോട് ഒപ്പിയെടുത്ത മറ്റൊരു മലയാള ചിത്രം ഇല്ല എന്നു തന്നെ പറയേണ്ടി വരും.

ചിത്രം പോലെ തന്നെ മനോഹരം ആയിരുന്നു ഗാനങ്ങളും. സിനിമ ഇറങ്ങുന്നതിനു മുന്നേ തന്നെ ഗാനങ്ങൾ എല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.

ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങൾ ഉൾപ്പെടെ വഴിയിൽ ഒന്ന് തല കാണിച്ചിട്ട് പോകുന്നവർ വരെ ഗംഭീര പ്രകടനം ആണ് കാഴ്ച വച്ചത്.

2 ജോസഫ്

കഴിഞ്ഞ വർഷം ഇറങ്ങിയത്തിൽ സാമ്പത്തികമായും കലാപരമായും വിജയം കൈവരിച്ച ചിത്രം ആണ് പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ്.

ജോജു ജോർജിന്റെ ഗംഭീര പ്രകടനവും കൈകാര്യം ചെയ്ത വിഷയവും ജോസഫിനെ കഴിഞ്ഞ വർഷത്തെ ഗംഭീര ചിത്രങ്ങളിൽ ഒന്നാക്കി മാറ്റുന്നു.

ഒരു മികച്ച ത്രില്ലർ സിനിമ ആകമായിരുന്നിട്ടും മനുഷ്യന്റെ സങ്കീർണമായ ജീവിതവും അവന്റെ ഉള്ളിലെ നന്മയും സ്നേഹവും എല്ലാം ചേർത്ത് ഒരു ഇമോഷണൽ ത്രില്ലർ ആണ് പദ്മകുമാർ സമ്മാനിച്ചത്.

3.കൂടെ

കുടുംബ ബന്ധങ്ങളുടെയും സഹോദരി സഹോദര ബന്ധത്തിന്റെയും കഥ ആഴത്തിൽ പറഞ്ഞ ചിത്രം ആണ് കൂടെ. അഞ്ജലി മേനോൻ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് ശേഷം തിരകഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം ഹാപ്പി ജേർണി എന്ന ചിത്രത്തിന്റെ റീമേക്ക് ആണ്.

4.സുഡാനി ഫ്രം നൈജീരിയ

മലബാർ മേഖലകളെ കുറിച്ച് പൊതുവെ മനുഷ്യന്റെ ഉള്ളിൽ നില നിൽക്കുന്ന ചട്ടക്കൂടുകളെ തകർത്തെറിഞ്ഞ ചിത്രം ആണ് സക്കറിയ ഒരുക്കിയ സുഡാനി ഫ്രം നൈജീരിയ.

രാഷ്ട്രീയപരമായും കലാപരമായും സാമ്പത്തികമായും ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നി. വളരെ മനോഹരവും ലളിതവും ആണ് ഈ ചിത്രം. സൗബിൻ, സുഡാനി, ഉമ്മമാർ, വാപ്പ, നാട്ടുകാർ എന്നിവരുടെ അഭിനയം എടുത്ത് പറയെണ്ട വസ്തുതകളിൽ ഒന്നാണ്.

5.കാർബൺ

മുന്നറിയിപ്പ് എന്ന ചിത്രത്തിന് ശേഷം വേണു ഒരുക്കിയ ചിത്രം ആണ് കാർബൺ. സാധാരണ പ്രേക്ഷകർക്ക് മനസിലകൻ അല്പം ബുദ്ധിമുട്ട് നിറഞ്ഞ രീതിയിൽ ആണ് ചിത്രത്തിന്റെ അവതരണം. അതു തന്നെ ആണ് കാർബോണിനെ മറ്റുള്ളവയിൽ നിന്നു വേറിട്ട് നിർത്തുന്നത് എന്നു നിസംശയം പറയാൻ സാധിക്കും. പക്ഷെ മനസിലാക്കി എടുത്താൽ നമ്മൾ കാണുന്ന ഒരു മികച്ച സിനിമ തന്നെ ആകും കാര്ബണ്.

പ്രകടനത്തിൽ ഒരാൾ പോലും പിന്നോട്ട് പോയിട്ടില്ല. കാടിന്റെ ഉള്ളിലെ ഛായാഗ്രഹണം എടുത്ത് തന്നെ പറയേണ്ട ഒന്നാണ്. ഇന്നത്തെ യുവത്വം തീർച്ചയായും മനസിലാക്കി എടുക്കേണ്ട ഒന്നു തന്നെ ആണ് ഈ സിനിമ നൽകുന്ന സന്ദേശം.

6.ഹേയ് ജൂഡ്

നിവിൻ പോളി എന്ന നടനെ നമ്മുക്ക് കാണാൻ സാധിക്കുന്ന ചിത്രം ആണ് ഹേയ് ജൂഡ്. മനോഹരമായി തന്നെ ഈ ചിത്രം ശ്യാമപ്രസാദ് എന്ന സംവിധായകൻ ഒരുക്കിയിട്ടുണ്ട്. തന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് ഹ്യൂമർ ന് പ്രാധാന്യം നൽകി ആണ് ഈ ചിത്രം എത്തിയത്.

7.ഈ മ യൗ

കഴിഞ്ഞ വർഷം ഇറങ്ങിയ മികച്ച സിനിമകളിൽ ഒന്നു. ലിജോ ജോസ് പള്ളിസെറിയുടെ മാസ്റ്റർ ക്ലാസ്. ഇതിനെ കുറിച്ച് വർണിക്കാൻ തന്നെ ചിലപ്പോൾ നമ്മുക്ക് വാക്കുകൾ തികയില്ല.

വന്നു പോകുന്ന ഓരോ കഥാപാത്രത്തിന്റെയും പ്രകടനം നമ്മെ അദ്‌ഭുതപ്പെടുത്തും. ഒരു മരണം കാണുന്നവർക്ക് എത്രത്തോളം രസകരവും അത് അനുഭവിക്കുന്നവർക്ക് അത് എത്രത്തോളം വേദനയും നൽകുന്നു എന്ന് നമ്മുക്ക് പറഞ്ഞു തരുന്നുണ്ട് ഈ ചിത്രം.

8.കമ്മാരസംഭവം

രതീഷ് അമ്പാട്ട് മുരളി ഗോപിയുടെ തിരക്കഥയിൽ ദിലീപിനെ നായകനാക്കി ഒരുക്കിയ പൊളിറ്റിക്കൽ സ്പൂഫ് ചിത്രം ആണ് കമ്മാരസംഭവം. കൈകാര്യം ചെയ്ത വിഷയത്തിന് പുറമെ ദിലീപ് എന്ന നടനറെ ഗംഭീർ പ്രകടനവും ഇതിൽ കാണാൻ സാധിക്കും.

ചരിത്രം എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നു പറയുന്ന ചിത്രം ആദ്യ പകുതി നമ്മളെ ഞെട്ടിക്കുന്ന കമ്മരന്റെ കഥയും രണ്ടാം പകുതി അതിന്റെ സ്പൂഫ് വേർഷനും നമ്മുക്ക് കാട്ടി തരുന്നു.

9.ഞാൻ മേരിക്കുട്ടി

രഞ്ജിത് ശങ്കർ – ജയസൂര്യ ഹിറ്റ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ആണ് ഞാൻ മേരിക്കുട്ടി. ട്രാൻസ്‌ജിൻഡേഴ്‌സ് ന്റെ കഥ പറഞ്ഞ ആദ്യ മലയാള ചിത്രം ആണിത്. മേരിക്കുട്ടി എന്ന ട്രാൻസായി മികച്ച പ്രകടനം ആണ് ജയസൂര്യ കാഴ്ച വെച്ചത്.

ഈ സമൂഹത്തിൽ ആ വിഭാഗത്തിൽപെട്ട ആളുകൾ അനുഭവിക്കുന്ന ഒറ്റപ്പെടലും അപമാനവും എല്ലാം പറയാൻ ശ്രമിക്കുന്ന ചിത്രം അവരുടെ വിജയവും കാണിക്കുന്നു. മുഴുവനായി അവരോട് നീതി പുലർത്തിയില്ലെങ്കിലും കൈകാര്യം ചെയ്ത വിഷയം കൈയടി അർഹിക്കുന്നു.

10.ഇബിലീസ്

ഭ്രമിപ്പിക്കുന്ന ഒരു concept ഉം അത്യുഗ്രൻ വിഷ്വലുകൾ കൊണ്ടും, മേക്കിങ് കൊണ്ടും ഒക്കെ ക്ലാസ്സ് എന്ന് പറയാവുന്ന ഒരു ഐറ്റം ആണ് ഇബ്‌ലീസ്.. മറ്റ് സിനിമകളിൽ നിന്ന് ഈ ചിത്രം ഇത്രയധികം വ്യത്യസ്തമാകാൻ കാരണം അത് മുന്നോട്ട് വയ്ക്കുന്ന ഫിലോസഫിയാണ്..

“മരിക്കുമ്പോൾ തീരുന്ന പ്രശ്നത്തിനാണല്ലോ ഈ കൊണാരം ഒക്കെ അടിക്കുന്നത് “

ആ ഒരു ഒറ്റ ലൈൻ ആണ് ഇബിലിസ് കൊണ്ട് സംവിധായകനും പ്രേക്ഷകരോട് പറയുന്നത്..

മരണത്തിനു ശേഷം എല്ലാവരും സന്തോഷത്തോടെയാണ് ജീവിക്കുന്നത് 

മരണ ശേഷമാണ് യഥാർത്ഥ സ്വർഗ്ഗം.. അതുവരെയുള്ള നമ്മുടെ ജീവിതമാണ് നരകം.. ആ നരകത്തിൽ നിന്നും നമ്മളെ രക്ഷിച്ച് മരണം എന്ന സ്വർഗ്ഗത്തിലേക്ക് എത്തിക്കാൻ ഇബിലിസ് ചെയ്യുന്ന പണികളാണ് ജാതി, മതം, യുദ്ധം, രാഷ്ട്രീയം ഒക്കെ.. ഇജ്‌ജാതി thought.

അത്തരം ഒരു ചിന്തയെ വളരെ മനോഹരമായി, രസകരമായി അഭ്രപാളികളിൽ പകർത്തിയ മികച്ച ഒരു പരീക്ഷണ ചിത്രം.

11 കായംകുളം കൊച്ചുണ്ണി

റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ ചിത്രം ആണ് കായംകുളം കൊച്ചുണ്ണി എന്ന ചിത്രം. ഐതിമധ്യമാലയിൽ നിന്നും എന്ന കുറിപ്പോടെ ഒരുങ്ങുന്ന ചിത്രം യാഥാർഥ്യത്തിൽ നിന്നും വളരെ അകലെ നിൽക്കുന്നു. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും.

നിവിൻ പോളി ഉണ്ടായിരുന്നിട്ടു കൂടി ചിത്രത്തിനെ താങ്ങുന്നത് മോഹൻലാൽ അവതരിപ്പിച്ച 25 മിനിറ്റ് മാത്രം ഉള്ള ഇതിക്കര പക്കി ആണ്. പ്രകടനത്തിൽ എല്ലാവരും മുന്നിട്ട് നിൽക്കുന്നു.

12വരത്തൻ

straw dogs എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് ആണ് അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ. മലയാളികൾക്ക് ഇടയിൽ നില നിൽക്കുന്ന സദാചാരവും ജാതി അതിഷ്ഠിതയായ ചിന്തകളും എല്ലാം ഇതിൽ വരച്ചു കാട്ടുന്നു.

തന്റെ കുടുംബത്തിന് നേരെ ഉള്ള അക്രമങ്ങളെ ആദ്യം ക്ഷമയോടെ നേരിടുന്ന ആളായും പിന്നെ അതിനോട് പ്രതികരിക്കുന്ന ആളായും ഫഹദ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. വളരെ സ്‌ട്രോങ് ആയ ഒരു സ്ത്രീയുടെ വേഷം ആണ് ഐശ്വര്യ ഇതിൽ കൈകാര്യം ചെയ്തത്.

13) ഞാൻ പ്രകാശൻ

ഒരു വലിയ ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒരുമിക്കുകയും നല്ലൊരു തിരിച്ചു വരവ് നടത്തുകയും ചെയ്ത ചിത്രം ആണ് ഞാൻ പ്രകാശൻ. അതിനു അവർ കൂട്ട് പിടിച്ചത് നവയുഗ മോഹൻലാൽ എന്നു അറിയപ്പെടുന്ന ഫഹദ് ഫാസിലിനെയും.

ഒരു റൂട്ടിൽ പോകുന്ന ബസ് പോലെ തന്നെ ആണ് ഈ ചിത്രവും. പക്ഷെ അതിൽ ആളുകളെ രസിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന കരയിപ്പിക്കുന്ന കാര്യങ്ങൾ ആവശ്യത്തിന് ചേർത്ത് ഒരുക്കിയ ഒന്നാണ് ഞാൻ പ്രകാശൻ.

14 സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

ലിജോ ജോസ് പല്ലിശേരിയുടെ സഹാസംവിധായകൻ ആയി സിനിമാലോകത്ത് എത്തിയ ടിനു പാപ്പച്ചൻ ഒരുക്കിയ ഒരു മികച്ച പ്രിസൻ ബ്രേക്ക് ചിത്രം ആണ് ഇത്.

പേപ്പേ ആയി തിളങ്ങിയ ആന്റണി വർഗീസ് വീണ്ടും നായകനായി എത്തുമ്പോൾ നമ്മളെ ഒരിക്കലും നിർശപ്പെടുത്തുനില്ല. 2.30 മണിക്കൂർ ചിത്രം നമ്മളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു.

15.കൂദാശ

മലയാളത്തിൽ അധികം ശ്രദ്ധിക്കാതെ പോയ ഒരു ഉഗ്രൻ ത്രില്ലർ ചിത്രം അജു കൂദാശ. നവാഗതനായ ടിനു തോമസ് ഈലന് സംവിദാനം ചെയ്ത ചിത്രം വേറിട്ട ആഖ്യാനശൈലി കൊണ്ട് ശ്രദ്ധ നേടുന്നു. ബാബുരാജിന്റെയും ആര്യൻ കൃഷ്ണ മേനോന്റെയും പ്രകടനം കയ്യടി അർഹിക്കുന്നു

Best Script writer

1)ഷാഹി കബീർ

ജോസഫ് – പോയവർഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്ന്.ഒരു പോലീസ് ഉദ്യോഗസ്ഥന്റെ എഴുത്തിൽ നിന്നും മലയാളസിനിമയ്ക്ക് ലഭിച്ച ഒരു ത്രില്ലെർ.യഥാർഥ പോലീസ് ജീവിതത്തിൽ മനസിലാക്കിയ കാര്യങ്ങളാണ് തിരക്കഥാകൃത്ത് ഷാഹി കബീർ മുന്നോട്ട് വച്ചിട്ടുള്ളത്.തിരക്കഥയുടെ ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാൽ സ്ഥിരം ക്‌ളീഷേ ത്രില്ലെർ ചിത്രങ്ങളുടെ ഫോർമുലയിൽ സഞ്ചരിക്കാതെ വ്യത്യസ്തമായ വഴി സ്വീകരിക്കുന്നതിൽ പൂർണമായി വിജയിച്ചിട്ടുണ്ട്.അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അത്തരം സീനുകളിലെ അസാമാന്യമായ കയ്യടക്കം.

2)മുരളിഗോപി -കമ്മാരസംഭവം

പരാജയ ചിത്രമായിരുന്നിട്ട് കൂടി കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ടോറന്റ് ഹിറ്റ്.ആദ്യപകുതി കമ്മാരന്റെ ചരിത്രവും രണ്ടാം പകുതി ചരിത്രം വളച്ചൊടിക്കുന്ന രീതിയും വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ മുരളി ഗോപി വിജയിച്ചിട്ടുണ്ട്.ഓരോ വക്കിൽ വരെ ആക്ഷേപഹാസ്യം ഒളിപ്പിച്ചു എക്കാലത്തെയും മികച്ച സ്പൂഫ് സിനിമകളിലൊന്ന് എന്ന് കമ്മാരസംഭവത്തിനു അവകാശപ്പെടാം.ഒരു ഘട്ടത്തിൽ പോലും എഴുത്തുകാരന്റെ കയ്യിൽ നിന്നും വഴുതിമാറാത്ത തിരക്കഥയും അർഥതലങ്ങൾ ഒളിപ്പിച്ചുവെച്ച ഡയലോഗുകളും ഒരുക്കുന്നതിൽ മുരളിഗോപി പൂർണമായി വിജയിച്ചിട്ടുണ്ട്.

3)മുഹ്‌സിൻ പരാരി -സക്കറിയ

‘സുഡാനി ഫ്രം നൈജീരിയ ‘ ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ വർഷത്തെ ഫീൽഗുഡ് സിനിമകളിൽ മുൻപന്തിയിൽ നിൽക്കുന്ന സിനിമകളിലൊന്ന്.കാല്പന്തിനെ സ്നേഹിക്കുന്ന ആവേശത്തിനും സൗഹൃദത്തിനും അതിർവരുമ്പുകളോ ഭാഷയോ ഒന്നും തടസമല്ല എന്ന് കാണിച്ചുതരുന്നതിനപ്പുറം സിനിമ ചർച്ച ചെയുന്നത് മനുഷ്യനെ തന്നെയാണ്.തിരക്കഥയുടെ മറ്റൊരു പ്രത്യേകത തുടക്കം തൊട്ട് അവസാനം വരെ നർമങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.നർമത്തിലൂടെ സഞ്ചരിക്കുന്ന കഥയിൽ, മനുഷ്യ വികാരങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ തിരക്കഥകൃത്തുക്കൾ പൂർണമായി വിജയിച്ചിട്ടുണ്ട്.

4)അഞ്ജലിമേനോൻ- കൂടെ

കഴിഞ്ഞ വർഷത്തെ ഫീൽഗുഡ് സിനിമകളിലൂടെ സഞ്ചരിച്ചാൽ അഞ്ജലിമേനോന്റെ ‘കൂടെ’ എന്ന സിനിമയും കാണും.മനുഷ്യബന്ധങ്ങളുടെ തീവ്രത പ്രേക്ഷകഹൃദയങ്ങളിൽ കുറിച്ചിടാൻ സാധിക്കുന്ന പ്രതിഭയാണ് താനെന്ന് ‘കൂടെ’യിലൂടെ ഒരിക്കൽക്കൂടി തെളിയിക്കാൻ അഞ്ജലിമേനോന് സാധിച്ചു.കഥ സഞ്ചരിക്കുന്നത് പതിയെ ആണേൽ പോലും കാണുന്ന പ്രേക്ഷകന്റെ മനസ്സിൽതൊട്ടാണ് കഥയുടെ സഞ്ചാരം.എന്തെന്നാൽ തുടക്കം തൊട്ട് അവസാനം വരെ കഥാപാത്രങ്ങളെ പ്രേക്ഷകരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ഒരു സ്പേസ് അഞ്ജലിമേനോൻ സിനിമയിലുടനീളം കൊണ്ടുവന്നിട്ടുണ്ട്.അതുതന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും.കുടുംബപ്രേക്ഷകരെ പൂർണമായി ആകർഷിക്കാനുള്ള എല്ലാചേരുവകളുമുള്ള ഒരു മികച്ച തിരക്കഥ.

5) ശ്രീനിവാസൻ -ഞാൻ പ്രകാശൻ

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനിൽ നിന്നും പിറവി കൊണ്ട മികച്ച സ്ക്രിപ്റ്റ്. കൈ നനയാതെ മീൻ പിടിക്കാൻ ശ്രമിക്കുന്ന ഒരു ടൈപ്പിക്കൽ മലയാളിയുടെ നേർകാഴ്ച്ചയാണ് പ്രകാശൻ.ആദ്യ പകുതിയിലൂടെ പ്രകാശന്റെ പൊതുസ്വഭാവം കാണിക്കുമ്പോൾ രണ്ടാം പകുതിയിൽ പ്രകാശന് ഉണ്ടാവുന്ന അനുഭവങ്ങളും മാറ്റങ്ങളും എടുത്ത് പറഞ്ഞ സ്ക്രിപ്റ്റ്.കഥയ്ക്ക് വലിയ പുതുമ അവകാശപ്പെടാൻ ഇല്ലെങ്കിലും പ്രകാശന്റെ ഉഴപ്പത്തരങ്ങളിലൂടെയും സലോമിയുടെ കുറുമ്പതരത്തിലൂടെയും ടീന മോളുടെ കൊച്ചു കൊച്ചു വാശികളിലൂടെയും ശ്രീനിവാസൻ ഒരു മികച്ച തിരക്കഥ തന്നെയാക്കി മാറ്റിയിട്ടുണ്ട്.മെലോഡ്രാമ പരമാവധി ഒഴിവാക്കിയ ഫീൽ ഗുഡ് സ്ക്രിപ്റ്റ്.. പലരുടെയും ജീവിതത്തിൽ നിന്നും അടർത്തുമാറ്റിയ രസകരമായ ഒട്ടനവധി സംഭവമുഹൂർത്തങ്ങൾ ഉള്ള തിരക്കഥ.എല്ലാ കഥാപാത്രങ്ങളെയും അവരുടെ മൂല്യങ്ങളെയും വിശദമായി കുറിച്ചിട്ട തിരക്കഥ. കാഴ്ചക്കാരിലേക്ക് പ്രകാശം പരത്തുന്ന പ്രകാശനെ ഗംഭീരമായി പറഞ്ഞ ശ്രീനിവാസൻ മാജിക്‌

6)സുഹാസ്-ഷറഫു

വരത്തൻ ഒരു സ്റ്റൈലിഷ് സിനിമയ്ക്ക് എങ്ങനെ തിരക്കഥ എഴുതണോ അതായിരുന്നു വരത്തൻ സിനിമയുടെ തിരക്കഥ. ആദ്യ പകുതി വളരെ സാവധാനത്തിൽ കൊണ്ട് പോയ ശേഷം വേഗത കൂട്ടിയ എഴുത്ത്.തുടക്കം തന്നെ കഥ തന്തു പ്രേക്ഷകന് മനസ്സിലാകുമെങ്കിലും അത് ഒട്ടും ബോറടിപ്പിക്കാതെ എങ്ങനെ കൊണ്ട് പോകാം, ത്രില്ലടിപ്പിക്കാം എന്ന് കാണിച്ചു തന്ന തിരക്കഥ മികവ്. ദിവസങ്ങളായി നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും പ്രയാസങ്ങളെയും ഒറ്റ രാത്രി കൊണ്ട് പ്രിയയും എബിയും അതിജീവിക്കുന്നതാണ് സുഹാസും ഷറഫും അവരുടെ രചനയിലൂടെ പറയാൻ ശ്രമിച്ചിട്ടുള്ളത്. പ്രതികരിക്കേണ്ട സമയങ്ങളിൽ പ്രതികരിക്കാതിരിക്കുന്ന നായകനായ അബിന്റെ ട്രാൻസ്ഫോർമേഷൻ ആയിരുന്നു തിരക്കഥാകൃത്തുക്കൾക്ക് അവതരിപ്പിക്കാൻ വരത്തനിൽ ഉണ്ടായിരുന്ന വെല്ലുവിളി.അത് മനോഹരമായി ചിട്ടപ്പെടുത്തി എന്നത് തന്നെയാണ് അവരുടെ തിരക്കഥയുടെ വിജയം എബിyയുടെയും പ്രിയയുടെയും പ്രതിനായകന്മാരുടെയും characterisation തന്നെയാണ് തിരക്കഥയുടെ നട്ടെല്ല്.

7)വിനി വിശ്വലാൽ -തീവണ്ടി

മലയാളികൾക്ക് സുപരിചിതനാണ് ഇദ്ദേഹം . ദുൽഖർ സൽമാൻ എന്ന പുതുമുഖ നടനെ ആദ്യമായി നമ്മൾ സ്ക്രീനിൽ കണ്ടത് വിനി വിശ്വലാൽ ആദ്യമായി തൂലിക ചലിപ്പിച്ച സെക്കന്റ് ഷോയിലൂടെ ആണ്. തീവണ്ടി വിനി വിശ്വലാലിന്റെ നാലാം തിരക്കഥയാണ് റിലീസ് ചെയ്തില്ലെങ്കിലും ടീസറിലൂടെ തരംഗമായി മാറിയ സ്റ്റാറിങ് പൗര്ണമിയും കൂതറയും വിനി വിശ്വലാലിന്റേതാണ്. തീവണ്ടി പറയുന്നത് ജനനം തന്നെ സിഗരറ്റിന്റെ സാന്നിധ്യത്തിൽ സംഭവിക്കുന്ന ചെയിൻ സ്മോക്കാർ ആയ ബിനീഷ് ദാമോദരന്റെ കഥയാണ്. നർമത്തിലൂടെ ആണ് സിനിമ സഞ്ചരിക്കുന്നത്. ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രം കൂടി ആയ തീവണ്ടി പല പ്രമുഖരെയും നേരിട്ടല്ലാതെ കളിയാക്കുന്നുണ്ട്. ഒഴിവാക്കാനാകാത്ത പുകവലിയും അതേതുടർന്ന് ബിനീഷിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന വഴിത്തിരുവുകളും , ജീവിതത്തിലേക്കുള്ള മടങ്ങിവരവും നമുക്ക് ചിത്രത്തിൽ കാണാം. വിനി വിശ്വലാലിന്റെ സഹോദരൻ ആയ നിവി വിശ്വലാൽ തീവണ്ടിയിലെ ‘വിജനതീരമമേ’ എന്ന ഗാനത്തിന് സംഗീതം നൽകിയിരുന്നു.

8 ഹേയ് ജൂഡ്

മനുഷ്യബന്ധങ്ങളുടെ തീവ്രതയ്ക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കുന്നതിൽ എപ്പോഴും തല്പരനായിരുന്ന ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ഹേയ് ജൂഡ് . നിവിൻ പോളിയും തൃഷയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ

ജൂഡിനെയും ക്രിസ്റ്റലിനെയും അവതരിപ്പിച്ചിരിക്കുന്നത്. രണമെന്ന പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകനായ നിർമൽ സഹദേവും ജോർജ് കാനാട്ടുമാണ് ഇതിലെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്.

വൈകാരികമായ നിമിഷങ്ങളിൽ എങ്ങനെ പെരുമാറണം എന്ന് അറിയാത്ത ജൂഡും ചെറിയ കാര്യങ്ങളിൽ പോലും ഒരുപാട് ഇമോഷണൽ ആവുന്ന ക്രിസ്റ്റലും തമ്മിലുള്ള  സൗഹൃദത്തിലൂടെയാണ് കഥ മുന്നോട്ടു പോവുന്നത്. ആരും പൂർണരല്ലെന്നും ഏതെങ്കിലും തരത്തിലുള്ള വട്ടു എല്ലാവർക്കുമുണ്ടെന്നും ചിത്രം പറയുന്നു. വ്യത്യസ്തരായവരോട്  സമൂഹം പുലർത്തുന്ന ചിന്താഗതിയെ നിശിതമായി വിമർശിക്കുന്നതിൽ തിരക്കഥ പൂർണമായും വിജയിക്കുന്നുണ്ട്. സീരിയസ് വിഷയത്തെ ഹ്യൂമറിന്റെ സഹായത്തോടെയാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. നട്ടെല്ലുള്ള തിരക്കഥയാണ് ഒരു സിനിമയുടെ ശക്തി. ആ കാര്യത്തിൽ ഇതിന്റെ രചയിതാക്കൾ 100% വിജയിച്ചിരിക്കുന്നു.

9 ഈ. മാ. യൗ

വ്യത്യസ്‌ത ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമകളുടെ മുഖമുദ്രയാണ്. അതിലേക്ക് പി. ഫ്. മാത്യൂസെന്ന അതികായന്റെ കൈകടത്തലുമുണ്ടായപ്പോൾ പിറന്നത് മലയാളികൾ ഇന്നേ വരെ  ദർശിച്ചിട്ടില്ലാത്ത ചലച്ചിത്രകാവ്യം. ഒരു രാവും ഒരു പകലും നടക്കുന്ന കഥയെ ഇരുട്ടിന്റയും മഴയുടെയും മേമ്പൊടിയിൽ

ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

ഒരു മരണവും അതിനെ ചുറ്റി പറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഒരോ സംഭാഷണങ്ങളും മരണത്തിന്റെ തണുത്ത ഗന്ധം പകരുന്നവയാണ്. തന്റെ  പിതാവിന്റെ അന്ധ്യകർമങ്ങൾ ചെയ്യാൻ ബദ്ധപ്പെടുന്ന ഈശി എന്ന കഥാപാത്രം വഴി മതങ്ങളിലൂടെ മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾക്ക് ചരട് വലിക്കുന്നവർക്കു നേരെയുള്ള എഴുത്തുകാരന്റെ ചൂണ്ടു വിരലാണ് ഈ. മാ. യൗ. നിസ്സഹായതയേയും നിവൃത്തികേടിനേയും അതിന്റെ  പാരമ്യത്തിൽ മാത്യൂസ് സാർ കോർത്തു വെച്ചിട്ടുണ്ട്. അദ്ദേഹം എഴുതി വെച്ചേക്കുന്നതിൽ ഒരു തരിപോലും വിട്ട് വീഴ്ചയില്ലാതെ ഷൂട്ട് ചെയ്തതാണ് ലിജോയുടെ ഏറ്റവും വലിയ വിജയം.

10 രാജേഷ് രാഘവൻ -അരവിന്ദന്റെ അതിഥികൾ

കേട്ടു പരിചയമുള്ള കഥ പ്രേക്ഷകർക്ക് ബോറടിപ്പിക്കാതെ മികച്ചൊരു അനുഭവം എങ്ങനെയാക്കി മാറ്റം… അതാണ് രാജേഷ് രാഘവന്റെ തിരക്കഥയിൽ ഒരുങ്ങിയ അരവിന്ദന്റെ അതിഥികൾ… രസകരമായ നർമ്മമുഹൂർത്തങ്കളിലൂടെ ഒരു സാധാരണ കഥയുടെ ഗംഭീരം അവതരണം.. അമ്മയെ കാണാൻ ആഗ്രഹിക്കുന്ന മകനായ അരവിന്ദന്റെ കഥയാണ് അരവിന്ദന്റെ അതിഥികൾ എന്നാല്‍ രണ്ടാംപകുതിയില്‍ സിനിമ ഏറക്കുറെ പ്രതീക്ഷിതമായ വഴികളിലൂടെ സഞ്ചരിക്കുന്നതുകൊണ്ടും മുഖ്യപ്ലോട്ടിന് ഒരു പരിധിയിലധികം വളരാനാവാത്തതുകൊണ്ടും അരവിന്ദന്റെ അതിഥികള്‍ സാധാരണക്കാരായിതന്നെ മടങ്ങുന്നുണ്ട്. മനഃപൂര്‍വമോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മടങ്ങുന്ന അമ്മയുടെയും അവരുടെ പിന്നീടുള്ള ജീവിതസംഘര്‍ഷങ്ങളുടെയും കഥ മലയാളത്തില്‍ ഒരുപാട് പറഞ്ഞിട്ടുണ്ട്. അതിന്റെ വലിയ മാറ്റങ്ങളൊന്നുമില്ലാത്ത പതിപ്പാണ് രാജേഷ് രാഘവന്റെ തിരക്കഥയില്‍ കൊണ്ട് വന്നത്… പക്ഷെ പ്രേക്ഷകനു ഒരു നല്ല ആസ്വാദനം ഉറപ്പുവരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു…

11 ബോബി &സഞ്ജയ് -കായംകുളം കൊച്ചുണ്ണി

മലയാളസിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച തിരക്കഥാകൃത്ത് കൂട്ടുകെട്ടുകളിൽ ഒന്നായ ബോബി & സഞ്ജയ്‌ ചരിത്രത്തിന്റെ താളുകളിൽ എഴുതപെട്ട കുപ്രസിദ്ധ കള്ളൻ കൊച്ചുണ്ണിയുടെ കഥ തിരക്കഥയാക്കുമ്പോൾ നിശ്ചയമായും കടുത്ത വെല്ലുവിളി നേരിട്ടിരിക്കണം.പ്രേക്ഷകരുടെ കണ്ണിൽ നേരിയ തോതിൽ ഈറനണിയിച്ചു പട്ടിണിയുടെ മൂർദ്ധന്യാവസ്ഥ ആവിഷ്ക്കരിച്ചു കാണിച്ച കൊച്ചുണ്ണിയുടെ കുട്ടികാലത്തോടെയാണ് തുടക്കം.അക്കാലത്തെ താഴ്ന്ന ജാതിക്കാരോടുള്ള ഉയർന്ന ജാതിക്കാരുടെ അയിത്തവും കൊള്ളരുതായ്മകളും പീഡനങ്ങളും മനോഹരമായി തന്നെ ഒപ്പി എടുത്തിട്ടുണ്ട് തിരക്കഥയിൽ.തന്റെ നിവർത്തികേടും നിസ്സഹായാവസ്ഥയും മൂലം കള്ളനായി മുദ്രകുത്തപ്പെട്ട കൊച്ചുണ്ണിയുടെ കഥാപാത്രം തന്നെയാണ് തിരക്കഥയുടെ നട്ടെല്ല്. കള്ളൻ എന്നതിനേക്കാളേറെ ദുരിതമനുഭവിക്കുന്ന പട്ടിണിപ്പാവങ്ങളുടെ ആശ്വാസമായാണ് കൊച്ചുണ്ണി എന്ന കഥാപാത്രത്തിനെ പാകപ്പെടുത്തി എടുത്തിരിക്കുന്നത്.അവർക്കു വേണ്ടി പടപൊരുതി അവരെ മുന്നിൽ നിന്ന് നയിക്കുന്ന ഒരു നായകനായി കൊച്ചുണ്ണിയെ ആവിഷ്കരിക്കുന്നതിൽ തിരക്കഥാകൃത്തുക്കൾ പൂരണമായി വിജയിച്ചു എന്ന് തന്നെ പറയാം. മോഹൻലാൽ എന്ന നടന്റെ അന്യായ സ്ക്രീൻ പ്രസെൻസിനെ അങ്ങേയറ്റം മനസിലാക്കി തിരക്കഥ പാകപ്പെടുത്തി ലാലേട്ടന്റെ മറ്റൊരു മാസ്മരിക പ്രകടനത്തിന് അരങ്ങൊരുക്കിയ ബോബി & സഞ്ജയ്‌ ടീമിന് തന്നെയാണ് ആ കാര്യത്തിലും അഭിനന്ദാർഹമായ മേൽക്കൈ നൽകേണ്ടത്.കളരി മുറകളുടെ അകത്താളുകളിൽ ഇറങ്ങി ചെന്ന് മനോഹരമായി പാകപ്പെടുത്തിയെടുത്ത പ്രേക്ഷകരെ വിസ്മയിപ്പിക്കും തരത്തിലുള്ള ക്ലൈമാക്സ്‌ ആണ് തിരക്കഥയുടെ മറ്റൊരു സവിശേഷത. എല്ലാറ്റിനും ഒടുവിൽ പ്രേക്ഷകർക്ക് കൊച്ചുണ്ണി എന്ന ചരിത്രപുരുഷനോട് ഒരിറ്റു ഇഷ്ടം കൂടിയിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ഈ തിരക്കഥയുടെ ഏറ്റവും വലിയ അംഗീകാരം….

12 ദിലീപ് കുര്യൻ – സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

നവാഗതനായ ദിലീപ് കുര്യൻ തിരക്കഥ എഴുതി ടിനു പാപ്പൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ത്രില്ലർ മലയാള സിനിമാപ്രേക്ഷകരുടെ മർമ്മത്തു കുത്തിയ പടമാണ്.ഇത്രയും ചെറിയ ഒരു കഥാബീജത്തെ ഒരു മികച്ച തിരക്കഥയിൽ കോർത്തിണക്കി ഇതിൽ കൂടുതൽ മനോഹരമായ് എങ്ങനെ ദൃശ്യവൽക്കരിക്കാൻ പറ്റും.?

അതി മനോഹരമായ മേക്കിംഗ്. ഒരു ഷോട്ടു പോലും കളയാനില്ല. പതിവ് ജയിൽ സിനിമകളിൽ നിന്നും വ്യത്യസ്തമായി ക്ലീഷേകളിൽ വീഴാതെ വ്യത്യസ്തമായ ആവിഷ്കാരത്തിൽ ഒരു പുതിയ പരീക്ഷണ ചുവടുവെയ്പ്പ് തന്നെയാണ് ഈ ചിത്രം. കഥസഞ്ചരിക്കുന്ന രീതിയാണ് എടുത്തുപറയേണ്ടത്.കാണുന്ന പ്രേക്ഷകന് ഒട്ടും ബോറടിക്കാതെ രീതിയിൽ എൻഗേജിങ് ആയി അവതരിപ്പിക്കുന്നതിൽ അദ്ദേഹം 100% വിജയിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാൻ വയ്യ.ഒരു ത്രില്ലെർ സിനിമ എന്ന നിലയിൽ ക്‌ളീഷേ സീനുകൾ കുത്തിനിറച്ചു നശിപ്പിക്കാതിരുന്നതിൽ അദ്ദേഹം അഭിനന്ദനമർഹിക്കുന്നു.

13 ഇബിലീസ് Rohith VS

ഭ്രമിപ്പിക്കുന്ന ഒരു concept ഉം അത്യുഗ്രൻ വിഷ്വലുകൾ കൊണ്ടും, മേക്കിങ് കൊണ്ടും ഒക്കെ ക്ലാസ്സ് എന്ന് പറയാവുന്ന ഒരു ഐറ്റം ആണ് ഇബ്‌ലീസ്.. മറ്റ് സിനിമകളിൽ നിന്ന് ഈ ചിത്രം ഇത്രയധികം വ്യത്യസ്തമാകാൻ കാരണം അത് മുന്നോട്ട് വയ്ക്കുന്ന ഫിലോസഫിയാണ്..

“മരിക്കുമ്പോൾ തീരുന്ന പ്രശ്നത്തിനാണല്ലോ ഈ കൊണാരം ഒക്കെ അടിക്കുന്നത് “

ആ ഒരു ഒറ്റ ലൈൻ ആണ് ഇബിലിസ് കൊണ്ട് സംവിധായകനും പ്രേക്ഷകരോട് പറയുന്നത്..

മരണത്തിനു ശേഷം എല്ലാവരും സന്തോഷത്തോടെയാണ് ജീവിക്കുന്നത് 

മരണ ശേഷമാണ് യഥാർത്ഥ സ്വർഗ്ഗം.. അതുവരെയുള്ള നമ്മുടെ ജീവിതമാണ് നരകം.. ആ നരകത്തിൽ നിന്നും നമ്മളെ രക്ഷിച്ച് മരണം എന്ന സ്വർഗ്ഗത്തിലേക്ക് എത്തിക്കാൻ ഇബിലിസ് ചെയ്യുന്ന പണികളാണ് ജാതി, മതം, യുദ്ധം, രാഷ്ട്രീയം ഒക്കെ.. ഇജ്‌ജാതി thought.

അത്തരം ഒരു ചിന്തയെ വളരെ മനോഹരമായി, രസകരമായി അഭ്രപാളികളിൽ പകർത്തിയ എഴുത്തുകാരൻ രോഹിത് വിഎസ്. അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും.

Best Music Director

സുശിൻ ശ്യാം  അമൽ നീരദിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ ഐശ്വര്യ ലക്ഷ്മി എന്നിവർ തകർത്തഭിനയിച്ചു പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ വിജയചിത്രമായിരുന്നു വരത്തൻ. ചിത്രത്തിൽ മൂന്നുഗാനങ്ങൾ ആണ് സുശിന്റെ ഈണത്തിൽ പ്രേക്ഷകഹൃദയം കവർന്നത്, ടോവിനോയെ നായകനാക്കി പുതുമുഖ സംവിധായകൻ വിഷ്ണു നാരായണൻ അണിയിച്ചൊരുക്കിയ മറഡോണ എന്നചിത്രത്തിൽ ആറുഗാനങ്ങൾ സുശിന് ശ്യാം അണിയിച്ചൊരുക്കിയത്.

റെക്സ് വിജയൻ 2018 ഇൽ മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശത്തെ ഒപ്പിയെടുത്തു പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ സക്കറിയ മുഹമ്മദിന്റെ സംവിധാനത്തിൽ സൗബിൻ നായകനായ ചിത്രത്തിലെ എല്ലാഗാനങ്ങളും ഇപ്പോഴും ഹിറ്റ്ലിസ്റ്റിൽത്തന്നെ.

രെഞ്ചിൻ രാജ്  ജോസഫ്, നിത്യഹരിതനായകൻ എന്നീ ചിത്രങ്ങളിലെ മാനഹാര ഗാനങ്ങളിലൂടെ രെഞ്ജിൻ ജനഹൃദയം കിഴടക്കി

ജേക്സ് ബിജോയ്  ക്വീൻ, രണം എന്നീചിത്രങ്ങൾ 2018ൽ യുവാക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ചവയാണ് അതിന് കാരണമായത് അതിലെ ഗാനങ്ങളും

ഗോപി സുന്ദർ  മുഖവരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല കഴിഞ്ഞവർഷം മുനുസിനിമകളിലെ ഗാനങ്ങൾക്കാണ് ഇദ്ദേഹം ഈണം പകർന്നത് (കായംകുളം കൊച്ചുണ്ണി, ക്യാപ്റ്റൻ, കമ്മാരസംഭവം )

കൈലാസ് മേനോൻ  ടോവിനോ നായകനായി എത്തിയ സിനിമയായിരുന്നു തീവണ്ടി വൻ ഹൈപ്പിൽ വന്ന ചിത്രം ബോക്സ്ഓഫീസിലും വൻ വിജയമായിരുന്നു ചിത്രത്തിലെ ജീവംശമായ് എന്ന ഗാനം ഇന്നും യുവാക്കളുടെ വീക്കിനസ് ആണ്

ഷാൻ റഹ്മാൻ  അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ എന്നീ ചിത്രങ്ങൾ 2018 ലേ ഫാമിലി ബ്ലോക്ക്‌ബസ്റ്റെർസാവാൻ പ്രധാന പങ്കുവഹിച്ചത് അതിലെ ഗാനങ്ങൾ ആണ്

രാഹുൽ രാജ്  ആസിഫ്അലി നായകനായ ക്യാമ്പസ് ചിത്രമായിരുന്നു ബിടെക് ചിത്രത്തിലെ ഗാനങ്ങൾ യുവാക്കൾക്കിടയിൽ തരംഗം ആയിരുന്നു

M.ജയചദ്രൻ  ഒടിയൻ, കൂടെ എന്നീ ചിത്രങ്ങളുടെ സംഗീതം ചിത്രങ്ങളുടെ വിജയത്തിൽ പങ്കുവഹിച്ചിട്ടുണ്ടെങ്കിൽ അതിൽ ജയേട്ടൻ വഹിച്ചപങ്ക് വളരെ വലുതാണ്

ഫൈസൽ റാസി  ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും പൂമരം കൊണ്ട്.. കപ്പലുണ്ടാക്കി, ഈ ഒറ്റ ഗാനം കൊണ്ട് ഒരു തലമുറയെ മുഴുവൻ ഒരു ചിത്രത്തിനുവേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിച്ചെങ്കിൽ അദ്ദേഹം 2018 ലേ മികച്ച സംഗീതസംവിധായകരിൽ ഒരാൾ തന്നെ

Best Villain

ഷറഫുദ്ധീൻ – വരത്തൻ

കഴിഞ്ഞ വർഷം മലയാളികൾ സാക്ഷ്യം വഹിച്ച അഡാർ മേക്ക് ഓവർ. ഒരു സദാചാരൻ കം സ്റ്റൈലിഷ് കം മാസ്സ് കം റേപ്പിസ്റ്റ് കം, അങ്ങനെ ഒരു നിർഗുണ വില്ലന് വേണ്ടുന്ന എല്ലാ ക്യാരക്ടറൈസേഷനും ഉള്ള ഒരു വില്ലൻ. അതായിരുന്നു പാപ്പാളി തറവാട്ടിലെ ജോസി.

നോട്ടങ്ങളിലും ഭാവങ്ങളിലും ആറ്റിറ്റ്യുഡിലും ഒക്കെ പുള്ളി പക്കാ ഒരു വില്ലൻ തന്നെ ആയിരുന്നു. ഭയങ്കരമായി നമുക്ക് വെറുപ്പ് തോന്നുന്ന ഒരു കിടുക്കൻ വില്ലൻ.

ജഗപതി ബാബു – ആദി

ഡാഡി ഗിരിജ എന്ന ട്രേഡ് മാർക്ക് വേഷം ചെയ്ത് മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജഗപതി ബാബു. ആദിയിൽ പ്രണവിന്റെ വില്ലൻ ആയി മാറി മികച്ച പ്രകടനം. ഒപ്പം ഒരു അച്ഛന്റെ വേദനകൾ അതുപോലെ പകർത്തിയ പെർഫോമൻസ്.

ഷാജോൺ – ഒരു പഴയ ബോംബ് കഥ

കോമഡി നടനായി ആണ് വന്നത് എങ്കിലും മികച്ച കഥാപാത്രങ്ങൾ തേടി ചെയുന്ന നടനാണ് ഷാജോൺ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലെ SI രാജേന്ദ്രൻ അത്തരത്തിൽ വ്യത്യസ്തനായ ഒരു വില്ലൻ കഥാപാത്രം ആയിരുന്നു. ഒരുപക്ഷേ സാഹചര്യങ്ങൾ കൊണ്ട് നായകന്റെ കഥയിൽ വില്ലൻ ആക്കേണ്ടി വന്ന രാജേന്ദ്രൻ. കാലിന് പ്രശ്നമുള്ള നായകനെ അയാൾ മാനസികമായും ശാരീരികമായും ഉപദ്രവിക്കുമ്പോൾ കാഴ്ചക്കാരന് ശരിക്കും വെറുപ്പ് തോന്നുന്നു രാജേന്ദ്രനോട്. ആ വെറുപ്പ് നല്ലോണം സമ്പാദിക്കാൻ കഴിഞ്ഞു എന്നതാണ് ഷാജോൺ എന്ന നടന്റെ വിജയം.

ധനേഷ് ആനന്ദ് – ലില്ലി

വയലൻസ് കേന്ദ്രീകൃത സിനിമയിൽ അത്തരം രംഗങ്ങൾ സ്വാഭാവികം. എന്നാൽ അതിനെ വീണ്ടും ഒരു ക്രീപ്പി മൂടിലേക്ക് കൊണ്ടു പോയ കോൾഡ് ബ്ലഡഡ് വില്ലൻ. അതാണ് ലില്ലിയിലെ രാജേഷ്. കുട്ടിയെ പട്ടിക്ക് ഇട്ടു കൊടുക്കുന്നത് കാണിക്കുന്നില്ല എങ്കിലും ധനേഷിന്റെ ആ ഡയലോഗ് പ്രസന്റേഷനിലൂടെ ഓരോ പ്രേക്ഷകനും ആ രംഗം കണ്മുന്നിൽ കണ്ടു. എപ്പോഴും ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വളരെ ക്രീപ്പി ആയ ഡിസ്റ്റർബിങ് ആയ ഒരു വില്ലൻ.

പ്രകാശ് രാജ് – ഒടിയൻ

പ്രകാശ് രാജ് എന്ന പ്രതിഭാശാലിയായ നടൻ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന് എതിരിൽ നിന്നപ്പോൾ നമുക്ക് ലഭിച്ചത് ശക്തമായ ഒരു വില്ലൻ അല്ല. എന്നാൽ കുബുദ്ധി കൊണ്ടും, പിന്നിൽ നിന്നുള്ള കളികൾ കൊണ്ടും നായകന്റെ ജീവിതം തന്നെ തകർത്തു തരിപ്പണം ആക്കുന്ന രാവുണ്ണിയെ ആണ്. അത് തന്നെയാണ് ആ കഥാപാത്രത്തിന്റെ പ്രത്യേകതയും. ഒടിയനോട് നേരിട്ട് മുട്ടാൻ ഉള്ള ധൈര്യം ഇല്ലെങ്കിലും ഒടിയനെ തകർക്കുന്നത് രാവുണ്ണി തന്നെയാണ്. രാവുണ്ണിയായി പ്രകാശ് രാജ് മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു.

Best Actor

പൃഥ്വിരാജ് – കൂടെ

പൃത്വിരാജ് എന്ന നടന്റെ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ അടയാളമായി മാറിയിട്ടുണ്ടെങ്കിലും കൂടെയിലെ ജോഷുവാ തോമസ് എന്ന നായക കഥാപാത്രം അതു വരെയുള്ള പൃഥ്വിരാജിന്റെ നായകത്വത്തില്‍ നിന്നും തികച്ചു വ്യത്യസ്തമായ ഒരു അനുഭവമാണ് കഴിഞ്ഞ വര്‍ഷം മലയാള സിനിമാ പ്രേഷകര്‍ക്ക് സമ്മാനിച്ചത്.

നാച്ചുറല്‍ ആക്റ്റിംങ്ങ് എന്ന പുതിയ സിനിമാ നടന വെെഭവ ശെെലിയില്‍ അത്രത്തോളം തന്‍മേയത്വത്തോടെ പൃത്വി ആ കഥാപാത്രത്തെ വെള്ളിത്തിരയില്‍ പ്രേഷകര്‍ക്ക് മറക്കാനാകാത്ത ഒരു അടയാളമായി മാറ്റിയപ്പോള്‍ ഇരും കയ്യു നീട്ടി സിനിമ സമൂഹം ആ നടനെ കഴിഞ്ഞ വര്‍ഷം ഹൃദയത്തില്‍ ഏറ്റു വാങ്ങി എന്നു തന്നെ പറയാം.

ഇമോഷണല്‍ സീനുകളില്‍ കൂടെയിലെ ജോഷുവാ എന്ന കഥാപാത്രം അതു വരെയുള്ള പൃത്വിരാജ് കഥാപാത്രങ്ങളില്‍ നിന്നും ഏറെ ഹൃദയ സ്പര്‍ശനീയമായ ഒരു തലത്തില്‍ എത്തിക്കാന്‍ ഈ നടന് പരിപൂര്‍ണ്ണമായി സാധ്യമായിട്ടുണ്ട്.

ബാബുരാജ് – കൂദാശ

മലയാള സിനിമയില്‍ തുടക്കക്കാലത്ത് കരുത്തുറ്റ വില്ലന്‍ വേഷങ്ങളിലൂടെയും പിന്നീട് അഭിനയ ജീവിതത്തിന്റെ ഒരിടവേളയില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയും വെള്ളിത്തിരയില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ബാബുരാജ് എന്ന നടന്റെ അപ്രതീക്ഷിതവും അല്‍ഭുതാവഹവുമായ വേഷ പകര്‍ച്ച കഴിഞ്ഞ വര്‍ഷം മലയാളി പ്രേഷകര്‍ക്ക് കൂദാശ എന്ന ചിത്രത്തിലൂടെ സാക്ഷ്യം വഹിക്കാന്‍ സാധിച്ചു.

തീര്‍ത്തും വിത്യസ്ഥമായ രീതിയില്‍ കഥ പറഞ്ഞ് പ്രേഷകനെ പിടിച്ചിരുത്തുന്ന കൂദാശ എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണീയതയില്‍ ഒരു സ്ട്രോംങ്ങ് പോയിന്റ് ബാബുരാജ് എന്ന നടന്റെ കല്ലുക്കാരന്‍ ജോയ് എന്ന നായക കഥാപാത്രമായുള്ള അസാമാന്യമായ പ്രകടനം തന്നെയെന്ന് നിസംശയം പറയാം.

ചെമ്പന്‍ വിനോദ് – ഈ മാ യു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവില്‍ കഴിഞ്ഞ വര്‍ഷം ഗോവന്‍ ചലചിത്ര മേളകളില്‍ അവാര്‍ഡുകള്‍ വാരി കൂട്ടിയ ഈ മാ യു വിലെ ഈശി എന്ന കഥാപാത്രം ചെമ്പന്‍ വിനോദ് എന്ന നടന്‍ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചതാക്കി പ്രേഷകപ്രീതി നേടിയ വര്‍ഷമായിരുന്നു കഴിഞ്ഞു പോയത്.

ഒരു മനുഷ്വന്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ഏറ്റവും സങ്കീര്‍ണ്ണമായ എല്ലാ മുഹൂര്‍ത്തങ്ങളും ഈ നടന്റെ കയ്യില്‍ ഭദ്രമായിരുന്നു എന്നതാണ് ഈശി എന്ന കഥാപാത്രത്തിന്റെയും ഈ. മ. യു എന്ന സിനിമയുടെയും വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചത് എന്ന് നിസംശയം പറയാം.

ഫഹദ് ഫാസില്‍ – കാര്‍ബണ്‍

കഴിഞ്ഞ വര്‍ഷം ഒരുപിടി വിജയ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേഷകരുടെ ഇഷ്ട്ട നായക പദവിയിലേക്ക് നടന്നു കയറിയ ഫഹദ് ഫാസില്‍ എന്ന നടന്റെ കറ കളഞ്ഞ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്ക് കാര്‍ബണിലെ സിബി സെബാസ്റ്റ്യനിലൂടെയും ഞാന്‍ പ്രകാശനിലെ പ്രകാശനിലൂടെയും മലയാള സിനിമാ പ്രേഷകര്‍ സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു 2018.

ചെയ്തു വെച്ച മറ്റു കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വിത്യസ്തമായി തന്നെ ഫഹദ് ഫാസില്‍ എന്ന നടന്‍ ഈ രണ്ട് റോളുകളും ഭംഗിയായി വെള്ളിത്തിരയില്‍ അവതരിപ്പിച്ചതിന്റെ ഫലമായി 2018 ലെ മികച്ച നടനുള്ള നോമിനേഷന്‍ പട്ടികയില്‍ ഈ നടന്‍ വലിയ പ്രതീക്ഷ തന്നെ വെച്ചു പുലര്‍ത്തുന്നു എന്ന് നിസംശയം പറയാം

ദിലീപ് – കമ്മാരസംഭവം

വിത്യസ്ഥമായ വേഷ പകര്‍ച്ചയില്‍ മലയാള സിനിമയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ദിലീപ് എന്ന നടന് കമ്മാര സംഭവം എന്ന തീര്‍ത്തും മലയാളി പ്രേഷകര്‍ക്ക് പരിചിതമല്ലാത്ത തിരകഥ അതിന്റെ നൂറ് ശതമാനം പെര്‍ഫക്ഷനില്‍ അഭിനന്ദനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. അതിനാല്‍ കഴിഞ്ഞ വര്‍ഷം കമ്മാരന്‍ എന്ന കഥാപാത്രവും ഒഴിച്ചു കൂടാനാവാത്ത ദിലീപ് എന്ന നടന്റെ വേഷ പകര്‍ച്ചയും പൂര്‍ണ്ണമായും ഈ നോമിനേഷന്‍ പട്ടികയില്‍ സ്ഥാനം അര്‍ഹിക്കുന്നത് തന്നെയാണ്.

ജയസൂര്യ

ക്യാപ്റ്റൻ എന്ന ചിത്രത്തിലെ സത്യൻ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ നടൻ. ഒരു ജീവിത കഥയെ, ജീവിച്ചിരുന്ന ഒരാളെ സ്ക്രീനിൽ അവതരിപ്പിക്കുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളിയാണ് അവരെ നേരിട്ട് അറിയുന്നവരുടെ അഭിപ്രായം. എന്നാൽ അവരെയൊക്കെ വിസ്മയിപ്പിച്ച പ്രകടനം. കാണുന്ന പ്രേക്ഷകന്റെയും കണ്ണും മനസ്സും നിറയ്ക്കുന്ന ഗംഭീര പ്രകടനം. അക്ഷരാർത്ഥത്തിൽ സത്യൻ എന്ന ഇന്ത്യൻ ഫുഡ്ബോൾ ക്യാപ്റ്റനായി പകർന്നാടി ജയസൂര്യ. സത്യന്റെ യൗവ്വനം, കൗമാരം, മധ്യ വയസ്സ് എന്നിങ്ങനെ ഒരു മനുഷ്യായുസ്സ് മുഴുവൻ ആ മനുഷ്യൻ അനുഭവിച്ച സംഘർഷങ്ങളും, സന്തോഷങ്ങളും അണുവിട പിഴയ്ക്കാതെ സ്ക്രീനിൽ എത്തിച്ചു കാഴ്ചക്കാരെ ഞെട്ടിച്ച ജയസൂര്യ

ജോജു – ജോസഫ്

കഴിഞ്ഞ വര്‍ഷം ഏറെ ജന പ്രീതി നേടിയ ജോസഫ് എന്ന സിനിമയുടെ നെടും തൂണായ ജോജു എന്ന നടനില്‍ നിന്നും മലയാള സിനിമാ പ്രേഷകര്‍ മുന്‍പ് അല്‍ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ ജോസഫ് എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ അവിസ്മരണീയമായി മറ്റൊരു നടനും ആ റോള്‍ ചെയ്യാന്‍ കഴിയില്ല എന്ന അപിപ്രായത്തില്‍ വരെ ജോജു ജോര്‍ജ് ജോസഫ് എന്ന കഥാപാത്രത്തെ വെള്ളിത്തിരയില്‍ വരച്ചിടുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ വര്‍ഷം നാം സാക്ഷ്യം വഹിച്ചത്.

ഒരു നടന്റെ സകലമാന അഭാനയ ചാരുതകളും ഒരൊറ്റ കഥാപാത്രത്തില്‍ ആവാഹിച്ച ജോജു ജോര്‍ജ് മികച്ച നടനുള്ള ഈ നോമിനേഷനില്‍ പരിപൂര്‍ണ്ണമായി അര്‍ഹനാണ്.

ടോവിനോ തോമസ്

ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലെ അജയൻ ആയി പരകായപ്രവേശം നടത്തിയ ടോവിനോ. മാനറിസങ്ങളും, എക്സ്പ്രെഷനുകളും, ഡയലോഗ് ഡെലിവറി കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനം. ഒപ്പം മറഡോണ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം. ട്രാപ്പ് ആയിപ്പോയ ഒരു ഗുണ്ട യുടെ മാനസിക സഞ്ചാരങ്ങളിലൂടെയും, സൗഹൃദത്തിന്റെ തലങ്ങളിലൂടെയും സഞ്ചരിക്കുന്ന കഥാപാത്രം മനോഹരമാക്കി ടോവിനോ.

സുരാജ് വെഞ്ഞാറമൂട് – കുട്ടന്‍പിള്ളയുടെ ശിവരാത്രി

കോമഡി നടനായി മലയാള സിനിമയില്‍ അരങ്ങേറിയ സുരാജ് എന്ന അസാമാന്യ നടന്റെ അഭിനയ മികവ് നാം പലതവണ മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും അതിനെ വീണ്ടും കൂടുതല്‍ ശക്തമാക്കുന്ന ഒരു കഥാപാത്രം തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കുട്ടന്‍ പിള്ളയുടെ ശിവരാത്രിയിലെ കുട്ടന്‍ പിള്ള എന്നു പറയാം.

കുട്ടന്‍ പിള്ള എന്ന കഥാപാത്രത്തിന്റെ സകല മാനറിസങ്ങളും തീര്‍ത്തും ശുദ്ധമായ രീതിയില്‍ വെള്ളിത്തിരയില്‍ അഭിനയിച്ചു ഫലിപ്പിക്കാനായി എന്നതാണ് ഈ നടനെ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള നോമിനേഷന്‍ പട്ടികയില്‍ പരിപൂര്‍ണ്ണമായും അര്‍ഹനാക്കുന്നതും.

ചെമ്പന്‍ വിനോദ് – ഈ മാ യു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവില്‍ കഴിഞ്ഞ വര്‍ഷം ഗോവന്‍ ചലചിത്ര മേളകളില്‍ അവാര്‍ഡുകള്‍ വാരി കൂട്ടിയ ഈ മാ യു വിലെ ഈശി എന്ന കഥാപാത്രം ചെമ്പന്‍ വിനോദ് എന്ന നടന്‍ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചതാക്കി പ്രേഷകപ്രീതി നേടിയ വര്‍ഷമായിരുന്നു കഴിഞ്ഞു പോയത്.

ഒരു മനുഷ്വന്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ഏറ്റവും സങ്കീര്‍ണ്ണമായ എല്ലാ മുഹൂര്‍ത്തങ്ങളും ഈ നടന്റെ കയ്യില്‍ ഭദ്രമായിരുന്നു എന്നതാണ് ഈശി എന്ന കഥാപാത്രത്തിന്റെയും ഈ. മ. യു എന്ന സിനിമയുടെയും വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചത് എന്ന് നിസംശയം പറയാം.

നിവിന്‍ പോളി – ഹേയ് ജൂഡ്

നിവിന്‍ പോളി എന്ന നടന്റെ ഇതു വരെയുള്ള തന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും വെല്ലു വിളിയായ കഥാപാത്രം തന്നെയായിരുന്ന ഹേയ് ജൂഡിലെ ജൂഡ്.

തന്റെ പതിവ് അഭിനയ ശെെലിയില്‍ നിന്നും മാനറിസങ്ങളില്‍ നിന്നും തീര്‍ത്തും വിത്യസ്തമായി ജൂഡ് എന്ന കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ ഈ നടന് മാറാന്‍ സാധിച്ചു എന്നതിന്റെ തെളിവാണ് മികച്ച നായക നടനുള്ള നോമിനേഷന്‍ പട്ടികയില്‍ എഴുതി ചേര്‍ക്കപ്പെട്ട നിവിന്‍ പോളി എന്ന നടന്റെ ഈ പേര്.

ജയറാം – പഞ്ചവര്‍ണ്ണ തത്ത

കുടുംബ പ്രേഷകര്‍ക്ക് എന്നും പ്രിയങ്കരനായ ജയറാം എന്ന നടന് പിഷാരടി എന്ന സംവിധായകന്‍ ചാര്‍ത്തി കൊടുത്ത പഞ്ചവര്‍ണ്ണ തത്തയിലെ വിത്യസ്തവും വെല്ലു വിളി നിറഞ്ഞതുമായ കഥാപാത്രം എത്രത്തോളം മനോഹരമായി ജയറാം അവതരിപ്പിച്ചു എന്നതിന്റെ തെളിവാണ് കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ പഞ്ചവര്‍ണ്ണ തത്ത എന്ന സിനിമ.

മുന്‍പ് ചെയ്തു വെച്ച സകല കഥാപാത്രങ്ങളില്‍ നിന്നും മാറ്റൊരു തലത്തിലെ അഭിനയ മുഹൂര്‍ത്തങ്ങളിലേക്ക് ജയറാം എന്ന നടന്‍ പറിച്ചു നടുന്ന അവിസ്മരണീ പ്രകടനത്തിന് സാക്ഷ്വം വഹിക്കാന്‍ കഴിഞ്ഞ വര്‍ഷം മലയാള സിനിമാ പ്രേഷകര്‍ക്ക് ഭാഗ്യം ലഭിച്ചു എന്ന് പറയാം

Best Actress

അനു സിതാര

കഴിഞ്ഞ വർഷത്തെ ഏറ്റവും ഞെട്ടിച്ച പ്രകടനങ്ങളിൽ ഒന്നാണ് ക്യാപ്റ്റനിലെ അനിത സത്യൻ. ജീവിച്ചിരിക്കുന്ന ഒരാളായി അഭിനയിക്കുക, അതിന് അയാളുടെ തന്നെ പ്രശംസയ്ക്ക് പാത്രമായി തീരുക എന്ന അതുല്യ അവസരത്തിന് അർഹയായ നായിക.

പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന, വളരെയധികം ഡെപ്ത് ഉള്ള ഒരു കഥാപാത്രം. കൗമാരവും, യൗവ്വനവും, മധ്യ വയസ്സും ഒക്കെ വേഷത്തിലും ഭാവത്തിലുമൂടെ പകർന്നാടി ആ നടി. മകൾ ആയും, ഭാര്യയായും, അമ്മയായും ഒക്കെ വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച അനു സിതാര.

സംയുക്ത മേനോൻ

പോയ വർഷത്തെ ഏറ്റവും വലിയ നായിക താരോദയം. തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ എല്ലാത്തരം പ്രേക്ഷകരുടെ ഹൃദയത്തിലും ഇടം നേടിയ നടി. ലില്ലി എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തിലൂടെ മലയാള സിനിമ ഇന്നേവരെ കാണാത്ത ഒരു നായിക കഥാപാത്രത്തിലൂടെ, പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനം. തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ വേശ്യയുടെ വേഷം ചെയ്യാൻ കാട്ടിയ ധൈര്യം, വയലൻസ് രംഗങ്ങളിലെ പെർഫോമൻസ്. കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടിയ ഗർഭിണിയുടെ പോരാട്ടം. എന്നിങ്ങനെ എണ്ണി എണ്ണി പറയാൻ ഒത്തിരി മേന്മകൾ ഉള്ള അസാധ്യ പ്രകടനം.

നിത പിള്ള

അബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യം ഐറിൻ. റിയലിസ്റ്റിക് അഭിനയത്തിന്റെ പെർഫെക്ഷൻ.

പല രംഗങ്ങളിലും നായകനേക്കാൾ സ്‌കോർ ചെയ്തു കയറിയ നായിക. സംഭാഷണങ്ങളിലും, നടപ്പിലും ഒക്കെ കഥാപാത്രമായി മാറിയ നിത.

ഒരു പുതുമുഖത്തിന്റെ യാതൊരു പതർച്ചയും, തളർച്ചയും ഇല്ലാത്ത ഉജ്ജ്വല പ്രകടനം കാഴ്ചവച്ചു പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുവാങ്ങിയ നായിക.

ഐശ്വര്യ ലക്ഷ്മി

വരത്തനിലെ പ്രിയാ പോൾ. ഒറ്റ നോട്ടത്തിൽ ചിലപ്പോൾ ഗംഭീരം എന്ന് തോന്നില്ല, എന്നാൽ അത് തന്നെയാണ് ഐശ്വര്യ എന്ന നടിയുടെ വിജയവും. അബോർഷൻ മുതൽ പീഡനം വരെ സംഭവിക്കുന്ന ഒരു കഥാപാത്രം. മാനസികമായി വീക് ആയ ഭർത്താവിനെ താങ്ങി നിർത്തുന്ന പ്രിയ. സിനിമ നൽകുന്ന ഒരു മൂഡുണ്ട്.. അസ്വസ്ഥതയുടെ മൂഡ്.. അത് പ്രേക്ഷകനിലേക്ക് എത്തിക്കുന്നത് പ്രിയയാണ്. അവളുടെ പ്രശ്നങ്ങളും ടെൻഷനും പ്രേക്ഷകനും അനുഭവിക്കുന്നു. അത്രമേൽ ഗംഭീരം ഐശ്വര്യയുടെ പ്രകടനം. വളരെ കുറച്ച് ഡയലോഗുകളിലൂടെ വിവരിക്കുന്ന ഭൂതകാലം മുഴുവൻ നമുക്ക് ആ കഥാപാത്രത്തിൽ കാണാൻ സാധിക്കും. എബിയെ ചിത്രത്തിലെ നായകൻ ആക്കുന്നത് തന്നെ പ്രിയ എന്ന ശക്തയായ സ്ത്രീയാണ്.. നൂറ് ശതമാനം പേർഫെക്ഷനോടെ ഐശ്വര്യ അവിസ്മരണീയമാക്കിയ പ്രിയ..

നിമിഷ സജയൻ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഒറ്റ ചിത്രം മതി ഈ നടിയുടെ റേഞ്ച് അറിയാൻ. എന്നാൽ വ്യത്യസ്ത കഥാപാത്രങ്ങൾ ആയി എത്തുമ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചതിൽ നിന്ന് ഉറപ്പിച്ചു പറയാനാകും നിമിഷ ഒരു അസാധ്യ നടി ആണെന്ന്. ഈട എന്ന ചിത്രത്തിലെ ഐശ്വര്യയെ സൂക്ഷ്മമായ ചില എക്സപ്രഷനുകളിലൂടെയും, ചെറിയ ചെറിയ സംഭാഷണങ്ങളിലെ വോയിസ് മോഡുലേഷനിലൂടെയും ഒക്കെ മനോഹരമാക്കി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനം.

കൂടാതെ കരിയർ ബെസ്റ്റ് എന്നൊക്കെ പറയാവുന്ന പ്രകടനവുമായി ഒരു കുപ്രസിദ്ധ പയ്യനിലെ ഹന്ന.

ആത്മവിശ്വാസം ഇല്ലാത്ത ഒരു അഭിഭാഷകയായി മികച്ച പ്രകടനം. ശരിക്കും ഹന്നയായി ജീവിക്കുകയായിരുന്നു നിമിഷ.

നിഖില വിമൽ

കഴിഞ്ഞ വർഷത്തെ വിജയ നായിക. അഭിനയിച്ച രണ്ടു ചിത്രങ്ങളും ബ്ലോക്ക് ബസ്റ്ററുകൾ. അരവിന്ദന്റെ അതിഥികളിലെ വരദ. നായകന്റെ അമ്മയെ കണ്ടെത്താൻ ഒപ്പം നിൽക്കുന്ന നായിക. പ്രണയ രംഗങ്ങളിലും, നൃത്ത രംഗങ്ങളിലും മികവ്.

ഞാൻ പ്രകാശൻ എന്ന ചിത്രത്തിലെ മികച്ച പ്രകടനം. ഫഹദ് എന്ന ഗംഭീര നടനൊപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കാൻ സാധിച്ചു നിഖിലയ്ക്ക്. പ്രത്യേകിച്ചു കോമഡി രംഗങ്ങളിൽ ഒക്കെ സ്‌കോർ ചെയ്ത് കയ്യടി നേടുകയും ചെയ്തു പുള്ളിക്കാരി.

മഞ്ജു വാര്യർ

മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയായി പകർന്നാടിയ മഞ്ജു വാര്യർ. യൗവ്വനം, കൗമാരം, മധ്യവയസ്സ്, വാർധക്യം എന്നിങ്ങനെ ഒരു സ്ത്രീയുടെ വിവിധ ജീവിത കാലഘട്ടങ്ങളിലൂടെ കടന്നു പോയ കഥാപാത്രം. അതും വളരെ സങ്കീർണ്ണമായ വഴികളിലൂടെ സഞ്ചരിച്ച ഒരു എഴുത്തുകാരിയുടെ ജീവിതം.

നടത്തയിലും, സംഭാഷണങ്ങളിലും ഒക്കെ മറ്റൊരാളായി മാറി നമ്മെ വിസ്മയിപ്പിച്ച മഞ്ജു വാര്യർ. ഒടിയൻ എന്ന ചിത്രത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യം. ഏറെ അഭിനയ പ്രാധാന്യമുള്ള പ്രഭ എന്ന കഥാപാത്രമായി കാഴ്ചവച്ച മികച്ച പ്രകടനം.

പേർളി മാണി

ഹൂ എന്ന ചിത്രത്തിലെ ഡോളോറിസ് ആയി മാറിയ പേർളി മാണി. മലയാള സിനിമ കണ്ടു പരിച്ചയിച്ചിട്ടില്ലാത്ത ഒരു പശ്ചാത്തലത്തിൽ പറഞ്ഞ കഥയിലെ വളരെയധികം സങ്കീർണ്ണതകൾ നിറഞ്ഞ, നിഗൂഡമായ ഒരു കഥാപാത്രം. ആ നിഗൂഢത പ്രേക്ഷകനിലേക്ക് പകർന്ന പ്രകടനം. വളരെ controlled ആയ പ്രകടനത്തിലൂടെ ഇഷ്ടം നേടിയ പേർളി മാണി.

Best Actor In a Character Role

വിജിലേഷ്

വരത്തൻ എന്ന ചിത്രത്തിലെ ജിതിൻ. നമ്മുടെ നാട്ടിൽ ഒക്കെ കാണുന്ന വെറും ഒരു സദാചാര ചൊറിയൻ ഞരമ്പുരോഗി ആയി ഗംഭീര പ്രകടനം. ഒളിഞ്ഞു നോട്ടങ്ങളും ചിരിയും, ഒരു ചൊറിയന്റേതായ എല്ലാ മനറിസങ്ങളും അപ്പടി പകർന്നാടിയ വിജിലേഷ്. കാണുന്ന പ്രേക്ഷകർക്ക് വെറുപ്പ് തോന്നുന്ന അത്ര ഉഗ്രൻ പ്രകടനം

KTC Abdulla

നമ്മുടെയൊക്കെ ചങ്കിൽ ഒരു തീക്കനൽ കോരി ഇട്ടാണ് നജീബിന്റെ ബാപ്പ കൈവീശി നടന്നു പോയത്. അത് കേട്ടടങ്ങും മുന്നേ തന്നെ അദ്ദേഹവും നമ്മളെ വിട്ടു പോയി. ചെറിയ ചില നോട്ടങ്ങളിലൂടെ, സംഭാഷണങ്ങളിലൂടെ ഒക്കെ നമ്മുടെ കണ്ണ് നിറയിച്ച അബ്ദുള്ള ഇക്ക.. സുഡാനിയിലെ ഫാദർ..

വിനായകൻ

ഈ മ യൗ കണ്ട ആരും അയ്യപ്പനെ മറക്കില്ല. തന്റെ കൂട്ടുകാരന്റെ അച്ഛന്റെ ശവമടക്ക് നടത്താൻ തന്നാൽ ആകുന്നതൊക്കെ ചെയ്യുന്ന, എന്നാൽ ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായനായ അയ്യപ്പൻ.

പോലീസ് സ്റ്റേഷനിൽ കയറി പറയുന്ന ആ രണ്ട് വാക്ക് തന്നെ മതി അയ്യപ്പൻ എന്താണെന്ന് അറിയാൻ.. ശബ്ദ വിന്യാസത്തിലൂടെ കാഴ്ചക്കാരുടെ ഉള്ള് പിടഞ്ഞ പ്രകടനം കാഴ്ചവച്ച നമ്മുടെ സ്വന്തം വിനായകൻ.

സലിം കുമാർ

ക്യൂൻ എന്ന ചിത്രത്തിലെ വളരെ നിർണ്ണായകമായ കോടതി രംഗം. തീരെ പ്രതീക്ഷിക്കാതെ സലിംകുമാർ എന്ന നടന്റെ രംഗപ്രവേശം.. പിന്നീടങ്ങോട്ട് ആ രംഗം മുഴുവൻ തന്റേതാക്കി ഉശിരൻ പ്രകടനം. അഡ്വക്കേറ്റ് മുകുന്ദൻ എന്ന കഥാപാത്രത്തിലൂടെ ശക്തമായ പ്രകടനം കാഴ്ചവച്ചു ഇഷ്ടം നേടിയ സലിം കുമാർ.

സിദ്ധിഖ്

ഹേയ് ജൂഡ് എന്ന ചിത്രത്തിൽ സ്വാഭാവിക നർമ്മത്തിലൂടെയും, ചെറിയ ചെറിയ ഡയലോഗുകളിലൂടെയും നമ്മെ നിർത്താതെ ചിരിപ്പിച്ച ഡൊമിനിക് റോഡ്രിഗസ്. അസാമാന്യ അഭിനയ പാടവത്തിലൂടെ നിസ്സാരമായി എല്ലാവരെയും ചിരിപ്പിക്കാൻ സാധിച്ചു സിദ്ദിഖിന്.

കൂടാതെ ക്യാപ്റ്റൻ, ഇബിലീസ് എന്നീ ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങളും 2018 ൽ അദ്ദേഹത്തിന്റെ മികച്ച പ്രകടനം കൊണ്ട് അവിസ്മരണീയമാക്കി.

ദിലീഷ് പോത്തൻ

ഈ മ യൗ ലെ നെഗറ്റിവ് ഛായയുള്ള പള്ളീലച്ചൻ, പടയോട്ടത്തിലെ ബ്രഹ്മചാരിയായ,അഞ്ജനേയ ഭക്തൻ സേനൻ, ജോസഫിലെ പീറ്റർ. ഇങ്ങനെ മൂന്ന് തലങ്ങളിൽ നിൽക്കുന്ന തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെ സത്ത ഉൾക്കൊണ്ട് അവതരിപ്പിച്ചു മികച്ചതാക്കിയ നടൻ. പീറ്റർ എന്ന കഥാപാത്രമായി സൂക്ഷ്‌മ അഭിനയത്തിലൂടെ വിസ്മയിപ്പിക്കുന്നുണ്ട് പോത്തൻ.

അർജുൻ അശോകൻ

ഒരു പ്രത്യേക ഇഷ്ടം തോന്നുന്ന ആസാദ് എന്ന കഥാപാത്രമായി ബി-ടെക്കിൽ. എന്നാൽ നേരെ മറിച്ച് വെറുപ്പ് തോന്നുന്ന വരത്തനിലെ ജോണി മോൻ. രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളായി ഉഗ്രൻ പ്രകടനം കാഴ്ചവച്ചു വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടൻ.

ബാബു ആന്റണി

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ തങ്ങൾ എന്ന കഥാപാത്രമായി അവിസ്മരണീയ പ്രകടനം. ചിത്രത്തിൻെറ ക്ലൈമാക്സ് രംഗങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചു കയ്യടി നേടിയ ബാബു ആന്റണി. കൊച്ചുണ്ണിയുടെ ഗുരുവായി ശക്തമായ ഒരു കഥാപാത്രം തന്റേതായ രീതിയിൽ അദ്ദേഹം മനോഹാരമാക്കി.

ആര്യൻ കൃഷ്‌ണൻ

ലില്ലി കൂദാശ എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനം. നായകനായും, വില്ലൻ ആയും, സഹനടൻ ആയും ഒക്കെ കണക്കാക്കാവുന്ന മികച്ച പ്രകടനങ്ങൾ. കൃത്യമായ അളവിൽ റിയലിസ്റ്റിക് ആയ പെർഫോമൻസ്. കിട്ടിയ കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലർത്തിയ മികച്ച പ്രകടനങ്ങളുമായി 2018 കണ്ട ഒരു കിടിലൻ താരോദയം ആര്യൻ കൃഷ്‌ണൻ..

Best actress in a character role

ഉർവ്വശി – അരവിന്ദന്റെ അതിഥികൾ

2018 സാക്ഷ്യം വഹിച്ച ഗംഭീര തിരിച്ചുവരവ് ആയിരുന്നു അരവിന്ദന്റെ അതിഥികളിലെ ഉർവ്വശിയുടെ ഗിരിജ. പഴയ അതേ ഫോമിൽ തന്നെ തമാശയും, കുസൃതികളും, തർക്കുത്തരങ്ങളും ഒക്കെ പറഞ്ഞു നമ്മളെ ചിരിപ്പിച്ച് ഒരു പരുവം ആകുന്നുണ്ട് ഉർവ്വശി ചിത്രത്തിൽ.

ഒപ്പം എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തിൽ എത്തി മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു ഉർവ്വശി.

സാവിത്രി ശ്രീധരൻ

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ നമ്മുടെ ഹൃദയത്തിൽ ഇടം നേടിയ ഉമ്മ. ഒരേ സമയം മകൻ മജീദിന്റെ പ്രശനങ്ങളും, തന്റെ ഭർത്താവിന്റെ പ്രശനങ്ങളും മനസ്സിലാക്കുകയും, അവരുടെ രണ്ടുപേരുടെയും ഇടയിൽ നിന്ന് വീർപ്പുമുട്ടകയും ചെയ്യുന്ന ഒരു പാവം വീട്ടമ്മ. എല്ലാവരോടും സ്നേഹം മാത്രം. സ്നേഹം കാണിക്കാൻ ഭാഷ പോലും ഒരു പ്രശനമല്ല എന്ന് കാട്ടിയ കഥാപാത്രം. തമാശ കൈകാര്യം ചെയ്യാനും അസാമാന്യ പാടവം ഉള്ള നടി. ഉമ്മയുടെ കണ്ണ് നിറയുമ്പോൾ അറിയാതെ നമ്മുടെ കണ്ണും നിറയും.

സാവിത്രി ശ്രീധരൻ എന്ന നടി അത്രമേൽ മനോഹരം ആക്കി ആ കഥാപാത്രത്തെ.

സേതുലക്ഷ്മി – പടയോട്ടം

ഒരു ഗുണ്ടയുടെ അമ്മയാണ് എന്ന ബോധം ഒന്നും ലളിത അക്കന് ഇല്ല. അവര് ആരെയും എവിടെയും വച്ച് വഴക്ക് പറയും, സ്നേഹിക്കും. കോട്ടേഷനു വേണ്ടി ദൂരേക്ക് പോയ മകനോട് വിളിച്ചു പ്രഷറിന്റെ ഗുളിക ഒക്കെ കഴിച്ചോ മക്കളേ എന്ന് ചോദിക്കുന്ന അമ്മ. തമാശ രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അസാമാന്യ മികവ് കാട്ടിയ കഥാപാത്രം.

മുത്തുമണി – അങ്കിൾ

സിനിമയുടെ ഭൂരിഭാഗവും വീടിനുള്ളിൽ ചുറ്റി തിരിയുന്ന ഒരു വീട്ടമ്മയാണ് ലക്ഷ്മി. അധികം പ്രാധാന്യം ഒന്നും ഇല്ലാത്ത വേഷമാണ് എന്ന് തോന്നും എങ്കിലും തിരക്കഥ പുരോഗമിക്കുമ്പോൾ പ്രാധാന്യം കൂടി വന്ന് ഒടുവിലത്തെ രംഗങ്ങൾ ഒക്കെ പ്രകടനം കൊണ്ട് തന്റേത് ആക്കി മാറ്റിയ മുത്തുമണി. കരുതൽ ഉള്ള ഒരു അമ്മയുടെ വികാരങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിച്ചു ഈ നടി. സദാചാര ചൊറിയന്മാർക്ക് നേരെ അവർ ഉതിർക്കുന്ന ഓരോ വാക്കുകളും തീയറ്ററിൽ കയ്യടിയുടെ പൂരം തന്നെ സൃഷ്ടിച്ചു. കഥാ പുരോഗതിയിൽ ശക്തിയാർജ്ജിക്കുന്ന മികച്ച ഒരു സ്ത്രീ കഥാപാത്രം.

ശരണ്യ പൊൻവർണ്ണൻ – ഒരു കുപ്രസിദ്ധ പയ്യൻ

തമിഴിലെ സ്ഥിരം ചെയ്യുന്ന നന്മ നിറഞ്ഞ തമാശ അമ്മയിൽ നിന്ന് ഒരിത്തിരി സീരിയസ് ആയ എന്നാൽ നന്മയുള്ള ഒരു കഥാപാത്രം ആയിരുന്നു ഒരു കുപ്രസിദ്ധ പയ്യനിലെ ചെമ്പകമ്മാൾ. ശരണ്യ ഗംഭീരമായി പെർഫോം ചെയ്തിട്ടുണ്ട് ചിത്രത്തിൽ. നന്മയും, കരുതലും, ദേഷ്യവും, വാശിയും ഒക്കെ കാട്ടുന്ന ഒരു സാധാരണ തമിഴ് സ്ത്രീ ആയി അവർ പകർന്നാടി.

KPAC ലളിത – ഞാൻ പ്രകാശൻ

സത്യൻ അന്തിക്കാട് സിനിമകളിലെ ഒഴിച്ചുകൂടാൻ ആകാത്ത സാന്നിധ്യം. ഞാൻ പ്രകാശനിലെ പോളി ആന്റി ആയി സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും, ഒറ്റ രംഗത്തിലൂടെ കണ്ണുകളിൽ ഈറൻ അണിയിക്കാനും സാധിച്ച അസാധ്യ നടി.

ശാന്തി കൃഷ്ണ – കുട്ടനാടൻ മാർപ്പാപ്പ, മാംഗല്യം തന്തുനാനേന

തിരിച്ചുവരവിൽ ഏറ്റവും കൂടുതൽ ചെയ്ത i don’t care attitude ഉള്ള അമ്മ വേഷങ്ങൾ ആയിരുന്നു രണ്ട് ചിത്രങ്ങളിലും ശാന്തി കൃഷ്ണയ്ക്ക്. എന്നാൽ അവ തമാശ രംഗങ്ങളിലെ ടൈമിംഗ് കൊണ്ടും, അഭിനയ മികവ് കൊണ്ടും വ്യത്യസ്തമാക്കാനും മികച്ചത് ആക്കാനും ഈ നടിക്ക് കഴിഞ്ഞു.

CLICK HERE TO VOTE

 

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: